ഗോകുല പാലാ ഗോപാല
ഗോകുല പാലാ ഗോപാല
അമ്പാടിതന്നിൽ ഗോക്കളെമേയ്ക്കും,
നീലക്കാറ്‍വർണ്ണനാം ഉണ്ണിക്കണ്ണൻ;
വെണ്ണകക്കാൻ കുറുമ്പുകൾ കാട്ടും,
അമ്മയെനോക്കി പുഞ്ചിരി തൂകും.
ഗോകുല പാലാ ഗോപാല കാത്തു കോൾക
ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ
പശുക്കുട്ടികളോടൊത്തു കളിക്കും,
കണ്ണന്റെ ചിരി കണ്ട് മയങ്ങും;
കൈകളിൽ വെണ്ണയും പൂശിനടക്കും,
ഗോപാലബാലന്റെ മായാവിലാസം.
ഗോകുല പാലാ ഗോപാല കാത്തു കോൾക
ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ
തൈരുമഥിക്കും ഇടംചെന്നുനിൽക്കും,
വെണ്ണയൊളിച്ചു തിന്നു നടക്കും;
അമ്മയുടെ പിന്നാലെ ഓടിനടക്കും,
അമ്പാടിമക്കൾക്കവൻ പ്രാണനത്രേ.
ഗോകുല പാലാ ഗോപാല കാത്തു കോൾക
ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ
ഗോവർദ്ധനം പെരുവിരലാൽ ഉയർത്തിപ്പിടിച്ചു കാത്തവൻ കൃഷ്ണൻ,
ഗോപാലകരുടെ തോഴനാം കണ്ണൻ;
പീലിത്തിരുമുടിയേന്തി നിൽക്കും,
ഓടക്കുഴൽനാദം പൊഴിച്ചുനിൽക്കും.
ഗോകുല പാലാ ഗോപാല കാത്തു കോൾക
ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ
നിഴലിനോടൊപ്പം കളിച്ചുനടക്കും,
കണ്ടുനിൽക്കേ മനം കുളിർത്തുപോകും;
പൂവുകൾ ചൂടി മണ്ണിൽ നടക്കും,
ഉണ്ണിക്കണ്ണന്റെ ശേഭ കാണേണ്ടതാണ്.
ഗോകുല പാലാ ഗോപാല കാത്തു കോൾക
ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ
അമ്പാടിയുടെ ഭാഗ്യമായി വന്നു പിറന്നോൻ,
അത്ഭുതചേഷ്ടകൾ കാട്ടുന്ന കണ്ണൻ;
ഭക്തിയോടെ തൊഴാം കൃഷ്ണനെ നമ്മൾ,
ഗുരുവായൂരപ്പാഎന്നു സ്തുതിക്കാം സദാ ഭക്തിയാൽ.
രചന: ജീ ആർ കവിയൂർ
23-08-2026
(തിരുവല്ല, കവിയൂർ)
Comments