വിരഹസ്മരണകൾ

വിരഹസ്മരണകൾ 
എഴുതുവാൻ തുനിഞ്ഞൊരെൻ നഷ്ടപ്രണയമേ നിന്നെയോർത്ത് വിലപിക്കുകിൽ എന്തേ രസവർണ്ണമാർന്ന വിരഹകാവ്യമാകുമോ അറിയില്ല

തളിരിടും പൂക്കാലത്തണിഞ്ഞൊരാ നിമിഷങ്ങൾ,
തെളിയുന്നു മനസ്സിലിന്നും മായാതെ.
കരിമിഴിയിണകളിലൂറിയൊരാ 
മധുര നോവവിൻ സ്പന്ദനം

കവിതകൾ പെയ്തിറങ്ങുന്നു വീണ്ടും.
ഇളംതെന്നലായ്
നമ്മളരികിലണഞ്ഞപ്പോൾ
ഉദിച്ചൊരാ മോഹങ്ങൾ ഓർമ്മയായ്,
അമൃതുപോലുരുകിയ ആ സന്ധ്യകളിൽ
അനുരാഗമന്ത്രങ്ങൾ പൊഴിയവേ.

ആഴക്കമൂഴക്കമൂഴിക്കു വലംവച്ച് ആത്മാന്വേഷണം നടത്തിയേറെ 
ആവതില്ല കഴിഞ്ഞു കൊഴിഞ്ഞുപോയ ആവനാഴിയിലെ അസ്ത്രമില്ലാതായി 

പതിതയൗവന പടികടന്നങ്ങ് പരിതപിക്കുന്നു വൃഥാ ഇങ്ങനെ
നരവന്നു ജരവന്നു ജഡിലമായി 
ഹരിനാമം ജപിക്കാതെ ജല്പനങ്ങളായി

ജീ ആർ കവിയൂർ 
14 08 2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം