മറവിയുടെ താളിൽ
മറവിയുടെ താളിൽ
കണ്ണീരിന്റെ കഥകൾ ചൊല്ലി മൗനം
കാണാതെ ഉള്ളിലെ നോവറിയാതെ
തിരകളുടെ ഇരമ്പം കേട്ടു കിടന്നു മെല്ലെ
കാര്യങ്ങൾ മറവിയുടെ താളിൽ കുറിച്ചിട്ടു
പോയൊരു നാളിന്റെ പാതകൾ തേടി
പാതിരാവോളം കാറ്റലഞ്ഞു
പാടാത്ത പാട്ടിന്റെ ഈണമുണരാതെ
പാതിവിരഹത്തിൽ രാവുറങ്ങി
കണ്ണീരിന്റെ കഥകൾ ചൊല്ലി മൗനം
കാണാതെ ഉള്ളിലെ നോവറിയാതെ
വന്നൊരു കാറ്റിന്റെ വിരൽത്തുമ്പിലപ്പോൾ
വാടിയ പൂവിൻ ഗന്ധം നിറഞ്ഞു
തൊടാതെ പോയൊരു സ്നേഹത്തിൻ ഓർമ്മ
താരാട്ടുപോലെ ഉള്ളിൽ അലിഞ്ഞു
നിശ്ശബ്ദമാം രാവിന്റെ നെഞ്ചിൽ
നിലാവായ് നിഴലായ് നീയുണർന്നു
അകലെയാണെങ്കിലും അരികിലേതോ
അറിയാത്തൊരു കുളിരായ് തഴുകി
കണ്ണീരിന്റെ കഥകൾ ചൊല്ലി മൗനം
കാണാതെ ഉള്ളിലെ നോവറിയാതെ
വീണ്ടുമൊരു പുലരി വന്നണയുമ്പോൾ
വീണുപോയ മോഹം തിരികെ വരുമോ
പിരിഞ്ഞുപോയൊരു വഴിത്താരയിൽ
പൂവായി നീ വീണ്ടും വിരിഞ്ഞു വരുമോ
ജീ ആർ കവിയൂർ
19 08 2026
(തിരുവല്ല, കവിയൂർ)
Comments