മനസ്സിൽ ശാന്തി നൽകുക കൃഷ്ണാ

മനസ്സിൽ ശാന്തി നൽകുക കൃഷ്ണാ
രാഗം: ഹംസധ്വനി
(പല്ലവി)
മനസ്സിൽ ശാന്തി നൽകുക കൃഷ്ണാ
കമല നേത്രാ കരുണ സാഗരാ
നിൻ നാമം എന്നും ഹൃദയത്തിൽ
നാവിൽ ഉണരും മധുരമാമൃതം

ഗോവിന്ദാ ഹരി
ഗോവിന്ദാ ഹരി
ഗോവിന്ദാ ഹരി ഗോവിന്ദാ !

(അനുപല്ലവി)
വൃന്ദാവന ശ്രീ രാസ വിലോലാ
ഗോപികാ രഞ്ജനാ പാപ നാശനാ
എന്റെ ആത്മാവിൽ നിന്നോട് ചേർന്നു
അനുഗ്രഹിക്ക ഹേ ദേവ ദേവാ

(ചരണം 1)
കാനന വാസാ കാളിന്ദി തടതാ
കമനീയാ രൂപം കാണുവാൻ കൊതിച്ചു
കണ്ണുനീർ തുള്ളികൾ പാദത്തിൽ വീഴ്ത്തി
കാലങ്ങളായി ഞാൻ കാത്തിരിക്കുന്നു

(ചരണം 2)
ഓടക്കുഴലിൻ നാദം കേൾക്കാനായ്
ഓടി വരുന്നു ഞാൻ നിൻ സവിധത്തിൽ
അജ്ഞാനമകറ്റും ജ്ഞാന പ്രകാശമേ
അഭയം നൽകൂ എൻ പ്രിയ നാഥാ

(ചരണം 3)
ദൂരത്തുനിന്നും വിളി കേൾക്കുമോ നീ
ഭക്തന്റെ പ്രാർത്ഥന കേൾക്കുമോ നീ
ശരണമെന്നോതുന്ന നാവു തളരാതെ
സത്യത്തിൻ പാതയിൽ കൂടെ നടക്കൂ

(ചരണം 4)
ആനന്ദം നിറയുന്ന രാഗത്തിൽ പാടി
അമ്പാടി കണ്ണനെ സ്തുതിക്കുന്നു ഞാൻ
മോക്ഷം അരുളുക കൃഷ്ണാ നീ വന്നു
മനസ്സിൻ മുകുളങ്ങൾ പൂവണിയിക്കൂ

ഗോവിന്ദാ ഹരി
ഗോവിന്ദാ ഹരി
ഗോവിന്ദാ ഹരി ഗോവിന്ദാ !

ജീ ആർ കവിയൂർ 
12 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം