ഓണം വന്നേ, തിരുവോണം വന്നേ - ( ഓണപ്പാട്ട്)
ഓണം വന്നേ, തിരുവോണം വന്നേ - ( ഓണപ്പാട്ട്)
വെള്ളി കസവു ചുറ്റി ഭസ്മ കുറി തൊട്ട്
വന്നു വല്ലോ തുമ്പ പൂ ചിരിയുമായി ചിങ്ങ നിലാവ്
ചിറകു വിരിച്ച് എത്തി
പുത്തൻ ഉടുപ്പിട്ട കുട്ടികളും
പൂമാനത്ത് താരകങ്ങൾ ചിമ്മി
ഓണം വന്നേ ഓണം വന്നേ
തിരുവോണം വന്നേ
ഓണം വന്നേ ഓണം വന്നേ
തിരുവോണം വന്നേ
ആറ്റിലെ ഓളങ്ങളിൽ ആവേശത്തിൻ വള്ളം കളിയും
ആരവമായ് ചുവടു വെക്കും പുലി കളികളും
ജാതി മത ഭേദമന്യേ പാവപ്പെട്ടോരും പണക്കാരും
ഒരുപോലെ ഒത്തു കൂടും ഓണക്കാലം
ഓണം വന്നേ ഓണം വന്നേ
തിരുവോണം വന്നേ
അത്തപത്ത് ഓണമുണ്ണാൻ മാവേലിയും
നാട്ടിലേക്ക് ബന്ധു മിത്രാതികളും എത്തി
എങ്ങും സന്തോഷം അലതല്ലി നിന്നീടവേ
ഓണനാളുകൾ സന്തോഷമായി വന്നു
ഓണം വന്നേ ഓണം വന്നേ
തിരുവോണം വന്നേ
ഓണം വന്നേ ഓണം വന്നേ
തിരുവോണം വന്നേ
ജീ ആർ കവിയൂർ
13 08 2026
(തിരുവല്ല, കവിയൂർ)
Comments