എന്തു ചെയ്യും രാമാ ( കർണാടക സംഗീത ശൈലിയിൽ പ്രാർത്ഥന ഗാനം.)
എന്തു ചെയ്യും രാമാ
( കർണാടക സംഗീത ശൈലിയിൽ പ്രാർത്ഥന ഗാനം.)
(പല്ലവി)
എന്തു ചെയ്യും രാമാ - എന്തു ചെയ്യും രാമാ
കരുണ ചെയ്യൂ രാമാ - കൃപ ചെയ്യൂ രാമാ
ഈ മനമൊന്നു ശുദ്ധമാക്കാം - അഹങ്കാരം നീക്കി
നിൻ പാദമല്ലാതെ - ആശ്രയമില്ല രാമാ
(അനുപല്ലവി)
ദുർവാക്കുകൾ മാറ്റി - സൽബുദ്ധി നൽകൂ
ദുർനടപടി മാറ്റി - സന്മാർഗ്ഗമേകൂ
ആത്മ ചിന്ത ഉണർത്തു - കൃപയേ
ശരണം പ്രാപിക്കുന്നു - ശ്രീ രാമചന്ദ്രാ
(ചരണം 1)
ചപലമാം മനസ്സിൻ - ചലനങ്ങൾ മാറ്റൂ
മായാ പ്രപഞ്ചത്തിൻ - മോഹം വെടിഞ്ഞു
നിൻ രൂപം കണ്ടു - ലയിക്കുവാൻ വരം താ
ശരണം പ്രാപിക്കുന്നു - ശ്രീ രാമചന്ദ്രാ
(ചരണം 2)
ക്ഷമയോടെ കാക്കണം - കാരുണ്യ സാഗരാ
ദുഷ്ട ചിന്തകൾ അരുതേ - മംഗള രൂപ
അജ്ഞാനം മാറ്റി - സുജ്ഞാനം നൽകു
ശരണം പ്രാപിക്കുന്നു - രാഘവാ രാമാ
(ചരണം 3)
രാമായണ മാസത്തിൻ - പുണ്യമേകി
വരം തരിക രാമാ - കനിവോടെ കാത്തു
പാടുവാൻ ശക്തി നൽകുക രാമാ
അഭയം നൽകൂ രാമാ - അരുളുക കൃപയേ
(അവസാനം)
ശരണം രാമാ - സുഖം തരു രാമാ
സൗമ്യ രൂപനെ - വന്ദിക്കുന്നു ഞാൻ
ജീ ആർ കവിയൂർ
12 08 2026
(തിരുവല്ല, കവിയൂർ)
Comments