കാത്തിരിപ്പ് (ഗാനം)

കാത്തിരിപ്പ് (ഗാനം)
[പല്ലവി]
ഈ സന്ധ്യയും മയങ്ങി, നിൻ ഓർമ്മകൾ ഉണർന്നു,
ഈ ജാലകത്തിലൂടെ നോക്കി നിൽപ്പൂ വെറുതേ.

[അനുപല്ലവി]
അന്നത്തെ മഴയുടെ ഈണം,
കാതിൽ കേൾക്കും പോലെ,
നീ വരുമെന്ന ഹൃദയത്തോടെ,
എന്നും എൻ കണ്മുൻപിൽ നീ.

[ചരണം]
പണ്ട് നമ്മൾ നടന്ന വഴിയെ,
പൂക്കൾ പൂത്തൊരു വസന്തം,
കണ്ണിലെ തിളക്കമായി,
നിൻ സ്നേഹമെന്നുമെന്നും.

ഇനിയുമൊരു പുലരി വരുമോ,
നാം ഒന്നായ് ചേരും നാളുകൾ,
കാത്തിരിപ്പിൻ വേദനയിൽ,
മായുന്നീ തീരാത്ത മോഹങ്ങൾ.


ജീ ആർ കവിയൂർ 
07 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം