യാഹി മാധവാ — യാഹി കേശവാ
യാഹി മാധവാ — യാഹി കേശവാ
കണ്ടുവോ നീയെൻ കാർവർണനെ
കാലിയെ മേയ്ക്കും ബാലകനെ
കാളിന്ദി തീരത്തെ കരുമാടിയെ
കുഴലൂതും കണ്ണന്റെ ബാലലീലകളെ
യശോദ തൻ മാറിലെ യാമിനിക്കനവേ
യമുനതൻ തീരത്തെ യൗവനമധുരമേ
യാദവ ബാലന്റെ യൗവനകേളികളേ
യാഹി മാധവാ, യാഹി കേശവാ
ഗോപികമാരുടെ ഗോപ്യപ്രണയമേ
ഗോകുലമാകെ നിറഞ്ഞൊരു ഗാനമേ
ഗോപാലനേ നീ രാധയുടെ പ്രാണനേ
യാഹി മാധവാ, യാഹി കേശവാ
രാധയുടെ ഹൃദയത്തിൽ രാഗമായവനേ
രാസലീലയിൽ രസമായവനേ
മീരയുടെ ഭക്തിയിൽ മാധുര്യമായവനേ
യാഹി മാധവാ, യാഹി കേശവാ
ദ്വാരക തൻ നാഥനായി ധർമ്മം കാത്തവനേ
ദുരിതമകറ്റി ധർമ്മപഥം കാട്ടിയവനേ
ഗീതോപദേശത്തിൽ ജ്ഞാനം പകർന്നവനേ
യാഹി മാധവാ, യാഹി കേശവാ
പാർത്ഥന്റെ തേരാളിയായി പാത കാട്ടിയവനേ
പരമസത്യത്തിൻ പൊരുൾ ചൊല്ലിയവനേ
പുണ്യഭൂമിയിൽ ലീല തീർത്ത് സ്വർഗ്ഗാരോഹണമായവനേ
യാഹി മാധവാ, യാഹി കേശവാ
ജീ ആർ കവിയൂർ
12 08 2026
(തിരുവല്ല, കവിയൂർ)
Comments