ഓണത്തിലെത്തികരിമേഘങ്ങൾ
ഓണത്തിലെത്തി
കരിമേഘങ്ങൾ
ഒഴിയാത്ത കരിമേഘങ്ങളെ
ഓണമിങ്ങു വന്നിട്ടുമെന്തേ
മായാതെ നിൽപ്പു ഈ മേലാപ്പിൽ
മൗന രാഗങ്ങളെല്ലാം മായുന്നില്ല
മിഴിയിണകൾ നനഞ്ഞു തുളുമ്പി നിൽക്കും
മൊഴിയടഞ്ഞയീ വേളയിൽ എവിടെ എവിടെ
ഒന്നിങ്ങു വരിക വന്നു നെഞ്ചോട് ചേരുമോ
ഓർത്തോർത്ത് വേദനയോടെ മനം
പൂക്കളമൊരുങ്ങിയ മുറ്റത്തുപോലും
പൂവിതൾ ചിരിക്കാൻ മടിക്കുന്നു,
പൂവിളിയുയരുന്ന വഴികളിലെങ്ങും
പാദസ്വനം തേടി കാതോർക്കുന്നു.
പൊന്നോണപ്പുലരിയിൽ സൂര്യനുദിച്ചാലും
പൊൻകതിരൊന്നും മനസ്സിൽ വീഴുന്നില്ല,
വന്നുപോയ കാലത്തിൻ കുളിരോർമ്മകൾ
വീണ്ടുമൊരു ജന്മത്തിനായി കാത്തിരിക്കുന്നു.
രചന: ജീ ആർ കവിയൂർ
25 -08-2026
(തിരുവല്ല, കവിയൂർ)
Comments