മായാത്ത ചിത്രം
മായാത്ത ചിത്രം
മറന്നിട്ടും മറക്കാനാവുന്നില്ല നിൻ മായാത്ത ചിത്രം എൻ മനതാരിൽ മൊഴികൾക്കും അപ്പുറമല്ലോ നിൻ മധുരിക്കും ചിരിയുടെ മാസ്മരികത
സ്മരണകൾ പൂത്തുനിൽക്കും വഴികളിൽ നിഴലായ് നീ കൂടെയുള്ള പോലെ കണ്ണീരിൽ ചാർത്തിയ കവിതകളിൽ എന്നുമെന്നേക്കുമുള്ള പ്രാണൻ നീ...
ഇനിയൊരു ജന്മമുണ്ടെങ്കിൽ ആകാശമായ് നിന്നെ ഞാൻ നെഞ്ചിലേറ്റിക്കോളാം കാലത്തിൻ കൽപനകൾക്കപ്പുറം നമ്മൾ ഒന്നായ് അലിഞ്ഞുചേരുന്ന നാളിൽ...
ഓർമ്മകൾ തൻ തിരിനീട്ടുന്ന രാവിൽ നക്ഷത്രപ്പൂവുകൾ പെയ്യുന്ന മാനത്ത് നിലാവുപോലെ നീയെൻ്റെ അരികിൽ വന്ന് മൗനമായി കഥ പറയുന്ന പോലെ...
കണ്ണുകൾ മൂടി നിൽക്കുമ്പോൾപ്പോലും കണ്ണീർകടലിലെ തിങ്കളാകും നിൻ തലോടലിൽ വിരിയുന്ന പുഞ്ചിരിയിൽ തീരമണയുന്നു എൻ മോഹങ്ങളെല്ലാം...
രചന: ജീ ആർ കവിയൂർ
22 -08-2026
(തിരുവല്ല, കവിയൂർ)
Comments