മനമൊഴിയാതെ
മനമൊഴിയാതെ
മനമൊഴിയാതെ
മാനം പെയ്തൊഴിയാതെ
നിന്നെ തേടിയ എൻ ഹൃദയം
മൗനരാഗമായ് മാറി...
നിലാവിൻ തിരശ്ശീല നീങ്ങുമ്പോൾ
നിഴലായ് നീ അരികിൽ വരുമോ
കാറ്റിൻ വിരൽത്തുമ്പിൽ തഴുകി
കാതിൽ ഒരു വാക്കായ് ചൊല്ലുമോ...
മനമൊഴിയാതെ
മാനം പെയ്തൊഴിയാതെ
നിന്നോർമ്മകൾ പൂവായ് വിരിയുമ്പോൾ
നീ മാത്രമാകുന്നു എൻ സ്വപ്നം...
മഴവില്ലിൻ നിറമായ് നീ വന്നാൽ
മിഴികളിൽ വസന്തം വിരിയും
ഒരു നോക്കിൻ മധുരം മതിയാവും
ഒരു ജന്മം നിന്നിൽ അലിയും...
പിരിയുവാനാവാതെ ചേർന്നുനിൽക്കും
നിഴലുപോൽ നിൻ സ്നേഹമെന്നിൽ
കാലമേറെയായാലും മായാതെ
കാത്തുവെക്കും നിന്നെ എൻ ഹൃദയത്തിൽ...
മനമൊഴിയാതെ
മാനം പെയ്തൊഴിയാതെ
നിന്നെ തേടിയ എൻ ഹൃദയം
മൗനരാഗമായ് മാറി...
രചന: ജീ ആർ കവിയൂർ
24 -08-2026
(തിരുവല്ല, കവിയൂർ)
Comments