സാമർത്ഥ്യമുള്ള എൻ ഭാഷ.

സാമർത്ഥ്യമുള്ള എൻ ഭാഷ.
കേട്ടു കേട്ടു വന്നു പിറന്നൊരു ഭാഷ,
മലയാളത്തിൻ പേരുപറഞ്ഞാൽ അഭിമാനിക്കാം ആകാശത്തോളം.
തലമുറകൾ കൈമാറി വന്നൊരു വജ്രംപോൽ,
അക്ഷരപ്പെരുമയുള്ള എൻ മാതൃഭാഷ.

അന്നുമുതൽ ഇന്നുവരെ ഒഴുകിയെത്തിയൊരു പുഴ,
മഹിമ ലോകമറിയട്ടെ എല്ലാക്കാലവും.
കാട്ടുതീപോലെ പടർന്നൊരു സാഹിത്യം,
കവികളുടെ തൂലികയിൽ വിരിഞ്ഞ മാന്ത്രികത.

എഴുത്തച്ഛൻറെ കിളിപ്പാട്ട് പാടിയ രാമായണം,
ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുടെ മാധുര്യം,
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ,
നർമ്മവും ചിന്തയും പകർന്ന നാടൻ തനിമ.

വള്ളത്തോളിൻ ദേശീയത തുളുമ്പുന്ന വരികൾ,
ഉള്ളൂർക്കും കുമാരനാശാനും പ്രണാമം,
ആധുനികതയുടെ വഴികളിൽ സഞ്ചരിച്ചൊരു യാത്ര,
നമ്മുടെ പ്രിയപ്പെട്ട ഭാഷയുടെ പെരുമ.

അലകടലോളം പരന്നൊഴുകും വാങ്മയം,
കാവ്യഭംഗി തുളുമ്പും സുന്ദര പദാവലി.
ഇമ്പമേറും ചൊല്ലുകൾ കോർത്തിണക്കിയ സ്രോതസ്സ്,
മനസ്സിൻ്റെ താളങ്ങളിൽ പെയ്യും മഴ.

നാടിൻ്റെ തുടിപ്പുകൾ ഹൃദയത്തിലേറ്റിയ ഗാനം,
കാലം മാറിയാലും മായാത്ത സരസ്വതി.
തലമുറകൾക്കായി പകർന്നുനൽകിയ നിധി,
അക്ഷയപാത്രമായ് തിളങ്ങും സുകൃതം.

സ്നേഹത്തിൻ്റെ മധുനുകരും സ്നേഹാമൃത്,
സൗഹൃദത്തിൻ്റെ കൈപിടിക്കും കരുണ.
ഓരോ വരിയും തുളുമ്പും സാംസ്കാരിക തനിമ,
നമ്മുടെ നാടിൻ്റെ അഭിമാന ഗോപുരം.

മണ്ണിൽ വേരുറച്ച് ആകാശത്തേക്ക് വളരും മരം,
കാലാതീതമായ് നിലനിൽക്കും ഈ പ്രാണൻ.
തലമുറ തലമുറയായി തുടരും ഈ പ്രയാണം,
എഴുത്തിൻ്റെ വെളിച്ചം പരത്തും ദീപം.

മലയാളത്തിൻ മാധുര്യം തുളുമ്പും മൊഴി,
മനസ്സിൽ അമൃതായി അലതല്ലും പാട്ട്.
ഇരുളിൽ വെളിച്ചം വിതറുന്ന താരകം,
ജീവന്റെ തുടിപ്പായൊഴുകും സംഗീതം.

പാടവരമ്പത്തെ പാട്ടിന്റെ ഈണം,
കാറ്റിന്റെ കൈകളിൽ ഒഴുകിയെത്തും സ്നേഹം.
നാടിൻ്റെ മണ്ണിൽ പടർന്ന വേരുകൾ,
തലമുറകൾക്കായ് കരുതിയ സമ്മാനം.

അറിവിന്റെ ആഴം പകരുന്ന സദ്ഗുരു,
കണ്ണീരൊതുക്കാൻ കരം തരും സ്നേഹം.
കാവ്യങ്ങളുടെ ഭംഗി തുളുമ്പുന്ന വാഴ്ത്തുപാട്ട്,
എന്റെ ഭാഷയെൻ്റെ ജീവന്റെ ജീവൻ.

അമ്മ പറഞ്ഞതും അച്ഛൻ പഠിപ്പിച്ചതും,
അപ്പൂപ്പനും അമ്മുമ്മയും സ്നേഹം പകർന്നതും,
അറിവിൻറെ മലയോള്ളമുള്ള എൻ 
അൻപ് പകരും അക്ഷരങ്ങളുടെ മാന്ത്രിക സൗന്ദര്യം!
അമ്പത്തിയാറിന്റെ സാമർത്ഥ്യമുള്ള ഭാഷ.

ജീ ആർ കവിയൂർ 
14 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം