കണ്ണടച്ച് നാമം ജപിക്കുമ്പോൾ

കണ്ണടച്ച് നാമം ജപിക്കുമ്പോൾ
കണ്ണൊന്നു തുറന്നു നോക്കീടണം
അക്കള്ള കണ്ണൻ കണ്മുന്നിൽ
നിന്നീടുമോ എൻഗുരുവാരപ്പാ

ഗുരുവായൂരപ്പാന്നു ചൊല്ലിതന്നെ 
പ്രാർത്ഥന ചെയ്യുമ്പോൾ തിരിഞ്ഞുനോക്കണം
പൊന്നോമനക്കണ്ണൻ നമ്മോടുകൂടെ

നടന്നീടുമോ നമ്മൾക്കരികിലായ്
താഴെപൂജക്കായി നടയടച്ചീടിലും
മനസ്സുകൊണ്ട് ആ ശ്രീകോവിലിൽ പോകണം
സോപാനത്തിലോ മണ്ഡപത്തിലോ എങ്ങും
മഞ്ഞപ്പട്ടു വിരിച്ചെൻ ഗുരുവായൂരപ്പൻ

ഇടയ്ക്കെപ്പോഴെങ്കിലും കണ്ണടച്ച്
അകത്തേക്ക് നമ്മൾ നോക്കീടണം
മേപ്പത്തൂർ പറഞ്ഞ ആ മനോഹരമായ
ഗുരുവായൂരപ്പന്റെ പുഞ്ചിരി കാണണം

അടിയങ്ങളെല്ലാം അവിടുന്നു
അനുഗ്രഹിക്കണം എന്റെ ഗുരുവായൂരപ്പാ
നിന്റെ കൃപയുണ്ടായാൽ ഈ ലോകത്തിൽ
എന്താണ് നമുക്ക് സാധിക്കാത്തതുള്ളൂ

കണ്ണാ എന്റെ ഗുരുവായൂരപ്പാ
ഭക്തിയോടെ നിന്നെ ഞാൻ വിളിക്കുന്നു
പാപങ്ങളെല്ലാം നീക്കി എന്നെയും
കാത്തുരക്ഷിക്കണേ കരുണാമയാ

ജീ ആർ കവിയൂർ 
11 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ