ഹിരോഷിമയുടെ ഓർമ്മകളിൽ

ഹിരോഷിമയുടെ ഓർമ്മകളിൽ 
ഹിരോഷിമ തൻ ഓർമ്മകളാൽ
കണ്ണീരിലാവുന്നു പാരും,
തീമഴ പെയ്തൊരു കാലത്തിന്റെ
നോവുകൾ മായുകയില്ലിന്നും.

ഒരു നിമിഷം കൊണ്ട് ഇല്ലാതായി
ആയിരം ആയിരം ജീവനുകൾ,
കണ്ണീർക്കടലായി മാറി പ്രകൃതി,
കരഞ്ഞുപോയി ആ നീലാകാശം.

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട,
തോക്കുകൾ മണ്ണിൽ പൂഴ്ത്തിടാം,
സ്നേഹവുമൊന്നായ് പങ്കുവെക്കാൻ
കൈകൾ പരസ്പരം കോർത്തിടാം.

സമാധാനത്തിൻ വെള്ളിപ്രാവുകൾ
വാനിൽ സ്വതന്ത്രമായി പറക്കട്ടെ,
യുദ്ധമില്ലാത്തൊരു നല്ല നാളെ
ഈ ഉലകിൽ പൂത്തുവിടരട്ടെ.

ജീ ആർ കവിയൂർ 
06 08 2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം