ഓണം ഇങ്ങ് വന്നേ തിരുവോണം

ഓണം ഇങ്ങ് വന്നേ തിരുവോണം
ഒറ്റമണി കിലുക്കം കേട്ടുണർത്തുന്നു തിരുവോണത്തെയ്യം
ഓണേശ്വരൻ സുതലത്തിലേക്ക് വരവും പോക്കും അറിയിക്കയായ്
ജനതയെ കണ്ടു മൗനമായി അനുഗ്രഹിച്ചു കടന്നു

പൂക്കളം ഒരുക്കിയും പൂവിളിയുമായി പൂമ്പാറ്റകളെപ്പോലെ ബാലികാബാലന്മാർ
പൂവേപൊലി പൂവേപൊലി പാടുകയായി
പൂക്കളം തീർത്തു പത്താം നാൾ
പൂവട എയ്തു കൊണ്ട് ഓട്ടവും
ആർപ്പുവിളിച്ചു ഉല്ലസിക്കുകയായി
ആർപ്പോയ് ഈറോ ഈറോ ഈറോ 

തിരുവോണത്തോണിക്ക്. അകമ്പടിയായി
ഓടിയും വെപ്പും ചുണ്ടൻ വള്ളവും തുഴയെറിഞ്ഞ് താളത്തിൽ നീറ്റിലിറങ്ങും 
വായിത്താരികൾ കേട്ടു ആനന്ദം
തിത്തിത്താ തെയ്ത്തൈ തോം", "തക തെയ് തക തെയ്", "ധി തിത്തകതോം

തൂശനിലക്ക് മുന്നിൽ ഇരുന്നു
ആബാല വൃദ്ധ ജനങ്ങളും
കുട്ടിപ്പപ്പടവും വലിയപ്പടവും കാ വറുത്തതും ചേർത്തൊരുക്കുന്ന ഓണസദ്യയിൽ പായസത്തോട് ഒപ്പം
നാരങ്ങക്കറിയും പഴവും ചേർന്നൊരുക്കുന്നയൂണിന്മേളവും 

ചെണ്ടമേളത്തിന് താളത്തിൽ ചുവട് വച്ചു 
നിരത്തിലിറങ്ങും പുലിയും കരടിയും
കുതിരകളിയും ആർത്തു വിളിക്കും
ജനസാഗരങ്ങളും കേരളത്തിൻ്റെ
ഒരുമയും പെരുമയും ആർന്ന ഉത്സവം
തിരുവോണം തിരുവോണം സന്തോഷം

ജീ ആർ കവിയൂർ 
17 08 2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം