സ്വരാക്ഷരങ്ങളിലെ കവിതാ വസന്തം 🌸

സ്വരാക്ഷരങ്ങളിലെ കവിതാ വസന്തം 🌸

അക്ഷരങ്ങൾ പൂത്തുലയും
ആരാമമായി മനസ്സൊരു
ഇഴചേരും നിത്യ ഉന്മാദമായ്
ഈണം ചേക്കേറും ചില്ലയായ്
ഉഴറും പ്രഹേളികയാണ്
ഊതി കാച്ചും പൊന്നാണ്

എഴുതാം ഹൃദയത്തിൻ ഭാഷയിൽ
ഏകാന്തമാം നിമിഷങ്ങളിൽ
ഐക്യമായ് ചേരും ചിന്തകൾ
ഒഴുകും ഓർമ്മകൾ ഓളമായ്
ഔഷധമാകും വാക്കുകൾ
അക്ഷരമാകും ആത്മാവിൽ

അവസാനമില്ലാത്ത ഭാവങ്ങളായ്
ആത്മാവിൽ നിറയും വരികളായ്
ഇനിയുമീണം പകരട്ടെ നാം
ഈ ജീവിതം കവിതയാക്കാം

ജീ ആർ കവിയൂർ 
20 08 2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം