ഗുഹൻ രാമ സുഹൃത്ത്
ഗുഹൻ രാമ സുഹൃത്ത്
ശൃംഗവേര തീരമതിൽ
സ്നേഹദീപം തെളിഞ്ഞവൻ
രാമനെന്നൊരു നാമം കേട്ടാൽ
ഹൃദയം പൂത്തുലഞ്ഞവൻ
വനവാസ വേഷമണിഞ്ഞ്
രാമൻ മുന്നിൽ വന്നപ്പോൾ
കണ്ണുനീരാൽ കാൽ കഴുകി
നെഞ്ചോടവനെ ചേർത്തപ്പോൾ
സീതയും ലക്ഷ്മണനും കൂടെ
കണ്ടുനിന്നു മിഴിനിറച്ച്
കാട്ടുവഴിയിൽ കൂട്ടിനാകാൻ
ആഗ്രഹിച്ചു സ്നേഹത്തോടെ
ഗംഗയോരം വള്ളമൊരുക്കി
കാത്തുനിന്നു ഭക്തിയോടെ
തിരുനാമം ചൊല്ലിയൊഴുകി
തോണി നീങ്ങി സ്നേഹത്തോടെ
രാജ്യമെന്ത്, ധനമെന്ത്
രാമസ്നേഹം മതി ഹൃദയത്തിൽ
ജാതിയില്ലാ സൗഹൃദത്തിന്റെ
മാതൃകയായി നിന്നവൻ
വേർപാടിന്റെ വേദനയിലും
പ്രത്യാശയുടെ ദീപം കാത്തു
രാമനോടുള്ള ആ സ്നേഹബന്ധം
യുഗങ്ങളോളം നിലനിൽക്കും
ജീ ആർ കവിയൂർ
09 08 2026
( തിരുവല്ല, കവിയൂർ)
Comments