കാത്തിരിപ്പിന്റെ യാമങ്ങൾ
കാത്തിരിപ്പിന്റെ യാമങ്ങൾ
കാത്തിരിപ്പിന്റെ യാമങ്ങൾ
രാവുറങ്ങി നിലാവും മയങ്ങി
നിന്നോർമ്മകൾ മാത്രം ഉറങ്ങിയില്ല
രാകുയിൽ പാടി വിരഹരാഗം
ചീവിടുകൾ ശ്രുതി മീട്ടിമെല്ലെ
ഉണർന്നിരുന്നു എൻ തൂലികയും
ഉണങ്ങാത്ത നോവുകൾ പകർത്തി
അക്ഷരങ്ങൾ തിളങ്ങി നക്ഷത്രം പോലെ
ആഴിപോലെ ഉലഞ്ഞു എൻ മനസ്സ്
രാവുറങ്ങി നിലാവും മയങ്ങി
നിന്നോർമ്മകൾ മാത്രം ഉറങ്ങിയില്ല
കണ്ണീരിൽ കുതിർന്ന യാമങ്ങളിൽ
കണ്ണെത്താ ദൂരത്തൊരു തീരം തേടി
നിൻ കാലടയാളം മാഞ്ഞുപോയ വഴിയിൽ
ഞാനൊറ്റയ്ക്കൊരു പാട്ടു മൂളിനിൽപ്പൂ...
രാവുറങ്ങി നിലാവും മയങ്ങി
നിന്നോർമ്മകൾ മാത്രം ഉറങ്ങിയില്ല
കാറ്റിന്റെ കൈകളിൽ സന്ദേശമയച്ചു
കാത്തിരിപ്പിന്റെ യാമം നീളവേ
എന്നെന്നേക്കുമായി നീയെന്റെയരികിൽ
വന്നു ചേരുന്ന നാളും പ്രതീക്ഷിച്ചു...
രചന: ജീ ആർ കവിയൂർ
22-08-2026
(തിരുവല്ല, കവിയൂർ)
Comments