പ്രണയ രാഗം നിനക്കായ്
പ്രണയ രാഗം നിനക്കായ്
രാഗമാലിക തീർക്കാം
രാഗലോലേ നിനക്കായി
രാവും പകലും പാടുന്നു
രചനാമുത്തുകൾ നിനക്കായി
കല്പനയാലേ തീർക്കുന്നു
കനകമണ്ഡപം നിനക്കായി
കഥനങ്ങൾ അകലും നിന്നോർമ്മയാൽ കാലം തരും കൺമഷം നിനക്കായി
കാലത്തിൻ തേരിൽ കതിരിട്ട സ്വപ്നങ്ങൾ, താനേ പെയ്തൊഴിയുന്നു നിനക്കായി! കണ്ണീരിൽ ചാലിച്ച ചിത്രങ്ങൾ മായുന്നു, മുന്നിൽ വന്നണയുന്നു നിനക്കായി!
പാടിത്തീരാത്ത പാട്ടിൻ വരികളിൽ, തേടുന്നു പൊൻപുലരി നിനക്കായി! ഏകാന്ത രാവുകൾ നൽകിയ നൊമ്പരങ്ങൾ,
കൈമാറുന്നു പുഞ്ചിരി നിനക്കായി!
ജീ ആർ കവിയൂർ
07 08 2026
(തിരുവല്ല, കവിയൂർ)
Comments