Posts

Showing posts from March, 2024

മനസ്സിൻ താഴ്വാരങ്ങളിൽ (ഗാനം)

മനസ്സിൻതാഴ് വാരങ്ങളിൽ  രാക്കുളിരിൽ  നിലാച്ചന്തവുമായ് നിഴലായ് ചാരെ  നീ വന്നു (മനസ്സിൻ) മൃദുലവികാരങ്ങളുടെ മോഹവലയങ്ങൾ ചുറ്റും പ്രണയവല്ലരികൾ പൂക്കുന്ന നിനക്കായ് പാടുമെൻ   ആത്മവിപഞ്ചികയിൽ രാഗമേത് താളമേത് (മനസ്സിൻ) അറിയുന്നു ഞാനറിയുന്നു ജീവൻ്റെ തുടിപ്പാർന്ന  ഹൃദയഗീതമല്ലോ! (മനസ്സിൻ) ജീ ആർ കവിയൂർ 31 03 2024

നിൻ്റെ ചിന്തകളാൽ ഗർഭം ധരിച്ചു

നിൻ്റെ ചിന്തകളാൽ ഗർഭം ധരിച്ചു  ആത്മാവിൻ്റെയാഴങ്ങളിൽ രാത്രിയുടെ നിശബ്ദതയിൽ, സ്വപ്നങ്ങൾ മൃദുവായിരുന്നു! ഓരോ ഹൃദയമിടിപ്പിലും, നിൻ്റെ സാന്നിധ്യവും കാറ്റിൻ്റെ ശബ്ദത്തിലും, യാഥാർത്ഥ്യമാണത്. പ്രഭാതത്തിൻ്റെ നിറങ്ങളിലാകാശം,  വളരെ തിളക്കമുള്ളതാണ്. മധുരമുള്ള ഈണങ്ങളിൽ, ആനന്ദത്തോടെ  നൃത്തം ചെയ്യുന്നു! എൻ്റെ ചിരിയുടെ ആഴങ്ങളിൽ,  നീ വീടു കണ്ടെത്തുന്നു! പൊഴിച്ച കണ്ണീരിൽ ഒരിക്കലും തനിച്ചുമല്ല! ഓരോ പുതിയ ദിനത്തിലും കഥ വികസിക്കുന്നു, ചുവടുകളൊരോന്നിലും നമ്മുടെബന്ധം വളരുന്നു! നിമിഷങ്ങളുടെ നിശബ്ദതയിൽ, സമയം സൌമ്യമായി ഒഴുകുന്നിടത്ത്, ഉള്ളിൻ്റെയാഴങ്ങളിൽ.. നീ നിൻ്റെ കുറിപ്പുകൾ ഉപേക്ഷിക്കുന്നു. കടന്നുപോകുന്ന  ഓരോ നിമിഷത്തിലും, നമ്മുടെ ബന്ധം ശക്തമാണ്, ശ്വസിക്കുന്ന  ഓരോ ശ്വാസത്തിലുംതിരയുന്നു  എവിടെയാണ്, എവിടെയാണ് ഞാൻ നിൻ്റെ ചിന്തകളാൽ ഗർഭം ധരിച്ചു! ജീ ആർ കവിയൂർ 29 03 2024

ഗസൽ വസന്തം .....

ഗസൽ വസന്തം ..... മിഴി രണ്ടും നിറഞ്ഞുവല്ലോ മൊഴിയിലെന്തെ നോവിൻ്റെ മധുരിമ നിറയുന്നുവല്ലോ  മൂളുന്നുവല്ലോ മുളം കാടുകളും മുഖത്ത് വിരിഞ്ഞുവല്ലോ മുല്ലപ്പൂവിൻ്റെ ചാരുതയും മണം പരത്തുന്നുവല്ലോ മനസ്സിൻ്റെ താളുകളിൽ മൈലാഞ്ചി ചന്തമുള്ള മോഹത്തിൻ ഗീതങ്ങൾ മണിയറയിലാകെ മുഴങ്ങി മോഹബത്തിൻ ഇശലുകൾ മണവാട്ടി നാണാത്താൽ മറച്ചുവല്ലോ തട്ടത്തിൻ മറയത്ത് നിന്നും കാന്തി  മെഹഫിലിൽ മുഴങ്ങിയല്ലോ  ഗസലിൻ വസന്തം ..... ജീ ആർ കവിയൂർ 28 03 2024

വരിക പ്രണയമേ

വരിക പ്രണയമേ  കനവിലൊരു  നിഴൽ നിലാവായി നീ  ഗ്രീഷ്മം വസന്തത്തിലേക്ക്  വരും മുൻപേ നിദ്ര വിട്ടന്നുവോ  ഇനിയെത്ര നാളിനിയിത് തുടരമീ സ്വപനായനങ്ങൾ മോഹ ശലഭമായി പാറി പറക്കും ഇനി വേണ്ടൊരു വാൽമീകം മറനീക്കി വരിക ചാരത്ത് മറക്കാനാവാത്ത അനുഭവമാകട്ടെ സംഗമ സ്ഥാനമൊരുക്കുന്നു ജന്മ ജന്മാന്തരങ്ങളായ് പ്രണയമേ ജീ ആർ കവിയൂർ 27 03 2024

വിഷു സംക്രമം

വിഷു സംക്രമം  കണികണ്ടുണരും  കണിക്കൊന്നയും  കാതിന് ഇമ്പമേകും വിഷുപ്പക്ഷിതൻ പാട്ടും  രാവും പകലും തുല്യമായ് മാറും  മേടമാസത്തിലെ  വിഷുദിനത്തിലായ് നരകാസുര നിഗ്രഹം  നടത്തി നന്മയുടെ  വിജയം നൽകി  ശ്രീകൃഷ്ണ ഭഗവാൻ  രാവണനെ ഹനിച്ചതു  രാമനും വിഷുദിനത്തില്ലല്ലോ  രാമ ജയം ശ്രീ രാമ ജയം  രാമ ജയം ശ്രീരാമജയം  ജി ആർ കവിയൂർ  26 03 2024

ഏറെ പ്രിയകരമാം രാഗം

ശിവ ഭഗവാന് ഏറെ പ്രിയകരമാം രാഗം രേവതി രാഗം രേവതി രാഗം  സ രി1 മ1 പ നി2 സ സ നി2 പ മ1 രി1 സ രേവതി രാഗം രാഗം രേവതി രാഗം രത്നാംഗിയുടെ മേള കർത്താ രാഗം അന്നമാചാര്യനും പുരന്ദര ദാസനും ഏറെ പാടി സാധകമാക്കിയ രാഗം മഹാദേവ ശിവ ശംഭോ   ശ്രീ മഹാദേവ ശിവ ശംഭോ  .... രേവതി രാഗം രാഗം രേവതി രാഗം ശിവ ഭഗവാന് ഏറെ പ്രിയകരമാം രാഗം തൃക്കവിയുരും തൃക്കുരട്ടിയിലും തൃക്കാരിയൂരും തൃകപാലീശരത്തും കുടികൊള്ളും പരമേശ്വരാ  കൈതൊഴുന്നെൻ ഭഗവാനേ രേവതി രാഗം രാഗം രേവതി രാഗം ശിവ ഭഗവാന് ഏറെ പ്രിയകരമാം രാഗം ജീ ആർ കവിയൂർ 26 03 2024

ഉത്ര ശ്രീബലി

ഉത്ര ശ്രീബലി രാവഞ്ഞു ആബാലവൃദ്ധജനം ഒത്തുകൂടി  ചെണ്ടയും മുറി ചെണ്ടയും മുഴക്കി  "അപ്പൂപ്പൻ കൊട്ടടക്ക  അമ്മൂമ്മ വിറ്റടയ്ക്ക് " താളം മുഴക്കി ദിഗ് വലയം തുടങ്ങി പിറ്റെ നാൾ സന്ധ്യക്ക് അഞ്ചിശ്വരന്മാരു വന്നു  താലപ്പൊലി തെളിഞ്ഞു  മേള വാദ്യങ്ങൾ മുഴങ്ങി  ആഘോഷങ്ങൾ തുടങ്ങി  മനമാനന്ദത്തിൽ ലയിച്ചു  വടക്കേ നട തുറന്നു  വന്നിതു ദേവിമാർ മൂന്നും  ആലംതുരുത്തിയും  കാവിലെയും പടപ്പാട്ട്  അമ്മമാർവന്നു ജീവിതയിലേറി വന്നു  തുള്ളിയാടി ഉത്സവം മുറുകി അടുത്ത നാൾ ഉച്ചക്ക് ഉത്ര ശ്രീബലി കണ്ടു  തൊഴുതു ഭക്തർ ആറാട്ട് കഴിഞ്ഞുവന്ന് അമ്മമാർ സോദരക്കയ്യിൽ നിന്നും കാണിക്ക വാങ്ങി  ചേട്ടാ പോട്ടെ ചേട്ടപോട്ടെ വാദ്യം മുഴങ്ങി അമ്മമാർ മടങ്ങി ജീ ആർ കവിയൂർ 24 03 2024

സ്വസ്തി

സ്വസ്തി  നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ താരകങ്ങൾ  വഴികാട്ടി  താഴ്വാരമാകെ കുളിർ കോരി  തിരുപ്പിറവി അറിഞ്ഞു  ബേദലഹേമിലെ  പുൽത്തൊഴുത്തിലെത്തിയ  ആട്ടിടയർ സമ്മാനങ്ങൾ നൽകി ഉണ്ണിയേശുവിനെ കണ്ടു  നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ ഏറെ നന്മ നിറഞ്ഞ ബാലകനായ്  എല്ലാവർക്കും ഓമനയായ് വളർന്നു  ഒരുനാൾ കാനായിലെ കല്യാണത്തിന്  വെള്ളത്തെ വീഞ്ഞാക്കിയല്ലോ അത്ഭുതം  നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ ഗലീലിയായിലെ ബാലകനെ  സൗഖ്യപ്പെടുത്തി കഫർണാമിൽ അശുദ്ധാത്മാവിനെ അകറ്റി  പത്രോസിന്റെ അമ്മായിക്കു  രോഗ ശാന്തി നൽകി ദിവ്യനായി  യേശു നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ കൊടുങ്കാറ്റിനെ ശമിപ്പിച്ചു  അന്ധർക്കുകാഴ്ച നൽകി  ഊമയ്ക്ക് നാവ് നൽകി  അഞ്ച്  അപ്പം കൊണ്ട്  അയ്യായിരങ്ങളുടെ വിശപ്പടക്കി  നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ പീലാതോസിൻ കോടതിയിൽ കുറ്റക്കാരനായി വിധി എഴുതി ഗോകുൽദാ മലയിലായ്  പ

ഹല്ലേലുയ്യ

കാൽവരിയിൽ ക്രൂശിതനെ  കൽപ്പനകൾ നൽകിയവനേ  കരുണാമയനേ കാവൽ വിളക്കേ കർത്തനേ യേശു നാഥാ  പാപങ്ങളെല്ലാം  മർത്യ പാപങ്ങളെല്ലാം  സ്വയമെറ്റെടുത്തോനേ അജപാലകനെ യേശുവേ  രാജാധിരാജനെ  രക്തത്തെ വീഞാക്കിയോനേ  അഞ്ച് അപ്പം കൊണ്ട്  അയ്യായിരത്തെ പോക്ഷിപ്പിച്ചവനെ  അശരണരുടെ ആശ്രിതനെ  ഹല്ലേലുയ്യ അല്ലേലുയ്യ ഹല്ലേലുയ്യ  ജി ആർ കവിയൂർ 20 03 2024

വേദാന്ത ചിന്തകൾ

വേദാന്ത ചിന്തകൾ നെരിയാണിചോട്ടിലായ്  ഞെരിഞ്ഞമരും ജീവിതങ്ങളെ തലകീഴായി ഞാന്നു കിടക്കും ജന്മങ്ങളെയില്ലേ നിങ്ങൾക്കും മോഹങ്ങളുടെ പിരിമുറുക്കങ്ങൾ വഴിമുട്ടി വീർപ്പു മുട്ടി നിൽക്കുന്നു ദിശാ ബോധമില്ലാതെ അലയും കണ്ണുനീർകയം വറ്റിയ മാനസങ്ങളെ കഴുകുത്തില്ലാതെ ആഴിയുടെ  ആഴമറിയാതെ അണയുന്നുവോ ഉള്ളിൻ്റെ ഉള്ളിലെ അഗ്നിയുടെ തേജസ്സറിഞ്ഞ് മുന്നേറുക  ഇല്ല ജനിമരണങ്ങളില്ലാത്മാവിന് ഒരിക്കലും നിരാശ വേണ്ടയിനിയും വേദ്യമായതിനെ അഴിയാതെ കാക്കുക  ജീ ആർ കവിയൂർ 24 03 2024

കേട്ടു മറന്ന ഗീതം

കേട്ടു മറന്ന ഗീതം പാർവണ രജനിയിൽ  പവനന്റെ തലോടലാൽ  പാതിരാ മുല്ലപ്പൂവിൻ ഗന്ധം  പറയാനാവാത്തൊരാനന്ദം പുലരുവോളം കേട്ടിരുന്നു  പുല്ലാംകുഴലിലുടെ ഒഴുകിയ പല്ലവിയില്ലാത്ത പാട്ടിൻ്റെ പാലാഴി തിരയിളക്കം പാടാനറിയാത്ത മനസ്സിൽ പഞ്ചമം മധുരം പകരുന്ന പലവുരു കേട്ടു മറന്ന ഗീതം പ്രണയാർദ്രമാർന്ന സംഗീതം  ജീ ആർ കവിയൂർ 21 03 2024

ആരുമറിയാതെ

ആരുമറിയാതെ  ആരുമറിയാതെ  ഉള്ളിലെ  ഉള്ളിൽ  കാർമേഘം  തിങ്ങിനിറഞ്ഞു  കരിമഷി പടർന്നു  പെയ്തിറങ്ങി  അപ്പോഴും  ജാലക വെളിയിൽ  മഞ്ഞവെയിൽ  പെയ്യുന്നുണ്ടായിരുന്നു  നോവിന്റെ കല്ലും മുള്ളും ചവിട്ടുന്നുണ്ടായിരുന്നു  ജീവിതത്തിന്റെ യാത്ര  ആരൊക്കെയോ  നിറഭേദങ്ങൾ തേടി  ഗ്രീഷ്മ വിരഹമെന്നകലും വർഷമേഘങ്ങൾ  എന്നുവരുമെന്നറിയില്ല  വസന്തത്തിന്റെ വരവിനായി  ഒരുങ്ങി ഞാനും എൻ്റെ തൂലികയും  കടലാസും ജീ ആർ കവിയൂർ 21 03 2024

സ്വപ്ന ദർശനം

സ്വപ്ന ദർശനം നീയാം വർഷ മേഘത്തെ കനവ് കണ്ട രാവുകളിൽ നിലാവ് എത്തി നോക്കിയ ജാലകത്തിലൂടെ ഓർമ്മകൾ മനസ്സിൽ മെല്ലെ പൂത്തിറങ്ങി നിൻ സാമീപ്യത്തിൻ. ഗന്ധം മൃദു ചുംബനത്തിൻ സ്പർശന സുഖം തേടിയ നേരം നിദ്രയകന്നു ഞാനും എൻ നിഴലും  വിരഹമാർന്ന ചിദാകശവും മാത്രമായ്  അവശേഷിക്കുന്നോപ്പം  എൻ പ്രണയാക്ഷരങ്ങളും ജീ ആർ കവിയൂർ 21 03 2024

രാഗാനുഭൂതിയിൽ

രാഗാനുഭൂതിയിൽ ഇനിയൊന്നു പാടുക  വർണ്ണങ്ങളായിരം ശ്രുതി ചേർത്തു പാടുക  ഋതു  വസന്ത രാഗം സപ്തസ്വര മാധുരി ഉണർത്തും  ആരോഹണവരോഹണങ്ങൾ തീർക്കും സംഗീത ധാരയിൽ മനസ്സിലൊരു പാലാഴി മഥനം അമൃത കുംഭം പൊങ്ങി  ആനന്ദ അനുഭൂതിയിൽ നൃത്തം വച്ചു സ്വര രാഗ  സംഗീതത്തിൻ്റെ ലഹരിയിൽ ജീ ആർ കവിയൂർ 19 03 2024

മധുരം മധുരം പാടിയിതു മീര

മംഗളധ്വനികളാൽ മുഖരിതം  മധുസൂദന മുരളീരവ തരംഗം  മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര ജപലയ ഘോഷങ്ങളാൽ മുഴങ്ങി  ജയദേവ കവിയുടെ ഗീതികളിൽ  രാധാമാധവ ലീലാ വേളകൾ  രതിസുഖ സാഗര രാഗരസം  മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര അനുരാഗ വിവശയാം മീര  അനുദിനം പാടി കേശവ ഗീതം  ആമോദ മാർന്നൂനൃത്തം വച്ചു  ആകാശവും ഭൂമിയും മാറ്റുലിക്കൊണ്ടു  മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര ജീ ആർ കവിയൂർ 19 03 2024

നിൻ ഗന്ധമറിഞ്ഞു

നീർമിഴിപ്പീലികൾ  നനഞ്ഞൊഴുകിയ  നേരത്ത് നിൻ മൊഴി കേൾക്കാൻ കൊതിച്ചു പോയ് പോയ നാളുകളിനി വരികയില്ലെന്നോർത്ത് വല്ലാതെ ഉള്ളൊന്നു പിടച്ചു വഴികണ്ണുമായ് കാത്തിരുന്നു വരുന്നതൊക്കെ നീയെന്ന് കരുതി മോഹിച്ചപ്പോളറിയാതെ മനസ്സിലൊരു വിങ്ങൽ ഞാനറിയാതെ വിതുമ്പി പോയ് വിരൽ തുമ്പിൽ വന്നൊരു വാക്കുകൾക്ക് നിൻ്റെ  മധുര നോവിൻ  ഗന്ധമുണ്ടായിരുന്നു ജീ ആർ കവിയൂർ 19 03 2024

നിൻ വരവും കാത്ത് (ഗദ്യ കവിത)

നിൻ വരവും കാത്ത് (ഗദ്യ കവിത) വരൾച്ച വാഴുന്ന വരണ്ട ദേശങ്ങളിൽ,  പ്രതീക്ഷയെന്നത് കാറ്റിൽ മന്ത്രിക്കുന്നു,  മേഘങ്ങൾ കൂടുന്നു, വാഗ്ദാനങ്ങളാൽ കനത്തു,  ചാരനിറത്തിൽ വരച്ച ആകാശത്തിൻ്റെ  നിഴൽ ചിത്രം  ഭൂമി, ദാഹിക്കുന്നത് വരക്കാൻ, കാത്തിരിക്കുന്നു,  തുള്ളികൾ അതിൻ്റെ വിണ്ടുകീറിയ ചർമ്മത്തെ ചുംബിക്കാൻ,  ഓരോ മഴത്തുള്ളിയും ഒരു ജീവനാഡി, ഒരു അനുഗ്രഹം,  നവീകരണം കൊണ്ടുവരുന്നു,  ആത്മാവിൻ്റെ ആഘാതം ശമിപ്പിക്കുന്നു.  മഴയുടെ താളത്തിനൊത്ത് പ്രകൃതി നൃത്തം ചെയ്യുന്നു,  ഓരോ പല്ലവിയിലും ജീവിതത്തിൻ്റെ ഗാനം,  മഴയെക്കുറിച്ചുള്ള പ്രതീക്ഷ, ഒരു ആകാശ അപേക്ഷ,  അതിൻ്റെ ആശ്ലേഷത്തിൽ, നമ്മൾ ആശ്വാസം കണ്ടെത്തുന്നു. ജീ ആർ കവിയൂർ 18 03 2024

വ്യാമോഹം

ആത്മരാഗം ഉണർന്നു  മൗനസരോവരത്തിൽ  അലയടിച്ചു ഉയർന്നു  അനവദ്യ ആനന്ദാനുഭൂതി നിത്യനൈമിത്യ കർമ്മ കാണ്ഡങ്ങളുടെ നടുവിലായ് സുഖദുഃഖങ്ങളുടെ ആരോഹണ അവരോഹണങ്ങളുടെ തനിയാവർത്തം ജന്മ ജന്മാന്തര മോഹങ്ങൾ തൻ അവസ്മരണീയമാം സമ്മേളനം വിധിയുടെ വിളയാട്ടമറിയാതെ ആഗ്രഹങ്ങളുടെ വ്യാമോഹം ജീ ആർ കവിയൂർ 17 03 2024 

കിന്നാരം മൂളും കാറ്റേ

കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം കാർകൂന്തലിൽ പീലിച്ചൂടിയ കാർമേഘ നിറമർന്നവനെ കായാമ്പൂവിൻ അഴകുള്ളവനെ കണ്ടുവോ നീ എൻ മായ കണ്ണനെ കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം കള കളാരവത്തോടെ ഒഴുകും കാളിന്ദി തീരത്ത് നിന്നും കാലിയെ മെയിച്ച് കൊണ്ട്  പഞ്ചമം പാടും കുയിൽനൊപ്പം കുഴൽ വിളിക്കുന്നത് നീ കേട്ടുവോ  കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം കാമിനിയാം രാധയും ഗോപികളുമുണ്ടായിരുന്നുവോ കള്ളനവനെ കണ്ടുവോ കവർന്നുവോ നിൻ മനവും കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം ജീ ആർ കവിയൂർ 17 03 2024 

കർഷ ഉത്സവം

കർഷ ഉത്സവം ഹലാധര മാനസം വിതുമ്പി  ഹൃദയ ധമിനികളിൽ  അഗ്നി  ഹൈമവതിയെറെ കനിഞ്ഞു  ഹിമമുരുകി ധാരയായ് പതിച്ചു ഹർഷാരവം മുഴങ്ങി എങ്ങും ഹർഷ ബാഷ്പം നിറഞ്ഞൊഴുകി വർഷ കന്യക നൃത്തമാടി  കർഷക മനസ്സുകളിൽ ആനന്ദം      താ ത്യ്യാത്തോം തകത്തിമി  താ ത്യ്യാത്തോം  തക തക താ ത്യ്യാത്തോം നിലമൊരുങ്ങി കളമൊരുങ്ങി നീലി പെണ്ണ് ഒരുങ്ങി  കൊയ്തു മെതിച്ചു  നിലയറകൾ നിറഞ്ഞു  താ ത്യ്യാത്തോം തകത്തിമി  താ ത്യ്യാത്തോം  തക തക താ ത്യ്യാത്തോം ജീ ആർ കവിയൂർ 16 03 2024

നീ വന്നില്ല

നീ  വന്നില്ല  വസന്തം വന്നണഞ്ഞു ആഘോഷം പൂവിരിഞ്ഞ് പരന്നു മണം  കിളികൾ പാടി താലോളം അരുവികൾ ഒഴുകുകി ആലോലം  കരളു വെന്ത് നോവുന്നുവല്ലോ എങ്ങു നീ പോയിമറഞ്ഞു ഇനി എന്തിനു ഞാൻ പാടണം കാത്തിരിപ്പല്ലാതെയില്ലനി ശരണം രാപകലുകൾ വന്നകന്നു  കാലം കഥപറഞ്ഞു  ഓർത്തു കൊണ്ടിരുന്നു ജീവിത സായാന്നമായല്ലോ നീ മാത്രം എന്തെ വന്നില്ല  ജീ ആർ കവിയൂർ 15 03 2024

നീ കേൾക്കുന്നുവോ

നീയെൻ്റെ ഉള്ളിലെ  നിശ്വാസ ധാരയായ് നിലക്കാത്ത ആശ്വാസമായ്  നിറഞ്ഞു ഒഴുകും നീരുറവയായല്ലോ നിശകളിലായ് കുളിർ പകരും നിരാശയകറ്റും നിർമലമാം നിലാവായായ് പെയ്തത്  നീറുമെൻ സായന്തനങ്ങളിൽ നിഴലായി പിന്തുടരുന്നുവല്ലോ നിണമണിഞ്ഞ കാൽപ്പാടുകൾ നിന്നെ നിരന്തരമായ് പിന്തുടരുന്നു നിർമണി മുത്തുക്കളാം പുഞ്ചിരിക്കായ് നിർ നിമേഷനായ് കാത്തിരിക്കുന്നു നിലക്കാത്തയീ ഗാനം നീ കേൾക്കുന്നുവോ ജീ ആർ കവിയൂർ 15 03 2024

പുനർജനിയോ

മധുരനൊമ്പരം  സിരകളിൽ പടരും  ലഹരിയായ് നുരയും  ആത്മരാഗമോ പ്രണയം  ആനന്ദാശ്രു തീർക്കും  ഋതുപരാഗണമോ  ഇന്ദ്രിയ മോഹങ്ങളോ പ്രപഞ്ച ദാഹമോ ഈണമേറും രാഗഭാവമോ  ശ്രുതി പകരും ലയവിന്യാസം  തനിയാവർത്തനമോ  പുനർജനിയോ അനുരാഗം  ജീ ആർ കവിയൂർ 14 03 2024

വരാതിരിക്കില്ല നീയും

വരാതിരിക്കില്ല നീയും  മീനമാസ വേനലിൽ  മേദിനിയിൽ ചൂടേറുമ്പോൾ  മേലാകെ കുളിരു കോരി  നിന്നോർമ്മകളാൽ പ്രിയനേ  മാനസ്സരത്തിൽ നീ  മഴനൂലായി പെയ്തിറങ്ങും  കനവൊക്കെ നിനവായി മാറും  വർണ്ണരാജികൾ വിരിയും  മയൂരങ്ങൾ നടനമാടും മാരിവില്ലിനൊപ്പം ശലഭം ചിറകു വിടർത്തി പറക്കും അരയന്നങ്ങൾ കൊക്കുരുമ്മും വിടരും  പുഷ്പങ്ങളായിരം  വരുമൊരു വസന്തം  വിരഹ നയനങ്ങൾ തേടി  വരാതിരിക്കില്ല നീയും  ജീ ആർ കവിയൂർ 14 03 2024

മിണ്ടാത്തതെന്തെ

മിണ്ടാത്തതെന്തെ പൈങ്കിളി  മൊഴിവെട്ടിയോ എന്നോട് മിഴികൾ മറക്കുന്നതെന്തെ മഴ മേഘം പോലെയായല്ലോ മുഖം മിന്നി മറയുന്നു വല്ലോ പൊന്നേ മനസ്സിൻ്റെ താളിൽ നിനക്കായ് മറ്റാരും കാണാതെ കുറിച്ചുവച്ചു മധുര നോവിൻ മർമ്മരങ്ങൾ മിണ്ടാത്തതെന്തെ പൈങ്കിളി  മൊഴിവെട്ടിയോ എന്നോട് മന്ദാനിലൻ മൂളി അകന്നു മാങ്കൊമ്പിലെ കുയിലുകൾ മെല്ലെ പാടി വിരഹരാഗം മാറ്റൊലി കൊണ്ടു ചക്രവാളം മിണ്ടാത്തതെന്തെ പൈങ്കിളി  മൊഴിവെട്ടിയോ എന്നോട് ജീ ആർ കവിയൂർ 13 03 2024

കൊടുവിളയുടെ കിടാവിളക്കേ

ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങളകറ്റുവോളെ കല്ലടയാറിൻ്റെ തീരത്ത്  കോടിയാട്ട്  വാഴും ശിവപാർവതി ക്ഷേത്ര സന്നിധിയിൽ വന്നു തൊഴുതു നിൽക്കുമ്പോൾ മനം കൈലാസത്തിലെന്ന പോലെ ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങളകറ്റുവോളെ ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങള കറ്റുവോളെ കറുത്തവാവിനും വെളുത്തവാവിനും ധനുമാസത്തിലെ തിരുവാതിര നാളുകളിലും മാത്രമല്ലോ അമ്മേ നീ ഭക്തർക്കു  ദർശനം നൽകുന്നു നിനക്കായ് ഭക്തർ കുങ്കുമാർച്ചനയും മഞ്ഞൾ കൊണ്ട്  അഭിഷേകവും  നടത്തി പോരുന്നു  ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങള കറ്റുവോളെ കാർത്തായിനി കാത്തു  കൊള്ളണമെയമ്മെ കദനങ്ങൾ കേട്ടറിഞ്ഞ് കൈത്താങ്ങായി ഓടിയെത്തുമൊരമ്മ പരമേശ്വരിയാണെൻ അമ്മ ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങള കറ്റുവോളെ ജീ ആർ കവിയൂർ 12 03 2024

എങ്ങിനെ മൂളാതിരിക്കും

പെയ്യാനൊരുങ്ങുന്ന മഴമേഘമേ  തിങ്ങിവിങ്ങുന്നുന്നെപ്പോലെ നീയുമോ വിരഹത്തിൻ ചൂടോ വിതുമ്പലോ  വാരിധിയുടെ തേങ്ങലോ മുഴങ്ങുന്നു  കാറ്റതെറ്റു മൂളുന്നുവല്ലോ മുളം കാടിനൊപ്പം കരിവണ്ടും മൂളുന്നുവല്ലോ തേൻ നുകരവേ കാർമേഘത്തിൻ നിറം കണ്ടു പീലിവിടർത്തും മയിൽപ്പെടയും  കളകാഞ്ചി പാടും കുയിൽ പാട്ടും  കാൽ മുട്ടോളമിഴയും കാർകുന്തലവും കാണുന്നു കരിമഷിയാൽ എഴുതിയ മിഴികളും കാവ്യമത് തുളുമ്പുന്ന ചിത്രം വരികളിൽ കുറിച്ചു ഞാനാറിയാതെയെങ്ങിനെ മൂളാതിരിക്കും  ജീ ആർ കവിയൂർ 12 03 2024

ആറ്റുകാൽ വാഴുമമ്മേ ശരണം

അമ്മേ ശരണം ദേവി ശരണം ആറ്റുകാൽ വാഴുമമ്മേ ശരണം അഴലാറ്റുക അണയാതെ കാക്കുക  അകപ്പൊരുളായ് തെളിയൂക അംബികേ അക്ഷര മലരായി എൻ വിരൽത്തുമ്പിൽ  ആനന്ദ നൃത്തമാടുക ആത്മ സ്വരൂപിണി  അമ്മേ ശരണം ദേവി ശരണം ആറ്റുകാൽ വാഴുമമ്മേ ശരണം അനന്തകോടി ജന്മങ്ങളിനി വേണ്ട ആഴിത്തിരമലകൾ കണക്കെ വന്നു അജ്ഞാനമകറ്റുക അറിവേകുക അമ്മേ മഹാമായെ ആറ്റുകാൽ വാഴുമമ്മേ അമ്മേ ശരണം ദേവി ശരണം ആറ്റുകാൽ വാഴുമമ്മേ ശരണം അകം പുക്ക് അഹന്തയെല്ലാം അടുപ്പിൽ വെന്തുരുകി പൊങ്കാലയായ് അവിടുത്തെ നൈവേദ്യമായ് മാറി അഹമിഹമറിഞ്ഞ് ശാന്തി നൽകുന്നു അമ്മേ ശരണം ദേവി ശരണം ആറ്റുകാൽ വാഴുമമ്മേ ശരണം ജീ ആർ കവിയൂർ 12 03 2024 

നീ മാത്രമെന്തെ വന്നില്ല സഖേ

നിന്നോർമ്മകളാലല്ലോ ജീവിതത്തിന് അർത്ഥം അകലളും തോറും  അടുക്കാൻ മോഹം വിരഹമാർന്ന രാവുകൾ ഗ്രീഷ്മമാർന്ന പകലുകൾ വർഷത്തിൻ വരവിനായി കാത്തിരുന്നു നിൻ കുളിരറിയാൻ നിദ്രയില്ലാ നിമിഷങ്ങളിൽ  താരകങ്ങൾ കൺ തുറന്നു നിലാവിൻ്റെ നിഴലിൽ നീറും മനം തുടിച്ചു പറയാൻ വാക്കുകൾ ഇല്ല  പറവകളും പറന്നകന്നു അക്ഷരങ്ങളും പിണങ്ങി പിരിഞ്ഞു  നീ മാത്രമെന്തെ വന്നില്ല സഖേ  ജീ ആർ കവിയൂർ 09 03 2024

തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ

തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  തുകലാസുര നിഗ്രഹം കഴിഞ്ഞു അസുരൻ്റെ പൊക്കണത്തിൽ നിന്നും  കണ്ടെടുത്ത   ശിവലിംഗ രൂപനാം മഹാദേവൻ തൻ വിഗ്രഹത്തെ ശ്രീ വല്ലഭ സ്വാമിയുടെ തിരുകരത്താൽ പ്രതിഷ്ഠിച്ചുവല്ലോ   തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  അകമഴിഞ്ഞ് വിളിക്കും ഭക്തരുടെ  അകതാരിലെ അല്ലലെല്ലാം അകറ്റും മഹാദേവ നിക്കായി നേർച്ചകൾ ഏറെ നടത്തുന്നവർക്ക് ആയുർ ആരോഗ്യ സൗഖ്യം നൽകുന്നു തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  കിഴക്കേ നടയിലായ്  പടിഞ്ഞാറ് ദർശനമായി ദേവിയും വാഴുന്നു  അമ്മക്ക് ചാന്താട്ടം വഴിപാട് നടത്തുന്ന ഭക്തരുടെ ആഗ്രഹ പൂർത്തി നടത്തുന്നു അമ്മ നിൻ കിഴക്കേ നടയിലായി ശ്രീ കൃഷ്ണ ഭഗവാനുമുണ്ടല്ലോ ഉദ്ദിഷ്ട കാര്യത്തിനായി  പാൽപ്പായസവും ഉണ്ണിയപ്പവും നേദിക്കുന്നു ഭക്തർ തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  പടിഞ്ഞാറെ നടയിൽ തേവുന്നത്ത് മഹാവിഷ്ണുവും പുതിയിടത്ത് മഹാവിഷ്ണുവിനെയും ഭക്തർ കൈവണങ്ങുന്നുവല്ലോ ഭഗവാനെ തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  നിൻ

ത്രിക്കവിയൂർ വാഴും

ത്രിക്കവിയൂർ വാഴും ത്രിനെത്രനാം ഭഗവാനെ തൃക്കൺ പാർത്തനുഗ്രഹിക്കേണമെ തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ ത്രേതായുഗ കാലത്ത്  ശ്രീ രാമസ്വാമി പ്രതിഷ്ഠിച്ച തിരു വിഗ്രഹത്തിന് മുന്നിൽ കൺടച്ചു തൊഴുത് നിൽക്കുമ്പോൾ  കൈലാസത്തിലെന്നപോലെ ഭഗവാനെ ത്രിക്കവിയൂർ വാഴും ത്രിനെത്രനാം ഭഗവാനെ തൃക്കൺ പാർത്തനുഗ്രഹിക്കേണമെ തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ പഞ്ചക്ഷരി മന്ത്രം നിത്യം  നാവിലുദിക്കാൻ ശേക്ഷിയും ശേമുഷിയും നൽകണേ  പാർവതി വല്ലഭാ കൃപാ നിധേ ത്രിക്കവിയൂർ വാഴും ത്രിനെത്രനാം ഭഗവാനെ തൃക്കൺ പാർത്തനുഗ്രഹിക്കേണമെ തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ ശിവരാത്രി വ്രതം നോറ്റ്  നിൻ കീർത്തനം പാടി വിളക്കും ആഘോഷവും കണ്ട് മടങ്ങുമ്പോൾ മനസ്സിന് എന്തൊരു ആനന്ദം ഭഗവാനെ ത്രിക്കവിയൂർ വാഴും ത്രിനെത്രനാം ഭഗവാനെ തൃക്കൺ പാർത്തനുഗ്രഹിക്കേണമെ തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ ജീ ആർ കവിയൂർ 10 03 2024

കുറിക്കട്ടെ വീണ്ടും

കുറിക്കട്ടെ വീണ്ടും  ഒരു വേള നീയെന്നരികിൽ ഉണ്ടെങ്കിൽ  ഓണവും വിഷുവുമെന്നും വസന്ത  ഹേമന്തങ്ങൾ  തീർക്കുമല്ലോ  നിനക്കായി മൂളാമൊരു പാട്ടിന്റെ പല്ലവി  ആരും ഇതുവരെ പാടാത്ത ഗാനമാവട്ടെ  രാഗമോ താളമോ ശ്രുതിയോ  അറിയില്ലെങ്കിലും അറിവിന്റെ അങ്ങേത്തലക്കലൊപ്പം എത്തിടാൻ  ആവോളമെന്നാൽ നിനക്കായ്  ശ്രമിക്കാമല്ലോ എൻ  ഒമാലാളെ  നിലാവ് പെയ്തിട്ടും രാക്കിളി പാടിയിട്ടും  നിഴലായി നീയെൻ അരികിലെന്തെ വരാതെ പോയത് ഒരു വാക്ക് എന്തേ മിണ്ടാതെ പോയത്  ഓർമ്മ താളിൽ കുറിക്കട്ടെ വീണ്ടും  ജീ ആർ കവിയൂർ 08 03 2024

കഴിയുന്നു നോവ് പാട്ടുമായി

കഴിയുന്നു നോവ് പാട്ടുമായി  കരിമഷി പടർന്നോരു  കൽവിളക്കിൻ മുന്നിലായി  കരിങ്കുവള മിഴിയാളവൾ  കാത്തിരുന്നതാർക്കുവേണ്ടി  കടൽകടന്നപ്പുറം കദന നോവിൻ  കരകാണാ തീരങ്ങൾക്കുമിപ്പുറം  കനവ് കാണും മുത്തും പവിഴവും  കൈക്കലാക്കുവാൻ പോയതോ കാലങ്ങൾ കടന്നുപോകിലും  കണ്ടു മറന്ന മുഖം തേടുന്നു  കരളിൽ നോവു പാട്ടുമായി  കഴിയുന്നു നിനക്കായി മാത്രം  ജീ. ആർ കവിയൂർ 07 03 2024

നിഴലായി പടർന്നു

നൊമ്പരമൊക്കെ നെഞ്ചിലോതുക്കി നിനക്കായ് മാത്രം നിഴലുകൾ തേടി ഗ്രീഷ്മത്തിലുടെ ഗമിക്കുമ്പോൾ ഗ്രസിച്ചു എന്നിൽ ഗമകമായ് രാഗ വിരഹം  വസന്തം വരുമെന്ന് കാതിൽ പറഞ്ഞു കാറ്റ്  നിന്നെ കാണാൻ കൊതിയോടെ ഹൃദയമിടിച്ചു വേഗം വേഗം നിറങ്ങൾ മാറി മറഞ്ഞു നിമിഷങ്ങൾ വർഷങ്ങളായ്  നിന്നോർമ്മകളെന്നിൽ നിഴലായി പടർന്നു ജീ ആർ കവിയൂർ 05 03 2024

പാടുക മനമേ

പാടുക മനമേ  ശിവനാമം പാടുക മനമേ  ശിവമകലുവോളം മനമേ സംസാരസാഗര തിരയിൽ പെട്ട്  ഉഴലും നേരത്ത് നിന്നാമമല്ലാതെ  മറ്റൊരു ഔഷധവുമില്ലാ  ഓം നമഃ ശിവായ  ഓം നമഃ ശിവായ  പഞ്ചാക്ഷരീ മന്ത്ര പൊരുളറിയുക "ന"എന്നാൽ ഭഗവാൻ തന്നിൽ  ഒളിപ്പിച്ചിരിക്കുന്നലാളിത്യം,  "മ" എന്നാൽ പ്രപഞ്ചത്തെക്കുറിക്കുന്നു.  "ശി" ശിവനെ പ്രതിനിധീകരിക്കുന്നു "വ" എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം.  "യ" എന്നാൽ ആത്മാവിനെക്കുറിക്കുന്നു.  ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളല്ലോ .  ന എന്നാൽ ഭൂമി.  മ എന്നാൽ ജലം.  ശി എന്നാൽ അഗ്നി.  വ എന്നാൽ വായു.  യ എന്നാൽ ആകാശം" ഓം നമഃ ശിവായ  ഓം നമഃ ശിവായ  ശിവനാമം പാടുക മനമേ  ശിവ മകലുവോളം മനമേ ജീ ആർ കവിയൂർ 07 03 2024

ഓം നമഃ ശിവായ

ഓം നമഃ ശിവായ  ചന്ദ്രചൂഡ ശിവശങ്കര  പാർവതിപതേ പാഹിമാം  ഗംഗാധര ശാര്‍ദ്ദൂല ചർമധാരി ത്രിശൂല ഢമരുക ധാരേ     നാഗഭൂഷണ നാഗജപതേ  ശ്മശാന വാസിനേ ഭസ്മധാരി ഹിമാവൽ ശൃംഗത്തിലമരും  നന്ദി വാഹനാ മഹാദേവനെ  രുദ്രാക്ഷ കൃപയ്ക്കായ്  ശിവനാമം ഭജിക്കുന്നേൻ നീലകണ്ഠ വിഷഹാരി  ശംഭോ മഹാദേവ  പാഹിമാം പാഹിമാം  ജീ ആർ കവിയൂർ  04 03 2024

എന്ത് കണ്ടു ഞാൻ

ഈ ലോകത്ത് വന്ന് എന്ത് കണ്ടു ഞാൻ  ഈ ലോകത്ത്  മനുഷ്യൻ വെറുമൊരു   മാംസ കൂമ്പാരം  ജലത്തിൽ വിരിയും  കുമിളകൾ മാത്രം  പൊട്ടിപ്പോകും കുമിളകൾ  ഈ ലോകത്ത് വന്ന് എന്ത് കണ്ടു ഞാൻ  ഈ ലോകത്ത്  കണ്ടു ഏറെ കണ്ടു നിന്നെപ്പോലെ വേറെ ആരെയും കണ്ടില്ല  ഒന്ന് ഒന്നിനോട് സാമ്യമില്ലാതെ  ഈ ലോകത്ത് വന്ന് എന്ത് കണ്ടു ഞാൻ  ഈ ലോകത്ത്  കൊടുക്കും ഈ ഹൃദയം ആർക്ക്  കൊടുത്തവരൊക്കെ വഞ്ചിചന മാത്രം   തിരികെ കിട്ടി  ഈ ലോകത്ത് വന്ന് എന്ത് കണ്ടു ഞാൻ  ഈ ലോകത്ത്  ജീ ആർ കവിയൂർ 04 03 2024 

ഞാനറിയുന്നു

നിലാവിൻ്റെ നിഴലിൽ  നിൻ സ്നേഹ മർമ്മരം നിദ്രാവിഹീനമാക്കി നിശിധിനിയുടെ. അവസാന  യാമങ്ങളിൽ കണ്ട കനവിൽ  നിമ്ന്നോന്നതങ്ങളിൽ  കുളിർ പകർന്നു നീ പകലിൻ്റെ ചുടു ചുംബന മേറ്റ് ഉണർന്നപ്പോൾ നീ  എങ്ങോ അകന്നു പോയല്ലോ ജീവിത സായാഹ്നത്തിൽ തേടുന്നു നിന്നെ എൻ  തൂലിക തുമ്പിൽ യുഗങ്ങളായി പിടി തരാതെ വഴുതി അകലുന്നുവോ എത്ര ഋതു വസന്തങ്ങൾ  വന്നു പോകിലും ഓരോ ചലനങ്ങളിലും നിൻ സുഗന്ധമാർന്ന  സാമീപ്യം ഞാനറിയുന്നു ജീ ആർ കവിയൂർ 03 03 2024

മറക്കാനായില്ലല്ലോ നിന്നെ

വെയിൽ ചാഞ്ഞ നേരം  വയൽവരമ്പിലൂടെ  നടക്കും നേരം കണ്ടു   കണ്ണിനൊരു ആനന്ദം  പുളിയിലകരയുള്ള പുടവ ചുറ്റി  തുള്ളി തുളുമ്പിയകന്നോരു ചെമ്പനീർ പൂവിൻ വിതളുകളിൽ  പൂമ്പാറ്റ പോലെ പാറി മിഴികൾ  എത്ര പറഞ്ഞാലും തീരില്ല  എത്ര പാടിയാലും മതിവരില്ല  ഏഴ്ഴകുള്ള ചേല് കണ്ടു  എലുകകൾ താണ്ടിയിട്ടും  മറക്കാനായില്ലല്ലോ നിന്നെ ജീ ആർ കവിയൂർ 03 03 2024

മറയാക്കുമല്ലോ

കൈ വളരുന്നുവോ  കാൽ വളരുന്നുവോ  കാത്തു കാത്തു  കണ്ണിലെ കൃഷ്ണമണി പോലെ  കാത്തുസൂക്ഷിച്ച കണ്മണിയെ  കണ്ണൻ ചിരട്ടയിൽ  മണ്ണുവാരി കളിച്ച നീയിന്ന്  വളർന്നു പന്തലിച്ചു  വാങ്ങായിമാറിയല്ലോ  വീടിനായി കൈത്താങ്ങായി മാറിയല്ലോ  കാലമെന്നേയും നിന്നെയും നാളെ കാലയവനികയ്ക്ക് മറയാക്കുമല്ലോ  03 03 2024

അരികിൽ നിന്നരികിൽ

അരികിൽ നിന്നരികിൽ  വന്നുതൊഴുതുനിന്നപ്പോൾ അറിയാതെ കണ്ണുകൾ  തുളുമ്പി പോയി  ഉള്ളിലെ കദനങ്ങളെല്ലാം  അലിഞ്ഞു പോയി  വല്ലഭാ ശ്രീ വല്ലഭാ നല്ലവനെ ശ്രീവല്ലഭനെ  അറിയാതെ ഞാൻ ചെയ്യ്തൊരു അറിവില്ലായിമ ഒക്കെ പൊറുത്ത് അവിടുത്തേക്ക് ചേർത്ത് അണക്കണേ അറിവിൻ്റെ അറിവേ ശ്രീ വല്ലഭനേ ശ്രീയെഴും വല്ലഭനെ ഇഴയുവാൻ വയ്യ ഉഴലുവാൻ വയ്യ ഇനിയൊരു ജന്മം വേണ്ട എനിക്ക്  ഇഷ്ട ദൈവമാം നിന്നെ ഭജിച്ച് ഇഹലോക പരലോകങ്ങളൊന്നുമേ  വേണ്ട എനിക്ക് നീ മാത്രം ശരണം  ശ്രീ വല്ലഭ ശ്രീയെഴും വല്ലഭാ ജീ ആർ കവിയൂർ 02 03 2024

പലിപ്ര കാവിൽ വാഴും

പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ  പരദേവത അനുഗ്രഹം ചൊരിയുകയമ്മേ നിൻ പാദാര വിന്ദങ്ങളിൽ നമിക്കുന്നു ഞാൻ നീക്കുക ഞങ്ങൾ തൻ അഴലോക്കെ അമ്മേ നിൻ മൂലസ്ഥാനം ഞട്ടൂർ കാവിലല്ലോ നീ ഞെട്ടറ്റ് പോകാതെ കാത്തിടെണമ്മേ  നിൻ അപദാനങ്ങൾ പാടും ഭക്തർക്കു നീ അനുഗ്രഹം നൽകുന്നു അമ്മേ  പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ  പരദേവത അനുഗ്രഹം ചൊരിയുകയമ്മേ നിൻ അന്തികെ നാഗരാജാവും നാഗയക്ഷിയമ്മയും രക്ഷസ്സും യോഗിശ്വരനും കുടികൊള്ളുന്നുവല്ലോ വടക്ക് കിഴക്കേ മൂലയിൽ  നീല സർപ്പവും ഉണ്ടല്ലോ അമ്മേ  പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ  പരദേവത അനുഗ്രഹം ചൊരിയുകയമ്മേ ഗ്രാമ ദേവതയുടെ കുടുംബ ദേവതയും നീയല്ലയോ അമ്മേ മംഗള കാരിണി മായാമയി ചിന്മയി നിന്നെ നിത്യം ഭാജിപ്പവർക്ക് ആരോഗ്യവും സമ്പത്തും നൽകുന്നുവല്ലോ അമ്മേ  പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ  പരദേവത അനുഗ്രഹം ചൊരിയുകയമ്മേ ജീ ആർ കവിയൂർ 03 03 2024

പറയാനുള്ളത് മറന്നു

പറയാനുള്ളത് മറന്നു ഇതുവരെ പറയാത്തതൊക്കെ  മനസ്സിന്റെ കോണിൽ കുറിച്ചിട്ടു കാണുമ്പോൾ പറയാമെന്നോർത്ത്  കണ്ടപ്പോഴോ പറയാനുള്ളതൊക്കെ മറന്നു  നിൻ മിഴികൾ തുറന്നു പറഞ്ഞതെല്ലാം വിരഹത്തിൻ്റെ ദിനങ്ങളുടെ നോവിൻ നേരാർന്ന സന്തോഷങ്ങളായിരുന്നു  മറക്കാനാവാത്ത സത്യങ്ങളായിരുന്നു  മധുരം നിറഞ്ഞു മനമാകേ അനുഭൂതി മന്ദപവൻ വെഞ്ചാമരം വീശി സുഗന്ധം മത്ത ഭ്രമരം  തേൻ നുകർന്നു മൂളി പറന്നു മനോഹരി പ്രകൃതി ചാഞ്ചാടി നിന്നു ജീ ആർ കവിയൂർ 01 03 2024