Posts

Showing posts from January, 2020

നിൻ ഓർമ്മകലെന്നിലുണർന്നു......

കണ്ണുകൾ തമ്മിലെപ്പോഴ് ഇടഞ്ഞുവോ നിൻ  ഓർമ്മകലെന്നിലുണർന്നു...... അകലത്തുനിന്നു മുരളികയുടെ ഒലിയിൽ ഇളകിയാടി  മയിൽപ്പീലി പോലെ എൻ  മനം ജന്മജന്മങ്ങളായി നിന്നെ പിന്തുടരുന്നു ഒരു മുളംതണ്ടായിയെന്നെ  ചുണ്ടോടടുപ്പിക്കില്ലേ    നിൻ പദചലങ്ങളാൽ ഞെരിച്ചമകറ്റുക എന്നിലെ കാളിമയാർന്ന കാളികനേ നീ കണ്ണുകൾ തമ്മിലെപ്പോഴ് ഇടഞ്ഞുവോ നിൻ  ഓർമ്മകലെന്നിലുണർന്നു...... ഗോപീജനങ്ങളെയും ഗോക്കളെയും നീ ഗോവർദ്ധന കുടകീഴിൽ  നിർത്തിയില്ല ഗോകുല ബാലകാ  ഗോവിന്ദ നീ തിന്മകളിൽ നിന്നുമെനിക്കും താങ്ങായി തണലാകണമേ .... കണ്ണുകൾ തമ്മിലെപ്പോഴ് ഇടഞ്ഞുവോ നിൻ  ഓർമ്മകലെന്നിലുണർന്നു...... ജീ ആർ കവിയൂർ 19 . 01 . 2020 

പതിയിരുപ്പ് ....!!

Image
ഇന്നലെകളുടെയും  നാളെയുടെയും  ഇഴകീറിയ  ജീവിത പാച്ചിലിൽ ചിലങ്കയുടെ കിലുക്കത്തിൽ ഉന്മാദം ചിന്തകളെ ചിതറി തെറിപ്പിച്ചു വീണ്ടും ഇടനാഴികളിലൂടെ ഇഴഞ്ഞു നീങ്ങുന്ന സ്വപ്നമാം  ലഹരിയിൽ ഇണചേരുന്ന ഇരുട്ടും നിഴൽ പരത്തും നിലാവും മുല്ലപ്പൂവിന്റെ മാസ്മര ഗന്ധത്തിൽ ശലഭങ്ങളെ പോലെ ചുറ്റി പാറി നടക്കും ശയ്യകളിൽ വിതറി വീഴും നോട്ടുകൾ ലാസ്യഭാവത്തിന് മധുനുകരുന്ന ചഷകങ്ങൾ  ലക്കുകെട്ട് കൂകിവിളിക്കുന്ന വികാരഭരിതമാം  പുകമറയിൽ നൊമ്പരങ്ങളാൽ  ആരുമറിയാ തേങ്ങലുകൾ തഴുതിടാ യൗവ്വനത്തിൻ  മദഭരഭാവം തണലില്ലാതെ താങ്ങില്ലാതെ തഴുകി തലോടുന്ന വാര്‍ദ്ധക്യം വഴിമുട്ടി നിൽക്കും തെരുവിനെ  ഓർത്തു വിശപ്പെന്ന ശപ്പന്റെ പതിയിരുപ്പ്  ....!! ജീ ആർ കവിയൂർ 28 .01 .2020

രാകനവ്

Image
തൈയയ്പ്പൂയ നിലാവിലായ്‌ . കാവടിപ്പൂ ക്കൾ ചിരിച്ചു തുള്ളി ഹരോ ഹരാരവത്തിൻ മുഴക്കത്തിൽ പഞ്ചാമൃത മധുരങ്ങളാൽ ഭക്തി സാന്ദ്രതയിൽ മുങ്ങിയ രാവിൽ കുളിക്കാറ്റായി വന്നു മെല്ലെ തലോടി ജീവനാഡികൾക്കു ഓജസ്സ്. പുല്ലാഞ്ഞി കാടുകൾക്കിടയിൽ മഞ്ഞു തുള്ളികൾ തിളങ്ങി . മനസ്സ് സാമീപ്യം കൊതിച്ചവളെ തേടി.. ഉള്ളിൽ എവിടേയോ പ്രണയത്തിന് പഞ്ചാരി മേളം.. .രാകനവുകളിൽ കണ്ണുകൾ കവിതയാൽ നിറഞ്ഞു.. ഏറെ കൊതിയോടെ പാടുവാനൊരുങ്ങിയ നേരത്തു പുലരി വന്നു തൊട്ടുണർത്തി... ജീ ആർ കവിയൂർ . 8.1.2020

കണ് ചിമ്മി തുറക്കുമ്പോൾ

ഒരായിരം കിനാക്കൾ മിഴികൾ ചിമ്മിയുണരുന്നുവോ  മൊഴികളിലായിരം തരംഗങ്ങൾ സിരകളിൽ പടരുന്നുവോ...  നിന്നോർമ്മകളിൽ എന്നിൽ നിലാവ് പെയ്യുന്നുവോ... വിരഹം പടർത്തുന്നു മൗനങ്ങൾ വിഷാദ ഗോപുരങ്ങളേറ്റുന്നുവോ... ശലഭ ചിറകിലേറി വന്നൊരു വസന്തമായ് എന്നിൽ പരാഗരേണുക്കൾ പൊഴിക്കുന്നുവോ... നെഞ്ചിലെ മിടിപ്പിൽ നിൻ നാമങ്ങൾ പ്രണയ പഞ്ചമ രാഗം മീട്ടുന്നുവോ.. എന്നെന്നും മെൻ ചിന്തകളിൽ. നീ കവിത കളായി വിരിയുന്നുവോ.. ഒരായിരം കിനാക്കൾ മിഴികൾ ചിമ്മിയുണരുന്നുവോ...        ജീ ആർ കവിയൂർ ..                                7.1.2020

ദൂരം...!! (my 3000 th post in blog )

Image
ദൂരം...!! നിന്റെ ചുണ്ടുകൾക്ക് പിറകിലായൊളിച്ചിരിക്കുന്നു എന്റെ ചുംബനം ... നിന്റെ നയനങ്ങൾ പുഞ്ചിരിപ്പൂ  പൊഴിച്ചപ്പോൾ അധരങ്ങൾ ക്ഷണിച്ചു  പെട്ടന്നുള്ള നിന്റെ ചുണ്ടടുപ്പം എന്റെ മനസ്സിന് ഉള്ളകങ്ങളിൽ മിന്നൽ പിണർ പാഞ്ഞു നിദ്രാലസമായ രാവ് എന്നെ നിൻ ഓർമ്മകളിലേക്ക് മെല്ലെ കൊണ്ടകന്നു നിന്റെ അനന്തമാം മിഴിയാഴങ്ങളിൽ ഒളിച്ചിരിക്കുന്നു എന്റെ നഷ്ടമായ  ലോകം ... നിന്റെ നിതാന്ത മൗനം നിഴലും നിലാവുമറിഞ്ഞില്ല എന്നിലേക്കുള്ള ദൂരം.....  .. ജീ  ആർ കവിയൂർ 02 .01 .2020

പുതുവത്സരാശംസകൾ

Image
നീലാമ്പരി നീ നെഞ്ചിലേറ്റും നക്ഷത്ര കൂട്ടങ്ങൾ നാണത്താൽ കൺചിമ്മി മെല്ലെ തുറന്നപ്പോൾ കുളിർക്കാറ്റയരികിലൂടെ മൂളിയകന്നു വിജനതയിൽ  വഴിമുട്ടി നിൽക്കുമ്പോൾ വെൺമേഘ ശകലങ്ങളകന്ന നേരത്ത് നിഴലകറ്റി നിലാവു  നിന്നു  നിറമാർന്ന  പ്രണയവുമായ് മുന്നിൽ പുതുവത്സരത്തിന് രാവിലായി പുഞ്ചിരിയുമായി  വന്നിതാ ഒളിച്ചിരുന്ന ശിശിരത്തിലായതാ ഓർമ്മകൾ തീർത്തു പുതുവസന്തം  ..!! ജീ  ആർ കവിയൂർ 01 .01 .2020