പൂർണ്ണതയുടെ മൗനം

പൂർണ്ണതയുടെ മൗനം
കഥകളൊക്കെ അറിയാതെ കാലം കടന്നുപോയി മെല്ലെ
കഴിഞ്ഞതൊക്കെ ഓർക്കുമ്പോൾ കണ്ടുമറന്നതും കാണുന്നതൊക്കെ

തുടങ്ങുന്നത് ഒരിടത്തൊരിടത്ത്
 ഒരു എന്ന കാര്യങ്ങൾ മാത്രമാണ്
എന്നാൽ എന്തേ രണ്ട് രണ്ട് എന്നതിന് പ്രസക്തി ഇല്ലാതെയാകുന്നു?

ഭേദഭാവങ്ങൾ അലിഞ്ഞുപോയ് മനമേ,
ഏകാത്മകമാകും സത്യം കാണുക!
ഉണ്ട് എന്ന് നടിക്കുന്നതും ഒന്നല്ലോ!
ഒന്നായ നിന്നെ രണ്ടെന്നു കണ്ട് കണ്ട് ഉണ്ടായ ഒരു നൊമ്പരം അറിയുന്നില്ല

ഭേദഭാവനകൾ അലിഞ്ഞുപോയ ഒരിടത്ത്
ശാന്തമായ ഒരു സത്ത മാത്രം തെളിഞ്ഞുനിൽക്കുന്ന ധ്യാനാത്മകത
"ഓം ശാന്തി ശാന്തി ശാന്തി"

ജീ ആർ കവിയൂർ 
17 08 2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം