ആർക്കുവേണ്ടി ( പ്രണയ ഗാനം )

ആർക്കുവേണ്ടി ( പ്രണയ ഗാനം )
നിൻ ചെഞ്ചോടികളിൽ വിരിയും
മുല്ലപ്പൂ പുഞ്ചിരി ആർക്കുവേണ്ടി
നാണത്താൽ കൂമ്പുമാ മിഴികളിൽ
മിന്നിമറയും പ്രണയഭാവം ആർക്കുവേണ്ടി

ഇതളൂർന്നു വീഴും നിൻ മൊഴികളിൽ
തേൻ ഓലും മധുരാനുഭൂതി ആർക്കുവേണ്ടി
നിലാവുദിക്കും വോളം എന്നെ നോക്കിച്ചിരിക്കും
നക്ഷത്രക്കണ്ണിലെ കാന്തി ആർക്കുവേണ്ടി

കണ്ണീരിൽ ചാലിച്ച നിൻ മൗനത്തിൽ
എൻ പേരു വരച്ചിട്ടതാര്ക്കു വേണ്ടി
കാലങ്ങൾ കാത്തുവെച്ച ഈ യൗവനം
എന്റെ ജീവനിലലിഞ്ഞതു ആർക്കുവേണ്ടി

രചന: ജീ ആർ കവിയൂർ
23-08-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം