കവിതയെഴുമോണക്കാലം

കവിതയെഴുമോണക്കാലം

ഓലപ്പീലി ചൂടിയങ്ങും
ഓർമ്മകൾ നെയ്യും മേട്ടിൽ
ഓടിയെത്തുവാൻ കൊതിക്കും
ഓടിവള്ളങ്ങൾ തുഴയും നാട്ടിൽ

ഓണം തിരുവോണം വരും
അത്തം മുതൽ തിരുവോണം വരെ
അണിഞ്ഞൊരുങ്ങും തിരുമുറ്റം
ആടിയും പാടിയും കളിയാടും ഉത്സവം

തുമ്പിതുള്ളും ഓണനിലാവേ
പൊന്നോണസദ്യ തൻ മണമേ
പൂക്കളം തീർക്കും വസന്തം
ആനന്ദം നിറയും നേരം

ഏഴു കടലും താണ്ടിയണയാൻ
എപ്പോഴും കൊതിക്കുന്ന മനം
എഴുതിപ്പാടാൻ മാത്രം
ഈണം പകരുമെൻ കവിതേ


ജീ ആർ കവിയൂർ 
20 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത