ശ്രുതിലയം

ശ്രുതിലയം
നീയെൻ ഉള്ളിലൊരു തീക്കനലായ്
എന്നിൽ വിരിയും ഒരു ആത്മരാഗമായി
താളം ചവിട്ടും ഒരു മയിലായ്
കൂകി പാടും മധുര മൊഴിയാം കുയിൽ പാട്ടായ്

വിടരും വനികയിലെ പുഷ്പമായ്
വാനത്തു വിരിയും മഴവില്ലായ്
വിരൽതുമ്പിൽ മലരും അക്ഷരമായ്
അവിരാമമായ് അലയടിക്കും തിരയായ്

കനവിലും നിനവിലും കാഴ്ച്ച വസന്തമായ് നിറയും
മനസ്സിൽ അമൃതായ് പെയ്യും കുളിർമഴയായ്
ഹൃദയത്തിൻ താളമായ് അരികിൽ ചേരുമൊരു ഗാനമായ്
കളകളാരവം പൊഴിക്കും കാലത്തിൻ കല്ലോലിനിയായ് ഒഴുകുന്നു

ജീവന്റെ ജീവനായ് അരികിൽ പടരും സ്നേഹമായ്
തീരത്തു വന്നുതൊടും പ്രണയത്തിൻ തിരമാലയായ്
മോഹങ്ങൾ പൂത്തുനിൽക്കും മായാവൽസലമായ്
കാലത്തോടൊപ്പമാടും മനോഹര സ്വപ്നമായ്

ജീ ആർ കവിയൂർ 
08 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം