പുഞ്ചിരി മലർ

പുഞ്ചിരി മലർ
കരുതലൊക്കെയുണ്ട്
കരുതുന്നു നിനക്കായ്,
കണ്ണടയ്ക്കുകിലോ
കാണുന്നു നിൻ രൂപമത്രയും.

ഹൃദയാനന വീഥീലായ്,
ഹൃദ്യമായൊരു പുഞ്ചിരി മലർ.
ഹഠാതേ ആകർഷിച്ചത്,
ഹിമം പൊഴിയും അനുഭൂതി.

മിഴികളിൽ മൗനമായ്
മനസ്സിൽ മായാതെ നീ,
മറയാതെ മിന്നുന്നൊരു
മധുരമാം ഓർമ്മയായി.

നിലാവിന്റെ നീർച്ചാലായ്
നിനവുകളിൽ നീ വരും,
നിശ്വാസമായ് നിറയുന്നു
നിന്നോടുള്ള സ്നേഹം.

പാതയിൽ പൂവായ് നീ
പകരുന്നു പുഞ്ചിരി,
പാടാത്തൊരു പാട്ടായി
പടരുന്നു പ്രണയം.

ജീ ആർ കവിയൂർ 
12 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം