Posts

Showing posts from 2020

അധിയുണ്ടോ അറിയുന്നു

 ധനുമാസ നിലാവേ നീ അറിവതുണ്ടോ  ധരിത്രിയിൽ വിരിയും മോഹങ്ങളേ  ധാമിനിക്കും ധനത്തിനായും പായും  ധമനിയിലൊഴുകും ലഹരിക്ക്‌ പിന്നിലെ    വ്യര്‍ഥതയെന്നല്ലാതെ  എന്ത് പറയേണ്ടു   അര്‍ത്ഥിയുടെ വേദനകളെന്തെന്നു സ്മാര്ത്ത വിചാരമില്ലാത്തയിവരൊക്കെ  സമര്‍ഥിക്കുന്നു ഘോര ഘോരമയ്യോ  അധഃ വ്യഥകളറിയാതെ വൃഥാ കളയുന്നു അധമ വിചാരങ്ങളുടെ നടുവിലായ്  അധര വ്യയം നടത്തും നരാധമന്മാർ  അധിയുണ്ടോ അറിയുന്നു ബുധജനങ്ങളുടെ .?!! ജി ആർ കവിയൂർ  30 .12 .2020 04 :15 am 

അണയാതെ ....( ഗസൽ )

 അണയാതെ ....( ഗസൽ ) ഉള്ളിലെ അഗ്നിയെ അണയാതെ കാക്കുക എത്ര ശ്രമകരമെന്നോ  കല്ലുകൾക്കിടയിൽ ദർപ്പണം  വെക്കുന്നത് എത്ര കഷ്ടം  എന്ത്  എളുപ്പമെന്നോ  മറ്റുള്ളവരുടെ ചിത്രം വരക്കുന്നത്  കണ്ണാടിയൊന്നുഉടയാതെ  സൂക്ഷിക്കുന്നതെത്ര കഠിനം   അമ്പലങ്ങളെത്ര കണ്ടിട്ടുണ്ടാവും  ഇതെന്റെ അങ്കണം ആണ്  ഒരു തിരിയണയാതെ  കാത്തു സൂക്ഷിക്കുയത്രയെളുപ്പമല്ലോ  കൈകുമ്പിളിലുണ്ട് വേദനയുടെ  ചിരാത് അതിൻ ചുണ്ടിൽ നാളം  പുഞ്ചിരിക്കുംപോലെ സ്വന്തം മുഖം പ്രകാശമാനമാക്കി വെക്കുക കഠിനം  ജീ ആര്‍ കവിയൂര്‍  29 .12 .2020 

എന്റെ പുലമ്പലുകൾ - 87

 എന്റെ പുലമ്പലുകൾ - 87  മിഴികൾ മൊഴിയടയാളങ്ങൾ തീർക്കുമ്പോൾ  മനമെവിടെ ചെല്ലുമ്പോഴേക്കും മാഞ്ഞു പോകുന്നു  നിറങ്ങൾ മാറി മറയുന്നു നീയും ഞാനുമറിയും മുൻപേ  നിശബ്ദമായി നിഴലായി പിന്തുടരുന്നു രണ വേഗത്തിൽ  ആഴിയുടെ നോവറിയാതെ ആകാശത്തിൻ വർണ്ണമറിയാതെ  അകലങ്ങളിൽ മുഴക്കങ്ങൾ അടുത്തു വരുമ്പോഴേക്കും  ആറിത്തണുക്കുന്നു കനൽ കട്ടകളിൽ ഒടുങ്ങുന്നു  അറിയാൻ അംഗീകരിക്കാൻ മടികാണിക്കും ലോകമേ  കരഘോഷങ്ങൾ അലിഞ്ഞു അലിഞ്ഞു ശാന്തമായി  വാക്കുകൾ വക്കോടിഞ്ഞ മൺപാത്രത്തിൽ നിറഞ്ഞു  ഘോഷങ്ങൾ നിറഞ്ഞ വീഥികളിന്നു ശൂന്യമായതെന്തേ  ജനിമൃതികൾക്കിടയിൽ ഒരു ഉദക പോളപൊലെ അനുഭവം  ഉൾകാഴ്ചകളിൽ നിറഞ്ഞു പുളകം കൊള്ളാമിനിയും  ഉഴറിനടന്നു മടുക്കാത്ത ഘടികാരത്തിൻ കാലുകൾ കണ്ടു  ഉണരാനാവാത്ത ഉറക്കത്തിലേക്കു നടന്നടുക്കുന്നുവോ  ഉണ്മ തേടിയിനി ഉലഞ്ഞു അലയാൻ നേരമില്ലപോൽ  ജീ ആര്‍ കവിയൂര്‍  29 .12 .2020 

അല്ലയോ ഹൃദയമേ ..(ഗസൽ )

Image
  അല്ലയോ ഹൃദയമേ ..(ഗസൽ ) ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം  ഗസലിന്റെ പിറകെ പായുമാസ്വാദകൻ  അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ  ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ  ചിന്തതൻ ചിതലരിക്കും ചേഷ്ടകൾ നൽകും  വേദനകൾക്ക് മറുമരുന്നു മൗനം മാത്രമോ  പ്രണയ തീക്ഷണതയിലേക്കു അടുക്കുവാൻ  ആളികത്തും ജ്വലന സഹായിയാം ലഹരി  നീയിന്നെവിടെ പോയി മറഞ്ഞുവെന്നറിയില്ല   കൂട്ടി മുട്ടുന്ന ചഷകങ്ങളിൽ നുരഞ്ഞു പതഞ്ഞു  സിരകളിൽ ഗസലിന്റെ ഉന്മാദം പടരുമ്പോൾ  വാക്കുകൾ വാചാലമാകുന്നുവല്ലോ ദയിതേ  അല്ലയോ ദൈവമേ നീ തന്നെ എന്നെ ഇങ്ങിനെ  വഴിമുട്ടിക്കുന്നുവല്ലോ നിന്റെ സൃഷ്ടിക്കുമുന്നിൽ  നിശ്ചല ജലതി പോലാവട്ടെ എന്ന് ആശയോടെ  പ്രാത്ഥനകളുമായിനി  മുന്നോട്ടു നയിക്കട്ടെ മനമേ  അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ  ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ  ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം  ഗസലിന്റെ പിറകെ പായുമാസ്വാദകൻ  ജീ ആര്‍ കവിയൂര്‍  29 .12 .2017

ജീവിത യാത്ര .. ( ഗസൽ )

Image
  ജീവിത യാത്ര .. ( ഗസൽ )              ഈ ജീവിത യാത്രകളിൽ  ഏകനായ് നിരാലമ്പനായ്  നിസ്സഹായാനായ് മാറുന്നുവല്ലോ  അടുക്കും തോറുമകന്നു പോവുന്നല്ലോ  സന്തോഷമെന്ന് കരുതുന്നതൊക്കെ സന്താപമായി മാറുന്നല്ലോ  ജീവിതമേ നീ എന്തേയിങ്ങനെ  അനുദിനം നിറങ്ങൾ മാറ്റുന്നു   കൈയെത്തിയെന്നു തോന്നുമ്പോളായ് അകന്ന് അകന്നു പോകുകയോ  നോവിനാൽ ഹൃദയത്തോടടുക്കുമ്പോൾ  ഹൃദയവും നോവിക്കുന്നല്ലോ  കൺപോളകളിൽ നിന്നും  സ്വപ്‍നം ഉതിർന്നു വീഴുന്നു  ജീവിതമേ നീ എന്നുമെന്നും  പ്രഹേളികയായ് തുടരുന്നുവല്ലോ ..!! ഈ ജീവിത യാത്രകളിൽ  ഏകനായ് നിരാലമ്പനായ്  നിസ്സഹായാനായ് മാറുന്നുവല്ലോ  അടുക്കും തോറുമകന്നു പോവുന്നല്ലോ ..!!       ജീ ആർ കവിയൂർ  27 .12 .2020  04 :40 am ഫോട്ടോ കടപ്പാട്  Hari Praved

മറുമൊഴി തേടുന്നു

  മറുമൊഴി തേടുന്നു പെറുക്കിയെടുത്ത ഓർമ്മത്തുണ്ടുകളിൽ പൊടിഞ്ഞ രക്തതുള്ളികൾ കനവിന്റെ അങ്ങേ തലയ്ക്കലായ് കോറിയിട്ട നഖക്ഷതങ്ങളിൽ കണ്ണുടക്കിയ നേരമെന്നിൽ നോവിന്റെ കടലിരമ്പമറിഞ്ഞു ഒന്നിന് മീതെ മറ്റൊരു തിരവന്നലച്ചു കരയുടെ കർണ്ണങ്ങളടയുമ്പോൾ ചിപ്പിയും ശംഖും വാരി പെറുക്കിയ ബാല്യവും പിന്നിട്ട കൗമാര്യങ്ങളിലേക്കു നീങ്ങുന്നേരം വഴിമുട്ടിയ വാർദ്ധക്യം മിഴിയൊന്നു തുടച്ചു തിരികെ വരാ ദിനങ്ങൾ മൊഴിയുവാനില്ല ഒന്നുമെന്നിലാകെ മൗനം ചിതലരിച്ചു കൊണ്ടേയിരുന്നു ജീവിത കല്ലുകൊത്തി കളികളിൽ എണ്ണപിശകുകൾ പാറ്റികൊഴിച്ച കാറ്റിന്റെ ഈണത്താൽ മുറിവിന്റെ കരിവുമാറാതെ നീരാളിപ്പിടുത്തമായി വാക്കുകളുടെ മാറ്റൊലികളിൽ തപ്പി തടയുന്നു ഇനിയെന്തെന്നറിയാതെ ഉഴലുന്നു .. ജീ ആർ കവിയൂർ 25 .12 .2020 06 ;30 am

നിർഭയം അഭയം

Image
 നിർഭയം അഭയം കോട്ടൂരി സേഫായെന്ന്   കരുതിയിരുന്നവർക്കുയിത്രയും  നാളഭയം നൽകിയവരെ  ദുഷ്ടനെ പനപോലെ വളർത്തിയവരെ  നിങ്ങൾക്കില്ല സ്വർഗ്ഗരാജ്യം  അവൻ വരുമ്പോൾ കൂടെ  ഉയർത്തെഴുന്നേൽപ്പിക്കില്ല  ഉയരങ്ങളിലിരുന്നാൽ താഴെ വന്നേയുള്ളൂ സമ്മാനം  ആനപ്പുറത്തിരിക്കുമ്പോളെന്നെ കടിക്കില്ല പട്ടിയെന്നു കരുതുന്നവരെ  അയ്യഞ്ചുവർഷം മാറിമാറി മൂന്നുപതിറ്റാണ്ടോളം നിങ്ങൾക്കഭയം നൽകിയവരെ നിങ്ങളുടെ പതനവും ഉടനെയെന്നറിഞ്ഞും  തെളിഞ്ഞും പിണങ്ങിയും  ചെന്നിക്കുത്തുമായി നടക്കുന്നവരെ  സമയമായി സമയമായി  കുന്തയമുനയിലേറുവാൻ  "യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത, അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം " ജി ആർ കവിയൂർ  23 12 2020

കവിത : നീയും നിന്റെ ..

കവിത : നീയും നിന്റെ .. രചന , ആലാപനം ജീ ആർ കവിയൂർ  നീയും നിന്റെ കിളിക്കൊഞ്ചലും  നാണം കൊല്ലും കവിൾ  ചുഴിയും  മിഴിയിണകളിലെ തിളക്കവും  മനസ്സിൽ തുള്ളും മാൻപേടയും  മഴവർണ്ണങ്ങൾക്കൊപ്പമാടും   മയിലാട്ടവും  മാന്തളിർ തിന്നു മദിക്കും  കുയിൽ പാട്ടിൻ  ലഹരിയിൽ  ചാഞ്ചാടി കളിക്കും അണ്ണാറക്കണ്ണനും  എന്നെ ഞാനല്ലാതെയാക്കുന്നു  എൻ അക്ഷര കൂട്ടിലുണർന്നു  നൃത്തം വയ്ക്കും വിരലുകളിൽ  കവിതയവളെൻ അനുഭൂതി  നീയും നിന്റെ കിളിക്കൊഞ്ചലും  നാണം കൊല്ലും കവിൾ  ചുഴിയും.. 23 .12 .2020 

മറക്കാമിനി (ഗസൽ )

 മറക്കാമിനി (ഗസൽ ) നീയിത്ര  പുഞ്ചിരി തൂകുന്നുവല്ലോ  വേദനകളൊക്കെ ഒളിപ്പിക്കുകല്ലോ  മിഴികളിൽ നനവ് ചുണ്ടുകളിൽ  നിലാപുഞ്ചിരിയുടെ തിളക്കം  ഉള്ളിലൊക്കെയുള്ളതു മറച്ചു  തുള്ളി തുളുമ്പുന്ന നീർപ്പോള ചഷകങ്ങളിൽ ലഹരി കണക്കെ    അക്ഷങ്ങൾ നിറയുന്നുവല്ലോ   നൊമ്പരമെത്രാനാൽ മറക്കും  അണപൊട്ടിയിനി ഒഴുകുമല്ലോ  ദുഃഖക്കടലിൽ ചേരുമല്ലോ  കാലം മായിക്കുമെല്ലാം സഖിയെ  പറയുക ഇനിയും നിൻ കദനം  വിരഹത്തെ അകറ്റി പ്രണയം  നിറക്കുക മിഴികളിൽ ആനന്ദം  തീർക്കാം സ്വർഗ്ഗവസന്തമിനിയും  നീയിത്ര  പുഞ്ചിരി തൂകുന്നുവല്ലോ  വേദനകളൊക്കെ ഒളിപ്പിക്കുകല്ലോ  മിഴികളിൽ നനവ് ചുണ്ടുകളിൽ  നിലാപുഞ്ചിരിയുടെ തിളക്കം  ജി ആർ കവിയൂർ  14 . 12. 2020 5: 50 am

ഗോവിന്ദൻ കുളങ്ങരേ വാഴും

  ഗോവിന്ദൻ കുളങ്ങര വാഴും  ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  ഗിരിനന്ദിനി ഈശ്വരി മഹേശ്വരീ വന്ദേമനോഹരി വന്നു മാലകറ്റിടുക  ഗോവിന്ദൻ കുളങ്ങരേ വാഴും ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  നിൻ നടയിൽ വന്നു കൈകൂപ്പുന്നേൻ  പാർവതി പരാ പരി വേദാന്തരൂപിണി  ആനന്ദ രൂപിണി ദേവി ജഗദീശ്വരി  ആദിശക്തി കാളി ലക്ഷ്മീദേവീ ഗോവിന്ദൻ കുളങ്ങരേ വാഴും ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  വാഗ്ദേവത അംബികെ  ആനന്ദദായിനി ദേവി ജഗദീശ്വരി  ആദി ദിവ്യജ്യോതി മഹാകാളി മാ നമഃ മധു ശുംഭ മഹിഷമർദിനി മഹാശക്തിയേ നമഃ  ഗോവിന്ദൻ കുളങ്ങരേ വാഴും ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  ഓങ്കാര രൂപിണിയേ നിത്യം  ഓർക്കാൻ നിൻ നാമമത്രയും  എൻ നാവിലുദിക്കണേ  ആദിപരാശക്തി തുണയ്ക്കുക ഞങ്ങളെ  ഗോവിന്ദൻ കുളങ്ങരേ വാഴും ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  ജി ആർ കവിയൂർ  12 12 2020 4 30

അമ്മേ ശരണം

 അമ്മേ ശരണം  ഹൃദ്യമുരുകി വിളിക്കുകിലമ്മേ നീ  ഹനിക്കുന്നു നോവുകളമ്മേ ചെമ്മേ  കദനത്തിൻ വേദനനാൽ ഉള്ളകം നീറി പുകയുമ്പോളോരു കുളിർ  തെന്നലായ് നീ വന്നെൻ അരികത്തു  വന്നു കണ്ണുനീരൊപ്പില്ലേ പലിപ്രക്കാവിലമ്മേ   കാലപ്പഴക്കമുള്ള നോവുകളൊക്കെ നിൻ  കാരുണ്യ ദർശനത്താൽ മാറുമല്ലോ   കാണിക്കയായ് എൻ ഹൃദയ കമലമല്ലാതെ   കാഴ്ച വെക്കാൻ വേറൊന്നുമില്ലമ്മേ  വേറെയെന്തു വേണ്ടു നിൻ നാമങ്ങളൊക്കെ  വന്നു കീർത്തനമായി പാടി ഭജിപ്പാൻ  വരമായി വർണ്ണമായ് വാക്കുകളായാർച്ചന  നൽകുവാൻ വാകേശ്വരി നിത്യം കനിയണേ   സുമനസ്സുള്ളോളേ  സുഷമേ സുന്ദരി നിൻ  സന്തോഷം സാമീപ്യമെന്നുമുണ്ടെങ്കിൽ  സരളമാകുമല്ലോ ജീവിതയാത്രകളൊക്കെ  സാരസത്തിൽ വാഴുമമ്മേ സാക്ഷാൽ  സരസ്വതി ഭദ്രേ ശരണാത്മികേ പലിപ്പക്കാവിലമ്മേ  ജി ആർ കവിയൂർ  13 . 12. 2020 3 : 30 am

നല്ല ഇടയനേ

 എന്നുമെന്നും നീ കൂട്ടായി വരേണമേ എൻ സുഖ ദുഃഖ സന്തോഷങ്ങളിലും ആശ്വാസ വിശ്വാസമായീ നീ  നല്ലിടയനാം ശ്രീയേശു നാഥാ ...!! അഞ്ചപ്പം കൊണ്ട് അയ്യായിരത്തിന്റെ  വിശപ്പ് നീ അകറ്റിയില്ലേ... അശരണർക്കാശ്വാസമായില്ലേ  ക്രൂശിതനായില്ലേ  നീ ഞങ്ങൾക്കായ്  കാൽവരിയിലായി കർത്താവേ. അവിടുത്തേ കാരുണ്യ- മെന്നുമുണ്ടായിരിക്കണേ.. അന്നുമിന്നും പാപികൾ ചെയ്യുന്നത്  അവർ അറിയുന്നില്ലല്ലോ നീ പൊറുക്കുക എല്ലാവരോടുമായ് എന്നുമെന്നും നീ കൂട്ടായി വരേണമേ നല്ല ഇടയനാം ശ്രീയേശു നാഥാ ..!! ജീ ആർ കവിയൂർ 10.12.2020 02:48 am

വഴികൾ തേടുന്ന മനം

  ഒരു നവ ധാരയായ് നീ ഒഴുകിവരും  ഹൃദയ കല്ലൊലിനിയിലായിമെല്ലെ   കുളിരണിയിക്കും കാവ്യ ഗംഗയായ്   സ്വര ജതികൾ പാടി താളം പിടിച്ചു  നോവിന്റെ ആഴങ്ങളിലേക്കു ഒതുക്കുകല്ലുകൾ ചവിട്ടി ഇറങ്ങി  മിഴികൾ പരതി ഓർമകളുടെ ഇടയിൽ  മൊഴിയടഞ്ഞു വിരഹം പൂത്തുലഞ്ഞു  വസന്ത ശിശിര ഹേമന്ത ആഷാഢങ്ങൾ   ചുവടുവച്ചു ഋതുസംക്രമണമൊടുങ്ങുന്നു  ജീവിതം  പ്രഹേളികയായ് മാറുന്നേരം  കാലത്തിൻ  കോലായിൽ ഏകാംഗനാടകങ്ങൾ    ഇനിയെത്ര  സന്ധ്യകളിനിയെത്ര രാവുകൾ  ഇമവെട്ടിയ തുറക്കുന്ന സ്വപ്ന സഞ്ചാരം   ഇതളഴിഞ്ഞ പൂവും ഇറുന്നുവീണ കായും  ഇലപൊഴിഞ്ഞ ഉത്സവാനുഭൂതികളും  ആട്ടം തീർന്നണയാനൊരുങ്ങുന്ന  വിളക്കിന്റെ തീരി നാളവും  മനനം  ചെയ്തു ഒടുക്കം തളർന്നു  നിത്യശാന്തിയിലേക്ക് കനക്കും മൗനവും  ജീ ആർ കവിയൂർ  11 .12 .2020  04 :01 am         

കായാമ്പൂവർണ്ണാ കണ്ണാ

സപ്തസ്വരങ്ങളും സപ്തവർണ്ണങ്ങളും  നീയല്ലോ കണ്ണാ കാർമുകിൽ വർണ്ണാ  നിൻ തിരു പാദം ശരണം കണ്ണാ  ഭക്തരാം ഞങ്ങൾക്ക് ആശ്രയം നീയേ  കായാമ്പൂവർണ്ണാ കണ്ണാ മഗരി സരിഗ - പമഗ രിഗമ - ഗരിസ നിസരി സരിഗ സരിസ - രിസനി ധനിസ - പധനി പനിധ സനി നിധ ധപ നിധ സനി രിസ ഗരി മഗ മരി ഗസ രിനി പധ നിസരി ഗരിസനിസ - രിസനിധനി സനിധപധ ഗരിസനിധ രിസനിധപ ഗമപധനി രിസനിധനി സനിധപധ സനിധമപ രിസനിധപ സനിധപമ ഗമപധനി മഗരിസരി ഗരിസനിസ രിസനിധനി ഗരിസനിധ രിസനിധപ ഗമപധനി.. മാതുലനാം കംസനെ നിഗ്രഹിച്ചു  മാതാവാം ദേവകിയേയും  പിതാവാം വസുദേവരെയും മോചിപ്പിച്ചില്ലേ  കാരാഗൃഹത്തിൽ  നിന്ന് നീ കണ്ണാ  കാളിന്ദി തീരത്തു വന്നു നീ കാലികളെ മേയ്ക്കുന്ന നേരത്ത്  കാളിയൻ വന്നു ഭയപ്പെടുത്തുമ്പോൾ കാളിയമർദ്ദനം നടത്തി നീ   കാത്തില്ലേ ഗോകുലമാകേ മീരാ മാനസ ചോരാ  മായാമാധവ നീയല്ലാതെ  മറ്റാരുമില്ല ആശ്രയം കണ്ണാ  മായാതെ മറയാതെ നിൽക്കണേ  മനതാരിൽ നിത്യം നിൻ രൂപം കണ്ണാ  സപ്തസ്വരങ്ങളും സപ്തവർണ്ണങ്ങളും  നീയല്ലോ കണ്ണാ കാർമുകിൽ വർണ്ണാ  നിൻ തിരു പാദം  ശരണം കണ്ണാ  ഭക്തരാം ഞങ്ങൾക്ക് ആശ്രയം  നീയേ കായാമ്പൂവർണ്ണാ കണ്ണാ ജി ആർ കവിയൂർ  08.12 .2020 15 :55 pm

എന്നുമെന്നും - ഭക്തി ഗാനം

 എന്നുമെന്നും - ഭക്തി ഗാനം  എന്നുമെന്നുമെനിക്കാനന്ദ മേകും  നിൻ വേണു ഗാനം എനിക്കു പ്രിയം  സന്താപനാശന നവനീത ചോരാ  മ്മ ഹൃദയവാസാ വാസുദേവാ .. നിൻ മന്ദഹാസ മലരുകളെന്നെ മോഹിതനാക്കുന്നു പ്രിയനേ   ഗോപീ ജന മനസ്സാ ഗോവിന്ദാ  ഗോവർദ്ധനധാരി കാർവർണ്ണാ  പാർത്ഥനു സാരഥിയായ് നിന്നവനേ  പാർത്തു കൊള്ളണേ കരുണാകാരനേ  നിൻ നാമമത്രയും പാടി ഭജിപ്പാൻ  ആയുരാരോഗ്യ സൗഖ്യം നൽകണേ കണ്ണാ  ഗീതോപദേശത്തിൻ  ഗരിമയാലേ  അഷ്ടൈശ്വര്യ സിദ്ധി നൽകും  അവിടുത്തെ വൈഭവത്താൽ  ഞങ്ങളെ കാത്തീടണേ  ഭഗവാനേ   ഗോപി ജനങ്ങൾ തൻ തുകലും വാരി  നീ അരയാലിൻ കൊമ്പത്തിരുന്നു  ആടിയ ലീലകൾ അപാരമല്ലോ കണ്ണാ കാരുണ്യ കടലേ കാത്തിടേണമേ  എന്നും എന്നുമെനിക്കാനന്ദ മേകും  നിൻ വേണു ഗാനം എനിക്കു പ്രിയം  സന്താപനാശന നവനീത ചോരാ  മ്മ ഹൃദയവാസാ വാസുദേവാ .. ജീ ആർ കവിയൂർ  08  .12 .2020  06  :05  am  

പാടുക പാടുക (ഗസൽ )

പാടുക പാടുക (ഗസൽ ) ഗോപീഹൃദയവസന്തം  തേടിയലയും ഗായകാ  ഗോവർദ്ധനധാരിയുടെ  വൃന്ദാവനം നീ കണ്ടുവോ  രാധയുടെ മാനസവും  ഭാമയുടെ ഭാവങ്ങളും  മീരയുടെ ഭക്തിയും  നീയറിഞ്ഞുവോ  കുഷ്‌ണാ എന്ന് വിളിച്ചു  തൃഷ്ണ നീ അകറ്റുകില്ലേ  പൊൻ മുരളികാരവം  നീ കെട്ടിലയോ ആവോ  നെഞ്ചകം നീറിവിളിച്ചു പാടും  നിൻപാട്ടിന്റെ മധുരിമയിൽ   അറിയുന്നുണ്ടോ അവന്റെ  സാന്നിധ്യം നിന്നുള്ളിലല്ലോ  പാടുക പാടുക വീണ്ടും  വന്നുപോകും വസന്ത  ശിശിര  ആഷാടങ്ങളും  ഗോപീഹൃദയമറിഞ്ഞു   പാടുക പാടുക ഗായകാ  ജീ ആർ കവിയൂർ  06 .12 .2020  04 :50 am 

കഥകൾ നീളുന്നു - കവിത

  കഥകൾ നീളുന്നു - കവിത  രചന & ആലാപനം   ജീ ആർ കവിയൂർ  https://youtu.be/MIQgpEse4f0 മോഹമിതുണ്ട് പണ്ടേ കണ്ടുവണങ്ങി പിന്നെ  കിരാതമാട്ട കഥകളി  കാഴ്ചകൾ കണ്ടു വരുവാൻ  ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നു  മെല്ലെ നടന്നടുത്തു ശ്രീവല്ലഭ വല്ലവൻെറ തെക്കേ നടയിൽ നിന്നും  പദമാടും താളങ്ങൾ കാതിൽ മുഴങ്ങി  കൂട്ടു പോകാം എന്നു പറഞ്ഞിരുന്ന  ഭാര്യാസഹോദരനെ കണ്ടില്ലയെങ്കിലും ഏറെ അമാന്തിച്ചില്ല നടന്നടുത്തു. അതാ അരങ്ങത്ത് അർജുനൻ ആടിത്തിമിർക്കുന്നു പാശു പതാസ്ത്രത്തിനായ്   തപസ്സുമായി , മേളപ്പദം മുറുകി കൊണ്ടിരുന്നു  മെല്ലെ നടന്നു ആട്ടപ്പുരക്കടുത്ത്  കാണ്മു  നില്പതു കാട്ടാളനും കാട്ടാളത്തിയും  ജീവിതകഥയും പറഞ്ഞു ഒരുങ്ങി     വന്നിതു കണ്ടു ചുട്ടി കുത്തും  കളിപ്പുരയിലേറിഅനുവാദം ചോദിച്ചു  നിറക്കൂട്ടുകളിൽ രമിച്ചു മനമത് . അയയിൽ തൂങ്ങി  കാറ്റിലാടി കളിക്കുവാനൊരുങ്ങുന്നു ഉടയാഭരണങ്ങൾ  വീണ്ടും നടന്നടുത്തു വേദിക്കരികിൽ  നിന്നു കണ്ടതാട്ടം അൽപം നേരം . തിരനോട്ടം നടത്തി ഗോഗുവാ  വിളികളോടെ കാട്ടാളൻ വരവായി  എവിടെയെന്ന് വിളിയുമായി  വന്നടുത്തു ഭാര്യാഭ്രാതാവ്  നടന്നെടുത്ത ചിത്രങ്ങളൊക്കെ  അല്പം ഗർവ്വോടെ കാട്ടി ഞാൻ സാകൂതം ആട്ട വേഷങ്ങൾക്കൊപ്പം നിന

ശരണം ശരണം ..

Image
ശരണം ശരണം .... ഒരു നാൾ ഒരുനാൾ  നിന്നരികിൽ വരുവാൻ  കണ്ണടച്ചു തുറക്കുമ്പോൾ  കൺ മുന്നിൽ പുഞ്ചിരിതൂകി നീ  എന്നെ നിർമ്മല ചിത്തനായ്  മാറ്റുവാൻ നിന്നാൽ കഴിയുന്നല്ലോ  മുരുകാ , ശ്രീ പളനിയാണ്ടവനേ  മനമുരുകി വിളിക്കുന്നേരം  നീ എനിക്ക് നൽകിയ  മനഃശാന്തിയെത്ര എന്നോ  ശരവണഭവനേ നീയെന്നെ  ശരവേഗം പടിയാറു കടത്തുന്നു  കാൽ നടയായി നിന്നരികിൽ  വരുന്നോരുടെ കണ്ണുനീർ  തുടച്ചു കദനങ്ങളകറ്റുന്നു  മയിൽവാഹനനേ സ്വാമീ  ആയിരത്തെട്ടു പടികയറി  അവിടുത്തെ തിരുമുൻപിലണയാൻ ആയുസ്സും ആരോഗ്യവും നൽകുവോനേ  അറുമുഖനേ ഗുഹനേ ശരണം  ശരണം ശരണം ശരവണനേ  ശരണാഗതനേ ഭഗവാനേ  ശ്രീ ശരവണ ഭവനേ നീയേ ശരണം  ശരണം ശരണം ശരവണനേ  ജീ ആർ കവിയൂർ  04 .12 .2020  05 .00 am 

നിൻ കൃപയല്ലാതെ ..

Image
നിൻ കൃപയല്ലാതെ ഒന്നുമേ അല്ല  എനിക്കറില്ല എൻ മനതാരിൽ  നിത്യം കുടികൊള്ളും ദൈവമേ വന്നു നീ വന്നു നൽകിയാനന്ദമീ    ദേഹത്തു നിവസിക്കുമാത്മ ചൈതന്യമേ    ഞാനറിയുന്നു  നാലുവരികളിലൂടെ  കാൽവരിയിൽ ജീവത്യാഗം   നടത്തിയോനെ , ഹോ യഹോവായേ  എന്തൊരു കഷ്ടം പാപികളറിയുന്നില്ലല്ലോ   നിൻ പൊരുളിൻ പെരുമ നാഥാ  ചമ്മട്ടിയാലെറ്റയൊരോ പെരുക്കങ്ങളും  വരക്കുവാൻ ശ്രമിക്കുന്നിതാ  അലിവുള്ള നിൻ ചിത്രങ്ങൾ ആഴങ്ങളിൽ തൊട്ടറിയുന്നു അക്ഷര നോവുകളാൽ നാഥാ  നിൻ കൃപയല്ലാതെ ഒന്നുമേ അല്ല  എനിക്കറില്ല എൻ മനതാരിൽ  നിത്യം കുടികൊള്ളും ദൈവമേ വന്നു നീ വന്നു നൽകിയാനന്ദമീ    ദേഹത്തു നിവസിക്കുമാത്മ ചൈതന്യമേ  ജീ ആർ കവിയൂർ  02 .12 .2020

ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ

Image
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ ലോകയ്യ്ക ജനനി പൂജിതേ  സർവ്വ ദുഃഖ ഹരണീ മഹാ മായേ ശ്രീ ഭദ്രേ ഭയ നാശിനി നമോസ്തുതേ  ശ്രീലക വാസിനി അഭയദായിനി  ജയ് ജയ് മഹാ കാളി നമോസ്തുതേ   ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ കാല കാല നന്ദിനി ഭദ്രേ  കൽക്കത്ത വാസിനി കാളികേ  കലിദോഷനിവാരണീയമ്മേ  കല്മഷദായിനി കാർവാർണ്ണേ   ജയ് ജയ് മഹാ കാളി നമോസ്തുതേ   ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ ഹനുമത് പൂജിതേ ജനനീ മായേ  ഹനിക്കുകയേൻ അഹന്ത നീ ഭദ്രേ ഭൈരവ കുബേര പൂജിതേ ശ്രീ ഭദ്രേ ചണ്ഡ മുണ്ഡ നിഗ്രഹേ കാളീ  ജയ് ജയ് ഭദ്രകാളീ നമോസ്തുതേ ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ ''ഓം സർവ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി  ബുദ്ധിം യാനഹ: പ്രചോദയാത്..'' ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ ജീ ആർ കവിയൂർ  01 .12 .2020   

ശങ്കരാ നിൻ തിരു ജടയിൽ നിന്നും - ശിവ ഭജന

ശങ്കരാ നിൻ തിരു ജടയിൽ നിന്നും - ശിവ ഭജന  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ആകാശ ഗംഗയിൽ  താരകം  പോലെ മിന്നുന്നുവല്ലോ   നയന മനോഹരം മോഹിതം  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര കഴുത്തിൽ രുദ്രാക്ഷമാല  തിരു നെറ്റിയിൽ ഭസ്മക്കുറിയും  നിദാനം മുഴങ്ങുന്നു  ഡമരുകവും കൈയ്യിൽ  ത്രിശൂലവും  ഗംഗാ ധാരയും  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശേഷ നാഗം കഴുത്തിൽ മാല  സ്വർണവർണ്ണ കപാല കമണ്ഡലം  നന്ദികേശന്റെ ആലാപന മധുരവും  ഗണപതി അരുകിൽ ചവിട്ടുന്നു നൃത്തം    ശങ്കരാ നിൻ തിരു ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര യോഗികളുടെ കണ്ഠങ്ങളിൽ   താണ്ഡവ മന്ത്രമുഖരിതം  ജയ് ജയ് ശങ്കര ഘോഷം  ഓംകാര ധാര മുഴങ്ങി  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര കാള കൂട വിഷം കഴിച്ചവനേ   കണ്ഠം നീലിമയാർന്നവനേ   കൈലാസ മാനസ സരോവര വാസാ  വിഷധാര ഇല്ലാതെ ഒഴുകുന്നു ഗംഗാ  ശങ്കരാ നിൻ തിരു ജടയിൽ നിന്നും

രാമാ രാമഃ രാമ പാഹിമാം

രാമാ രാമ ജപിച്ചമനമേ  രായകറ്റുക മനമേ  എന്നു നീ വന്നുയെന്നിൽ  നിറയും സാഗരം കണക്കെ  രാമാ രാമഃ രാമ പാഹിമാം രത്‌നാകരനായി വാല്മീകിയായ്  ശബരിയായി മാറി ഞാൻ  ഭജന ഭാവങ്ങളറിയാതെ  നിൻ നാമങ്ങൾ ജപിക്കുന്നെനേം  രാമാ രാമ ജപിച്ചമനമേ  രായകറ്റുക മനമേ  എന്നു നീ വന്നുയെന്നിൽ  നിറയും സാഗരം കണക്കെ  രാമാ രാമഃ രാമ പാഹിമാം നിത്യം ജപിക്കുന്നു നിൻ നാമം  തുരിയത്തിലായറിയുന്നേൻ  അനുഭമെത്ര സുഖകരവു- മെങ്ങനെ ഞാൻ വർണ്ണിക്കും  രാമാ രാമഃ രാമ പാഹിമാം കലിയുടെ പിടിയിലമർന്നു  നിൻ നാമം മറക്കുന്നേൻ  നിത്യം ജപിച്ചു നിന്നരികിൽ  വന്നീടുവാൻ ജപിക്കുന്നേൻ  രാമാ രാമഃ രാമ പാഹിമാം നിൻ ഭക്തിയാൽ നിത്യം  നിൻ നാമം ജപിക്കാൻ  ത്രാണി തരണേ  രാമാ രാമഃ രാമ പാഹിമാം രാമാ രാമ ജപിച്ചമനമേ  രായകറ്റുക മനമേ  എന്നു നീ വന്നുയെന്നിൽ  നിറയും സാഗരം കണക്കെ  രാമാ രാമഃ രാമ പാഹിമാം ജീ ആർ കവിയൂർ  29 .11 .2020

ധന്യമായേനെ

ധന്യമായെനേ അയോദ്ധ്യാ നഗരം പോലെ എൻ  രഘുവരൻറെ പാദം പതിഞ്ഞ മണ്ണിൽ  എനിക്ക് കഴിയുവാൻ കഴിഞ്ഞെങ്കിൽ  ജീവിതമെത്ര ധന്യമായെനേം   ദശരഥന്റെ മകനായി പിറന്നും  ആജ്ഞാനുവർത്തിയാം  പ്രജാതല്പരനാം ചക്രവർത്തിയുടെ  പാദം പതിഞ്ഞ മണ്ണിലായി  ജനിച്ചിരുന്നെങ്കിലെത്ര  ജന്മം ധന്യമായെനേ  ലക്ഷ്മണനെ പോലെ ഒരു അനുജനും    കൗസല്യപോലെ ഒരു അമ്മയും  സ്വാമി താങ്കളെ പോലെ  എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ  ജീവിതമെത്ര  ധന്യമായെനേ  ഭരതനെ പോലെ ത്യാഗം കൊണ്ടും  ഊർമ്മിളയെ പോലെ പതിവ്രതയും   സീതയെ പോലെ ഒരു നാരിയും  ലവകുശന്മാരേ പോലെ മക്കളും  ഉണ്ടായിരുന്നെങ്കിലായ് - ജീവിതമെത്ര  ധന്യമായെനേ  ശ്രവണകുമാരനെ പോലെ അർപ്പണവും  ശബരിയിയെ പോലെ ഭക്തിയും  ഹനുമാനെ പോലെ നിഷ്ടയും ശക്തിയും  ഉണ്ടായിരുന്നെങ്കിലായ് - ജീവിതമെത്ര  ധന്യമായെനേ അയോദ്ധ്യാ നഗരം പോലെ എൻ  രഘുവരൻറെ പാദം പതിഞ്ഞ മണ്ണിൽ  എനിക്ക് കഴിയുവാൻ കഴിഞ്ഞെങ്കിൽ  ജീവിതമെത്ര ധന്യമായെനേ   ജീ ആർ കവിയൂർ  29 .11 .2020

പൂത്തുലഞ്ഞുവല്ലോ ( ഗസൽ )

പൂത്തുലഞ്ഞുവല്ലോ ( ഗസൽ ) ഏതോ രാഗ വസന്തം വിരുന്നു വന്നെൻ മനസ്സാം വാടികയിൽ  പ്രണയം പൂത്തുലഞ്ഞു  മൗനം കനക്കും വേളകളിൽ    നെടുവീർപ്പുകൾ ഉടഞ്ഞു ചിത്തം പെയ്തൊഴിഞ്ഞു ഓർമ്മ കടലായി തിരയിളകി   കരയെ പുണർന്ന് അകലുന്നു  ഏതോ  വികാരത്താൽ കടൽ ഇതൊന്നുമറിയാതെ നാം  ഞാനും നീയുമെന്ന  ബിന്ദുക്കൾ വീണ്ടു രേഖയായി ജീവിതവഴികളിൽ അവസാനം ചോദ്യചിഹ്നമായി നിൽപ്പൂ  മൗനമൊരു പ്രണയ ഗസലായ്‌ ഏതോ രാഗ വസന്തം വിരുന്നു വന്നെൻ മനസ്സാം വാടികയിൽ പ്രണയം പൂത്തുലഞ്ഞുവല്ലോ സഖേ.. ജീ ആർ കവിയൂർ 28.11.2020.

മറക്കില്ല നിന്നെ മറഡോണയേ....

Image
മറക്കില്ല നിന്നെ മറഡോണയേ.... കൊടിയ പട്ടിണിയും പരവേശങ്ങളും നെടിയ നാളുകൾ താണ്ടി മുന്നേറി  ലോകകപ്പുകൾ മുത്തമിട്ട ഏറെ അർജൻറീനയുടെ അഭിമാനമാർന്നങ്ങു ലോകത്തിൻ കാല്പന്തിന്റെ ദൈവ വഴികളിൽ പെലേയുടെ മായിക പ്രഭാ വലയങ്ങൾ കടന്ന് അർജൻറീനയിലെ കൊറിൻറസ് പ്രവിശ്യയിൽ നിന്ന്  ആർജിച്ച കരുത്തുള്ള പോരാളിയായ് കാലങ്ങളേറെ കഴിച്ചു ഗോൾ വലയങ്ങൾ കിടിലൻ മാന്ത്രിക നിമിഷങ്ങൾ തീർത്ത് കനവുകൾ അപ്പുറത്തെ ചക്രവാളങ്ങളിൽ കാൽപന്തിനെ രാജാവ് നാടുനീങ്ങി  മറക്കാനാവില്ല കായിക ലോകമേ നിനക്ക് ഇല്ല മറക്കില്ലൊരിക്കലും മറഡോണ നിന്നെ മനസ്സിൽ നിന്നും മായുകയില്ല നിൻ മാന്ത്രിക ചുവടേറ്റ ഗോൾ വലയങ്ങളുടെ തിളക്കം  ജി ആർ കവിയൂർ  25 11 2020

എന്തേ മനമിത്ര ചഞ്ചമായ് (കവിത)

എന്തേ മനമിത്ര ചഞ്ചമായ്  (കവിത) എന്തിനോ വേണ്ടി കൺ തുടിപ്പൂ എന്തേ മനമിത്ര ചഞ്ചമായ് എന്നരികിൽ വന്നു നീ വന്നു  എതിരേല്പു ഓർമ്മ ചിന്തുകളിലിന്ന്  നെഞ്ചോളമാഴമുള്ള  ചേറ്റു കുളത്തിലിറങ്ങി  നിനക്കായി മാത്രമായി ഇറുത്ത ആമ്പൽപ്പൂപ്പുഞ്ചിരിയിന്നെവിടെ  നിനക്ക് ഓർമ്മയുണ്ടോയെന്നറിയില്ല  നാം പങ്കിട്ട മാനം കാണാ മയിൽപ്പീലിത്തുണ്ടുകളിന്നും പുസ്തകത്താളിൽ ഉണർന്നിരിപ്പൂ കൊഴിയുന്നില്ല ഓർമ്മകളിന്നും കൊഴിയെറിഞ്ഞു ചക്കരച്ചിമാങ്ങാ നിൻ കൈകളിൽ തന്നിരുന്നപ്പോൾ  നീ സമ്മാനിച്ച പുഞ്ചിരിപ്പൂവിന്നെവിടെ കല്ലുകൊത്തി കളിച്ചോരാ പള്ളിക്കൂട ഇറയത്ത് മഴവന്ന നാളുകളിൽ  മാനം നോക്കി നിന്ന നിനക്കു വാഴയില കുടയാക്കി തന്നതീ വൈകിയ വേളകളിൽ ഓർക്കുമ്പോൾ  എന്തേ കൺതുടിപ്പു ഇപ്പോഴും  എന്തേ മനമിത്ര ചഞ്ചലമായ് പ്രിയതേ  ജീ ആർ കവിയൂർ  24.11.2020 01:24

നീ എനിക്ക് .. (ഗസൽ)

Image
നീ എനിക്ക് .. (ഗസൽ) നീയെനിക്കേകിയ മധുരസ്വപ്നങ്ങൾ  മായിക ഭാവങ്ങൾ  തരളിതമായി  ഓർമ്മകൾ നൽകും മരീചികയിലൂടെ  ചിരകാലം ഇനിയും ലഹരാനുഭൂതി അനുഭവിക്കട്ടെയോ... ഒഴുകിവരും കാറ്റിൻ  അലകൾ തൊട്ട് അകലുമ്പോൾ അറിയുന്നു നിൻ സാമീപ്യം സുന്ദരം സുഖകരം പ്രിയതേ.. നീയെനിക്കേകിയ മധുരസ്വപ്നങ്ങൾ  മായിക ഭാവങ്ങൾ  തരളിതമായി.. ജീ ആർ കവിയൂർ 23.11.2020 2.45 am

വസന്തം വന്നിടുമോ (ഗസൽ)

Image
 വസന്തം വന്നിടുമോ  (ഗസൽ) ഇമചിമ്മി തുറക്കുമ്പോഴേക്കും  കടന്നുവല്ലോ ബാല്യ കൗമാരങ്ങളുടെ ഉത്സവങ്ങൾ ഇനിയൊരു വസന്തം വന്നിടുമോ കരിമഷി ചാന്തും  തൊടുകുറിയുമായി കാലിലെ പാദസരത്തിൻ  കിലുക്കവുമായിമെല്ലെ  കർണ്ണികാരം പൂത്തുലയുമോ ഞാനറിയാതെ എന്റെ വിരൽത്തുമ്പിൽ വന്നു നീ നടനമാടുമോ വീണ്ടും  ഇനിയൊരു വസന്തം വന്നിടുമോ  ജീ ആർ കവിയൂർ 20.11.2020

കമല ദളങ്ങൾ വിരിയട്ടെ

  കമല ദളങ്ങൾ വിരിയട്ടെ  ഇടനാടും മലനാടും തീരപ്രദേശവും  ഒത്തു ചേരും സുന്ദര ഭൂവിൽ പിറന്നവരെ  ഉണരുക ഉണരുക സമയമാമായിനി  ഉയിരിൻ ബലത്താൽ നേടണം ശക്തി  ശ്രീ ശങ്കരനുംചട്ടമ്പിയും ചിട്ടത്തിൽ നയിക്കാൻ  ഒന്നാവണം ഒന്നായി കാണണമെന്നു  ശ്രീ നാരായണനും  അയ്യനും അയ്യങ്കാളിയും  ആത്മ ചൈതന്യം ഉൾക്കൊള്ളാൻ  നമുക്കായതിനാൽ ഇടം നൽകി ചിലർക്ക്   വിനയായി മാറുമെന്ന് കരുതാൻ  കാണാൻ കഴിയാതെ പോയതിനാൽ  ഇടയിൽ നാം നിദ്രയിലാണ്ടു  ആമയും മുയലും കഥ പോലെ  ആവാതെ മുന്നേറണം വരിക  അണി ചേരാം ഒന്നായി  കുങ്കുമ ഹരിത പതാകയുടെ ചുവട്ടിൽ  ഭാരതം ഭാരതം ആണെന്റെ രാജ്യം  അതിൽ കേരളമാണ് എന്റെ മണ്ണ്  നൽകുക വളവും വെളിച്ചവും  വിരിയട്ടെ കമല ദളങ്ങൾ ഇനിയും ... ജീ ആർ കവിയൂർ  19 .11 .2020  05 :45 am 

സമർപ്പണം

സമർപ്പണം  ലളിതമായ് ഉഷസ്സ്  എന്നരികിൽ വന്നു  നിത്യം നൽകുന്നുവല്ലോ  പീയുഷ ധാരയായ്  കാവ്യങ്ങൾ മോഹനം ധന്യനായ് നിൽപ്പു  ഞാനങ്ങു ഒരു വിദ്യാത്ഥിയായ്  ... നൽകുവാനില്ല എനിക്ക് ഗുരു ദക്ഷിണയായ്  ദ്രവ്യമായ് ഒന്നുമേ സ്നേഹമാർന്ന മനസ്സ് മാത്രം  തവ ചരണത്തിലർപ്പിക്കുന്നെൻ ഒരുപിടി  സ്നേഹ മലരുകൾ അമ്മേ തായേ സരസ്വതി  സാരസത്തിൽ വാഴും അമ്മേ  സ്നേഹമായി സന്തോഷമായ്  സ്വീകരിക്കുമല്ലോയീ ഉള്ളവന്റെ  സ്നേഹപുഷ്പങ്ങളായിരമമ്മേ ! ജീ ആർ കവിയൂർ  18 .11 .2020  സമർപ്പണം ഇത് ഡോക്ടർ ബി ഉഷാകുമാരി ചേച്ചിക്കായ് 

മനസ്സുണർന്നു (ഗസൽ )

 മനസ്സുണർന്നു (ഗസൽ ) ചക്രവാകത്തിലൂടെ മെല്ലെ  ആരോഹണ അവരോഹണമായ്  മനസ്സുണർന്നു ജന്യമായ്  മലയമാരുതം വീശിയടുത്തു  സ രി1 ഗ3 പ ധ2 നി2 സ സ നി2 ധ2 പ ഗ3 രി1 സ ചക്രവാകത്തിലൂടെ മെല്ലെ  ആരോഹണ അവരോഹണമായ്  മനസ്സുണർന്നു ജന്യമായ്  മലയമാരുതം വീശിയടുത്തു ബ്രഹ്മകമലം വിടർന്നു ശോഭിച്ചു  കിളി കുലജാലങ്ങൾ പാടി  വരവേറ്റു സുപ്രഭാതം  സുപ്രഭാതം സുപ്രഭാതം  പാടി പാടി വന്നു നീ വീണ്ടും  തെന്നലായ് കുളിർ പകർന്നു  ആഹിർ ഭൈരവ് രാഗമായ്  ഗസലുണർന്നു ഞാനറിയാതെ  ജീ ആർ കവിയൂർ  18 .11 .2020  03 :10 am 

പ്രദക്ഷിണ വഴി കിട്ടാതെ *

Image
പ്രദക്ഷിണ വഴി കിട്ടാതെ * ഇത്തിരി നേരമൊന്ന് ഇളവേൽക്കുക സഖേ ഈണമില്ലാതെ താളമില്ലാതെ  ഇടറാതെ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിടാം സത്യം തുണയും തൂണുമില്ലാതെയിതാ മാറ്റിക്കൊണ്ടിരിക്കുന്നിവിടെ ഒരു ജന സമൂഹത്തിനെ  വേദന കൊള്ളിക്കുന്നു  മാറാൻ ആവാതെ  നിസ്സഹായരായവർ  നീതിക്കുവേണ്ടി  തെരുവിലിറക്കപ്പെട്ടവർ  അവർക്കായി പറയാൻ വക്കീലില്ല വക്കാലത്തുമായി വെയിൽ  കൊള്ളുവാൻ വിധിക്കപ്പെട്ടവർക്കു മുന്നിൽ ആചാരങ്ങളെ ചാരമാകുന്നു  രാക്ഷസ സേനയിവിടെയിതാ ചങ്ങലയിട്ടു വഴിമാറ്റുന്നു  വലം വയ്ക്കുവാൻ പറ്റാതെ  വീർപ്പുമുട്ടുന്നവരെ നിങ്ങൾ  എത്രനാൾ ഇങ്ങനെ  മഹാമാരിയുടെ പേരിൽ  ആട്ടിപ്പായിക്കും, തികച്ചും ധാർഷ്ട്യം  കാട്ടുന്നു കഷ്ടം മനംനൊന്തു കണ്ണടച്ചു  പ്രാർത്ഥിക്കുന്നേൻ , എല്ലാം അറിയുന്നവനേ വല്ലവിധേനയും വല്ലഭാ വന്നു നീ വീണ്ടും തുകലാസുരന്മാരിൽ നിന്നും കാത്തുകൊള്ളണേ ഭഗവാനേ അവിടുന്നെന്തേ കണ്ടിട്ടും കാണാതെ ദുഃഖത്തിലാക്കുന്നിതാ ഭക്തവത്സലാ നിൻ കാരുണ്യത്തിനായി കണ്ണുനീർ വാർക്കുന്നിതാ  ശ്രീ വല്ലഭാ തുണക്കണേ ... ജീ ആർ കവിയൂർ  17.11.2020.     . --–------------+-------------------+--–--------------------- * ഇന്നലെ വലിയ അമ്പലത്തിൽ നേരി

വൃശ്ചിക ഉണർവ്വ്

Image
വൃശ്ചിക ഉണർവ്വ് സ്വാമിയേ ശരണമയ്യപ്പാ  സ്വാമിയേ ശരണമയ്യപ്പാ  കറുപ്പകറ്റി വെള്ള വീശിയല്ലോ കിഴക്ക്  വിരിഞ്ഞു വല്ലോ വൃശ്ചിക പൂവ്  വരവേറ്റു കിളിമൊഴികളാനന്ദം  തപസ്സു ഉണർത്തി ശരണം വിളിയുണർന്നു മാമലമേൽ സ്വാമിയേ ശരണമയ്യപ്പാ  സ്വാമിയേ ശരണമയ്യപ്പാ  സ്വപ്നത്തിൽ നിന്നുണർന്നു  പ്രതീക്ഷയോടെ മഞ്ഞ മാതാവ്  ശരംകുത്തി വരുന്നുണ്ട് കന്നി അയ്യപ്പന്മാർ  ശരണാഗതൻ പുഞ്ചിരിപ്പൂ എന്തൊരഴക്  സ്വാമിയേ ശരണമയ്യപ്പാ  സ്വാമിയേ ശരണമയ്യപ്പാ  പതിനെട്ടു പുരാണങ്ങൾ ഉറങ്ങും  പടി ചവിട്ടി വരുന്നുണ്ട്  വിശ്വാസങ്ങളുടെ മനക്കരുത്ത്  വിശ്രമം വിട്ട് ദർശനപുണ്യം  സ്വാമിയേ ശരണമയ്യപ്പാ  സ്വാമിയേ ശരണമയ്യപ്പാ  ജി ആർ കവിയൂർ  16.11.2020 09:00 am

പൂക്കുന്നു വീണ്ടും ( ഗസൽ )

ഋതു വസന്തത്തിൻ നിലാവിലെന്നോണം പുഞ്ചിരിതൂകി നിൽക്കും രാമുല്ല ചോട്ടിലായി ഇന്നലെ മയങ്ങിയ നേരത്തു നീ വന്നു ഈണത്തിൽ ശ്രുതിമീട്ടി പാടിയ പാട്ടുകൾ അകതാരിൽ വിരിയും പ്രണയ പുഷ്പങ്ങൾ വിരഹ നോവിനാൽ വാടിക്കരിയുന്നല്ലോ ഇന്നുമെൻ മനസ്സിൽ മായാതെ നിൽപ്പു ഇമയടച്ചു ഞാൻ കാണുന്നു ഇപ്പോഴും നിന്നെ ഓർക്കും തോറും തെളിയുന്നു നിൻ മുഖം ഓണത്തിനു പൂക്കള ഭംഗിപോലെ സഖിയെ  ഇനിയെന്നു കാണും നാം തമ്മിൽ ഓമൽക്കിനാവുകൾ പൂക്കുന്നു വീണ്ടും ജീ ആർ കവിയൂർ 14.11.2020 5.05 pm

കുട്ടികളുടെ ഒരു ദി(ദീ)നമേ

Image
കുട്ടികളുടെ ഒരു ദി(ദീ)നമേ ചായെന്നും  ച്ചയെന്നും  പഠിച്ചവർക്കറിയില്ല  ചാച്ചാജി ആരെന്നെയെന്തെന്നു പറഞ്ഞിട്ടും അറിഞ്ഞിട്ടും  കാര്യമില്ലല്ലോ മണ്മറഞ്ഞു പോയില്ലേ  പണ്ട് കല്ലിനുമുണ്ടൊരു കഥ പറയാനെന്ന്  മകൾക്ക് അയച്ച കത്ത്  ഇന്നും പാഠഭാഗത്തിലുണ്ടോ  എന്ന് സംശയം എന്തായാലും ഗാന്ധിത്തൊപ്പിയും നീണ്ട ഉടുപ്പും കാൽ സറായും  റോസാപ്പൂവും ആളൊരു സുന്ദരൻ സുകുമാരനെന്ന് മാത്രം അറിയാം  കുട്ടികൾക്ക്. പിന്നെ കുറെ റാലിയും  വെയിൽ കൊള്ളും റിഹേഴ്സലും പാട്ടും കൂത്തും മാത്രം അവർ എന്തറിയുന്നു  പിന്നെ എന്റെ അപ്പൂപ്പൻ മഹാൻ  വളരുക വളരുക ഭാരതമേ ...!! ജീ ആർ കവിയൂർ ചിത്രത്തിനു കടപ്പാട്  മാതൃഭൂമി

അമ്മക്കിളിത്താരാട്ട്

അമ്മക്കിളിത്താരാട്ട് ആരാലും പാടും പാട്ടായാലും ആരെഴുതിയാലും നിന്നെക്കുറിച്ച്.. ഹൃദയം തൊട്ടെഴുതി പാടുംപാട്ടിൻ വരികൾക്ക് ഞാൻ കാതോർക്കുന്നു പ്രിയതെ അലിവോട് പാടും പാട്ടാണ് എൻ  അമ്മക്കിളിപാടും പാട്ട് കേട്ട് ഞാനുറങ്ങും ആരാലും പാടാനാവാത്തൊരു താരാട്ട് തണുവാർന്ന  ഇമ്പമാർന്ന പാട്ട് , എൻ അമ്മക്കിളി പാടും അമൃതധാരയാണാപ്പാട്ട് അഴലകറ്റുമാശ്വാസ  നിശ്വാസമായ പാട്ട് ആരാലും പാടാനാവാത്ത പാട്ട് എൻ അമ്മക്കിളി പാടും താരാട്ട് ജീ ആർ കവിയൂർ 14.11.2020 5.50 am

വിരഹമേ നീ (ഗസൽ)

വിരഹമേ നീ  വിരഹമേ നീയെൻ  വിരൽത്തുമ്പിൽ നൽകിയകന്ന  പ്രണയനോവുകളോ ഈ  ഗസലുകളായി പൂക്കൂന്നത്  ഗന്ധം അതിനു വിയർപ്പിൻെറയോ  കണ്ണുനീർ പുഴയുടെ ലവണ രസമോ  അലറിയടുക്കുന്നുവല്ലോ നീയണയുന്നു  തീരത്തെ ചുംബിച്ച് അകലുന്നുവോ  ആഴങ്ങളിൽനിന്ന് ആഴങ്ങളിലേക്ക് അണപൊട്ടിയൊഴുകി അകലുന്നുവോ അക്ഷരങ്ങൾ തീർക്കുന്ന അലകളിൽ ആരവങ്ങളിൽ തേടുന്നു നിന്നെ .. വിരഹമേ നീയെൻ  വിരൽത്തുമ്പിൽ നൽകിയകന്ന  പ്രണയനോവുകളൊയീ ഗസലുകളായി പൂക്കൂന്നത് ..!! ജീ ആർ കവിയൂർ 14.11.2020 00:15

കീതൃക്കയിൽ വാഴും ...

നാരായണ ജയ നാരായണ ജയ  നാരായണ ജയ നാമം പ്രിയകരം   കളഭ ചന്ദനലേപ സുഗന്ധത്താൽ   കുറി ചാർത്തി കനകാംഭരണവും  കുറുകെ കസവിൻ നേരിയതും ചുറ്റി  കോമള രൂപമെത്ര വർണ്ണിച്ചാലും മതിവരില്ല  നാരായണ ജയ നാരായണ ജയ  നാരായണ ജയ നാമം ജപിക്കുന്നേൻ കൂപ്പുകൈകളോടെ മുന്നിൽനിന്ന് കൺകുളിർക്കെ കണ്ടു കദനങ്ങളറിയിക്കാൻ കീതൃക്കയിൽ വന്നു നിന്നു ഭക്തിയാൽ കീർത്തനം പാടി ഭജിക്കാൻ  ഭാഗ്യമെന്നു   നാരായണ ജയ നാരായണ ജയ നാമം ജപിക്കുന്നേതിൻ നാരായണ ജയ  കരുതിപ്പോരുന്ന ഭക്തനെ നിൻ കൃപാകടാക്ഷത്താൽ നിത്യം  കാത്തുകൊള്ളേണമേ സാക്ഷാൽ  കരുണാമയനാകും ശ്രീവല്ലഭനേ  കീതൃക്കയ്യിൽ വാഴും മഹാവിഷ്ണുവേനമഹ: നാരായണ ജയ നാരായണ ജയ നരകവാരിധിയിൽ നിന്നും കരകേറ്റീടേണമേ ജീ ആർ കവിയൂർ  13.11.2020  

പ്രണയ മധുരം (ഗസൽ)

പ്രണയ മധുരം (ഗസൽ) ഉത്സവത്തേരോട്ടത്തിനിടയിൽ  പഞ്ചാരി മേളകൊഴുപ്പിൻ  താളലയത്തിനു നടുവിൽ മായിക ഭാവങ്ങളുടെ വർണ്ണപ്രഭ നിൻ മിഴിയിണയിലെ,,  നക്ഷത്രതിളക്കങ്ങളുടെ ഇടയിൽ കണ്ടു  ലോലാക്കിൻ ഇളക്കത്തിനൊപ്പമാരുമറിയാത്ത എത്ര പറഞ്ഞാലും മനസ്സിലാകാത്ത  എൻ ഉള്ളിന്റെ ഉള്ളിലായി ഒരു മധുര നോവ്‌ ,ഒരുവേള  ഇതാവുമോ പ്രണയത്തിൻ നോവ്‌ ഉത്സവത്തേരോട്ടത്തിനിടയിൽ  പഞ്ചാരി മേളകൊഴുപ്പിൻ  താളലയത്തിനു നടുവിൽ മായിക ഭാവങ്ങളുടെ വർണ്ണപ്രഭ ജീ ആർ കവിയൂർ 10.11.2020

നീയറിയുന്നുണ്ടോ - (ഗസൽ)

നീയറിയുന്നുണ്ടോ - (ഗസൽ) നിൻ മിഴിപ്പൂക്കളിൽ മുത്തമിട്ടു പറന്നകലും  ശലഭമായി മാറുവാൻ  വല്ലാതെ മനം തുടിച്ചു  മഴമേഘങ്ങളായ് മലയെ ചുംബിച്ചുയകലാൻ കാറ്റിന്റെ മൂളലുകൾ  ഏറ്റുപാടും മുളംതണ്ടായ് മാറാൻ മനം ത്രസിച്ചു  മാമ്പൂവിനെ മുകരും  തുലാമാസത്തിൻ കണമായി ഉതിർന്നു വീണു  പുൽക്കൊടിത്തുമ്പിലിരുന്ന് അർക്കാംശുവാൽ തിളങ്ങും മുത്തായി മാറാൻ  എൻ മനോവീണ അറിയാതെ  നിന്നെക്കുറിച്ചോർത്തു എഴുതിപ്പാടാൻ ഉള്ളം തുടിച്ചത് നീ അറിയുന്നുണ്ടോ സഖിയേ..!! ജി ആർ കവിയൂർ  10.11.2020

അമ്മേ ശരണം

അമ്മേ ശരണം  രചന ജീ ആർ കവിയൂർ  ആലാപനം : ഗിരിജ ദിവാകരൻ അങ്ങാടിപ്പുറം… അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം മധുരമ്പുഴയുടെ തീരത്തു  പുത്തനുണർവു നൽകും  പുത്തൂർ  കാവിലമരും  ഭഗവതി കൈതൊഴുന്നേൻ അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം ഭജന പാടുന്നവർക്ക്‌  ഭവ ദോഷ ദുരിദങ്ങളകറ്റും  ഭവനങ്ങളുടെ കെടാവിളക്കാകും   ഭുവനേശ്വരിയും ശ്രീഭദ്രയുംനീയല്ലോ  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം അമ്മേ നിനക്കൊപ്പം ഉണ്ട് കാവിലായ്  നാഗരാജാവും നാഗയേക്ഷിയും  ചിത്രകൂടങ്ങളിലുള്ളൊരു സർപ്പങ്ങളും  ചിത്തശുദ്ധിയും രോഗ ശാന്തി നൽകുന്നു  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം ദേശ രക്ഷക്കായി ബ്രഹ്മരക്ഷസ്സും  കുടുബങ്ങളെ ഇമ്പമായികാക്കും  യോഗിശ്വരനും മലയച്ഛനും  ബ്രഹ്മഹത്യാ പാപമോചനി യക്ഷിയും  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം മധുരമ്പുഴയുടെ തീരത്തു  പുത്തനുണർവു നൽകും  പുത്തൂർ കാവിലമരും  ഭഗവതി കൈതൊഴുന്നേൻ അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം  ജീ ആർ കവിയൂർ  08 .11 .2020

നിലാവിന്റെ നീലിമയിൽ (ഗസൽ )

നിലാവിന്റെ നീലിമയിൽ (ഗസൽ ) നിശയുടെ നിറവിൽ  നിൻ പദ ചലനത്തിനും  നിലാവിൻ പുഞ്ചിരി മറയാൻ  നിദ്രാവിഹീനനായി കാത്തിരുന്നു  രാ മുല്ലകൾ മണം പരത്തി  രാക്കുയിലൂകൾ പാടി ശോകം രാവതേറ്റുപാടിയകലേ ഒരു ബാസുരിയിലൂടെ  കുളിർ കാറ്റിൻ തലോടലാടൊപ്പം  കേട്ടിട്ട് അറിയാതെ കണ്ണടച്ചു  മനസ്സ് കൈ വിട്ടകന്നു പിന്നെ  കനവിലേക്കു ചേക്കേറി നിന്നോർമ്മകൾ  ജീ ആർ കവിയൂർ 

സുരനരപൂജിതേ

സുരനരപൂജിതേ സുന്ദരി സുമേ  സന്ധ്യയാ രാവോ  പ്രഭാതമോ പ്രദോഷമോ  വന്നു നീ വന്നു തന്നിടുന്നു  വരദാനം അമ്മേ ഭഗവതി പുത്തൂർ കാവിൽ വാഴും  ഭുവനേശ്വരി ഭദ്രകാളി  ഉള്ളു നൊന്തു വിളിക്കുകിൽ ഉള്ളതൊക്കെ തന്നിടുന്നു നീ അംബികേ  തീരാത്ത ദുരിതങ്ങൾ അകറ്റി  ഞങ്ങളെ മറുകര കയറ്റിടണേ അംബികേ  പുത്തൂർ കാവിൽ വാഴും ഭുവനേശ്വരി ഭദ്രകാളി  ജീ ആർ കവിയൂർ  09.11.2020

പുത്തൂർക്കാവിലമരും ഭദ്രേ ശരണം

Image
  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം മധുരമ്പുഴയുടെ തീരത്തു  പുത്തനുണർവു നൽകും  പുത്തൂർ  കാവിലമരും  ഭഗവതി കൈതൊഴുന്നേൻ അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം ഭജന പാടുന്നവർക്ക്‌  ഭവ ദോഷ ദുരിദങ്ങളകറ്റും  ഭവനങ്ങളുടെ കെടാവിളക്കാകും   ഭുവനേശ്വരിയും ശ്രീഭദ്രയുംനീയല്ലോ  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം അമ്മേ നിനക്കൊപ്പം ഉണ്ട് കാവിലായ്  നാഗരാജാവും നാഗയേക്ഷിയും  ചിത്രകൂടങ്ങളിലുള്ളൊരു സർപ്പങ്ങളും  ചിത്തശുദ്ധിയും രോഗ ശാന്തി നൽകുന്നു  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം ദേശ രക്ഷക്കായി ബ്രഹ്മരക്ഷസ്സും  കുടുബങ്ങളെ ഇമ്പമായികാക്കും  യോഗിശ്വരനും മലയച്ഛനും  ബ്രഹ്മഹത്യാ പാപമോചനി യക്ഷിയും  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം മധുരമ്പുഴയുടെ തീരത്തു  പുത്തനുണർവു നൽകും  പുത്തൂർ കാവിലമരും  ഭഗവതി കൈതൊഴുന്നേൻ അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം  ജീ ആർ കവിയൂർ  08 .11 .2020 

വിരഹ നോവ്‌ (ഗസൽ)

വിരഹനോവ്‌  (ഗസൽ) ഇന്നോളം പാടാത്ത ഞാനിന്ന്  ഹിന്ദോളത്തിൽ ശ്രുതിയുണർത്താം  ഇദയവനികയിൽ പുഞ്ചിരിപ്പൂവായ് ഇറയത്ത് നിലാനിഴലായി നിൽക്കണേ  അഴലകറ്റുന്നു നീയൊരു പുഴയായി  അഴിമുഖത്തെത്തും നേരം അലറി കരയുന്നതെന്തെ നീ  അറിയുന്നു വിരഹനോവിൻ ലവണരസം  എത്ര കടലാസുകൾ പിച്ചിച്ചീന്തി  എഴുതിയവയൊന്നുമേ എനിക്ക്  ശ്രുതിചേർത്ത് പാടാനാവാതെ  തൂലികയുടെ കൺവാർത്തു മിഴിവറ്റി  ഇന്നോളം പാടാത്ത ഞാനിന്ന്  ഹിന്ദോളത്തിൽ ശ്രുതിയുണർത്താം  ഇദയവനികയിൽ പുഞ്ചിരിപ്പൂവായ് ഇറയത്ത് നിലാനിഴലായി നിൽക്കണേ... ജീ ആർ കവിയൂർ 08.11.2020

എഴുതുവാൻ മറന്ന ..... കവിത

എഴുതുവാൻ മറന്ന ..... കവിത  എഴുതാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പടരുന്നു വല്ലോ സഖി  ഓർക്കും തോറും മനം പെയ്തു തുള്ളീട്ടു  ഓളങ്ങൾ താളം ചവിട്ടുന്നു ചുറ്റിനും ഒഴുകിവരും പുഴയുടെ പുളിനമോ  ഓടക്കാറ്റിൽ മൂളും മുരളികയോ  എഴുതാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പടരുന്നു വല്ലോ സഖീ  നിൻ  രാഗാലാപനമെന്നിലുണർത്തുന്നു  ജീവിത മോഹങ്ങളുടെ അനുഭൂതിയായ് നീയെന്നും ശ്രുതി ചേർത്തു പാടിയ  നാളുകളുടെ തനിയാവർത്തനങ്ങളിന്നും  എഴുതുവാൻ മറന്ന വാക്കുകളൊക്കെ മിഴിനീരാൽ പടർന്നു വല്ലോ സഖി  നിലാവിന്റെ നീലിമയിലലിഞ്ഞു കുളിർക്കാറ്റു വീശി അകന്നു  രാ മുല്ലപ്പൂവിൻ ഗന്ധവും നിന്നോർമ്മകളും ഇല്ലിനിയാവില്ല മറക്കുവാൻ പൊയ്പോയ വസന്തവും  എഴുതാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പടർന്നു വല്ലോ സഖീ   ജി ആർ കവിയൂർ  06 11 2020

ഓർമ്മ സമ്മാനം (ഗസൽ )

 ഓർമ്മ സമ്മാനം (ഗസൽ ) എൻ മൗനവും തേടുന്നുവല്ലോ  നിൻ ഗസൽ വീഥികളിൽ  അറിയാതെ പോയൊരു  വാക്കിന്റെ നോവ്  വിരൽത്തുമ്പിലെ ഈണത്തിൽ  അമരുന്നു സ്വരസ്ഥാനമറിഞ്ഞു  ഓർമ്മകളെന്നിൽ പൂത്തുലയുന്നു  വസന്ത രാഗത്തിൻ വീചികളാൽ  മാറ്റൊലിക്കൊള്ളും മലയുടെ താഴ് വാരങ്ങളിലായ് പലവട്ടം  നാം പങ്കു വച്ചൊരാ കുയിൽ പാട്ടും  അത് നൽകും ഓർമ്മ സമ്മാനം  എൻ മൗനവും തേടുന്നുവല്ലോ  നിൻ ഗസൽ വീഥികളിൽ  അറിയാതെ പോയൊരു  വാക്കിന്റെ നോവ് ,പ്രിയതേ ..!! ജീ ആർ കവിയൂർ  05 .11 .2020  06 .10 am 

അകലം പാലിക്കുന്നു

Image
 അകലം പാലിക്കുന്നു നടക്കാൻ പഠിച്ചു  മെല്ലെ കാൽ വച്ചു  മുന്നേറിയപ്പോഴേക്കും  മനസ്സുകളറിഞ്ഞു  ഹൃദയമറിഞ്ഞ് ചിരിക്കാനായപ്പോഴേക്കും  അണി വിരൽ മുറിച്ച്  അണുവിൻ അണുവിനെ അറിയാതെ മെല്ലെ  ചക്രവ്യൂഹത്തിലേ  അഭിമന്യുവായി  കവച  കുണ്ഡലങ്ങൾ നഷ്ടപ്പെട്ട് രഥ  ചക്രങ്ങൾ ചേറിൽതാണ്  ധർമ്മ യുദ്ധത്തിൽ പരാജയപ്പെട്ട്  അവസാനം അശ്വത്ഥാമാവായി അലയുമ്പോൾ അകലം പാലിച്ച്  മൂക്കും വായും മൂടി നടക്കേണ്ടി വരുന്നു മുന്നിലുള്ള അവൻറെ കണ്ണുകളിലെ  വികാരങ്ങൾ അറിയാൻ കഴിയാതെ . കർമ്മ പഥങ്ങളിൽ ഇനിയുള്ളത്  കണ്ടതും കേട്ടതും മിണ്ടാതെ  കണ്ടതടിക്ക് വിനാശവും  കഴിയുന്നത്ര മാധവസേവ മാനവസേവ കഴിച്ചു കണ്ണടയ്ക്കുകിൽ എന്നാശിക്കുന്നു  കണ്ടില്ല എന്ന് കരുതി സ്വാർത്ഥത  ഏറുന്നതറിഞ്ഞു കണ്ണടച്ചു മുന്നേറുന്നു  ജി ആർ കവിയൂർ  04.11.2020 photo credit to  Hashiq AH

എന്റെ പുലമ്പലുകൾ -86

Image
 എൻറെ പുലമ്പലുകൾ - 86   എല്ലാവരും അറിയുന്നുണ്ട് എന്റെ പേരിപ്പോൾ  എന്നാൽ ചിലരൊക്കെ അറിയാത്തവയുണ്ട് വിചിത്രം  കണ്ണാടിയിൽ മുഖം നോക്കുമ്പോലെ ശ്രമിക്കുന്നുണ്ട് സ്വയം  കാണുന്നുന്നതോ അപരിചിതമായ മുഖങ്ങൾ പലതും വ്യത്യസ്തമായി തോന്നുന്നൊരു പോലെയല്ലായെന്നറിയുന്നു  എനിക്ക് അനുഭപ്പെടുന്നത് സത്യമോ എന്നറിയില്ല  എല്ലാം ജീവിതങ്ങളും മാറിമറയുന്നതായറിയുന്നു  ഒരുപക്ഷേ എനിക്ക് പ്രായപൂർത്തിയാകുമ്പോൾ  എല്ലാമേ ശാന്തമാകുമായിരിക്കാം .... ഇന്ന് എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു  നിങ്ങൾക്കൊക്കെ ഇങ്ങനെ അനുഭവപ്പെട്ടിരുന്നോ  ആരും ആരെയും വിളിക്കുന്നില്ല പരസ്പരം  ഒരുവേള നിങ്ങൾ മനസ്സിലാക്കുന്നുണ്ടായിരിക്കാം    എനിക്ക് എല്ലാമുണ്ടെന്നു അനുഭപ്പെടുന്നു  ആര് കേൾക്കാൻ എല്ലാവർക്കും അവരുടെ കാര്യം  ഞാൻ തികച്ചും ഏകനാണ് ഏകാന്തത ഞാനറിയുന്നു  ഏവരും അറിയുന്നു എന്റെ ഭൂതകാലങ്ങൾ  വെറും ചില്ലു പതിച്ച കൊട്ടാരം പോലെ  ഉൾക്കൊള്ളുവാൻ ശ്രമിക്കുന്നു പലപ്പോഴും  ഒറ്റപ്പെട്ടവരെ പോലെ എന്തിയലയുന്നു  പേരും പെരുമയും പ്രതാപവും  ഉണ്ടാകുമെന്നറിയുന്നുഞ്ഞു കൊള്ളുന്നു  എല്ലാ ജീവിതങ്ങളും കാണുന്നുണ്ട് ഞാൻ  ക്ഷീണിതനാണെന്ന് മനസ്സിലാക്കിമെല്ലെ  സമാന്തങ്ങളിലൂടെ ചെറുക

ഞാനുമെൻ വഴികളും

 ഞാനുമെൻ വഴികളും  നീലാകാശ ചുവട്ടിലായ്  കെട്ടുപിണഞ്ഞ മാനസത്തിനു  കേൾവി സുഖമെന്നോണം  സ്വര ശുദ്ധമായ് കിളിമൊഴികൾ ഞാനെൻ പാദ ഒരുക്കി  അലക്ഷ്യമായ് മറ്റാരും  അറിയാതെ പ്രണയിക്കുന്നു  എന്റെ യാത്രാ വഴികളെ  ആരും കൂടെയില്ലെങ്കിലും  ആരുടെയും വഴിമുടക്കാതെ  നോവിൻ മധുരങ്ങൾ നുണഞ്ഞു  എൻ സ്വപ്നായനങ്ങളെ നിക്കുസ്വന്തം  ഒഴുകി നീങ്ങുന്നു ശേഷമിനി   ജീവിത സഞ്ചാര വഞ്ചിയിലേറി  സഞ്ചിത ദുഃഖങ്ങൾ മറന്നു  മൗനമായ്  മൗനിയായി  ആരുടെയും ജീവിതത്തെ മാറ്റുവാൻ  ഇല്ല ഞാനൊരിക്കലുമെന്നറിക  ഞാനെൻ ഹൃദയത്തിൽ നിവസിക്കുന്നു  എന്റെ എഴുത്തു വഴികളെനിക്കു സ്വന്തം  ജീ ആർ കവിയൂർ  02  .11 .2020  04  : 30  am

കനവിൻ ലഹരി (ഗസൽ )

 കനവിൻ ലഹരി  (ഗസൽ ) ഏലം പൂക്കും മലകളിൽ  ഏലസ്സുകിലുക്കി ഒഴുകും  കാട്ടാറിൻ കരകളിൽ  വിരിയും കനവിൻ ലഹരി   കിളുന്തു നുള്ളും നിൻ  കമനീയമാം പുഞ്ചിയിൽ  കണ്ടു കവിതയെ കവിമനം കരളിൻ വിരലാൽ  ആരും കാണാത്ത കേൾക്കാത്ത  എഴുതാത്ത സുന്ദര വരികൾ പ്രാണനിൽ പ്രാണനാവും പ്രണയത്തിൽ ചാലിച്ച ഗസലീണം  ഏലം പൂക്കും മലകളിൽ  ഏലസ്സുകിലുക്കി ഒഴുകും  കാട്ടാറിൻ കരകളിൽ  വിരിയും കനവിൻ ലഹരി ..!! ജീ ആർ കവിയൂർ  02  .11 .2020  03 : 03 am

എഴുപതിന്റെ നിറവിലെൻറെ നാട്

എഴുപതിന്റെ നിറവിലെൻറെ നാട്  അറബിക്കടലോരത്തു  അഴലകറ്റുമൊരു ഓലപ്പീലികൾ  ചൂടി  കൈയ്യാട്ടി വിളിക്കുമെൻ  ഈശന്റെ സ്വന്തം നാട്  മുത്തുക്കുട ചൂടി തിടമ്പേറിയ സഹ്യസാനുക്കളുടെ നിരകളും  മലനാടിന്റെ ഐശ്വര്യങ്ങളെ  വാഴ്ത്തി സ്‌തുതിച്ചോരു മൺമറഞ്ഞ ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചനും ആശാനും ഉള്ളൂരും വള്ളത്തോളും തോൾ കൊടുത്തു  വാഴ്ത്തി പിന്നെയും  എണ്ണമറ്റകവികളാൽ ഭാവ പ്രണയ  സഞ്ചാരങ്ങളാൽ കിളിമൊഴിയായും  തുള്ളി കഥപറഞ്ഞും ആടിയും  പാടിയുമെൻ  കാവ്യ കൈരളിയെ ഒപ്പനയും ഒപ്പത്തിനു  മാർഗ്ഗൻ കളിയും  തിരുവാതിരയും മോഹിനിയാട്ടവും  കേരളനടനവും കഥകളി തെയ്യം തിറയും  താളത്തിലും തഞ്ചത്തിലും  വഞ്ചിപാട്ടു പാടിയാടിയും     ഓണവും വിഷുവും  ക്രിസ്തുമസ്സും ഈദും  കൈകോർത്താഘോഷിക്കുകയും  തത്വമസിയെന്ന അദ്വൈത മന്ത്രം ജപിച്ചും  ഒരുജാതി ഒരുമതം ഒരുദൈവമെന്നു ചൊല്ലിയും  ശങ്കരനും നാരായണനും വിദ്യാധിരാജയും  സഹോദരൻ അയ്യപ്പനും  അയ്യത്താനും  അയ്യൻകാളിയും കേളപ്പനും വാഗ്ഭടാനന്ദനും  ബ്രഹ്മാനന്ദ ശിവയോഗിയും  കറുപ്പനും മന്നവും    തങ്ങളും കത്തനാരും  കൈകൂപ്പി വണങ്ങി  ആമാലോകരേ കേളികൊട്ടിയുണർത്തും   നന്മയേറുമെന്റെ നാട്  എന്റെ നാട് എന്റെ നാട് കേരളം .. ജീ ആർ കവിയൂ

മെല്ലെ മെല്ലെ ......(ഗസൽ )

  മെല്ലെ മെല്ലെ ......(ഗസൽ ) മെല്ലെ മെല്ലെ ഇറങ്ങി  മേഘപടലത്തിൽ നിന്നതാ  വന്നു നിലാവ് നാണത്താൽ  നിഴൽ പടർത്തി ലഹരിയാൽ  ചഷകത്തിലെത്തി നോക്കുമ്പോൾ  ഗസലിലീണം പടർന്നു സിരകളിൽ  ചുണ്ടുകൾ മൊഴിഞ്ഞു നനവാർന്ന  മധുര നോവുവിൻ പ്രണയാക്ഷരങ്ങൾ  നിനക്കായ് നിനക്കായി മെല്ലെ മെല്ലെ  എൻ ഹൃദയ വാടികയിൽ  വിരിയട്ടെ മുല്ലപ്പൂ  സുഗന്ധം  മെല്ലെ മെല്ലെ പടരട്ടെ പ്രണയം  മെല്ലെ മെല്ലെ ഇറങ്ങി  മേഘപടലത്തിൽ നിന്നതാ  വന്നു നിലാവ് നാണത്താൽ  ജീ ആർ കവിയൂർ  30 .10 .2020 / 04 :04 am 

ദിനക്കണക്കുകൾ

ദിനക്കണക്കുകൾ അരുണകിരണ ദ്യുതി പകരും  താരുണ്യ ധൃത ചടുല നടനം മൃദുല കോമള ഗാത്രി നിൻ ചലനം  ഹൃദയ സരോവരത്തിൽ വിരിഞ്ഞു കമലം  ലളിത പദാവലിയിലായി മലരും  മൗനത്തിൽ വിരിയും സുന്ദരം  ക്ഷതമില്ലാതെ തുടർന്നു അക്ഷരം  മധുര തര മതി കാവ്യം മനോഹരം  സ്മൃതിയിൽ നിന്നും വിസ്മൃതിയിലമരും  പ്രണയ പുഷ്പദലങ്ങളാൽ അർച്ചന പകരും  ദിനങ്ങളില്ല ഏറെയെന്നറിഞ്ഞും ഭ്രമണം  നടത്തി അലയുന്നു ജീവിതം   ജി ആർ കവിയൂർ  30 10 2020

ചിലരുടെ വിനോദം

 ചിലരുടെ വിനോദം  അൽപ്പവും വിനോദത്താൽ  പറയട്ടെ  അകലത്തു നിന്നും പരിഹസിക്കുന്നു  അറിയാതെ നോവിപ്പിക്കുന്നു  അഴലിന്റെ നടുവിൽ നിൽക്കവേ    തുലാമാസ ഉത്രട്ടാതി  നക്ഷത്ര പുണ്യത്താൽ ആറും തോടുകളും താണ്ടി  ജീ ആറിതാ അമ്പത്തിയാറിന്റെ  പടവുകളേറുന്നു , ഹൃത്തിൽ  സുഖമുണ്ടോയെന്നു ആരായാത്ത  സുഹൃത്തുണ്ടോയിന്നു  പണമാണോ  ഉലകത്തിൻ അധികാരി  സനാതനമല്ലോന്നുമിവിടെ  സ്വയം ചമയുന്നു ഞാനെന്ന   സ്വാർത്ഥതയുടെ ഭാവങ്ങൾ  സൂക്ഷിക്കുകിൽ ദുഖിക്കേണ്ട  മുഴക്കുന്നു പാഞ്ചജന്യമെന്നു  മുഴുനീളൻ വാക് ധോരണി  മൊഴി മുട്ടുമ്പോൾ ചിറി കോട്ടി  മെല്ലേ അകറ്റുന്നു അധികാര മോഹം  29 10 2020  04 :40 am 

കണ്ടു മനം നിറഞ്ഞില്ല - ഗസൽ

 കണ്ടു മനം നിറഞ്ഞില്ല - ഗസൽ  കണ്ടില്ല കണ്ടു മനം നിറഞ്ഞില്ല  മിണ്ടിയില്ല മിണ്ടാതെ നീ  മൗനത്തിന് ചിറകിലേറി  മിഴിനിറച്ചു കടന്നകന്നുവല്ലോ  പ്രകാശ കന്യകൾ നൃത്തംവച്ചു  നദി നിറഞ്ഞു കവിഞ്ഞു  മനം തേങ്ങി നോവറിഞ്ഞു വിരലുകൾ പരതി സിത്താറിൽ  മണ്ണിൽ  പതിഞ്ഞ കാൽപ്പാടുകൾ  മായിച്ചു കടന്നകന്നു നിലാവും   കാറ്റിന്റെ മൂളലുകളോർമ്മിപ്പിച്ചു   നിൻപ്രണയ സുഗന്ധ സാമീപ്യം  ആഗ്രഹങ്ങൾ മായാതെ കിടന്നു  മിണ്ടിയില്ല മിണ്ടാതെ നീ  മൗനത്തിന് ചിറകിലേറി  മിഴിനിറച്ചുയകന്നുവല്ലോ സഖിയേ  .......... ജീ ആർ കവിയൂർ  29 .10 .2020  03 :50 am 

വിരഹക്കാറ്റ്‌ (ഗസൽ)

വിരഹക്കാറ്റ്‌ (ഗസൽ) കിഴക്കുനിന്ന് പറവകൾ പാറി  കാത്തിരിപ്പിൻ കാതുകൾക്ക്  കരലാളനങ്ങളുടെ നിഴലടുപ്പം  കണ്ടില്ല നിൻ തണൽമരങ്ങൾ  ഈറനണിഞ്ഞ മിഴികളിൽ  വരണ്ട ചുണ്ടുകളുടെ  വിതുമ്പുന്ന ഈണങ്ങളിൽ  വഴിയൊരുക്കുന്ന താളങ്ങളാൽ  വിരലുകളിൽ നിന്നും പടർനടർന്നു  വീണു ക്ഷതം വന്ന അക്ഷരങ്ങൾക്ക്  വിരഹത്തിൻ ഉഷ്ണക്കാറ്റ്  വിരഹത്തിൻ ഉഷ്ണക്കാറ്റ്  ജി ആർ കവിയൂർ  29 10 2020 02 40 

സ്നേഹം

Image
സ്നേഹം  ജീവിത വനികയിൽ  ആദ്യം വിടർന്നോരു  സ്നേഹ പുഷ്പമേ  നിന്നെ ഓർത്ത്  ഞാൻ പാടുന്നൊരു  ഈരടികളൊക്കവേ മറക്കുവാനാകുമോ  നിന്നാലെയിന്നും അരുളി മരം ചുവടും  അരികിലൂടെ ഒഴുകും  പുഴകൾ തൻ പുളിനത്തിൻ കുളിരിൽ ആദ്യമായി  നൽകിയൊരു ചുംബന ലഹരികളൊക്കെ നിനക്ക്  ഇന്നും ഓർമ്മയുണ്ടോ  സഖീ നിനക്ക് ഓർമ്മയുണ്ടോ  തുള്ളിയാൽ തുളുമ്പും  നിറകുടവുമായി വന്ന് നിൽക്കും നിൻ മാറത്ത്  മിടിക്കുന്ന നിറയാത്ത  കുടത്തെ തുളുമ്പിക്കാൻ  എൻ സ്നേഹത്തിൻ വെമ്പൽ  നിനക്ക് അറിവതുണ്ടോ  പെയ്യാൻ തുളുമ്പി നിൽക്കു മാനത്തെ കാറു പോലെയല്ലല്ലോ  മനസ്സ് എന്നിങ്ങനെ എന്ന്  മനസ്സിലാക്കും ഞാൻ നിന്നെ  വിരലൊന്നു ഞൊടിച്ചാൽ  വിതുമ്പി നിറയും നിൻ  കണ്ണിണയാണേ സത്യം  കരളിൽ നിനക്കായ് മാത്രം സ്നേഹവുമായി  ജി ആർ കവിയൂർ  28 10 2020 03:40 am photo by Anil marar

നീയെന്ന പ്രഹേളിക

ഓളങ്ങൾ താളം ചവിട്ടി വട്ടം ചുറ്റുന്നു  ഓർക്കും തോറും മനം പെയ്തു തള്ളിയിട്ടു  എഴുതുവാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പെയ്തൊഴിഞ്ഞു വല്ലോ സഖി  നീയില്ലാതെ കഴിയുവാൻ ആവില്ല തെല്ലുമേ ഒഴുകിവരും നിൻ മുരളീരവ ധ്വനി കേട്ടുണർന്നു നിൻ രാഗാലാപനം എന്നിൽ ഉണർത്തുന്നു  ജീവിത മോഹങ്ങൾ അനുഭൂതിയായി  നീയെന്നിൽ പ്രഹേളികയായ് ജനിമൃതികൾക്കിടയിൽ ജന്മജനമാന്തരങ്ങളുടെ ജൈത്ര യാത്ര തുടരുന്നു... ഓളങ്ങൾ താളം ചവിട്ടി വട്ടം ചുറ്റുന്നു  ഓർക്കും തോറും മനം പെയ്തു തള്ളിയിട്ടു  എഴുതുവാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പെയ്തൊഴിഞ്ഞു വല്ലോ സഖി .. ജീ ആർ കവിയൂർ 28.10.2020 03:15 am

നീല്ലാതെ . (കവിത )

 നീല്ലാതെ . (കവിത ) വസന്തമില്ലാതെ ഋതു ഉണ്ടോ  കുയിലില്ലാ വാടികയുണ്ടാവുമോ  പൂവില്ലാതെ ശലഭമുണ്ടോ  കായില്ലാതെ കവിതയുണ്ടോ  ഉണർവില്ലാതെ ഉദയമുണ്ടോ  ഉള്ളവനില്ലാതെ  ഉടയവനുണ്ടോ  ഉഴവില്ലാതെ വിശപ്പണയുമോ  ഉഷ്‌ണമില്ലാതെ കാറ്റിൻ  സുഖമറിയുമോ  ഉറക്കമില്ലാതെ സ്വപ്നമുണ്ടോ  വാളില്ലാതെ ഉറയുണ്ടോ  തീയില്ലാതെ പുകയുണ്ടോ  നീയില്ലാതെ പ്രണയമുണ്ടോ  സിന്ദുരമില്ലാതെ ഉണ്ടോ നെറ്റിത്തടം  സന്ധ്യ ഇല്ലാതെ രാവുണ്ടോ  നിലാവു പൂക്കാതെ രാവുണ്ടോ  നീയില്ലാതെ ഞാനുണ്ടോ പ്രിയതേ ..!! ജീ ആർ കവിയൂർ  27 .10 .2020  02 :20 am 

ഉണരാത്ത ഉറക്കത്തിൽ

 ഉണരാത്ത ഉറക്കത്തിൽ  വൈകല്യങ്ങളുടെ ദുഃഖം  പേറിയുരുണ്ടൊരു  ഇരുചക്ര കസേരയിലിരുന്നു  ക്ഷീരപഥത്തിലൂടെ നീ  മന്ദമായി ഗമിക്കുകമ്പോൾ  വെളിച്ചം പോലും കടക്കാൻ  മടിക്കുന്നിടങ്ങളിലൂടെ  പൂര്‍വ്വാപരവൈരുദ്ധ്യം നിറഞ്ഞ  ഗർത്തങ്ങൾ താണ്ടും നേരത്ത്  എൻ പ്രാപഞ്ചിക തോഴാ നീയീ    എല്ലിൻ കൂമ്പാരമായ്  ചലനമറ്റ മാംസ പിണ്ഡത്തെ  എവിടെ നിന്നും നുള്ളിയെടുത്തുയീ   കൈനിറയെ ഉണ്ടല്ലോ  പൊഴിഞ്ഞുപൊലിഞ്ഞ നക്ഷത്രങ്ങൾ   എങ്ങിനെ ഇവകളെ വഴുതി പോകാതെ  കാത്തു സൂക്ഷിക്കുന്നു  ഗുരുത്വാകർഷണങ്ങളുടെ വിചിത്രതയിൽ ?!!   ആകര്‍ഷണവിധേയതയുടെ  തിരമാലകളുടെ പാതനനിറഞ്ഞ പലയിടങ്ങളിലൂടെ നീങ്ങുമ്പോൾ  കണ്ടു തമോഗർത്തങ്ങളും   ചില ചെറു സൃഷ്‌ടിജാലളും കടന്നു  മനു തുല്യമാം സങ്കല്പശക്തിയുമായ്  വാസരമാം ഗേഹങ്ങൾ വിട്ട് നീ  നിന്റെ കാലടിപ്പാടുകൾ ഇവിടെ വിട്ടുവന്നത്    നീണ്ടു കിടക്കുന്നു നിൻ യാത്രക്കു മുന്നിൽ  സമയചരിതങ്ങളുടെ ഇടങ്ങൾ  തുടങ്ങുകയുമൊടുങ്ങുകയും  ചെയ്യുന്നുവല്ലോയീ  പ്രപഞ്ച കാലീനം  ഓരോ സിദ്ധാന്തങ്ങളും  നിന്റെ ചിന്തകളുടെ നടുവിൽ  ഇരുളിൻ ഹുദയങ്ങൾക്കു മുന്നിൽ  സമയം നിപതിക്കുന്നു  ഹിമപാത്രംകണക്കെ  കടച്ചില്‍ കഴിഞ്ഞ നിൻ സമവാക്യങ്ങൾ  നിന്റെ ഗോപ്യമായ മനസ്സിൽ  ജനിമൃ

നിദ്രാവിഹീനം ... (ഗസൽ )

 നിദ്രാവിഹീനം ... (ഗസൽ ) ഉറങ്ങുവാൻ കിടന്നിട്ടും  കണ്ണടച്ചിട്ടും കണ്ടില്ല  കനവുകളൊരായിരം  നിന്നെക്കുറിച്ചോർത്ത് കിടന്നു തിരിഞ്ഞു മറിഞ്ഞു  നിൻ മണമിന്നും മറക്കാനായില്ല  നീ തന്ന അകന്നൊരോർമ്മതൻ  മുല്ലപ്പൂവിൻ ഗന്ധവും പ്രിയതേ  ഇഴയകന്നു ഇമയകന്നു  ഇഴഞ്ഞു രാവ് പകലായി  ഇറയത്തു മഴതുള്ളിയിട്ടു ഈണങ്ങൾ താളമായി  വിരഹക്കടലിൽ മുങ്ങിപ്പൊങ്ങി  വിരസതയകറ്റി അകന്നുയങ്ങു വിശ്രമമില്ലാത്ത നാദ ധാരയുടെ  വീചികൾ അലയടിച്ചു ഗസലായി  ഉറങ്ങുവാൻ കിടന്നിട്ടും  കണ്ണടച്ചിട്ടും കണ്ടില്ല  കനവുകളായിരം  നിന്നെ കുറിച്ചോർത്തു പ്രിയതേ  ജി ആർ കവിയൂർ 18.10.2020 12.50:

പാഞ്ചജന്യ നാദമുണരട്ടെ

സനാതനത്തിന് നാദമുയരട്ടേ  പരിവർത്തന പാത തെളിയട്ടെ  പാരിതിലാകെ കേളി മുഴങ്ങട്ടേ   പാഞ്ചജന്യ നാദമുണരട്ടെ  ജയ് ജയ് ഭാരത മാതാ  ജയ് ജയ് സനാതന ധർമ്മാ  പുലരട്ടെന്നും  അമ്മതൻ നാമം  നമിച്ചീടാം നിൻ   പാദാരവിന്ദം  പ്രണവ മന്ത്ര ധ്വനികളാലെങ്ങും  ദിഗന്തങ്ങമെങ്ങും  ഭേരി മുഴങ്ങട്ടെ  ജയ് ജയ് ഭാരത മാതാ  ജയ് ജയ് സനാതന ധർമ്മാ  ലോകാ സമസ്താ സുഖിനോ ഭവന്തു  ഉയർന്നിടട്ടെ ഉലകമെന്നാളും   ഉലകിലെങ്ങും  ഉണ്മകൾ നിറയട്ടെ  പാഞ്ചജന്യ  കാഹളമുയരട്ടെ  ജയ് ജയ് ഭാരത മാതാ  ജയ് ജയ് സനാതന ധർമ്മാ  സനാതനത്തിന് നാദമുയരട്ടേ  പരിവർത്തന  തെളിയട്ടെ  പാരിതിലാകെ കേളി മുഴങ്ങട്ടേ   പാഞ്ചജന്യ നാദമുണരട്ടെ  ജയ് ജയ് ഭാരത മാതാ  ജയ് ജയ് സനാതന ധർമ്മാ  ജീ ആർ കവിയൂർ  27 .09 .2020  21 :00 hrs

ഹൃദയമിടിപ്പ് .. കവിത

 കാറ്റ് കൊടുങ്കാറ്റായിന്നു  പിണങ്ങി ഋതുക്കളോടും    സാഹസകൃത്യങ്ങള്‍ കാട്ടി  ഭ്രമരങ്ങൾ  മൂളിയടുത്തു   മാറ്റങ്ങളുണ്ടിന്നു ജീവിതം   എന്തിനീ ക്ഷമാപണം  എൻ ഹൃദയവുമൊരുങ്ങി  സന്തോഷത്താൽ മിടിച്ചു  പഴയതായിരുന്നു പൂമുഖം പുതിയ സൂര്യകിണങ്ങൾ  കൺപോളകൾ ചിമ്മി ആരുടെ രൂപമിത്  കുസുതി കാട്ടിയീവിധം  എങ്ങിനെ മറന്നു മുഖപടവും  പേരു ചൊല്ലി വിളിക്കുക  അണിഞ്ഞോരുങ്ങട്ടെ കുയിലുകൾ  പാടി പഞ്ചമം പ്രണയത്തിന്  സന്ദേശ കാവ്യങ്ങളാനുഭൂതി  ഞാനറിയാതെ എന്നെയറിയാതെ  അവളെ കുറിച്ചിന്നെഴുതി      കാറ്റ് കൊടുങ്കാറ്റായിന്നു  പിണങ്ങി ഋതുക്കളോടും    സാഹസകൃത്യങ്ങള്‍ കാട്ടി  ഭ്രമരങ്ങൾ  മൂളിയടുത്തു   മാറ്റങ്ങളുണ്ടിന്നു ജീവിതം   എന്തിനീ ക്ഷമാപണം  എൻ ഹൃദയവുമൊരുങ്ങി  സന്തോഷത്താൽ മിടിച്ചു ജീ ആർ കവിയൂർ  14 .10 .2020  03 :55 am 

പ്രിയതേ !! കവിത

പ്രിയതേ !! കവിത  എന്നരികത്തു വന്നു  നീ  മിണ്ടാതെ പോയ നേരത്ത്  മൗനമായ് ചിരിതൂകി നിന്നു  മാനത്തു നിന്ന് അമ്പിളിപ്പൂവും  നാണത്താൽ മറഞ്ഞുവല്ലോ  മേഘകീറി നിടയിലായ്  പെയ്യ് തൊഴിയാൻ തിങ്ങി വിങ്ങി  വിരഹത്തിൻ നോവ് നെഞ്ചിൽ  കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ  ഓർമ്മകൾ  തിരശീലകളിൽ  മറഞ്ഞുവോ നീയെന്ന മായാ  പ്രഹേളികയായ് , പ്രിയതേ !! രചന ജീ ആർ കവിയൂർ  14 .10 .2020 

പവന പുത്രാ - സോപാന കീർത്തനം

Image
  പവന പുത്രാ  - സോപാന  കീർത്തനം  പവന പുത്രാ  ചിരംജീവനേ പരിപാലിക്കുക നീയെങ്ങളെ നിത്യം  പിഴവില്ലാതെ നിൻ ചരിതം  പാടുവാൻ ശക്തി തരേണമേ  പലവുരു വന്നു തൊഴുന്നേൻ  പവിത്രമാം നിൻ പാദം തൊട്ട പൂഴി തൊട്ടു വന്ദിക്കുന്നേൻ പന്തീരടിപൂജയും പന്തിരുനാഴിയവലും  പ്രിയമാണെന്നു കരുതി പ്രാർത്ഥിക്കുന്നേൻ പവന പുത്രാ നിൻ ശക്തി വൈഭവം  പുകഴ്ത്തും തോറുമേറുമല്ലോ  പണ്ടു സീതാന്വേഷണാർത്ഥം   പോകുവാൻ ഒരുങ്ങുമ്പോൾ  പ്രകീർത്തിച്ചു നിന്നെ രാമേശ്വര തീരത്ത്  വൃദ്ധനാം ജാംബവാൻ " * അഞ്ജന  നന്ദനം  വീരം  ജാനകി  ശോക  നാശനം , കപീഷമക്ഷ  ഹന്താരം , വന്ദേ  ലങ്കാ  ഭയങ്കരം . || 1 || മനോജവം , മാരുതതുല്യ വേഗം , ജിതേന്ദ്രിയം  ബുദ്ധിമതാം  വരിഷ്ഠം , വാതാത്മജം   വാനരയൂഥമുഖ്യം , ശ്രീരാമദൂതം ശിരസാം നമാമി  . || 2 || ആഞ്ജനേയമതി  പാടലാനനം , കാഞ്ചനദ്രികമനീയ വിഗ്രഹം , പാരിജാതതരുമൂലവാസിനം , ഭാവയാമി  പാവമാനനന്ദനം , || 3 ||   യത്രയത്ര രഘുനാഥകീർത്തനം തത്ര തത്ര കൃതമസ്തകാഞ്ജലീം ബാഷ്പവാരിപരിപൂർണ്ണലോചനം മാരുതീം നമത രാക്ഷസാന്തകം[2] മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമദൂതം ശിരസാ നമാമി * " പവന പുത്രാ  ചിരം

ഇന്നലെ രാവിൽ

ഇന്നലെ രാവിലെൻ ഇമകളിൽ  വിടർന്നോരാ സുന്ദര സ്വപ്നമേ നീ  ഒന്നു വരുമോ വീണ്ടും  ഇടറുന്ന കണ്ഠങ്ങളിൽ  ഇറാൻ പകരും നിൻ  സ്വരരാഗ മാധുരി എന്നിലുണർത്തുന്നു  അനവദ്യ സുഖശീതള  തണൽ പകരുന്നു  അനിലൻ തലോടലും   സ്വാന്തനം  പകരുന്നിതാ  നിശാഗന്ധിയും നിലാവും ഇന്നലെ രാവിലെ ഇമകളിൽ വിടർന്നൊരു  സുന്ദര സ്വപ്നമേ ....  ജി ആർ കവിയൂർ 11.10.2020

മൊഴി മാറ്റം - മേരാ ജീവൻ കോരാ കാഗസ്

Image
 മൊഴി മാറ്റം മേരാ ജീവൻ കോരാ കാഗസ്  (ഹിന്ദിയിൽ നിന്ന് സ്വതന്ത്ര തർജ്ജിമ) ഹിന്ദി രചന എം ജീ ഹസമത് .  ചിത്രം കോരാ കാഗസ്  എന്റെ ജീവിതമൊരു  എഴുതാ കടലായി  എഴുതാതെ തന്നെ തുടർന്നു  എൻറെ ജീവിതമൊരു  എഴുതാ കടലായി  എഴുതിയതൊക്കെ കണ്ണുനീരിലൊലിച്ചു പോയാലോ  ഒരു കാറ്റിൻ കൈകൾ നീണ്ടു  ശിഖരങ്ങളിലെ പൂക്കൾകൊഴിഞ്ഞു  പവനന്റെ ദോഷമല്ല  കാലത്തിന്റെ ദോഷവുമല്ല  കാറ്റിലലിഞ്ഞു സുഗന്ധവും  ശൂന്യമായി മനസ്സും തളർന്നു മെയ്യും  പറക്കും പറവക്കുമുണ്ടോരു ലക്ഷ്യം  പറയുവാൻ എനിക്ക് ഇടവുമില്ല  എങ്ങോട്ടാണ് എന്റെ യാത്ര  സ്വപ്നമായി തുടരുന്നീ ജീവിതം എന്റെ ജീവിതമൊരു  എഴുതാ കടലായി  എഴുതാതെ തന്നെ തുടർന്നു ജീ ആർ കവിയൂർ  10.10.2020

മധുര രവം (ഗസൽ )

മധുര രവം  (ഗസൽ )     എന്നോർമ്മകളിന്നും വന്ന്  വിരുന്നൊരുക്കുന്നു വല്ലോ  നിൻ അധര കാന്തിയാൽ  കൽക്കണ്ട മധുര രവം  ഗസലായ് ഒഴുകി ഇറങ്ങുന്നു  കാതിൽ മാറ്റൊലി കൊള്ളുമ്പോൾ  കേൾക്കുമെൻ മനസ്സിൽനിന്നും  അക്ഷരക്കൂട്ടി നീണമായ്  ഇരട്ടി മധുരവുമായ്  തികട്ടി വരുന്നല്ലോ  ഇരുട്ടിൻ നിഴൽ നിലാവായ്  മുല്ലപ്പൂ ഗന്ധമായ് മാറുന്നുവോ  എന്നോർമ്മകളിന്നും വന്ന്  വിരുന്നൊരുക്കുന്നു വല്ലോ  കൽക്കണ്ട മധുര രവം നിൻ അധര കാന്തിയാൽ  പ്രിയതേ ..... ജീ ആർ കവിയൂർ  09 .10 .2020  02 :28 am

പ്രാർത്ഥന

 പ്രാർത്ഥന  നീ തന്നോരു പൂവും  അതു നൽകും മണവും  പാറിപ്പറക്കും ശലഭ ശോഭയും  നിൻ നിഴലാകും  തണലും  നിൻ കരങ്ങളാൽ  തലോടും കുളിർതെന്നലും നിൻ കരുണയേകുന്ന സാമീപ്യം  ഞാൻ നിത്യം സ്മരിക്കുന്നു  എല്ലാമറിയുന്നവനേ ഈ സ്വരം കേൾക്കുമൻ  ദേഹത്തു വമിക്കും ദൈവമേ  നിനക്കെൻ സ്വസ്തി  നിനക്കെൻ സ്വസ്തി  ജി ആർ കവിയൂർ  08.10.2020

ഉള്ളകം പൊള്ളുന്നു

അഞ്ജന മെഴുതിയ മിഴികളിൽ  വിടരും ശുഭദള സുഷമം സഞ്ചിത ശോഭിത സുന്ദരം മോഹിത കളേബരം ലളിതം ബന്ധുര മദന ഗാനരസം കിഞ്ചിത പ്രവരം ഭാസം വാസര ദുഃഖ പൂരിതം കാഞ്ചന രേണു മയം  അനുഭവ തരളിത മധുരം സങ്കല്പ മായാ ലോകം  സകല ആഗമ നിമഗം ചിന്തനം വിചിന്തനം വിചിത്രം പഞ്ചമം പാടും കോകിലം പഞ്ചമി വാനിൽ പുഞ്ചിരി ക്ഷണ നേര ബഹുലം ഉള്ളകം പൊള്ളും ജീവിതം ജീ ആർ കവിയൂർ 07.10.2020 05.50 am

ഉറങ്ങുറങ്ങ്....

 ഉറങ്ങുറങ്ങ്..... കണ്ണിമ ചിമ്മാതെ  കണ്മണി നിന്നെ  താരാട്ടാം തങ്കക്കുടമേ  കണ്ണും പൂട്ടി  ഉറങ്ങുറങ്ങ്  നീ എൻ നെഞ്ചിൽ  രാഗമായ് താളമായി  നിനക്കായൊരുക്കുന്നീ  ഗീതകം മുത്തേ   ഉറങ്ങുറങ്ങ്  മാനത്തു മിന്നും താരകമായ്  നീയെൻ മനസ്സിന് കോണിൽ  തിളങ്ങുന്ന നാളെയുടെ നക്ഷത്രമേ മിഴിചിമ്മി ഉറങ്ങുറങ്ങ്  നാളെ പുലരുമ്പോൾ  നന്മയാൽ വിരിയും  പുഞ്ചിരിപ്പൂമൊട്ട് കാട്ടി  ഉണരുവാൻ ഉറങ്ങുറങ്ങ്  കണ്ണിമ ചിമ്മാതെ  കണ്മണി നിന്നെ  താരാട്ടാം തങ്കക്കുടമേ  കണ്ണും പൂട്ടി  ഉറങ്ങുറങ്ങ് ജീ ആർ കവിയൂർ  06 .10 .2020  00 :05 am 

നിത്യശാന്തിയുടെ മൗനം

നിത്യശാന്തിയുടെ മൗനം എഴുതുവാൻ മറന്നിരിക്കുന്നു നാം  പരസ്പരം സംസാരിക്കാനും വീട്ടിലാണ് ജോലിയെങ്കിലും വിടുണരാതെ ഉറങ്ങുകയാണ് ഉഴലുന്നു സ്വപ്നമായി സ്വച്ഛന്ദമായി  സ്വരങ്ങൾക്കുമപ്പുറം ഗതി വിഗതികൾ സ്വർലോക സാമീപ്യത്തിനായി  മനസ്സും ബാഹ്യേന്ദ്രിയ സഞ്ചയങ്ങളും സൂക്ഷ്മപദം തേടി അലയുന്നു ഉള്ളകമാകെ തിരയാതെ  അലകടൽത്തിരമാലകളിൽ നങ്കൂര മിടാനാവാതെ ഉഴറുന്നു നിരുപമ മോഹങ്ങളാൽ കൊടികുത്തി വാഴുന്നു അശാന്തിയുടെ തീരങ്ങളിൽ നിത്യശാന്തിയുടെ മൗനം ജി ആർ കവിയൂർ  06.10.2020 05.50 am    

വാചാലമായ് (ഗസൽ )

 വാചാലമായ് (ഗസൽ ) എൻ മിഴിനീർ വാചാലമായ്  വാക്കുകളേക്കാൾ നോവറിയിച്ചു  നിന്നോർമകളെന്നിൽ നിറച്ചു  വിരഹാർദ്രയായ് സന്ധ്യയും  പകലിനോട് വിടചൊല്ലാനാവാതെ  രാവിൻ  പിടിയിലമർന്നു തേങ്ങി  നയനങ്ങൾ നിറഞ്ഞു തുളുമ്പി നിലാവിന്റെ ഒളിയിലായ്  സാന്ത്വനവുമായി ഒഴുകി വന്നു  തെന്നലിൻ തലോടലുമായി  ഗസലിന്റെ വീചികൾ  മനസ്സിന്റെ അകത്തളത്തിൽ  എന്നും ആനന്ദാനുഭൂതി പകർന്നു   എൻ മിഴിനീർ വാചാലമായ്  വാക്കുകളേക്കാൾ നോവറിയിച്ചു  നിന്നോർമകളെന്നിൽ നിറച്ചു  വിരഹാർദ്രയായ് സന്ധ്യയും ജീ ആർ കവിയൂർ 05 .10.2020 5:10 am

അനുഗഹമാവട്ടെ - ഗസൽ

അനുഗഹമാവട്ടെ  - ഗസൽ  ഇനിയൊരു മഴപെയ്യതെങ്കിൽ  ഞാൻ കൺ നിറയെ  കാണട്ടെ നിന്നെ  ആദ്യാനുരാഗ മഴയായ്  അനുഗഹമായ്  നീ പെയ്യ്തിറങ്ങട്ടെ  സ്വയം മറന്നൊരു  അനുരാഗിയായ്  നിൻ തണലിൽ കഴിഞ്ഞോട്ടെ  സുഖ ദുഃഖങ്ങൾ നീ തന്നാലും  കഴിയാം നിൻകൂടെ പ്രിയതേ   ഇല്ല നീയല്ലാതെ ആരുണ്ടെനിക്ക്  ലക്ഷ്യം നീമാത്രം  എത്തുന്നവസാനം നിന്നരികെ  നീ എന്നെ , ഞാൻ നിന്നെയും  ഉള്ളതറിഞ്ഞു ഉള്ളൊന്നു നോക്കട്ടെ  വരൂ എല്ലാ ദൂരങ്ങളും കുറക്കാം  പങ്കുവെക്കാമറിഞ്ഞു  പരസ്പരം ഇല്ല നീയല്ലാതെ ആരുണ്ടെനിക്ക്  ലക്ഷ്യം നീമാത്രം  എത്തുന്നവസാനം നിന്നരികെ  മുന്നൊരിക്കലും തന്നിട്ടില്ല  മധുര നോവുകളൊന്നും  എന്തിനു നീയെന്നെ  വിരഹ കടലിലാഴ്ത്തി  ഇനിയൊരു മഴ പെയ്തെങ്കിൽ  ഇനിയൊരു മഴപെയ്യതെങ്കിൽ  ഞാൻ കൺ നിറയെ  കാണട്ടെ നിന്നെ  ആദ്യാനുരാഗ മഴയായ്  അനുഗഹമായ്  നീ പെയ്യ്തിറങ്ങട്ടെ ജീവിതാന്ത്യം  വരേയ്ക്കും  അറിഞ്ഞു സുഖ ദുഖങ്ങളെ  ജീ ആർ കവിയൂർ  04  .10 .2020 

ഈ വിധമാരു പ്രണയിക്കും (ഗസൽ )

തിങ്ങി വിങ്ങുന്നു  നെഞ്ചിൽ ശ്വാസമായി  നീ എന്നിൽ നിറയുന്നു  ആശ്വാസമായ്  വിശ്വാസമായ്  നിത്യം നടന്നകലുന്നു  നിൻ ഹൃദയ വീഥിയിൽ  കാറ്റായ് പടരുമ്പോൾ  പൊതിയുന്നു നീയെന്നിൽ  മലർ മണമായ്  ഈ വിധമാരു പ്രണയിക്കുമീ  ഞാനല്ലാതെ നിന്നെ ഓമലേ  എൻ മിഴികളുടെ സഞ്ചാരം  നിന്നിലൊടുങ്ങുന്നുവല്ലോ  ഇനിയെന്തു പറയണം ഞാൻ  പറയാനിനി വേറുണ്ട് പ്രിയതേ  കണ്ണാഴങ്ങൾ തേടുന്നുന്നു  നിൻ കണ്ണിണകളിൽ  കാണുന്നു ഞാൻ  സ്വർഗ്ഗാരാമം പ്രിയതേ  നീയറിയാതെ ഞാൻ  ഒളികണ്ണാൽ നിന്നെ കണ്ടു  ഈ വിധമാരു പ്രണയിക്കുമീ  ഞാനല്ലാതെ നിന്നെ ഓമലേ  എൻ മിഴികളുടെ സഞ്ചാരം  നിന്നിലൊടുങ്ങുന്നുവല്ലോ  നിമിഷങ്ങളൊക്കെ കൈയ്യിലണയുന്നില്ല  എന്നിൽ നിന്നുമകലുന്നു  എൻ ചിരി നിന്നിലേക്ക്   പകരുന്നു സന്തോഷത്തിനലകളായ്   നിഷ്ക്കളെ , നിരാമയെ  നിനക്കുണ്ടോ  അറിവ്  കാണാതിരിക്കുകിൽ  ഞാൻ ഞാനല്ലാതെയാവുന്നു  ഈ വിധമാരു പ്രണയിക്കുമീ  ഞാനല്ലാതെ നിന്നെ ഓമലേ ...!! ജീ ആർ കവിയൂർ  03 .10 .2020 

പ്രകൃതിയുടെ വികൃതി

പ്രകൃതിയുടെ വികൃതി  കാറ്റേ നീ വന്നീടുകയിന്ന്  പാടാമൊരു  വസന്തത്തിന്  പ്രണയം നിറഞ്ഞ ഗാനം  കൂടെ പാടാൻ ഉണ്ട് കൂട്ടുകാർ    മുളം തണ്ടതു  കേട്ട് പാടി  കള്ളിക്കുയിലവനെല്ലാം   മറന്നൊപ്പമത് ഏറ്റു പാടി  പ്രണയത്തിൻ  പഞ്ചമം  മറന്നു കൂടും കുടുംബവുമെല്ലാം  മുട്ടയിട്ടു പറന്നകന്നിണയവൾ   കൊത്തിയകറ്റി കാക്കയൊന്നു  കണ്ടു കുയിൽ കുഞ്ഞുങ്ങളെ    ഇഴയകലാത്തടുപ്പം തീർക്കും   ഇമവെട്ടി തുറക്കും മുൻപേ  ഇണയും തുണയുമകലും   ഇതല്ലോ പ്രകുതിയുടെ വികൃതി ജീ ആർ കവിയൂർ  03 .10 . 2020  2 :10 am 

പറയൂ പ്രണയമേ (ഗസൽ )

 പറയൂ പറയൂ പ്രണയമേ  പിടയുന്നു ഉള്ളകം പ്രിയനേ  പറയാതിരുന്നാൽ പ്രാണൻ  പറന്നു പറന്നു പോകുന്നുവല്ലോ  പിൻനിലാവിൻ നിഴലുകളിൽ  പല പല ജന്മങ്ങൾ താണ്ടി  പലവുരു കണ്ടു നിന്നെ  പറയുവാനേറെയുണ്ടേ നിന്നുള്ളിൽ ഞാനുണ്ട്  എന്നുള്ളിൽ നീ ഉണ്ടേ രണ്ടല്ല നാമൊന്നല്ലോ  പറയൂ പറയൂ പ്രണയമേ  പറയൂ പറയൂ പ്രണയമേ  പിടയുന്നു ഉള്ളകം പ്രിയനേ  പറയാതിരുന്നാൽ പ്രാണൻ  പറന്നു പറന്നു പോകുന്നുവല്ലോ  ജീ ആർ കവിയൂർ 02.10.2020 05:05 am

ഒക്ടോബർ രണ്ടാം തീയ്യതി ഓർക്കുമല്ലോ

Image
 ഒക്ടോബർ രണ്ടാം തീയ്യതി ഓർക്കുമല്ലോ   ' ഒക്ടോബർ രണ്ടാം തീയ്യതി ഓർക്കുമല്ലോ   ''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' ''എന്റെ അനുവാദമില്ലാതെ  ആർക്കുമെന്നെ വേദനിപ്പിക്കാനാവുകയില്ല''  "തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം  അതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ  സ്വാതന്ത്ര്യത്തിന് വിലയില്ല'' ''ഏറ്റവും മാന്യമായി പെരുമാറുകിൽ  വിറപ്പിക്കാമീ ലോകത്തെയാകെ''  ''ഒരാളുടെ മഹത്വം എന്നത് ലക്ഷ്യത്തിലെത്തി  ചേരാനുള്ള ശ്രമത്തെ ആശ്രയിച്ചാണ്  മറിച്ചു അതിൽ എത്തിചേരുന്നതിലല്ല ''... ''ഇന്ന് നാം ചെയ്യും പ്രവൃത്തിയെ  ആശ്രയിച്ചായിരിക്കും  നമുടെ ഭാവി '' മേൽ പറഞ്ഞ വാക്കുകളുടെ വലുപ്പം  മൊട്ടത്തലയിലും ഒരു വട്ട കണ്ണടയിലും  ഒരു കുറു വടിയിലുമൊതുങ്ങുന്നതിനപ്പുറം  വലിയൊരാത്മസന്ദേശമല്ലോ   അവിടുത്തെ ഓർക്കാമീ അവധി ദിനത്തിൽ അതെ  ഇന്ന് ഒക്ടോബർ രണ്ടല്ലോ ? !! ജീ ആർ കവിയൂർ  01  .10  . 2020 08  :15  am

പാടുക പാടുക പ്രിയതേ ..... ഗസൽ

 പാടുക പാടുക പ്രിയതേ - ഗസൽ  നാളെ എന്നത് നമുക്കുള്ളതല്ല  ഇന്നിൽ മാത്രം വിശ്വസിക്കാം  മാറ്റി വെക്കുവാനില്ല ഒട്ടുമേ  സമയമിനി മനസ്സിനി അറിക തരുമീ സ്വരമൊക്കെ ഈശ്വരൻ എപ്പോൾ വേണമെങ്കിലും  തിരിച്ചെടുക്കാമെന്നോർക്കുക  പാടാൻ മനസ്സനുവദിക്കുകിൽ  പാടുക എൻ ഗീതകം  കേൾക്കട്ടെ എന്ന് കടിതമീ ലോകം  ഇല്ലൊട്ടുമേ സ്വാർത്ഥ ചിന്തയെന്നിൽ  കവിത അല്ലാതെ കാണുന്നില്ല  കേൾക്കുന്നില്ല മറ്റൊന്നിനുമെനിക്ക്  നേരവുമില്ല നേരുന്നു നന്മകൾ  ആശയാൽ എൻ പാട്ടൊന്നു  പാടിത്തരുമെന്ന് കരുതി മാത്രം കാതോർത്തിരിക്കുന്നു  തരുവാനില്ല അർത്ഥങ്ങളെനിക്ക്  ഉള്ളത്തിലീ സോദര സ്നേഹമല്ലാതെ പാടുക പാടുക എനിക്കായി   മറ്റൊന്നുമെനിക്ക് പറയുവാൻ  പ്രിയതേ  ... ജീ ആർ കവിയൂർ  01  .10  . 2020 05 :25  am 

നോവുന്നു ഉള്ളകം .....ഗസൽ

 നോവുന്നു ഉള്ളകം .....ഗസൽ  മനസ്സിന് നീലിമയിൽ  ഓർമ്മകളുടെ ഓളങ്ങളാൽ  അധരങ്ങളിൽ വിരിയുന്നു  ഗീതങ്ങളായിരം നിനക്കായ്  കണ്ണുനീർ കയങ്ങളിൽ എന്നെ വിട്ടു  പോകല്ലേ  മധുരിക്കുന്നില്ല ഒട്ടുമേയീ  വിരഹ കടലിൽ പ്രിയനേ     ആരുമറിയുന്നില്ലല്ലോ  നോവുമീ ഉള്ളകം  ഞാനറിയുന്നു എല്ലാം  അറിയുന്നുണ്ടോ ലോകമേ  ആരോട്‌ പറയുമീ  പിണക്കത്തിന് കഥകൾ  ആർക്കുണ്ട് നേരമിത്തിരി  മനസ്സിനീണം പകരാൻ  മനസ്സിന് നീലിമയിൽ  ഓർമ്മകളുടെ ഓളങ്ങളാൽ  അധരങ്ങളിൽ വിരിയുന്നു  ഗീതങ്ങളായിരം നിനക്കായ്  ജീ ആർ കവിയൂർ  01  .10  . 2020 05 :15  am 

തക താരേ തെയ്യ് താരേ

 തക താരേ തെയ്യ് താരേ..... നിൻ ചൊടിയിലെവിടെയുമൊരു  ചന്തമുള്ള പാട്ടിന്റെ ലഹരിക്ക്‌  ചന്ദനത്തിൻ ഗന്ധമറിഞ്ഞു  ചുംബനപ്പൂനുകരാനായ് , മനമതാ തുടിക്കുന്നു ....  ഞാനും നിന്നു ചെത്തു വഴിയരികെ  ഞാന്നു കളിക്കും ഓലാഞാലിയായ്  ഞാനറിയാതെ എന്നുള്ളം  തുമ്പിതുള്ളുന്നു തക താരേ ..... തുമ്പിതുള്ളുന്നു തക താരേ .. ചാഞ്ഞു ചരിഞ്ഞു പായുന്നു  ഓർമ്മകളുടെ കളിവഞ്ചി  ഓളങ്ങളിൽ പെട്ടു വീണ്ടും  കരകാണാതെ തുഴയില്ലാ തക താരേ തെയ്യ് താരേ .... നിൻ ചൊടിയിലെവിടെയുമൊരു ചന്തമുള്ള  പാട്ടിന്റെ ലഹരിക്ക്‌  ചന്ദനത്തിൻ ഗന്ധമറിഞ്ഞു  ചുംബനപ്പൂനുകരാനായ് , മനമതാ തുടിക്കുന്നു ....  ജീ ആർ കവിയൂർ  30 .09 . 2020 04  :45  am 

സ്വാമി ശരണം അയ്യപ്പാ ...

Image
സ്വാമി ശരണം അയ്യപ്പാ ... സ്വാമിയേ  ശരണം അയ്യപ്പാ കല്ലും മുള്ളും താണ്ടി  കാനന പാത താണ്ടി  കലിയുഗവരദനേ നിന്നെ  കാണാൻ വരുമ്പോൾ  ജീവിത കദനമെല്ലാമകലുന്നു സ്വാമി ശരണം അയ്യപ്പാ  സ്വാമിയേ  ശരണം അയ്യപ്പാ  പമ്പയുടെ കുളിരിൽ  പാപങ്ങളൊക്കെ കഴുകി  വിഘ്‌നേശ്വരനെ വണങ്ങി  നീലിമലകയറി  അപ്പാച്ചി മേടും കടന്നേൻ  സ്വാമി ശരണം അയ്യപ്പാ  സ്വാമിയേ  ശരണം അയ്യപ്പാ  ശരം കുത്തിയിൽ സാന്നിധ്യമറിയിച്ചു  ശരവേഗത്തിൽ അയ്യനെ കാണാൻ  നാളീകേരമുടച്ചു പതിനെട്ടു പടിചവുട്ടി  കളഭകുങ്കുമത്തിൽ മുങ്ങിയിരിക്കും  അയ്യനെ കൺകുളിർക്കെ കണ്ടറിഞ്ഞു  സ്വാമി ശരണം അയ്യപ്പാ  സ്വാമിയേ  ശരണം അയ്യപ്പാ  തപിക്കുമെന്നുള്ളമറിഞ്ഞു  തരളിത തത്വമാം  തത്ത്വമസിയുടെ പൊരുളറിഞ്ഞു  തമസകറ്റി  തിരികെ വരുമ്പോൾ  തപസ്സു നീ തുടരുന്നു അയ്യനേ  സ്വാമി ശരണം അയ്യപ്പാ  സ്വാമിയേ  ശരണം അയ്യപ്പാ  കാലാകാലങ്ങളായി നീ  കലികാലത്തിലെ അസുരരേ   കാണാ കാഴ്ച്ചകൾ കാട്ടി  കണ്ണടച്ചിരുന്നു ചെറു പുഞ്ചിരിയാൽ  കലിദോഷമകറ്റുന്നു നീ അയ്യനേ  സ്വാമി ശരണം അയ്യപ്പാ  സ്വാമിയേ  ശരണം അയ്യപ്പാ  ജീ ആർ കവിയൂർ  30 .09 . 2020 03 :40 am