ബാലകൃഷ്ണ സ്തുതി

ബാലകൃഷ്ണ സ്തുതി
താമരയിലമേൽ തെന്നി കളിക്കും
പീലിക്കണ്ണന്റെ പാവന രൂപം,
പൂഴിമണ്ണേതോ പൂവിൽ വിരിഞ്ഞോ
പുന്നാരമുത്തു കാർവർണ്ണൻ 

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 
ഹരേ മുകുന്ദാ മധുസൂദനാ കണ്ണാ 

നെറ്റിയിൽ ചാർത്തും തിലകച്ചന്തം
മുത്തുമാലകൾ മിന്നുന്ന മാറിൽ,
ചെറുപുഞ്ചിരിയോടമൃത് തുളുമ്പും
മോഹന രൂപമേ കണ്ണാ കൺമണിയേ 

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 
ഹരേ മുകുന്ദാ മധുസൂദനാ കണ്ണാ 

കാൽവിരൽ തുമ്പ് കയ്യിൽ പിടിച്ചു
താലോലമാടും കണ്ണന്റെ ഭാവം,
മയില്പീലി ചൂടി മനോഹരമായ് വന്ന
മായാമുകുന്ദന്റെ ദിവ്യസൗന്ദര്യം.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 
ഹരേ മുകുന്ദാ മധുസൂദനാ കണ്ണാ 

കണ്ണീരകറ്റി കനിവോടെ എന്നും
കൈനീട്ടി നമ്മെ കാത്തുരക്ഷിക്കാൻ,
ആയിരം പൂക്കൾ ചിരിക്കും രാവിൽ
പാടാം നമ്മളും കണ്ണന്റെ പാട്ട്.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 
ഹരേ മുകുന്ദാ മധുസൂദനാ കണ്ണാ 

ജീ ആർ കവിയൂർ 
20 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം