പൊന്നുഗുരുവായൂരപ്പാ

പൊന്നുഗുരുവായൂരപ്പാ
മഞ്ഞയണിഞ്ഞ പൊൻപുലരിയിലൊന്ന്
മുങ്ങി ഈറനണിഞ്ഞ വസ്ത്രത്തോടെ,
ഗുരുവായൂരപ്പന്റെ തിരുനടയിൽ,
കൈകൂപ്പി തൊഴുതു നിൽക്കുമ്പോൾ.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹനിക്കുന്ന തൃഷ്ണ എല്ലാം ഭഗവാനേ

പൊന്നുരുവായൂരപ്പന്റെ തിരുനടയിൽ,
ശ്രീലകത്തെ ആ വിളക്കിന്റെ പ്രഭയിൽ,
നിർമാല്യവും വാകച്ചാർത്തും കണ്ടു,
ആയിരം നാമം ഉരുവിട്ടു ഭക്തർ.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹനിക്കുന്ന തൃഷ്ണ എല്ലാം ഭഗവാനേ

തുളസിമാലയുടെയും ചന്ദനത്തിന്റെയും,
സുഗന്ധം തഴുകി തൊഴാൻ നിൽക്കുന്നവരൊക്കെ,
ഒരേ സ്വരത്തിൽ വിളിക്കുന്നു കണ്ണാ,
ഗുരുവായൂരപ്പാ എന്ന് ഭക്തിയോടെ.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹനിക്കുന്ന തൃഷ്ണ എല്ലാം ഭഗവാനേ

പൊന്നുനടയിലെത്തുമ്പോഴേക്കും
കാരുണ്യക്കടലായ ഗുരുവായൂരപ്പന്റെ,
ഒരു പുഞ്ചിരിയോടുകൂടിയ മുഖം കാണാൻ,
മനസ്സ് വല്ലാതെ കൊതിക്കുന്നു.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹനിക്കു തൃഷ്ണ എല്ലാം ഭഗവാനേ

ഇതാണ് ജീവിതത്തിലെ വലിയ നേട്ടം,
സമ്പാദ്യമൊക്കെ തീർന്നാലും,
ഈ പുഞ്ചിരിയുണ്ടല്ലോ നമ്മുടെ കൂടെ,
അത് ജന്മജന്മാന്തരങ്ങൾ നിലനിൽക്കുന്ന സൗഭാഗ്യം.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹനിക്കുന്ന തൃഷ്ണ എല്ലാം ഭഗവാനേ

പൊന്നുഗുരുവായൂരപ്പാ അടിയങ്ങൾ വന്നു,
നിന്റെ തിരുനടയിൽ നമസ്കരിക്കുന്നു,
കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് ചൊല്ലി,
ഞങ്ങൾ എന്നും നിന്നെ പ്രാർത്ഥിക്കുന്നു.

ജീ ആർ കവിയൂർ 
13 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം