ഗുരുവായൂരപ്പാ - കരുണയുടെ അമൃതം
ഗുരുവായൂരപ്പാ - കരുണയുടെ അമൃതം
ഗുരുവായൂരപ്പാ എൻ കൺമണിയേ
ദുരിതങ്ങൾ നീക്കിടാൻ കനിയേണേ
മനസ്സിൽ നിറയുന്നൊരൻപേ നീ
മംഗളം നൽകുന്ന തമ്പുരാനേ
കാരുണ്യവാരിധേ എൻ നാഥാ
കഷ്ടങ്ങൾ തീർക്കുന്നൊരാധാരമേ
നീ തന്ന പരീക്ഷയിൽ തോൽക്കാതെ
നിൻ പാദം പുൽകാൻ ഞാനണയുന്നു
മുരളീരവമായ് നീ വരണേ
മനതാരിലെന്നും നീ കുടിയിരിക്കണേ
നിൻ മന്ദഹാസം കണ്ടാൽ മതിയല്ലോ
ജന്മസാഫല്യം എനിക്ക് ലഭിക്കുമല്ലോ
കരിവർണ്ണാ നിന്റെ വിസ്മയലീലകൾ
കണ്ണുനീർ തുള്ളികൾ മുത്തുകൾ പോൽ
നിൻ നാമം ജപിക്കും നേരം ഞാൻ
നിന്നിൽ ലയിക്കും ആനന്ദത്താൽ
ജീവിതയാത്രയിൽ തുണയായി
തോളോടു തോൾ ചേർന്നു നിൽക്കണേ
അറിവില്ലാതെയേറെ തെറ്റുകൾ ചെയ്തു
ക്ഷമയോടെ കാത്തു രക്ഷിക്കണേ
നാരായണാ നിൻ നാമം സ്തുതിച്ചു
നിൻ സന്നിധിയിൽ ഞാൻ ശരണം പ്രാപിക്കുന്നു
ഗുരുവായൂരപ്പാ എൻ സർവ്വസ്വമേ
ജന്മജന്മാന്തരങ്ങളിൽ കൂടെയുണ്ടാവണേ
ജീ ആർ കവിയൂർ
09-08-2026
(തിരുവല്ല, കവിയൂർ)
Comments