Posts

ദേവി ശരണം

സിന്ദൂരവർണ്ണേ! സുന്ദരീ!മായേ! സുഭഗേ! സുശീലേ!  സങ്കടഹാരണീ! ദേവീ!  മൂലാധാരസ്ഥിതേ  മനോഹരീ! മധുമയി!  മംഗളകാരിണീ!  മാതംഗശാലിനിയമ്മേ!  ശ്രീമൂലരാജരാജേശ്വരീ!  ശ്രീയേഴുമംബികേ! ശ്രീചക്രനിവാസിനീ!  ശ്രീ ലളിതേ!  അമ്മേ ഭഗവതി!  ശുഭപ്രദേ! വൈകുണ്ഠനിവാസിനീ! ശരണം തവയുഗളം  ശാരദേ ശങ്കരീ!  ശിവപത്നി കൈലാസവാസിനേ ദേവീ! ജീ ആർ കവിയൂർ 16 04 2024

ആയർകുല നാഥനേ

ആയർകുലനാഥനേ!  ആയർകുലനാഥനേ! ആയുരാരോഗ്യ ദായകനേ! അറിയുന്നു ഞാനിന്ന്  അവിടുത്തെ ലീലാവിലാസങ്ങൾ!  അത്ഭുതം! അത്ഭുതം! അത്ഭുതം!  അവിവേകിയാമെന്നെ  അണയ്ക്കുക ചേർത്തുനിന്നരികിൽ,  ആഴിയുമൂഴിയും ഈരേഴു പതിനാലു ലോകവും  അന്നമ്മയ്ക്കു  കാട്ടിക്കൊടുത്തവനേ! അറിവിന്നറിവാം ജീവിതവഴികൾ ആഴമേറുമുപദേശമായ് ഗീതയാൽ  അർജ്ജുനനു  നീ കാട്ടിക്കൊടുത്തില്ലേ!  അടിയനെയും  ആ മാർഗത്തിലൂടെ നയിക്കേണമേ കണ്ണാ!  ജീ ആർ കവിയൂർ  16 04 2024

കനവുകണ്ടു

മഴമേഘങ്ങൾ  തമ്പുരു മീട്ടും  മേട സന്ധ്യകളെ  മിഴി പെയ്തു തോരാൻ  കൊതിക്കും മനസ്സിന്റെ  നോവുകൾക്ക്  ആശ്വാസം പകരാൻ  പോരുക പോരുക നീ  തെന്നലും വിരുന്നു വന്നു  കിളി കുല ജാലങ്ങളും  സസ്യ ലതാദികളും  പ്രാർത്ഥിച്ചു കുളിർമഴയ്ക്കായി  നീയെന്നു വരുമെന്ന്  കാതോർത്തിരുന്നു  ഇറയത്ത് തൂലികയുമായി  കനവുകണ്ടു കവിതയേ  ജീ ആർ കവിയൂർ  15 04 2024

കൈവിട്ടുപോയോരാ പ്രണയം!

ഒരു ദീർഘനിശ്വാസത്തിൻവേളയിലായ് മനമറിയാതെയോർത്തുപ്പോയ് നിൻക്കൊലുസ്സിൻ്റെ കിലുക്കങ്ങൾക്കു  കാതോർത്ത നാൾ!  കണ്ണും കണ്ണും  കഥ പറഞ്ഞ വേളകളിൽ  നുണക്കുഴികളിൽ പടർന്ന ചിരിയുടെയലകളിൽമെല്ലെ  മധുരിക്കുംനോവിന്റെ സ്പർശനത്താൽ  കനവിന്റെ മഞ്ചലിലേറിയ  കരകാണാക്കടലിനുമപ്പുറത്തേക്കു  പോയിവന്നനേര- മറിയുന്നു  കൈവിട്ടുപോയോരാ പ്രണയം! ജീ ആർ കവിയൂർ 14 04 2024

എൻ പുലമ്പലുകൾ 109

എൻ പുലമ്പലുകൾ  109 ഇറുകിയടയ്ക്കട്ടെ  മിഴികളെൻ കാണുവാൻ നിന്നെ  കാഴ്ച ഒരുക്കട്ടെ  മനസ്സിലൊരു കണി  മലകൾ വിതുമ്പി  പുഴകളായി ഒഴുകി  കടലിനൊരുപ്പു രസം  ചിന്തകൾ പക്ഷിയായി  മനസ്സെന്ന കൂട്ടിൽ ചേക്കേറിയ നേരം  ചുണ്ടോളമൊഴുകിയ  കണ്ണുനീർക്കണം  ചുംബനത്താലോപ്പി  രാവുകരഞ്ഞു  നിലാവ് പെയ്തു,  ദുഃഖത്തിൻ നിഴലകുന്നു  നീ വാക്കുകളെ  കടം കൊണ്ടത് കൊണ്ട്  എൻ കവിതയ്ക്കും മൗനം  ജീ ആർ കവിയൂർ 14 04 2024

മാനസച്ചോരാ!

മാനസച്ചോരാ! കാണുന്നിന്നും നിന്നെ ഞാനെന്നും  പൂവിലും പൂമ്പാറ്റയിലും  മേഘത്തിലും, മയിലാട്ടത്തിലും  അരുവിയിലെ കുളിരിലും  ഒഴുകുന്ന പുഴയിലും  ആഴിയുടെ തിരമാലകളിലും  ആകാശത്തെ അമ്പിളിയിലും  ഉദിക്കുന്ന  സൂര്യതേജസിലും  കേൾക്കുന്നു ഞാനാ മോഹനഗാനം  മുളംതണ്ടിലും  മാറ്റൊലികൊള്ളും പൂങ്കുയിൽ പാട്ടിലും  നിൻമണം പകരുന്ന കായാമ്പൂവിലും  പീതാംബരം  ചുറ്റിനിൽക്കുന്നത്  കാണുന്നു കർണ്ണികാരത്തിലും  കരുണാമയനേ! മാനസച്ചോരാ!  കാത്തുകൊള്ളണേ കണ്ണാ! കണ്ണാ! കണ്ണാ!  ജീ ആർ കവിയൂർ  12 04 2024

നീരദചന്ദ്രികെ....

നീരദചന്ദ്രിക  നീരാടാനെത്തിയ നീലത്തടാകത്തിലായ് അല്ലിയാമ്പലുകൾ ചിരിതൂകിനിന്നനേരം നീയെന്തേയൊരു  സ്വപ്നമരാളികയായ്  മന്ദം മന്ദം നീന്തിത്തുടിച്ചു, എൻ മനസ്സിൻ്റെയാഴങ്ങളിൽ? ഞാനറിയാതെൻ്റെ നിദ്രയകന്നനേരം  വികാര പരവശനായ് ഏകാന്തതയിൽ  മൊഴികൾ പരതി. നിന്നെ കുറിച്ചെ ഴുതുവാനെത്രയോ തവണ  വെട്ടിത്തിരുത്തി ചുരുട്ടിയെറിഞ്ഞു, അപൂർണ്ണമായ കവിതനോക്കിയിരുന്നു. നീരദചന്ദ്രിക  നീരാടാനെത്തിയ നീല തടാകത്തിലായ് അല്ലിയാമ്പലുകൾ ചിരിതൂകിനിന്നനേരം.. ജീ ആർ കവിയൂർ 11 04 2024