Posts

Showing posts from August, 2017

ഇന്നത്തെ വിശേഷം

ഇന്നത്തെ വിശേഷം               ഓണമെവിടെ വരെയായി കോണകം  ഉരിഞ്ഞു തോരണം  കെട്ടാറായി..!! വിലകള്‍ കൊടുമുടി ഏറുകയായ് മാവേലിക്ക് വേലി കെട്ടി കോമാളിയാക്കി നിര്‍ത്തുകയായ് പനിമരണങ്ങള്‍ സര്‍വ്വ സാധാരണമായ് ആരോഗ്യ മന്ത്രിയുടെ നാവിനു മന്ത് മിണ്ടാട്ടം ഇല്ലാതെ കൊണ്ടാട്ടമായ് സുനി കാവ്യക്ക് പണി കൊടുത്തു ദിലീപിന്റെ  ഓണാഘോഷം ജയിലിലായ് സ്വച്ഛ് ഭാരതും ബേഠി ബെച്ചാവോയും നോട്ട് അസാധുവാക്കലും പാഠ്യവിഷയമാകുന്നു ...... വീണ്ടും നോവിക്കുന്നു ശിശുമരണം ഗോരക് പുരിനെ യോഗിക്കുനെരെ ജനം തിരിയുമോ ആവോ ഇനി എന്തൊക്കെ കാണാം കേള്‍ക്കാം കാത്തു കഴിയുക മാലയകേരളമേ ..!!

പൂരാടവും ബക്രീദും ഒരിമിച്ചു നാളെ .!!

Image
പറയുന്നില്ലയതുമിതുമിതുമിന്നു നല്ലൊരു നാളല്ലോ പൂരാടവും ബക്രീദും ഒന്നിച്ചു നില്‍ക്കുന്നുവല്ലോ പരസപര പൂരിതമാം ആഘോഷ ദിനമല്ലോ പണ്ട് ബലി ദാനം നല്‍കിയ ഓര്‍മ്മയും പരമകാരുണികനും സര്‍വ്വശക്തനുമായ പരം പൊരുളായ അല്ലാഹുവില്‍ വിശ്വാസം പുനര്‍വിചാരം നടത്താന്‍ ഉള്ളൊരു സുദിനം പരസ്പര സ്നേഹത്തിന്റെ സന്തോഷം പകരുന്നു പുലരട്ടെ ഒരുനാളുകൂടി ഓണം വരുന്നുണ്ടല്ലോ ..!!

ഒരു മൂലയിലുമൊളിക്കില്ല മൂലം ..!!

Image
 ഒരു  മൂലയിലുമൊളിക്കില്ല മൂലം ..!! ഓണത്തിനു തന്നെ ഒരു മൂല്യവുമുണ്ടല്ലോ ഒരുമയുടെ പെരുമയും നന്മയും നിറഞ്ഞൊരു ഒഴിയാ സ്വപ്നങ്ങളുടെ പൂവണിയും കാലം ഓമനിക്കാന്‍ ഓളവും താളവുമുള്ള പാട്ടുമായ് ഓർക്കും തോറും  കുളിർ കോരുന്നുവല്ലോ ഓരിഴയനും ഈരിഴയനും കസവുമുണ്ടു ഉടുത്തു ഓലനും കാളനും പര്‍പ്പടകവും പായസവും കൂട്ടിയുണ്ട് ഓടിവള്ളങ്ങളും ചുണ്ടനും നീറ്റില്‍ ഇറങ്ങി കാട്ടും കരുത്തും ഒരാണ്ട് അറുതിയോളം ഉള്ള കഥകള്‍ പറയാന്‍ ഒപ്പം എല്ലാവരും ഒത്തുകുടും ആഘോഷം അതെ ഓണം വരുവാനൊരു മൂലവും വേണമല്ലോ ഒരു രണ്ടു ദിവസം കഴിയട്ടെ ഓണമിങ്ങു വരുമല്ലോ ..!!

കുറും കവിതകൾ 721

കുറും കവിതകൾ 721 ആടിയുലഞ്ഞു ശ്വാസത്തിനായി മല്ലിട്ട് ഒടുങ്ങുന്ന ജീവിത യാത്ര ..!! തോരാത്ത കണ്ണുകള്‍ വഴിതള്ളപ്പെട്ട വേദനകള്‍ ചുമന്ന വയറുകളുടെ സമ്മാനം ..!! വട്ടമിട്ടു പറക്കുന്നുണ്ട് മാനത്ത്. അമ്മ ചിറകിനിടയിൽ ഒളിച്ചു കോഴികുഞ്ഞുങ്ങൾ ..!! സുഖ ദുഖങ്ങളൊക്കെ കുറുകി ചിറകടിച്ചു തീർക്കുന്നുണ്ട് ക്ഷേത്ര മന്ത്രങ്ങൾക്കിടയിൽ ..!! പരീക്ഷക്ക് കേറാനാവാതെ മണിയടിക്കും കാത്തു ബാഗുകൾ വരാന്തയിൽ ..!! തീർത്താലും തീരാത്ത യാത്രയുടെ വളവുകൾ . മൊട്ടകുന്നുകൾ സാക്ഷി ..!! അന്തിത്തിരി താഴുന്നാകാശം സ്വപ്നങ്ങളെ കടലാഴത്തില്‍ മുത്തുകള്‍ക്കായ് തിരയുന്നു ..!! മുഖം നോക്കുന്നുണ്ട് ആകാശവും കൊറ്റിയും കുളത്തിന്‍ കരയിലൊരു തവള..!! രാവിന്റെ മൗനത്തില്‍ കാതോര്‍ത്ത് കിടന്നു . എന്നിട്ടും വന്നില്ലയവന്‍..!! ഇടംതലയും വലംതലയുംമുറുക്കി താളം ശ്രുതി ചേര്‍ത്തു . എങ്കിലും പിഴച്ചു ജീവിതകച്ചേരി ..!!

കുറും കവിതകൾ 720

കുറും കവിതകൾ 720 വെയില്‍ തെളിഞ്ഞു ഇരുചക്രത്തിലേറി ഓണം ഉണ്ണുവാന്‍ വരവായി ..!! ഒത്തുപിടിച്ചാല്‍ വലനിറയുമൊപ്പം ഓണം കുശാലാകും  ..!! വയറുകള്‍ പുലര്‍ത്താന്‍   ഒരു പുലിയായോ എലിയായോ മാറുന്നത് അല്ലെ ആഘോഷം ..!! കുഴലൂത്തുകള്‍ വേവാത്ത അരി നിറഞ്ഞകണ്ണ് ..!! കൊച്ചു പൂതുമ്പി പാറിപറക്കട്ടെ തൊടിയിലും മുറ്റത്തും ഓണം വന്നല്ലോ..!! ബീഡി പുകയോടൊപ്പം അന്താരഷ്ട്ര ചർച്ചയുടെ ഉച്ചചൂടിൽ ഉരുകുന്ന പീടിക ..!! മനസ്സ് വളവു തിരിഞ്ഞ ഇടത്ത് ഇറങ്ങാന്‍ വെമ്പി യാത്രക്കൊരു മുടിവില്ല..!! അനാഥ നൊമ്പരം നാലുമണിയുടെ വിശപ്പ്‌ ഓര്‍മ്മകള്‍ തിരികെ നടന്നു ..!! സന്ധ്യാരാഗം പാടി ചീവിടുകള്‍ രാത്രിയെ വരവേറ്റു ചക്രവാളം ചുവന്നു ..!! കണ്ണാടി ആറ്റില്‍ നിഴല്‍കണ്ടു തലയാട്ടി കേരവൃഷങ്ങള്‍ നഷ്ടകാഴ്ചകള്‍, പ്രവാസ ദുഃഖം ..!!

ഇന്ന് അനിഴമാണെന്ന് ..!!

Image
ഇന്ന് അനിഴമാണെന്ന് ..!! ആകാശം മഴനീർ പൊഴിക്കുന്നുണ്ട് അറിഞ്ഞോ അറിയാതെയോ ഓര്‍ത്തു അനിഴമാണിന്നു ഇനിയും അഞ്ചു നാള്‍ ആകെ ഉള്ളു ഓണത്തിനെന്നു പഞ്ചാംഗം അത്തം മുതല്‍ തുടങ്ങിയതാ ഒരു ചിന്ത അകത്തളത്തിലും ഇറ്റുവീഴുന്നുണ്ട് അകാലമായ് എത്തിയ തുള്ളികള്‍ ആള്‍ദൈവങ്ങളുടെ അരങ്ങു തകര്‍ത്ത് ആവേശം തുളുമ്പും അന്തി ചര്‍ച്ചകള്‍ അശേഷം മറക്കുന്നൊരു ഓണകാലമെന്നു ആര്‍പ്പ് വിളികളില്ല ആരവമില്ല എന്തെ ഇക്കുറി ആ മാവേലിത്തമ്പുരാന്‍ വരവില്ലന്നുണ്ടോ ..?!! 

വിശാഖം പൂക്കുമ്പോള്‍

Image
വിശാഖം പൂക്കുമ്പോള്‍ വേലിപ്പരുത്തിയും കാശിതെറ്റിയും ശംഖു പുഷ്പങ്ങളും കണ്ണുതുറക്കും വെളയിതില്‍ നാളും തിഥികളും മാറിമറിയുന്നതറിയാതെപോകുന്നല്ലോ പൂവറിയുന്നില്ല പൂവിന്റെ മണവും സൗന്ദര്യവും പൂവിനെ തേടിയെത്തുന്ന വണ്ടും ശലഭവും ചവുട്ടിമെതിച്ചാലും നോമ്പരമറിയാതെ വീണ്ടും പുഞ്ചിരിക്കുന്നുണ്ടല്ലോ തോടിയിലാകെ അതുകണ്ടാവുമോ കുയിലിന്റെ പാട്ടിലൊരു തേന്‍ മധുരം പെയ്യുന്നു കാറ്റും മണം കൊണ്ട് തഴുകി അകലുമ്പോള്‍ അറിയാതെ മേഘങ്ങളുമിഷ്ടമില്ലാതെ കുടെ പോയിടുന്നു കണ്ണീര്‍ വാര്‍ത്തുകൊണ്ട് മഴയായ് പോയിയുന്നുവല്ലോ ഇത് കണ്ടു കവിയറിയാതെ പാടുന്നു കാവ്യം മനോഹരമെന്നു പറയാതെ വയ്യ ..!!

കണ്ണിലാകെ ..!!

Image
കണ്ണിൽ നിറയുന്ന സ്വപ്‍നമത്രയും കാണുന്നതാരെകുറിച്ചാണോ പറയുമോ കവിളിലെ നുണകുഴിയുടെ ആഴം കണ്ടാലറിയാം സ്നേഹം പൂക്കുന്നത് ഒരിക്കലും വാടാത്ത മണം പോകാത്ത ആരോ ഒരാൾക്കുവേണ്ടിയാണെന്നു ആരാണ് ഭാഗ്യവാൻ ഈ ഭൂമിയിലുണ്ടോ .. മിന്നി തിളങ്ങും നിൻ മൂക്കുത്തി ചേലുകണ്ട്‌ മാനത്തെ താരകവും നാണിച്ചു പോയല്ലോ വാർമുടിയുടെ എണ്ണക്കറുപ്പും മണവും വല്ലാതെ മയക്കുന്നല്ലോ കിനാവിൽ കണ്ടൊരു മുഖം മായാതെ നിൽപ്പാണ് കണ്ണിലാകെ ..!!

മഴ എന്ന കവിത

Image
മഴ എന്ന കവിത ഉറങ്ങാന്‍ ഉണര്‍വേകുന്ന ആകാശ ദൂതികള്‍. ഇവര്‍ മഴ.. നനയാന്‍ സുഖമെങ്കിലും നിലക്കാത്ത പേകിനാവ് പിച്ചും പേയും പറയിക്കുന്ന പനി ഉണങ്ങാത്ത മനസ്സും വിരിച്ചിട്ട തുണിയും ഇറയത്തു കാത്തുകിടന്നു കഞ്ഞിക്കു മികവേകി ചുട്ട പപ്പടകവും ചമ്മന്തിയും പുറത്തു താളം പിടിക്കുന്ന മഴയും തോടിനിറഞ്ഞു പുഴകവിഞ്ഞു വിശപ്പിന്റെ വഴിയടഞ്ഞു വെയിലിന്റെ കനിവിനായ് കാത്തിരുന്നു ശാപവാക്കുകള്‍ ഏറ്റു അവസാനം കരച്ചില്‍ നിര്‍ത്തി തിരികെ വരാത്തവണ്ണം പോയി ..!!

കുറും കവിതകൾ 719

കുറും കവിതകൾ 719 നാളെയുടെ കാല്‍പ്പാടുകള്‍ തീര്‍ക്കുന്നു താപം . ജലാശയത്തിന്‍ വരണ്ട മുഖം ..!! ഇരുളിമയുടെ ഏകാന്തതയില്‍ മലയും മേഘവും ചുബിക്കുന്നു. കണ്ടിതു പുഴ നാണിച്ചു ..!! സായം സന്ധ്യയുടെ നിഴല്‍പറ്റി തിരകളില്‍ ഇരതേടും കൊറ്റികുട്ടം ..!! നീലിമയുടെ അനന്തതയിലേക്ക് കൈനീട്ടി നില്‍ക്കും വന്മരങ്ങള്‍ വസന്തത്തിന്‍ സന്തോഷം ..!! ഉശിരാര്‍ന്ന പ്രകടനം അമരക്കാരുടെ പ്രയത്നം . വിജയത്തിന്‍ സന്തോഷം..!! കൂട്ടമണി അടി എല്ലാം മറന്നു ഓടി . ഇന്ന് ഓര്‍മ്മകളില്‍ ചിരി പടര്‍ന്നു .. കണ്ണൂകളിലൂടെ  നീലിമ മനസ്സിനുള്ളിലേക്കു പടർന്നു .. കടലുമാകാശവും ഒരുപോലെ ..!! ഒടുങ്ങാത്ത മഴയും വെള്ളവും എത്ര കണ്ടു . ഒഴിയാനാവാത്ത ജീവിതം ..!! അത്തം ചിത്തിര ചോതി അനിയത്തി ഇട്ടൊരു പൂക്കളത്തേല്‍ അയലത്തെ നായ കാലുപൊക്കി ..!! അമ്മഓണമുണ്ടില്ല മകന്‍  വന്നില്ല . വഴിയരികില്‍ കാത്തുനിന്നു ..!!

കുറും കവിതകൾ 718

 കുറും കവിതകൾ 718 അതിജീവനത്തിനായി കുട്ടിയായി മാറുന്നു. വർണ്ണബലൂണുകൾ കാറ്റിലാടി ..!! കാലിൽ വിലങ്ങുമായ്  തത്ത . സ്വാതന്ത്ര്യത്തിന് വിലയറിയാത്തമനുഷ്യന്‍ ..!! വാനത്തിൻ  വർണ്ണം കാറ്റിന്റെ കുളിർമ . കവിമനസ്സിലൊരു കാവ്യം ..!! തുറന്നിട്ടവാതായനത്തിലൂടെ കാറ്റും വെളിച്ചവും കടന്നുവന്നു ഇരുളൊടിയൊളിച്ചു ..!! കടവത്തെ തോണി കാത്തുകിടന്നു . ഓണത്തിന്റെ വരവ് ..!! പൂമരകൊമ്പിനിടയിലുടെ വണ്‍ ചന്ദ്രലേഖ . കുളിര്‍കാറ്റു വീശി ..!! ചങ്ങാത്തങ്ങളുടെ കാലുനീളുന്നത് ലഹരിയുടെ താഴ്വാരങ്ങളില്‍ .. വരുമെന്ന് പറഞ്ഞിട്ട് കാത്തിരിപ്പിന്റെ കണ്ണു കഴച്ചു ഇണയവന്‍ വന്നില്ല ..!! അല്പായുസ്സുക്കള്‍ അവരറിയുന്നില്ല വെളിച്ചം ദുഖമാണെന്ന് ..!! ഒളിച്ചുകളിച്ചു വരുമ്പോഴേക്കും ബാല്യം കൗമാര്യമായ് മാറുന്നു ..!!

കേഴുക കേരളമേ

കേഴുക കേരളമേ... പൊലിക്കുന്നുണ്ട് തൊടിയിൽ  മുക്കുത്തിയും കാക്കപ്പൂവും തുമ്പയും തൊട്ടാവാടി പൂവും കൊളാമ്പിയും അരുളിയും തെച്ചിയും പിച്ചിയും  ചെമന്തിയും ചെണ്ടുമുല്ലയും  കൊങ്ങിണിയും നാലുമണിയും. അത്തപത്തും പൂവിളിയും  എല്ലാം ഓർമ്മയുടെ ഏടുകളിൽ  പൂക്കളം തീർക്കുന്നു .പൂവമ്പൻ  എയ്യുവാൻ പൂവടകളില്ല ഇന്ന് . എല്ലാം മാർജിൻ ഫ്രീയിലും  മാളുകളിലും കയ്യാറാക്കിയടിക്കി. തുമ്പിതുള്ളലും മായിലാട്ടവും  എല്ലാം നീളത്തിമിൻങ്കലം വിഴുങ്ങി . ഇനി എന്ത് പറയാൻ അമ്മുമ്മയും  അപ്പൂപ്പനും കണ്ണും കണ്ണും നോക്കി ഇരിപ്പു മക്കളും മരുമക്കളും  പേരാകിടങ്ങളും അന്യനാട്ടിൽ  കിഴവൻ നാട്ടുമാവിൻ കൊമ്പുകൾ  ഊഞാലിനും കൈകൊട്ടി ചിരിക്കും  കാതോർക്കുന്നു. ഇനി എന്തൊക്കെ  കാണണം മാവേലി തമ്പുരാനെ  വേലികെട്ടി കടക്കാർ കോമാളിയാക്കി . നമ്മളെ ഭരിക്കും സർക്കാരുകൾ ചെലവ്  ചുരുക്കി ഓണം കാണം ആക്കി മാറ്റുന്നു . കേഴുക കേരളമേ .....  ജീ ആർ കവിയൂർ

ഓര്‍മ്മയായ് ഓണം

ഓര്‍മ്മയായ് ഓണം അത്തപത്തോണത്തിനായി ആര്‍പ്പുവിളിക്കുന്നു അരയും തലയും മുറുക്കി ആഘോഷത്തിനായ്‌ അരവയര്‍ നിറവയര്‍ ആക്കാന്‍ ഒരുങ്ങുന്നു ആവണി പൂത്താലമൊരുക്കി അംഗണവും തുമ്പയും തെച്ചിയും പിച്ചിയും മുക്കുത്തി താമരയും നിരത്തി കളങ്ങളില്‍ വര്‍ണ്ണം താളമേള വാദ്യങ്ങള്‍ മുഴങ്ങി ആനയിക്കുവാന്‍ തമ്പുരാനെ മാലോകരെല്ലാവരും ഒന്നുപോലെ കിച്ചടി പച്ചടി നൂറുകകറികളും ഇലവട്ടത്തില്‍ കാച്ചിയ പര്‍പ്പടകവും കായവറുത്ത ഉപ്പേരിയും കടലയും പരിപ്പും പാല്‍ പായസങ്ങള്‍ വിളമ്പി കദനങ്ങളൊക്കെ മറന്നങ്ങു കൊണ്ടാടുന്നിതാ തിരുവോണം ഒരുമയുടെ പെരുമയാം ഉത്സവം തിങ്കള്‍ തളിക മാനത്തു നിന്നു പുഞ്ചിരിച്ചു താഴെ ഊയലാടി കുട്ടികള്‍ ആനന്ദത്താല്‍ ആറാടി തരുണിമണികള്‍ കൈകൊട്ടിയാടി തിരുവാതിര ഇതെല്ലാം പോയ്‌ പോയകാലത്തിന്‍ ചിത്രമിന്നോ ഇല്ല കളികള്‍ പലതും മറന്നു മലയാളി മനസ്സുകളില്‍ ഇഴയറ്റു ബന്ധങ്ങള്‍  ഇമയടച്ചു തുറക്കുംപോലെ ഈണം മറന്നു താളം മറന്നു മനുഷ്യത്ത്വം കരവിട്ടു തമ്മില്‍ തല്ലും പഴി പറഞ്ഞു പഴകലം പോലെ ആക്കി തെളിമയുടെ തനിമയുടെ തനതായ സന്തോഷതിരികെട്ടു തരിശായി  ഇരുണ്ടു മനസ്സാകെ കഷ്ടം ഇനി എന്ത് പറയേണ്ടു.? തമ്മില്‍ മുഖം നോക്കാതായി ഓണം

രഹസ്യങ്ങള്‍

Image
വാക്കുകളുടെ സംവേദനശക്തി  എപ്പോള്‍ നഷ്ടപ്പെടുന്നുവോ അപ്പോൾ ചുണ്ടുകൾ തമ്മിൽ ചേർന്ന് വ്യക്തത നൽകും വാചകങ്ങള്‍  ഇല്ലാതാകുമ്പോള്‍ മൗനം താനേ വഴി തേടും ചുണ്ടുകളുടെ മാസ്മരികതയാല്‍  അവകള്‍ തമ്മില്‍ ചേരുമ്പോള്‍ മനസ്സു അത് അറിയുന്നു മൃദുലമാം സ്പര്‍ഷനാനുഭൂതിയാല്‍ മൗനം നിറയും വേളയില്‍ വാചാലമാകുന്നു എല്ലാ രഹസ്യങ്ങളും ..!!

കുറും കവിതകൾ 717

 കുറും കവിതകൾ 717 ഓർമ്മകൾ മായിക്കപ്പെടുന്നു മണൽ കാറ്റിൽ ... സൂര്യ കിരണങ്ങൾ തിളങ്ങി ..!! അരണ്ട വെളിച്ചത്തിൽ ജാലകച്ചില്ലിൽ മുട്ടിവിളിച്ചു മഴയവളുടെ പരിഭവം ..!! മഴയുടെ അകമ്പടിയിൽ തുഴഞ്ഞടുക്കുന്നു വഞ്ചി അക്കരയിൽ കാത്തുനില്പിൻ നെഞ്ചിടിപ്പ് ..!! ആദിരാത്രിയിൽ ആരുടെയോ മെത്തയിൽ ഞ്ഞെരിഞ്ഞമരണ്ടേ മുല്ല ..!! കായൽപ്പരപ്പിലെ ഓളങ്ങൾക്കൊപ്പം അലതല്ലും. വിജയത്തിന്‌ സന്തോഷം ..!! അന്തിയോളം പ്രയത്നിച്ചിട്ടും സൂര്യനോളം എത്താനാവാതെ കടലിന് മുകളിൽ ഒരു പക്ഷി ..!! നാലുമണി വിട്ട വിശപ്പ് കടവത്തെ തോണി കാത്ത് കുടപിടിച്ചു നിന്നു...!! കുളക്കടവുകാട്ടി കുട്ടിയുടെ കരച്ചിൽമാറ്റും അച്ഛന്റെ സ്നേഹം ..!! ജാലകത്തിലൂടെ എത്തിനോക്കുമൊരു പൂക്കാലമെനിക്കായ് ..!! മേഘങ്ങൾ ആകാശത്തു പ്രണയ കവിത രചിച്ചു കാറ്റത് മായിച്ചു ....!!

അവകാശി ..!!

Image
അവകാശി ..!! വാഞ്ചിത മനസ്സിനെ തൊട്ടുണർത്തുവാൻ വെമ്പുന്ന തരംഗ താളങ്ങൾ തീർക്കും വീണ വിരലുകൾ മെല്ലെ തൊട്ടുണർത്തും അനുഭൂതി വിരഹമാർന്ന രാവുകളുടെ തനിയാവർത്തനം അകലെ നക്ഷത്ര സഞ്ചയങ്ങൾ മിന്നിത്തിളങ്ങി ആരെയോ കാത്തിരിക്കുന്നത് പോലെ പുഴവഞ്ചി ആലിംഗനം കാണാൻ കൊതിക്കുന്ന നിലാപുഞ്ചിരി അലിഞ്ഞു അലിഞ്ഞു പുലരിവെട്ടത്തോട് ചേർന്നു ഉഴറി നടന്നു മായാം ജീവിതമെന്ന മൂന്നക്ഷരങ്ങളുടെ ഉണർവിൽ മല്ലിട്ടു മുന്നേറുമ്പോൾ കയറ്റി ഇറക്കങ്ങൾ ഉലകിൻ ഉടയോന്റെ ദയകൾ മറന്നു ഞാനെന്ന ഭാവത്താൽ ഊറ്റം കൊള്ളും  അഹങ്കാരമാർന്ന നെഞ്ചുവിരിവുകൾ. വെട്ടിപിടിച്ചും ഗോഗവാ വിളിച്ചും ചരിത്രങ്ങളെ മാറ്റിയും വെല്ലും കോട്ടകൊത്തളങ്ങൾക്കു അധിപതിയായ് വീറോടെ എല്ലാം മറന്നു ചാരിത്ര വിശുദ്ധി ഇല്ലാതെ വീഴുന്നു വെറും ആറടി മണ്ണിന്റെ അവകാശി മാത്രം ..!!

കുറും കവിതകൾ 716

കുറും കവിതകൾ 716 മേഘങ്ങളേ വരവേല്‍ക്കാന്‍ പീലിവിടര്‍ത്തി നില്‍പ്പു തെക്കെന്‍ കാറ്റില്‍ അടക്കാമരങ്ങള്‍ ..!! പുലരൊളിയില്‍ ഉണര്‍ന്ന ഗ്രാമഭംഗി ഇളംകാറ്റു തലോടി  .. ജീവിത മത്സരങ്ങള്‍ക്കായ് തുഴഞ്ഞു നീങ്ങുമ്പോള്‍ കാണാതെ പോകുന്ന പ്രകൃതി ഭംഗി ..!! ഓര്‍മ്മയില്‍  തങ്ങിയ നനഞ്ഞ കാല്‍പാദം. ഇടിയും മഴയും പുരപുറത്തു.!! പ്രഭാതരശ്മിയുടെ അനവദ്യ സൗന്ദര്യം. കുളിര്‍ കോരുന്ന കാറ്റും ..!! നിലാവിന്റെയും മഴയുടെയും നനവേറ്റു ഓലപ്പീലികൾ കാറ്റിലാടി  ..!! മുസലിയാർ ഓതികെട്ടി സ്വപ്നാടനം നിന്നു   മഴ തകർത്ത് പെയ്തു ..!! മഴ പെയ്യ്തു തോർന്നു കൽവിളക്കുകൾ എണ്ണകാത്തു നിന്നു  ..!! ശ്രാവണ സന്ധ്യയുടെ നിഴൽ ഏറ്റു വാങ്ങി പുഴയിലൂടെ വഞ്ചി നീങ്ങി ..!! നീലാകാശം നോക്കി ഇലയറ്റ ചില്ലകൾ മഴക്കായി ഉള്ളുരുകി കേണു ..!! മഴമേഘങ്ങൾ ചുംബിച്ചകന്നു മലയാകെ നനഞ്ഞു പ്രണയത്തെ കണ്ടു കവി ..!!

കുറും കവിതകൾ 715

കുറും കവിതകൾ 715 ചോളത്തിനായി കാത്ത് കനലിൽ മൊരിയുന്നുണ്ട് വിശപ്പിന്റെ ആന്തൽ ..!! ഇരുള്‍ പരക്കും സന്ധ്യ വെളിച്ചം  പെയ്യുന്ന നിരത്ത് . കുളിർ കാറ്റ് വീശി ..!! ആത്മാന്വേഷണത്തിന്‍ പാച്ചിലിലവസാനം കിടന്നിടം  വിഷ്ണു ലോകം ..!! പടി കയറിവരുന്നുണ്ട് ഒരു പിള്ളാരോണം കുടചൂടിയ മഴയുമായി മണിയടിച്ചു ചൂരകഷായം പേടിച്ചോടി . ബാല്യത്തിൻ ഓർമ്മകളിൽ പടിപ്പുരയിറക്കം കുളത്തിലേക്കു ശുദ്ധിവരുത്തുകിലെ നേർകാഴ്‍ച  ..!! കണ്ണുചുവപ്പിച്ചു പറന്നു കാടിന്റെ മൗനം ഉടച്ചു ഉപ്പുചോദിച്ചു ചോദിച്ച് പന്തത്തിന്‍ വെട്ടം പാതിരാവിന്‍ നിശബ്ദതയില്‍ കുരുതികളം ഒരുങ്ങി  ..!! അസ്തമയത്തിനൊപ്പം ക്ഷീണം തീര്‍ക്കാന്‍ ചില്ലതേടി ഒരു ചിറകടി ..!! നിറപുത്തരി നൈവേദ്യത്തിനായ് ചിങ്ങപ്പറവയെത്തി..!!

കുറും കവിതകൾ 714

കുറും കവിതകൾ 714 ഇന്നറിയാത്ത ചിരി കാറ്റിന്റെ വരവും കാത്ത് നാളെയുടെ ചരമം ..!! ബാല്യത്തിന്റെ ധൈര്യം സ്വാതന്ത്യം സന്തോഷം ഓര്‍മ്മകളുടെ ഉത്സവം ..! ഇന്നിന്റെ വെയില്‍ സ്വാതന്ത്ര്യത്തിന്‍ വിലനല്കിയ തുരുമ്പിച്ച ഓര്‍മ്മകള്‍...!! 'ഉറച്ച കാലടികള്‍ സ്വാതന്ത്ര്യത്തിന്‍ വിലനല്കും കാവല്‍ ..!!' പടിപുര വാതിലില്‍ ഒളികണ്‍ ഏറിയും ഒരു കരിമഷി കവിത ..!! വെയിൽ കൊണ്ട് പാടം അയവിറക്കാന്‍ നാല്‍ക്കാലി തണൽ കൊണ്ട് ഇരുകാലി ..!! പുഴയും കടന്ന് ആലിൻകൊമ്പും തഴുകി വരുന്നുണ്ടൊരു ചിങ്ങക്കാറ്റ് ..!! പഴമയുടെ മണം പേറും ഇടനാഴിയിൽ നിൽക്കുമ്പോൾ ജീവിതമേ നിനക്ക് ഇനിയും നീളമോ ..!! മുങ്ങിത്താഴുന്ന സന്ധ്യ ഒന്നുമറിയാതെ രാവ് ക്ഷീണിച്ച  വഞ്ചികൾ ..!! കണ്ടുകൊതിക്കാതെ മാമ്പൂവിനെ വരുന്നുണ്ട് വെയിലേറും മേഘം ഉരുക്കുവാൻ ..!!

കുറും കവിതകൾ 713

കുറും കവിതകൾ 713 പുലരിവാനം തുടുത്തു നിറം ചില്ലു കോപ്പയിൽ ഉറക്കം മാഞ്ഞു ..!! അരിഞ്ഞ കതിരുകൾ ഒപ്പം അരിവാളിൻ നാവു ചലിച്ചു അടങ്ങു വിശപ്പേ ..!! മൂവന്തിയിൽ മാനത്തു ഒരു ചെമ്പരത്തി. നിഴലനങ്ങും   വഞ്ചി കടലിൽ   ..!! മേഘപാളികളിലുടെ ചിറകുവിരിച്ചു ലോഹപക്ഷി . സ്വപ്‌നങ്ങള്‍ യാത്രയായ് ..!! മൗനമുടച്ചു ഇലയനക്കങ്ങള്‍ . പുലരിയുണര്‍ന്നു  ..!! മൗനമുടച്ചു ഇലയനക്കങ്ങള്‍ . പുലരിയുണര്‍ന്നു..! വളയിട്ട കൈകൾ തുഴഞ്ഞാലും അമരത്തു മീശക്കാരൻ ..!! അടിവില്ലില്‍ അവസാനം ഒന്നല്ല രണ്ടു മൂഷികര്‍. കര്‍ഷകന്റെ നെടുവീര്‍പ്പ് ..!! മക്കളൊക്കെ ഉണ്ടായിട്ടും മുക്കുട്ടും കഷായത്തനും നടക്കുകയല്ലാതെ നിവർത്തിയില്ല ..!! ജീവിത വിശപ്പിൻ വേദിയിൽ കലകൾ പലതും താങ്ങായി നിൽക്കുന്നു ..!!

നീ മാത്രമെന്തേ.....

രാവുറങ്ങി നിലാവുറങ്ങി നീ മാത്രമെന്തേ മയങ്ങിയില്ല ,,, നിന്‍ മിഴിയാകെ തുളുമ്പിയല്ലോ നീറുന്നുവോ ഉള്ളില്‍ വിരഹ നോവ് കാത്തിരിപ്പിന്‍ നിറം മങ്ങും ദിനങ്ങളുടെ കിനാവൊക്കെ കാണാനാവാതെ രാവുറങ്ങി നിലാവുറങ്ങി നീ മാത്രമെന്തേ മയങ്ങിയില്ല ,,, കദനത്തിന്‍ വേദനയാലെ കടലലയലറി കരഞ്ഞു കരയോട് തൊട്ടുരുമ്മി വന്നു മെല്ലെയങ്ങ് പതഞ്ഞു നുരഞ്ഞു ദുഃഖങ്ങളാറാതെ,,,,, രാവുറങ്ങി നിലാവുറങ്ങി നീ മാത്രമെന്തേ മയങ്ങിയില്ല ,,, കലഹം പറഞ്ഞു തിരികെ പോകും നേരം കടലിന്റെ കഥയെല്ലാമറിഞ്ഞൊരു കവിയത് എഴുതി ഏറ്റുപാടി കണ്ടു നിന്നവര്‍ ഇതൊന്നുമേ അറിഞ്ഞതില്ല രാവുറങ്ങി നിലാവുറങ്ങി നീ മാത്രമെന്തേ മയങ്ങിയില്ല ,,,

കുറും കവിതകൾ 712

കുറും കവിതകൾ 712 രാവിന്‍ കമ്പളത്തില്‍ നിലാപാല്‍ ചന്തം ചുരത്തി . ചൂണ്ടി നിന്നു അച്ഛന്റെ വാത്സല്യം ..!! മാനത്തും തോളത്തും അമ്പിളി രാവുറങ്ങി ഉറങ്ങാതെ അച്ഛന്റെ വാത്സല്യം ...!! മഴമാറി വെയില്‍ തെളിഞ്ഞു നീലകൊമ്പന്‍ തുമ്പി വരവായ് ഓണമകലെയല്ല ..!! കടലിരമ്പി കാറ്റടിച്ചു അരയത്തിയുടെ ഉള്ളം പിടഞ്ഞു   ..!! മഴമാറി വെയില്‍ വന്നു . വന്നതില്ല അവള്‍ മാത്രം  ..!! ചെണ്ടയും ഇലത്താളവും മുറുകി മുടിയേറ്റം തുടങ്ങി . കാവില്‍ കാളിഉറഞ്ഞാടി ..!! അമ്മയില്ലാ ദുഃഖമറിയിക്കാതെ നിലാവുറങ്ങുമ്പോൾ തോളിൽ ഉറങ്ങും പൈതൽ ..!! നിലാവെട്ടത്തിൽ വാത്സല്യ തോളിലേറി വിരലുണ്ട് ഉറങ്ങി പൈതൽ ..!! കടൽകാറ്റിന്റെയും മേഘഗതിയും കണ്ടു അരയന്റെ ഹൃദയമിടിപ്പേറി  ..!! കാറും കോളും കയറി കടൽ തിരയുടെ ഭാവമാറ്റങ്ങൾ ഒന്നും വകവെക്കാതെ അരയർ..!! 

കുറും കവിതകൾ 711

കുറും കവിതകൾ 711 ശീലക്കുട തുമ്പത്തു ഇറ്റുന്ന മഴമുത്ത് . നാലുമണി വിട്ട വിശപ്പിന്റെ ഓട്ടം..!! നൂല്‍പ്പന്തുകള്‍ കൊണ്ട് ജയം ഉറപ്പിച്ച കര്‍ക്കിടകം . ഓണവെയില്‍ കാത്തു കൊച്ചുമനം ..!! രാവിന്റെ മുറ്റത്തു ആളിപടരുന്നുണ്ട് കാറ്റിലുലഞ്ഞ തിരിനാളം ..!! നാലുമണിയുടെ വരവും കാത്തു ആവിയില്‍ വേവുന്നുണ്ട് . സ്നേഹത്തിന്‍ മധുരം ..!! ഉദയകിരണങ്ങലുടെ തലോടലേറ്റ് തിളങ്ങുണ്ട് ചാളതടിയിലെ ജീവിതം ..!! ചുവപ്പ് കൊടികളില്ലാതെ മഴമുകിലുകളാല്‍ തടഞ്ഞിട്ട യാത്ര ..!! കനല്‍ക്കട്ടയാറിതണുത്തു വേനല്‍ വീഴ്ത്തിയൊരില നിറങ്ങള്‍ തമ്മില്‍ ചേര്‍ന്നു..!! വിശപ്പിന്റെ സ്വാദ് എല്ലാം മറക്കുന്നു നിവൃതികെടിന്റെ സ്വാതന്ത്ര്യം..!! കെട്ടടങ്ങിയ പകല്‍ കാത്തിരിപ്പിന്റെ കണ്ണു കഴച്ചു വിരഹതീരം ..!! സ്വാതന്ത്യം അതാണ്‌ എല്ലാം . പ്രകൃതിയെ അറിഞ്ഞു വളരേണ്ട ബാല്യം ...!!

കുറും കവിതകൾ 710

കുറും കവിതകൾ 710 ഓരോ ജീവിക്കും തുല്യമായി തലയെടുത്ത് നില്‍ക്കാന്‍ പ്രകൃതി നല്‍കിയിട്ടുണ്ട്  അവകാശം ..!! താളമേള തുടുപ്പില്‍ വെഞ്ചാമരം വീശുന്നു ആനപുറം പൂര പറമ്പാക്കുന്നു കഷ്ടം ..!! കുടിനീരിനു നാവിളക്കുന്ന പുഞ്ചവയല്‍ക്കരയില്‍ മാനം നോക്കി കരിമ്പനകള്‍ ..!! കാകന്റെ ആരാധനാമൂർത്തി പല്ലില്ലാ മോണകാട്ടി ചിരിച്ചു . മൈതാനം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു  ..!! റാന്തൽ മുനിഞ്ഞു കത്തി വാതിൽ പഴുതിലൂടെ ഭയം എത്തി നോക്കി ..!! ആറാതെ പതച്ചു പൊന്തി നരകേറിയ ജീവിതം നിലനിൽപ്പിന്റെ കച്ചവടം ..!! തല്ലുകൊണ്ട് പാകമാക്കുന്നുണ്ട് മൺപുരണ്ട ജീവിതം . ഉടയൻ ഉടച്ചാൽ കേടില്ലല്ലോ    ..!! പുലരിപുഞ്ചിരിമായാതെ പാൽപാത്രവുമായ് . പടിവാതുക്കൽ കുഞ്ഞു ശലഭം ..!! രാമായണപ്പലകയില്ലാതെ തെറ്റിപ്പൂവും ഇല്ലാതെ മുറ്റത്തു വായനതുടരുന്നു കര്‍ക്കിടം ..!! ചെവിപോയ കണ്ണാടിയുമായ് വായന തുടരുന്നുണ്ട് കോലായിൽ . മുറ്റത്തേറ്റു വായിക്കുന്നുണ്ട്  കർക്കിട മഴ ..!! 

കുറും കവിതകൾ 709

കുറും കവിതകൾ 709 വസന്തപൗർണ്ണമിയിൽ രാവറുതിയിലായ് കുളിര്‍ കാറ്റായ് അവള്‍വന്നു ..!! മാവിലക്കിടയില്‍ വിടര്‍ന്നൊരു അമ്പിളി . മനസ്സിലൊരു കുളിര്‍കോരി ..!! ഊഞ്ഞാലാടുന്ന തെങ്ങോലത്തലപ്പുകള്‍ കര്‍ക്കിടക്കാറ്റില്‍ മണിമുത്തുക്കള്‍..!! ഇലപെയ്യും മഴയത്ത് തിരഞ്ഞു നടന്നു ഒരു ചമ്മന്തിക്കുള്ള വക ..!! ഓടിന്‍ പുറത്തു കര്‍ക്കിട മഴയുടെ പഞ്ചാരിമേളം ..!! പെയ്യ് തൊഴിഞ്ഞ മഴ . കുട തുഞ്ചത്ത് കണ്ണുനീര്‍ തുള്ളി ..!! പടിഞ്ഞാറേ ചക്രവാള- ക്കവിള്‍ ചുവന്നു തുടുത്തു മനസ്സില്‍ വിരഹം നിറഞ്ഞു ..!! കാറ്റും മഴയും നനഞ്ഞു തലയെടുത്ത് കൈകെട്ടി പൊന്‍ മുടിമലയിലൊരു ഒറ്റയാന്‍ മരം ..!! പച്ചകൊടി കാട്ടും പെണ്‍കൊടി കരുത്താണ് ഒരു ദേശം നീക്കുന്നത് ..!! രാവുറങ്ങി നിലാവുറങ്ങി ഉണര്‍ന്നിരുന്നു കൂമന്‍ ..!!

കുറും കവിതകൾ 708

കുറും കവിതകൾ 708 അന്തിച്ചെമ്പക മരത്തിലിരുന്നു ചെമ്പോത്തു വിളിച്ചു കൂവി . നാളെ ചിങ്ങം വരവാകുമെന്നു ..!! കിഴക്കന്‍ മലകടന്നുവന്ന അന്തിക്കാറ്റ് മുറ്റത്തെ മാവിനെ കെട്ടിപ്പിടിച്ചു ..!! പറമ്പിലെ  ഒറ്റക്കരിമ്പന വിരഹമുള്ളിലൊതുക്കി ആകാശം നോക്കി ചിന്തിച്ചു നിന്നു ..!! നാട്ടുമാവിന്‍ നേരെ കുട്ടികള്‍ കല്ലും കൊഴിയുമെറിഞ്ഞു നിക്കറുനിറയെ മാങ്ങാചുന..!! തമിഴ്‌നാട്ടിൽ നിന്നും ബസ്സുകയറി ചുരമിറങ്ങി മുല്ലപ്പൂക്കൾ വന്നു  തൊഴാൻ ..!! പുഞ്ചപ്പാടം . പച്ചകായല്‍ക്കര . ഉടഞ്ഞ വഴിയമ്പലം ..!! ഓടിക്കയറിയ വഴി പായൽ കേറി കിടക്കുന്നു . ഓർമ്മകൾ പടിയേറുന്നുണ്ട് ..!! കർക്കട പെയ്യത്തിൽ മേഘം വീണ പുഴയും പാടവും ഒരുപോലെ  ..!! ഒരുങ്ങുന്നുണ്ട് ചിങ്ങം നീറ്റിലെ താളമേളാ- ഘോഷങ്ങൾക്കായി ചുണ്ടൻ ..!! മാന്തോപ്പുകൾക്കിടയിൽ പാതിരാച്ചന്ദ്രൻ തിരനീക്കി ഓർമ്മകളായി നക്ഷത്രങ്ങൾ ..!!   

കുറും കവിതകൾ 707

കുറും കവിതകൾ 707 റബ്ബര്‍ മരത്തണലിനിടയിലുടെ ആരെയോ കാത്തുകിടക്കുന്നു മൂകമായി ഒരു ചെമ്മണ്‍പാത ..!! പടുതിരികത്തുന്ന സന്ധ്യാംബരം കിളികള്‍ ചേക്കേറി മെല്ലെ ഇരുട്ട് പരക്കുന്നു..!! കൊടമഴക്കാറുകള്‍ കണ്‍തുടച്ചു വെയില്‍ തിളക്കം കൊണ്ടു പാലംകടന്നൊരു വണ്ടി വരുന്നു ..!! കിഴക്കാകാശം പൊന്നായി നുരപതയുമായി കടലല്‍ തീരത്തൊരു തോണി ..!! കിഴക്കന്‍ കാവില്‍ കുളിച്ചുതൊഴുതു കസുമുണ്ടുടുത്തു ചിങ്ങപുലരി  ..!! താലപ്പൊലിപ്പൊലിമയില്‍ തിടമ്പേറിയ ദേവര്‍ . പടിതോറും പറയെടുത്തു..!! താളമേളപ്പെരുക്കം വെളിച്ചപ്പാടിന്റെ ചെമ്പട്ട് കാറ്റില്‍ പാറി പറന്നു ..!! നിരയാര്‍ന്ന കേരതലപ്പുകള്‍ കൈയ്യാട്ടി വിളിച്ചു വരിക മലയാഴ്മയുടെ സ്നേഹതീരത്തേക്ക് ..!! കരഞ്ഞു കലങ്ങിയ പുഴയുടെ രോദനം കര്‍ണ്ണങ്ങളടച്ച മനുഷ്യന്‍..!!

മനമേ പാടുക

Image
ഒരുനാള്‍വരുമിനി ദുഖമെല്ലാം മൊടുങ്ങും ഒരുമയാര്‍ന്നു തോളോടു തോള്‍ചേരും വാനവും ഭൂമിയും കൈകോര്‍ക്കും വാനവില്‍ കാവടിയാടും വര്‍ണ്ണങ്ങളും മയിലാടും കുന്നുകളും കുയില്‍ പാടും കാടും മദനമാടിയോടും മാനും തുയില്‍ പാടും പുലരിയും കടലോടുവില്‍ കരയെ വിട്ടകലും നേരങ്ങളില്‍ കാമിനിയവള്‍വരും കൈപിടിച്ചു കൊണ്ടുപോകും സ്നേഹം നിറയുമെല്ലായിടത്തും ആനന്ദം നടമാടും സന്തോഷം അലതല്ലും സമാധാനം കൈവരും ലോകാ സമസ്താ സുഖിനോഭവന്തു ചൊല്ലും ലോക ഐക്യം പുലരും മാനവരിലാകെ ശാന്തി മന്ത്രം ജപിക്കാമിനി മനമേ പാടുക ശാന്തി ശാന്തി ശാന്തി ഓം ശാന്തി :

കുറും കവിതകൾ 706

കുറും കവിതകൾ 706 ചെളിയിലും ഒരുമെയ്യായ് നഷ്ടമാകാത്ത ചങ്ങാത്തം കുളിര്‍ കൊരുന്നുമിന്നുമോര്‍മ്മയില്‍ ..!! എന്‍ വിരല്‍ തൊട്ടപ്പോള്‍ നിന്നിൽ സംഭ്രമ പൂവിരിയുന്നതു കണ്ട്. കണ്ണാടി നോക്കി ചിരിച്ചു ... ആളൊഴിഞ്ഞ രാവിൽ തെരുവിൽ വിശക്കുന്നവന്റെ അന്നവുമായി തട്ടുകട ..!! കുസൃതികൾ നടമാടിയ കളിമുറ്റവും വരാന്തയും ഓർമ്മകളിലിന്നും വസന്തം ..!! കർക്കട കുളിരില്‍ ഓലപ്പീലിക്കിടയിൽ നിന്നും നിലാചന്ദ്രന്‍റെഎത്തിനോട്ടം  ..!! കര്‍ക്കിടരാവില്‍ മേഘപുതപ്പിന്‍ ഇടയില്‍ ഒരു അമ്പിളി നോട്ടം ..!! കര്‍ക്കടപുലരിയില്‍ നനഞ്ഞ ആല്‍ത്തറയും കല്‍വിളക്കുകളും അമ്പലവും  ..!! ഇലപൊഴിയും ശിശിരവും പൂപെറുക്കിയ ബാല്യവും ഓര്‍മ്മകളിലിന്നും വസന്തം ..!! മൗനം കൂടുകുട്ടും കാടുകളില്‍ പ്രകൃതിയുടെ നോവറിയാതെ മെതിച്ചു കയറും ഇരുകാലി ..!! ഉടയാന്‍ കൊതിക്കുന്ന മൗനം കാത്തുകിടക്കുന്ന ഗൃഹം . മഴമേഘം കുളിരേകി ..!!

കുറും കവിതകൾ 705

കുറും കവിതകൾ 705 ആകാശ കണ്ണിമനനഞ്ഞു ഭൂമിയുടെ നെഞ്ചകം കുളിര്‍ന്നു . നിലാപക്ഷികള്‍ ചേക്കേറി ..!! അകലെ മലമുതുകില്‍ കുഞ്ഞു മേഘങ്ങള്‍ ആന കളിച്ചു താഴ്വാരത്തു നദിയൊഴുകി ശാന്തം .!! കാറ്റിന്റെ ചാട്ടവാറടി പുന്നെല്‍ക്കതിര്‍ കൊത്തിപാറി കിളികള്‍ കുട്ടികള്‍ പാട്ടകൊട്ടി ..!! ഇടനാഴികളില്‍ തളച്ചിട്ട കൗമാര്യമേ ഇനിയൊന്നു മടങ്ങാനാവുമോ ?!! പച്ചമലയാളത്തേനരുവിയിൽ മുങ്ങികുളിക്കാന്‍ തുഞ്ചന്റെ രാമായണ കടവിലിറങ്ങി  കര്‍ക്കിടകം ..!! ഇളംവെയില്‍ പെയ്യ്തു പൂ തുമ്പിയെത്തി. പിള്ളാരോണം ..!! അവളെക്കാണാന്‍ മനം തുടിച്ചു ..... തീവണ്ടിക്കു വേഗത പോരാ !! നാലുമണിപൂവിരിഞ്ഞു നാണത്താല്‍ കവിള്‍ തുടുത്തു . കര്‍ക്കടമഴ തോരാതെ പെയ്യ്തു ..!! കാവിയുടുത്ത്‌ സന്ധ്യ കാവിനെ വലംവേക്കുമ്പോള്‍. കണ്ണടച്ചു നാമം ജപിച്ചു പ്രകൃതി ..!! പള്ളിക്കുടപ്പടിയില്‍ പങ്കുവച്ച പച്ചമാങ്ങ. ഒരമ്മകള്‍ക്കിന്നും  മധുരം ..!!

കുറും കവിതകൾ 704

കുറും കവിതകൾ 704 പൂജിച്ചുകിട്ടിയ മഞ്ഞച്ചരടിലെ തിളങ്ങുന്ന താലി വിറയാർന്നകൈകളിൽ..!! നിന്മിഴിയിൽ കണ്ടു കദനമില്ലാത്ത കവിത വിരൽത്തുമ്പിനാൽ തൊട്ട്ടുത്തു  ..!! പുഴയുമാൽത്തറയും ശേഷിച്ച ജീവിതത്തിന് സന്തോഷം നൽകും കൂട്ടുകാർ  ..!! പൊക്കിൾകൊടി ബന്ധങ്ങൾ കേവലം ഒരു  ജലരേഖമാത്രം ജന്മങ്ങള്‍ക്കിന്നൊരു ആധാരമായി നിയമ സാധുത തെളിയിക്കും രേഖമാത്രം കൈവളരുന്നുവോ കാല്‍വളരുന്നുവോ മുള്ളു കൊള്ളാതെ വളര്‍ത്തി ക്ഷീരം നല്‍കി താലോലിച്ചു അക്ഷൌണിക പട നയിക്കുവാന്‍ കെല്‍പ്പുണ്ടായി എന്ത് അവസാനം ഒരുവാക്ക് ഓരുനോക്ക് കാണുവാനാവാതെ നിന്നു മകന്‍ ഒരസ്ഥിപഞ്ചരമായിമാറിയോരമ്മ തന്‍ മുന്നില്‍ തേങ്ങുക വെറുതെ മനുഷ്യത്തമേ നിന്റെ നന്മകൾ വേരറ്റു നീരറ്റുവല്ലോ  .... കണ്ടു വായിച്ചു കണ്‍ നിറഞ്ഞൊരു ബന്ധങ്ങള്‍ തന്നുടെ ഇഴയകല്‍ച്ച നോവുന്നുവല്ലോ മനവും തനവുമയ്യോ..!!

നോവുന്നുവല്ലോ

Image
പൊക്കിൾകൊടി ബന്ധങ്ങൾ കേവലം ഒരു ജലരേഖമാത്രം ജന്മങ്ങള്‍ക്കിന്നൊരു ആധാരമായി നിയമ സാധുത തെളിയിക്കും രേഖമാത്രം കൈവളരുന്നുവോ കാല്‍വളരുന്നുവോ മുള്ളു കൊള്ളാതെ വളര്‍ത്തി ക്ഷീരം നല്‍കി താലോലിച്ചു അക്ഷൌണിക പട നയിക്കുവാന്‍ കെല്‍പ്പുണ്ടായി എന്ത് അവസാനം ഒരുവാക്ക് ഓരുനോക്ക് കാണുവാനാവാതെ നിന്നു മകന്‍ ജീവ ശവമായ് ഒരസ്ഥിപഞ്ചരമായിമാറിയോരമ്മ തന്‍ മുന്നില്‍ തേങ്ങുക വെറുതെ മനുഷ്യത്തമേ നിന്റെ നന്മകൾ വേരറ്റു നീരറ്റുവല്ലോ ..!!

കുറും കവിതകൾ 703

കുറും കവിതകൾ 703 കർക്കടക്കാറ്റ് നീലമലകളില്‍ കരിമേഘം പനി മണക്കുന്നു ..!! അന്തിത്തെന്നലില്‍ ആടിയുലഞ്ഞു നിന്ന പുല്‍ചെടിതുമ്പില്‍ മന്ദഹാസം ..!! നിലാവിന്റെ വെള്ളിപ്പാദസരത്തിന് അഴക്‌ അമ്പലക്കുളത്തിലെത്തി നോക്കി ..!! വെണ്‍മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന പഞ്ചമിച്ചന്ദ്രക്കല. ഉറക്കമില്ലാ രാവ് ..!! അര്‍ദ്ധയാമം വിജനമായ നടപ്പാത. നക്ഷത്രങ്ങള്‍ കണ്‍ ചിമ്മി ..!! നിലാച്ചന്ദ്രന്റെ നിഴലില്‍ വൈക്കോല്‍ത്തുറുവും. മാമലയില്‍ കുമന്‍ മൂളി ..!! വെയില്‍ തിളക്കത്തില്‍ പുഴ പുലര്‍ച്ചെ കുളിച്ചുതൊഴുതു മണലില്‍ മായാതെ കാല്‍പാദങ്ങള്‍ ..!! കൈത്തണ്ടയിലേറി കിലുങ്ങിച്ചിരിക്കാൻ കൊതിച്ച് അലമാരയിലിരുന്നു വളകൾ ..!! കാലം പോയതറിയാതെ കടവത്തു കനവു കണ്ട് കാത്തുകിടന്നു.മൗനമാര്‍ന്ന  ചിന്ത ..!! കാറും കൊളുമില്ലാത്ത മാനം മനസാന്നിധ്യം കൈവിടാതെ കരകാണാതെ ഒരു കൊതുമ്പുവള്ളം  ..!!

കുറും കവിതകൾ 702

കുറും കവിതകൾ 702 ജീവിത ചക്രവാളത്തിന് നിഴലിൽ സ്നേഹത്തിന്റെ നുറുങ്ങു വെട്ടം  ..!! കാറ്റിൽ ആടാതെ സുവർണ്ണ തിളക്കത്തിന്‍ നടുവിലൊരു ചെറുതോണി ..!! സിന്ദൂരസന്ധ്യക്കു മുന്നിലായി ചെക്കേറാനൊരുങ്ങും പറവ ഓളങ്ങളില്ലാ കായല്‍ ..!! നീലക്കായലില്‍ വലയില്‍ കണ്ണും നട്ട് ഒരു ചെറുതോണിക്കാരന്‍ ..!! നിന്നെ കുറിച്ചെഴുതിയതെല്ലാം വെറും ജലചിത്രമായി മാറിയോ വിരഹവും പ്രണയവും സമരേഖയായി ..!! വിരഹ ഗാനം മാത്രമേ മീട്ടിയ കൈകൾക്കു അറിവു നീ ഒരു പുനർജനിയായി ...!! എൻ മുന്നിൽ നീണ്ട കൈകൾ നിനക്കുവേണ്ടി മാത്രമായിരുന്നോ അതോ വിശപ്പിന്റെ വേദനയോ ..!! കോങ്കണി എങ്കിലും കരിമഷി കണ്ണുകളിൽ കരിമീൻ പാഞ്ഞു ..!! നടവഴിയിൽ വെള്ളമുണ്ടുടുത്തു കാത്തുനിൽക്കുന്നുണ്ട് പടിഞ്ഞാറയിലെ  വാടകവീട് ..!! അടിയേറ്റു പരുക്കുള്ള ഖാദർമുണ്ട് കാലൊടിഞ്ഞ കുട ആടുന്ന ട്രഷറി ബെഞ്ച്  ..!!

കുറും കവിതകൾ 701

കുറും കവിതകൾ 701 നീല മേഘപ്പുതപ്പിന്‍ കീഴേ വേമ്പനാട്ടു കായല്‍ തിരകളില്‍ ആടിയുലഞ്ഞു നിന്നു ചീനവല ..!! അന്തിവാന ചുവട്ടില്‍ കാറ്റിലാടിനിന്ന പുല്‍കൊടിക്കു നാണം ..!! രാമായണ വായനക്ക് കാതോര്‍ത്ത് നില്‍ക്കും പോലെ നിലവിളക്കിന്‍ തിരിനാളം ..!! താളമേളത്തിന്‍ ലഹരിയില്‍ കയ്യും മെയ്യും മറന്നു തുഴഞ്ഞടുക്കുന്നു തിരുവോണം ..!! അങ്ങാടിയിലെ മരതണലിൽ വിശപ്പ് കാത്തിരുന്നു . വെയിലിനു ചൂടേറിവന്നു ..!! ആരുടെയൊക്കെയോ വരവുകാത്തു കിടപ്പു വെയിലേറ്റു ചുട്ട പാളങ്ങൾ..!! ചെമ്മാന ചോട്ടിൽ മയങ്ങാനൊരുങ്ങി മഴനനഞ്ഞൊരു മുണ്ടകൻ പാടം  ..!! മോഹങ്ങളുടെ തിളക്കത്തിനു മങ്ങൽ വെയിലിന്റെ ശക്തിയേറി കാവലിരിപ്പിന് ക്ഷീണം..!! അന്തിത്തിരി താഴുന്നു നഷ്ടമാവും ബാല്യത്തിന് ജീവിത ഭാരമേറുന്നു ..!! ചക്രവാള ചരുവിൽ അരുണിമ. രാവിനെ  വരവേൽക്കാൻ ഒരുങ്ങുന്നു അദ്ധ്വാനത്തിന്റെ നിഴൽരൂപങ്ങൾ  ..!!

കുറും കവിതകൾ 700

കുറും കവിതകൾ 700 മൂകമാം രാവില്‍ ജീവിത നിഴല്‍ പരന്നു. നിലാവെട്ടം  തിളങ്ങി ..!! യന്ത്രങ്ങലുടെ വരവ് കാലം പാടെ മറന്നു തുരുമ്പേറ്റു കിടന്നു കപ്പി..!! വിയര്‍പ്പെറ്റിട്ടും നിറം മങ്ങിയിട്ടും കൈത്തണ്ടയില്‍ ടിക്ക് ടിക്ക് .. എത്ര വെയിലെറ്റാലും കയറും തൊട്ടിക്കും ദാഹവും വിശപ്പുമില്ലയോ... മനുഷ്യന്‍ എന്നാണോ മുള്ളുവേലികളാല്‍ പരസ്പരമകന്നു  മറതീര്‍ത്തത് ..!! പരമ്പരകളാല്‍ കാല്പതിഞ്ഞ മണ്ണിന്നു ഇന്നും ഉപ്പിന്‍ ക്ഷാരമോ ..!! വസന്തത്തെ കാത്ത് ഉണങ്ങിയ ചില്ലകളും ആളൊഴിഞ്ഞ പാതയും ..!! മണമെറ്റ് നിഴലറ്റ് വേരറ്റു മണ്ണില്‍ കടമേറിയൊരു വലലന്‍ ..!! തിരുശേഷിപ്പുകളുടെ ഭാരം ചുമന്നു വിശപ്പെന്ന ശപ്പന്റെ പിടിയില്‍ ജീവിതം ..!! മനയുടെ നടുമുറ്റത്തു കര്‍ക്കട മഴയുടെ മുറജപം തുടര്‍ന്നു ..!!

കരകാണാ വിരഹം

Image
കഥയൊന്നുമറിയാതെ കരയെതെന്നുമറിയാതെ                       കരതേടിയെത്തും ദേശാടനപ്പക്ഷി പോൽ                       കണ്ണിൽ നിറഞ്ഞു നിന്നു വിരഹം                       കാണാൻ കൊതിയോടെ തീരത്ത് ഒക്കെ തിരഞ്ഞു                       കണ്ടു അവസാനമെന് നിഴൽ മാത്രം കൂട്ടായി നിന്നു                       കടം കൊണ്ടു ഞാൻ എൻ കദനങ്ങൾക്കൊപ്പം                       കരവിട്ടു കൈവിട്ടൊരു വാക്കുകൾ മാത്രം                       കരകാണാ വിരഹത്തിരകള്‍ ചുറ്റിനും ഓര്‍മ്മകള്‍മാത്രം ..!!

കാത്തിരിപ്പ് .....!!

Image
കാത്തിരിപ്പ് .....!! തിരകളെണ്ണി അയവിറകിയിരുന്നു സ്നേഹകടലാഴം.!! ഉള്ളിലൊതുക്കിയ ഓർമ്മകളുടെ അഴിമുഖത്തെ ഓളമടിച്ച ജീവിതമെന്ന പ്രഹേളികളൊക്കെ കണ്ടില്ലയെന്നു നടിച്ചു ആരെയുമൊന്നുമറിയിക്കാതെ ഒപ്പം നിന്ന് തുഴഞ്ഞു നിത്യ നൈമിത്യ സുഖ ദുഃഖങ്ങളെ നെഞ്ചേറ്റി നാളെയെന്ന ചിന്തകൾക്കിടം നൽകാതെ സ്നേഹസാന്ദ്രമാം ഇന്നിനെമാത്രം ആനന്ദമാക്കി കഴിയുന്നു നോവിന്റെ തിരകളിൽ നിന്നുമകന്നു ശാന്തിതീരമണയും വരേക്കും കാത്തിരിപ്പ് തുടരുന്നു ഇന്നും ..!! photo by surjith naalukettil 

നാളെ എന്താവുമോ...

Image
നടന്നു പിന്നിട്ട മണലില്‍ കാല്പാദങ്ങളുടെ പദചിന്ഹം കടലതു മായിച്ചു കളഞ്ഞു ചിപ്പികളും കക്കകളും ഞെരിഞ്ഞമര്‍ന്നു നോവുകള്‍ ഒന്നെടുത്തു തെന്നിച്ച് എറിഞ്ഞു ഓളങ്ങള്‍ ഉണ്ടാക്കാന്‍ ശക്തി ഇല്ലാതെ അവ കടല്‍ തിര തന്നിലൊതുക്കി എന്നാല്‍  അലകള്‍ മനസ്സിനെ ഉണര്‍ത്തി നാളെ എന്താവുമോ ആവോ ..!!

കുറും കവിതകൾ 699

കുറും കവിതകൾ 699 രാവിന്റെ കരിമഷിയാല്‍ എഴുതിയൊരു ദുഃഖ കാവ്യം കടത്താമിനിയും സൂചി കുഴലിലുടെ കാലവുമതുനല്കും വിചാരങ്ങളും ..!! നടകൊണ്ടൊരു ഒറ്റവരമ്പും ചങ്ങാതിയും ഞാനും ഒരമ്മകള്‍ക്ക് ബാല്യം ..!! വസന്തത്തിന്‍ വെയിലും മനം കുളിര്‍ക്കും കാറ്റും ആല്‍മര ചുവടും ..!! മൂന്നാറിലെ കാറ്റിനും വിയര്‍പ്പിനും തേയില മണം..!! ഇടവഴികളില്‍ ഓണവെയില്‍ പരന്നു തുമ്പികള്‍ പറന്നുപൊങ്ങി..!! മണ്ണിന്റെ മണവും വിഷമയമില്ലാതെ വിളവിന് പച്ച  നിറം ..!! കര്‍ക്കടകം മാഞ്ഞു മുറ്റം ഒരുങ്ങുന്നു വെയിലേറ്റു എരിവെറ്റു ചിങ്ങം ..!! ചന്ദനം മണക്കുന്ന കാറ്റും പച്ചിലകാടും കിളിനാദവും ക്ഷീണം മറന്ന യാത്ര ..!! പുലര്‍കാല മഞ്ഞും ഇലയറ്റമരവും ആവിപറക്കും ചായ..!!

കുറും കവിതകൾ 698

കുറും കവിതകൾ 698  നഷ്ട സ്വപ്നങ്ങളുടെ ഇതളറ്റ ജീവിതം . കൂട്ടിയിട്ട പുറംതോടുകൾ ..!! നീലരാവിലായ് ഇതളറ്റകൊമ്പ് വസന്തം കാത്ത് ..!! നഷ്ട സ്വപനങ്ങളുടെ ഉടഞ്ഞ ചെപ്പില്‍ നിന്നും ചിതറിയ നാണയങ്ങൾ ..!! കൊഴിഞ്ഞു പോയ ദിനങ്ങലുടെ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ എവിടെയോക്കയോ തെറ്റിയപോലെ..!! ഉദയസൂര്യ കിരണങ്ങളാൽ കടലും കരയും തിളങ്ങി ധ്യാനാത്മകം മനം ..!! മനസ്സിൽ മോഹങ്ങളുടെ ചാകരയുമായ് വഞ്ചിയിറക്കുന്നു കടലിന്റെ അപാരതയിലേക്കു ..!! നിന്റെ സന്ദേശങ്ങളുടെ സുന്ദര നിമിഷങ്ങൾക്കായ് വിരൽത്തുമ്പുകൾ പരതി ..!! നോവിക്കുന്ന  രാവിന്റെ ഏകാന്തതകളില്‍ കൂട്ടിനു നിന്‍ ഓര്‍മ്മകള്‍ മാത്രം ..!! ഓര്‍മ്മകളുടെ ആഴങ്ങള്‍ തേടുന്ന മിഴികളില്‍ മനസ്സിന്റെ നിലയറിഞ്ഞു ..!! കനലെഴും തീയില്‍ വെന്തുരുകി നില്‍ക്കും സ്നേഹത്തിന്‍ നന്മ ..!!

ഇതാണ് പ്രണയമെന്നത് ..!!

Image
നിലവിട്ടു   ആരുടെയോ ഓർമ്മകൾ കൂടുന്നുവോ ഉറക്കം കെടുത്തുന്നു , കണ്ണുകളിലാകെ അറിയാതെ സാന്ത്വനത്തിനെ ബലി- കൊടുക്കപ്പെടുന്നുവല്ലോ ചിലരുടെ മൊഴികേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പുകള്‍ കൂടുമ്പോള്‍ അറിയുന്നു അവരുടെ വാക്കുകള്‍ നല്‍കുന്ന സന്തോഷത്തിന്‍  അലകള്‍ സുഖം പകരുന്നുവല്ലോ കണ്ണുകളില്‍ കനവ് നിറയുമ്പോള്‍ ഹൃദയത്തിന്റെ മിടിപ്പുകൾ കുടി വന്നു ആരുടെയോ പേരുകൾക്കൊപ്പം എഴുതപെടുമ്പോൾ ശ്വാസം ശ്വാസത്തോട് ചേരുന്നു ... അപ്പോൾ മനസ്സിലാക്കുക ഇതാണ് പ്രണയമെന്നത് ..!!

എന്റെ പുലമ്പലുകൾ 71

Image
സമയമേ നീ എന്നോട് അരുതാത്തതൊക്കെ സ്വയം എന്നിൽ ചെയ്തു കൂട്ടുന്നുവല്ലോ എപ്പോൾ അവന്റെ വരവിനെ കാത്തുനിന്നുവോ അപ്പോഴൊക്കെ നീ വളരെ പതുക്കെ പതുക്കെ നടക്കുന്നു അടുത്തുവരുമ്പോഴേക്കും നീ കണ്ണടച്ചു തുറക്കുമ്പോഴേക്കും അരികും എലുകയും താണ്ടി എങ്ങോ കൈയ്യെത്താ കണ്ണെത്താ ദൂരംകടക്കുന്നുവോ ..മനമിന്നു തേടുന്നു കാദങ്ങൾ എത്രയാണെങ്കിലും അടുത്തെത്തു ..!! നിന്റെ മിഴിയാഴങ്ങളിൽ മുങ്ങാൻ വെമ്പുന്നു ഞാൻ നിൻ പ്രണയത്തിൽ അലിഞ്ഞു ചേരാൻ മോഹം ആരെങ്കിലും എന്നെ ഒന്ന് ഇളവേൽക്കുയീ ആഴിയാം സ്നേഹത്തിൽ നിന്നും കരേൽക്കു നിനക്കായ് പ്രാണൻ പോലും ത്വജിക്കാൻ ഒരുക്കം നീ എങ്ങുമേ പോയിടാതെ എന്നരികിൽ നിൽക്കു...!! ജീ ആര്‍ കവിയൂര്‍ 1 /8 /20 17

പെയ്യട്ടെ ...!!

Image
മഴയുടെ താളമേളങ്ങള്‍ക്കിടയില്‍ മാതളനാരകം പൂത്തു കായിക്കുന്നുവല്ലോ നിന്നെ ഓര്‍മ്മിക്കാറുള്ള കാര്യം അത് പുതിയതല്ലല്ലോ ഈ ശീലം ഈ പ്രാവിശ്യം വിചാരിച്ചിരുന്നു പതിവുകൾ മാറ്റണം എന്ന് എന്നാൽ പിന്നെ ഓർമ്മവന്നു ഈ ശീലങ്ങൾ മാറ്റാൻ ആവില്ലല്ലോ അഥവാ മാറ്റിയാലും മഴയൊന്നു മാറുകയില്ലല്ലോ പെയ്യട്ടെ ...!!

കുറ്റമല്ലല്ലോ ..!!

Image
ഇത് പ്രണയത്തിന്റെ കുറ്റമോ അതോ വേറെ എന്തെങ്കിലുമോ അറിയില്ല നിനക്കോ എനിക്കോ അറിയില്ലല്ലോ ഇതെല്ലാമി കണ്ണുകളുടെ കുറ്റമോ നിന്റെ സന്തോഷം നിലനില്‍ക്കട്ടെ എന്റെ ആയസ്സും നിനക്ക് വന്നുചെരട്ടെ നിനക്ക് മംഗളം നേരുവാന്‍ ഞാന്‍ ഒരുക്കമാണ് നിനക്കോ എനിക്കോ അറിയില്ലല്ലോ ..!! ലോകമേ നിന്നില്‍ സമര്‍പ്പിച്ചു ഒന്നും അറിയാതെ എല്ലാമേ നഷ്ടം വരുത്തി ഞാന്‍ നില്‍ക്കുമ്പോള്‍ ഇതാവുമോ പ്രണയത്തിന്‍ കീഴ്വഴക്കം എന്റെയോ നിന്റയോ കുറ്റമല്ലല്ലോ ..!!

നയനങ്ങള്‍

Image
മഞ്ഞുപെയ്യും വഴികളില്‍ മനസ്സില്‍ മാഞ്ഞുപോകാതെ നിന്നു നിന്‍ നനുനനുത്ത ആഴങ്ങളുടെ  അഴകില്‍ നഷ്ടങ്ങളില്ലാതെ ചിന്തകളില്‍ നിറയുന്നു .. മൗനം വാചാലമാകുമ്പോള്‍ കാറ്റ് മതിലുകള്‍ കടന്നു സുഗന്ധം തഴുതിടാതെ ഒഴുകി നടന്നു തഴുകി അകലുനേരം ഓര്‍മ്മകളില്‍ നിന്‍ നയനങ്ങള്‍ മാത്രമെന്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു നക്ഷത്രം പോല്‍ ഇനി പോകാം ഏതു രാവിലും മഞ്ഞിലും ഇഴയടുപ്പിക്കും നിന്‍  ചിന്തകളുമായ്