മുൻജന്മത്തിൻ കർമ്മമിന്ന് അനുഭവം
മുൻജന്മത്തിൻ കർമ്മമിന്ന് അനുഭവം
മുൻജന്മത്തിൻ പാപപുണ്യക്കണക്കുകൾ നമ്മെ പിന്തുടർന്നുപോം, അതറിഞ്ഞു നാം ദിനവും നല്ല വഴിയേ നടക്കേണം.
കഴിഞ്ഞ കാലത്തിൻ ചെയ്തികൾ ഇന്നത്തെ നമ്മെ മാറ്റുന്നു, നാം ചെയ്യുന്ന ഓരോ കർമ്മവും നാളെയെ മുന്നിൽ കാണിക്കുന്നു.
പകയും ദേഷ്യവും വെടിഞ്ഞുപോൽ, സ്നേഹം മാത്രം പകർന്നുപോൽ, ഇന്നത്തെ നല്ല വിത്തുകൾ നാളെയുടെ പൂക്കാലമാം.
അറിഞ്ഞു ചെയ്യുക കർമ്മങ്ങൾ, ജീവിതം ധന്യമാക്കുവാൻ, നന്മ നിറഞ്ഞ മനസ്സോടെ മുന്നോട്ടു നമ്മൾ നീങ്ങണം.
ജീ ആർ കവിയൂർ
12 08 2026
(തിരുവല്ല, കവിയൂർ)
Comments