ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

 ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) -  2


ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 


ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ

പടോ വാ തന്തുര്‍വാ പരിഹരതി കിം ഘോരശമനം |

വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ

പദ‍ാംഭോജം ശംഭോര്‍ഭജ പരമസൌഖ്യം വ്രജ സുധീഃ || 6 ||


ന്യായശാസ്ത്രോക്തങ്ങളായ ഘടം, മണ്ണ്, അണു, ധൂമം അഗ്നി,

 പര്‍വ്വതം, വസ്ത്രം, നൂല്‍ എന്നിവ ഭയങ്കരനായ മൃത്യുവിനെ 

തടുത്തു നിര്‍ത്തുമോ? പിന്നെയെന്തിനാണ് അപ്രകാരമുള്ള

 വാക്യങ്ങളുച്ചരിച്ച് വെറുതെ കണ്ഠക്ഷോഭം ചെയ്യുന്നതു, 

സര്‍വ്വ കല്യാണങ്ങളും നല്‍ക്കുന്ന ശംഭുവിന്റെ

 തൃച്ചേവടികളെ ഭജിക്കൂ! ഉടനെ തന്നെ

 ഉല്‍കൃഷ്ടമായ സൗഖ്യത്തേയും പ്രാപിക്കൂ!


മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്രഫണിതൌ

കരൌ ചാഭ്യര‍ച്ചായ‍ാം ശ്രുതിരപി കഥാകര്‍ണ്ണനവിധൌ |

തവ ധ്യാനേ ബുദ്ധിര്‍ന്നയനയുഗളം മൂര്‍ത്തിവിഭവേ

പരഗ്രന്ഥാന്‍ കൈര്‍വ്വാ പരമശിവ ജാനേ പരമതഃ || 7 ||


ഹേ പരമേശ്വര! എന്റെ മനസ്സ് ഭവാന്റെ പദകമലത്തിലും 

വചസ്സ് സ്തുതിവാക്യങ്ങളിലും കരം ആരാധനാവിധികളിലും

 ചെവി ചരിത്രശ്രവണങ്ങളിലും ബുദ്ധി ഭവാന്റെ ധ്യാനത്തിലും 

കണ്ണിണക‌ള്‍ മോഹനവിഗ്രഹത്തിലും വിട്ടുപിരിയാതെ വര്‍ത്തിക്കട്ടെ.

എന്നാല്‍ പിന്നെ ഇത്രരഗ്രന്ഥങ്ങളെ 

മറ്റേതിന്ദ്രീയങ്ങള്‍കൊണ്ടാണ് ഞാ‌ന്‍ അറിയുക.


യഥാ ബുദ്ധിഃ ശുക്തൌ രജതമിതി കാചാശ്മനി മണി‍ര്‍ –

ജലേ പൈഷ്ടേ ക്ഷീരം ഭവതി മൃഗതൃഷ്ണാസു സലിലം |

തഥാ ദേവഭ്രാന്ത്യാ ഭജതി ഭവദന്യം ജഡജനോ

മഹാദേവേശം ത്വ‍ാം മനസി ച ന മത്വാ പശുപതേ || 8 ||


ഹേ ദേവദേവ! സര്‍വ്വേശ്വര! മുത്തുച്ചിപ്പിയി‍ല്‍ വെള്ളിയെന്നും 

കാചക്കല്ലി‍ല്‍ മാണിക്യമെന്നും മാവുകലര്‍ന്ന വെള്ളത്തി‍ല്‍ 

പാലെന്നും മരുമരീചികയി‍ല്‍ വെള്ളമെന്നും ഉള്ള മാനസഭ്രാന്തി 

ഏതു വിധത്തില്‍ ഉണ്ടാവുന്നുവോ അതുപോലെ മുഢന്മാര്‍ 

ജഗന്നിയന്താവായ നിന്തിരുവടിയെ മനസ്സില്‍കൂടി നിനയ്ക്കാതെ

 നിന്തിരുവടിയില്‍നിന്നും ഭിന്നനായ വേറൊരുവനെ 

ഈശ്വരനെന്ന വ്യമോഹത്താല്‍ സേവിക്കുന്നു.


ഗഭീരേ കാസാരേ വിശതി വിജനേ ഘോരവിപിനേ

വിശാലേ ശൈലേ ച ഭ്രമതി കുസുമാര്‍ത്ഥം ജഡമതിഃ |

സമര്‍പ്പ്യൈകം ചേതഃ സരസിജമുമാനാഥ ഭവതേ

സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ || 9 ||


പാര്‍വ്വതീപതേ! മൂഢനായ മനുഷ്യന്‍ ആഴമേറിയ തടാകത്തിലും

 ജനവാസമില്ലാത്ത ഭയങ്കരമായ വനത്തിലും വിസ്താരമേറിയ പര്‍വ്വതത്തിലും

 പുഷ്പത്തിന്നുവേണ്ടി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. 

മനസ്സാകുന്ന ഒരു താമരപ്പുവിനെ അങ്ങയ്ക്കായ്ക്കൊണ്ട് സമര്‍പ്പിച്ച് 

ഇഹലോകത്തി‍ല്‍ പരമാനന്ദമനുഭവിച്ച് സുഖിച്ചിരിക്കുന്നതിന്ന് 

അവന്നു അറിവില്ലാതിരിക്കുന്നു; ആശ്ചര്‍യ്യംതന്നെ.


നരത്വം ദേവത്വം നഗവനമൃഗത്വം മശകതാ

പശുത്വം കീടത്വം ഭവതു വിഹഗത്വാദി ജനനം |

സദാ ത്വത്പാദാബ്ജസ്മരണപരമാനന്ദലഹരീ –

വിഹാരാസക്തം ചേദ്ധൃദയമിഹ കിം തേന വപുഷാ || 10 ||


മനുഷ്യത്വമോ, ദേവത്വമോ, മലം, കാട്, മൃഗങ്ങള്‍ , കൊതു, പശു, 

പുഴു, പക്ഷി മുതലായവരുടെ അവസ്ഥയോ എന്നിക്കുണ്ടാക്ക് കൊള്ളട്ടെ.

 ഇഹത്തില്‍ എല്ലായ്പോഴും നിന്തിരുവടിയുടെ പൊല്‍ത്താരടികളെ 

സ്മരിക്കുന്നതുകൊണ്ടുണ്ടാവുന്ന പരമാനന്ദരസപ്രവാഹത്തില്‍

 ക്രീഡിക്കുന്നതിന്നു മനസ്സിന്നു താല്പര്‍യ്യമുള്ളപക്ഷം തുച്ഛമായ 

ഭൗതികാശരീരംകൊണ്ട് എന്തനര്‍ത്ഥമാണുണ്ടാവാനുള്ളത്?

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “