പാടുവാൻ മറന്നുപോയ

പാടുവാൻ മറന്നുപോയ
ആ .......

(പല്ലവി)
പാടുവാൻ മറന്നുപോയ രാഗമേ അനുരാഗമേ  
പല്ലവികളിൽ നിന്നോർമ്മ പുഞ്ചിരിച്ചു  

(അനുപല്ലവി)
പവിഴമല്ലിപ്പൂ വിരിഞ്ഞു മനസ്സിൽ  
പവനൻ വന്നു മൂളി കാതിൽ നിൻ നാമം  


(ചരണം 1)
മൗനത്തിൻ മാറിൽ ഒരു വീണ മീട്ടിയോ  
മായാത്ത സ്വപ്നങ്ങൾ കൈ കോർത്തു നിന്നുവോ  
പാതിവഴിയിൽ നാം കാണാതെ പോയതോ  
മോഹങ്ങൾ പാടുന്നു പുഞ്ചിരി തൂകിയോ  

(ആവർത്തന പല്ലവി )
പാടുവാൻ മറന്നുപോയ രാഗമേ അനുരാഗമേ  
പല്ലവികളിൽ നിന്നോർമ്മ പുഞ്ചിരിച്ചു  

(ചരണം 2)
കണ്ണിൽ തുളുമ്പിയ നൊമ്പരപ്പൂവുകൾ  
കാലം മറന്നുവെച്ചോർമ്മത്തുമ്പുകൾ  
നോവിന്റെ പാഴ്ത്തുരുത്ത് മാഞ്ഞുപോകുമോ  
നാളെയുടെ തീരത്ത് നാം ചേരുമോ  

(ആവർത്തന പല്ലവി)  
പാടുവാൻ മറന്നുപോയ രാഗമേ അനുരാഗമേ  
പല്ലവികളിൽ നിന്നോർമ്മ പുഞ്ചിരിച്ചു  

(ചരണം 3)
സാന്ദ്രമാം സന്ധ്യയിൽ തെന്നൽ പെയ്യവേ  
രാവിന്റെ കണ്ണീരിൽ താരകം മിന്നവേ  
പ്രാണന്റെ തന്ത്രിയിൽ പാട്ടുണർന്നുവോ  
ആകാശത്തോളം നാം പൊങ്ങി പറന്നീടുമോ

(ആവർത്തന പല്ലവി )
പാടുവാൻ മറന്നുപോയ രാഗമേ അനുരാഗമേ  
പല്ലവികളിൽ നിന്നോർമ്മ പുഞ്ചിരിച്ചു  

രചന: ജീ ആർ കവിയൂർ
21-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം