മദന ചന്ദ്രികേ( പ്രണയ ഗാനം)

മദന ചന്ദ്രികേ
( പ്രണയ ഗാനം)
മഴ മേഘങ്ങൾക്കിടയിൽ തെളിയും
മദന ചന്ദ്രികേ നിൻ മിഴികളിൽ നിറയും
മോഹത്തിൻ നക്ഷത്ര തിളക്കമെന്നിൽ
മഹാകാവ്യം എഴുതാൻ തോന്നിക്കുന്നു

മഴവില്ലിൻ വർണ്ണങ്ങൾ ചാർത്തും
മനസ്സിന്റെ വീണയിൽ രാഗം പകരും
നിന്നെക്കുറിച്ചുള്ള ഓരോ നിമിഷവും
നിലാവായ് എൻ ഹൃദയത്തിൽ പെയ്യുന്നു

മന്ദമാരുതൻ മൂളും ഈ രാവിൽ
മധുരമാം നിൻ സ്വരം തേടുന്നു
മന്ദഹാസം ചുണ്ടുകളിൽ വിരിയുമ്പോൾ
മൗനമായി എൻ ഹൃദയം നിൻ പേരു ചൊല്ലുന്നു

രചന: ജീ ആർ കവിയൂർ
21-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം