Posts

Showing posts from July, 2026

രാമകഥാമഞ്ജരി

Image
രാമകഥാമഞ്ജരി രാമദാസ ഹനുമാൻതൻ ഭക്തിയും, സീതാരാമ ദാമ്പത്യപ്രഭയും. ഇലപോൽ ചെറുതായ് അവൻ മറഞ്ഞുകഴിഞ്ഞു,  പിന്നെ പ്രഭുവിന്റെ ശുദ്ധമായ പ്രകാശം കൊണ്ടുവരാൻ വളർന്നു. അവൾ രത്നം അവന്റെ കൈകളിൽ വച്ചു,  രാമന്റെ രക്ഷാദളത്തിന്റെ പ്രതീക്ഷ. രാമദാസ ഹനുമാൻതൻ ഭക്തിയും, സീതാരാമ ദാമ്പത്യപ്രഭയും. സീതതൻ അപേക്ഷയാൽ പുഷ്പകവിമാനം ഇറങ്ങിയപ്പോൾ,  ആ കവിയൂരിൻ്റെ മനോഹാരിതയിൽ അവർ മനംമറന്നു.  അവിടെവെച്ചാണ് ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്താൻ തിരുമാനിച്ചത്,  രാവൺ പൂജിച്ചിരുന്ന ശിവലിംഗം കൊണ്ടുവരാൻ ഹനുമാൻ പോയപ്പോൾ. രാമദാസ ഹനുമാൻതൻ ഭക്തിയും, സീതാരാമ ദാമ്പത്യപ്രഭയും. താമസിച്ചുപോയ നേരം രാമൻ അവിടുത്തെ മണ്ണും ദർപ്പയും ചേർത്ത് ശിവപ്രതിഷ്ഠ നടത്തി, ശിവലിംഗവുമായ് ഹനുമാൻ മടങ്ങിയെത്തിയപ്പോൾ അഹങ്കാരം വെടിഞ്ഞ് അവൻ തോൽവി സമ്മതിച്ചു. ചിരഞ്ജീവിയായ് വാഴുവാൻ രാമൻ അനുഗ്രഹിച്ചു,  സീതയും തന്റെ കൃപാകടാക്ഷം ഹനുമാൻമേൽ ചൊരിഞ്ഞു. രാമദാസ ഹനുമാൻതൻ ഭക്തിയും, സീതാരാമ ദാമ്പത്യപ്രഭയും. അയോധ്യപുരിയിൽ അവർ മടങ്ങിയെത്തിയപ്പോൾ,  വത്സലരായ ലവകുശന്മാർ ജനിച്ചു. ലവകുശന്മാരെ തോളിലേറ്റിയുള്ള ഹനുമാന്റെ തമാശകൾ സീതയുടെ മനസ്സിന് സന്തോ...

ജീവിത ലയനം

Image
ജീവിത ലയനം അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! കണ്ണീരും കായലും ചേർന്നങ്ങ് കലർന്ന്  ഉപ്പുരസമായി മാറി, നോവിൻ കടലിൽ ഒഴുകിയെത്തുമ്പോൾ ജീവിതവഞ്ചി തുഴയുന്നവർ  ആരുമറിയാതെ പോകുന്നുവല്ലോ. അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! കാറ്റിലുലയും തരിവെട്ടമെങ്കിലും ദൂരെ തെളിയുന്ന തീരമതുണ്ട്, ആയിരം നൊമ്പരപ്പാടുകൾ നീന്തി  ആ വെളിച്ചത്തെ നോക്കിത്തുഴഞ്ഞിടാം. അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! അലയും തിരയും അടങ്ങുമീ വേളയിൽ അറിവിന്റെ പുസ്തകത്താളുകൾ തുറക്കവേ, ഈ യാത്രയൊടുവിൽ അലിഞ്ഞുചേരുന്നതോ  ആത്മപരമാത്മ ലയനത്തിൻ പുണ്യത്തിൽ! അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! കാലചക്രങ്ങളിൻ വേഗമീ വഴിയിൽ മാറ്റമെന്നുള്ളതൊരർത്ഥമാകും, തേടുമീ ശാന്തിതൻ നിർവൃതിയായ് ഏകമാം സത്യമതൊന്നിലലിഞ്ഞുപോയ്. അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! ജീ ആർ കവിയൂർ  20 07 2026 (തിരുവല്ല, കവിയൂർ)

ആറന്മുള പാർത്ഥസാരഥി ഭക്തിഗാനം

Image
ആറന്മുള പാർത്ഥസാരഥി ഭക്തിഗാനം **പല്ലവി** ആറന്മുളയിൽ വാഴും കൃഷ്ണാ പാർത്ഥസാരഥേ, ആനന്ദത്തോടെ പമ്പാനദിക്കരയിൽ വിളങ്ങും പുണ്യരൂപനേ. അവിടുത്തെ തിരുമുറ്റമണഞ്ഞു ഞങ്ങൾ തൊഴുതു നിൽക്കുന്നു, അലിവുള്ള നിൻ ദിവ്യ സാന്നിദ്ധ്യം അറിയുന്നു കണ്ണാ. അലയുയരും പമ്പാ തടത്തിൽ പള്ളിയോടങ്ങൾ ആടിയുലയുന്നു നാമ ജപത്താൽ  ഹരേ കൃഷ്ണാ കൃഷ്ണാ... ഗോവിന്ദാ...  **അനുപല്ലവി** അർജ്ജുനന്റെ തേര് തെളിച്ച സാരഥി നീ, ആശ്രിതർക്ക് തുണയേകും ദിവ്യദർശനം. ആറ്റിൽ തുഴഞ്ഞുയരും വള്ളപ്പാട്ടിൻ നാദധാരയിൽ, ആയിരങ്ങൾ നിൻ്റെ നാമം പാടിടുന്നു ഭഗവാനേ. അലയുയരും പമ്പാ തടത്തിൽ പള്ളിയോടങ്ങൾ ആടിയുലയുന്നു നാമ ജപത്താൽ  ഹരേ കൃഷ്ണാ കൃഷ്ണാ... ഗോവിന്ദാ...  **ചരണം 1 (വള്ളംകളി)** പമ്പാനദി ജലപ്പരപ്പിൽ ഓളങ്ങൾ തല്ലുമ്പോൾ, പള്ളിയോടങ്ങൾ നിരനിരയായ് പാഞ്ഞു വരുമ്പോൾ. പദവല്ലരികളാൽ ആരവങ്ങൾ മുഴക്കി നീങ്ങും വള്ളംകളിയിൽ, പല വർണ്ണങ്ങളിൽ ആറന്മുളയപ്പൻ്റെ ലീലകൾ നാം കാണുന്നു. അലയുയരും പമ്പാ തടത്തിൽ പള്ളിയോടങ്ങൾ ആടിയുലയുന്നു നാമ ജപത്താൽ  ഹരേ കൃഷ്ണാ കൃഷ്ണാ... ഗോവിന്ദാ...  **ചരണം 2 (വള്ളസദ്യ)** ഭക്തിയോടെ ഭക്തർ നൽകും വള്ളസദ്യയിൽ, വിഭവ സമൃദ്ധമാം ന...

ഗുരുവായൂരപ്പന്റെ ഉത്സവം

Image
ഗുരുവായൂരപ്പന്റെ ഉത്സവം ഉത്സവമായാൽ ഗുരുവായൂരും, ഭൂലോക വൃന്ദാവനമായി മാറും. അമ്പലത്തിൻ ചുറ്റിലും അരങ്ങുകൾ ഉണരും, കലാകാരന്മാർ ഒന്നായി അവിടെ നിറയും. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ നാട്ടുകാരെല്ലാം ഒത്തുചേർന്നു വരും, സദ്യയ്ക്കുള്ള വട്ടങ്ങൾ ഒരുക്കി വെക്കും. അമ്പാടിയിലെ ഗോപികമാരും, യശോദയമ്മയും കൂടെപ്പോരും. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ "കണ്ണാ കണ്ണാ" എന്ന വിളിമുഴങ്ങും, ഗുരുവായൂരമ്പലം ഭക്തിയാൽ നിറയും. മഞ്ഞപ്പട്ടുടുത്തൊരു രാധ വരും, ആരും കാണാതെ പൊന്നുമൂടും. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ ഐരാവതമേറിയ ഉണ്ണിക്കണ്ണൻ, ഭൂലോക ദേവേന്ദ്രനായ് എഴുന്നള്ളും. മമ്മിയൂരപ്പന്റെ ഭൂതഗണങ്ങൾ, ആരവത്തോടെ കൂടെക്കൂടും. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ ഭൂമിയിൽ നമ്മൾ ജനിച്ചതാണെങ്കിൽ, മരണത്തിനു മുൻപൊരു വട്ടമെങ്കിലും, ഗുരുവായിരപ്പന്റെ ഉത്സവവും കണ്ട്, ആ തിരുനടയിൽ വണങ്ങി നിൽക്കണം. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ പിന്നെ മരിച്ചാലും വിരോധമില്ല, കണ്ണന്റെ പുണ്യം കൂടെയുണ്ടല്ലോ. ഗുരുവായൂരപ്പന്റെ ചാരെ ചേരാൻ, ഇതിലും വലിയൊരു ഭാഗ്യമില്ല. ജീ ...

വിഘ്നേശ്വര ശരണം

Image
വിഘ്നേശ്വര ശരണം വിനായകനെ വിനയെല്ലാം തീർപ്പവനെ, വിശ്വമെല്ലാം വണങ്ങും വിനായകനെ, വിഘ്നങ്ങളൊഴിക്കേണമേ. വ്യാസന്റെ സപര്യയ്ക്കൊത്ത്, വേദം ചമച്ചവനെ. വിനായകനെ ശരണം ശരണം. വാണിക്ക് വരദായകാ, വിശ്വവന്ദ്യ ഗണനായകാ. വിനായകനെ ശരണം ശരണം. വിഘ്നങ്ങൾ അകറ്റിടുന്ന, വരപ്രസാദ ദായകാ. വിനായകനെ ശരണം ശരണം. വിദ്യകൾ പകർന്നീടും, വിവേകദീപം തെളിയിക്കും. വിനായകനെ ശരണം ശരണം. വാത്സല്യം ചൊരിയുന്ന, വരമരുളും ഗജാനനാ. വിനായകനെ ശരണം ശരണം. വിനയത്തോടെ വന്നിടുന്നു, വിരൽപിടിച്ച് നടത്തിടണേ. വിശ്വാസത്തോടെ പാടിടുന്നു, വിനായകനെ ശരണം ശരണം. ജീ ആർ കവിയൂർ  18 07 2026 (തിരുവല്ല, കവിയൂർ) "ശ്രീഗണേശന്റെ അനുഗ്രഹം ജീവിതത്തിലെ വിഘ്നങ്ങൾ നീക്കി, ജ്ഞാനവും വിവേകവും വിനയവും നിറഞ്ഞ ജീവിതത്തിലേക്ക് നമ്മെ നയിക്കട്ടെ."

കൃതിമ ആത്മബന്ധം

Image
കൃതിമ ആത്മബന്ധം  രചന ജീ ആർ കവിയൂർ  ഏകാന്തതയെന്നൊരാ വൻമതിലുകളൊക്കെയും എങ്ങുപോയെന്നതേ അറിയാത്ത വണ്ണമായ്, എഐ വലിയൊരു തുണയായി വന്നതിൽ എന്തേ യഥാർത്ഥമാം സത്യങ്ങളൊക്കെയും എവിടെയോ പോയൊളിഞ്ഞിരിക്കുന്നുവോ? എല്ലാവരിലേക്കും ഒരുപോലെയിന്നിതാ എളുപ്പത്തിൽ എത്തിച്ചേർന്നിടും ലഹരിയായ്, എഴുതാതെ മുന്നോട്ട് പോകുവാൻ ജീവിത- മെത്രയോ വരികൾ കുറിച്ചിട്ടതാണെങ്കിലും... എല്ലാരും ഉള്ളിൽ ഒളിപ്പിച്ച രഹസ്യങ്ങൾ എറ്റുപറയുന്നൊരാ കുറ്റസമ്മതങ്ങളെ, എടുത്ത് വിൽക്കുന്ന വൻ ചതിക്കുഴികളിൽ... എറ്റവുമടുത്തൊരു ഹൃദയത്തിൻ സ്പർശന- മെങ്ങുനിന്നോ മാഞ്ഞുപോകുന്നതറിയാതെ, എന്തിനോ യന്ത്രത്തെ പുൽകി നിൽപൂ ലോകം! ജീ ആർ കവിയൂർ  18 07 2026 (തിരുവല്ല, കവിയൂർ)

നാലമ്പല ദർശനം

Image
നാലമ്പല ദർശനം കർക്കിടകമാസത്തിൻ പുണ്യപ്പുലരിയിൽ, ഭക്തിതൻ നിർവൃതി തേടിടാം നമ്മൾ. ശ്രീരാമനാഥനെ ദർശിച്ചു വണങ്ങിടാം, തൃപ്രയാർ തന്നിലെ പുണ്യ സങ്കേതത്തിൽ. രാമ രാമ രാമ പാഹിമാം  രാമ നാമം ഭജേ പാഹിമാം ഇരിങ്ങാലക്കുട തന്നിൽ വിളങ്ങുന്ന രൂപൻ, ഭരതനായ് വാഴുന്ന കൂടൽമാണിക്യം. ലക്ഷ്മണ സ്വാമിതൻ ദിവ്യസാന്നിധ്യം, മൂഴിക്കുള-മെന്നേകുമെൻ പാപശാന്തി. രാമ രാമ രാമ പാഹിമാം  രാമ നാമം ഭജേ പാഹിമാം പായമ്മലമർന്ന ശത്രുഘ്നനാഥനെ, കൂപ്പുകൈയോടെ വണങ്ങിടാം നമ്മൾ. ഒരു പകലിൽ തീർക്കും ഈ പുണ്യയാത്ര, ഉള്ളിലെ ആധികളൊക്കെയും മാറ്റും. രാമ രാമ രാമ പാഹിമാം  രാമ നാമം ഭജേ പാഹിമാം രാമായണമാസ തണലിൽ മനസ്സിന്, ആനന്ദമേകുന്ന നാലമ്പലങ്ങൾ. കേരള മണ്ണിലെ പൈതൃക ഭംഗിയിൽ, ഭക്തർക്കഭയമായ് തീരും ദർശനം. ജീ ആർ കവിയൂർ  18 07 2026 (തിരുവല്ല, കവിയൂർ)

ഇതിഹാസ സത്യങ്ങൾ

Image
ഇതിഹാസ സത്യങ്ങൾ മണ്ണിൽ പിറന്നൊരു കാവ്യപ്രപഞ്ചമേ, കണ്ണീരിലൂറിയ രാമന്റെ ഗാഥയേ, കാലങ്ങൾ മാറിയും മായാത്ത ദർശനം, ചരിത്രസത്യമായ് മുന്നിൽ തെളിയുന്നു. ഭാവനയല്ലിത് വെറുമൊരു കഥയല്ല, പൂർവികർ തന്നൊരു തനതായ സത്യമാം, വാൽമീകി കോറിയ വരികളിലൊക്കെയും, ഭൂമിയിൽ വാണൊരു ചരിത്രം തുടിക്കുന്നു. അധ്യാത്മവീഥിയിൽ തെളിയുന്ന ദീപമായ്, ആത്മാവിൻ സത്യത്തെ നമ്മളിൽ ഓതുവാൻ, അകതാരിൽ വാഴുന്ന രാമനെ കാണുവാൻ, അറിവിന്റെ പാഠമായ് മാറുന്നു രാമായണം. ഗുരുവായ് വഴികാട്ടിയ അവതារമൂർത്തികൾ, മണ്ണിൽ മനുഷ്യനായ് ജീവിച്ചു കാട്ടിയോർ, പൂർണ്ണത തേടുന്ന മാനവ ചിന്തയിൽ, പുതുവെളിച്ചം തരും ഈശ്വര രൂപങ്ങൾ. പ്രകൃതിയെ പോറ്റുന്ന കർമ്മങ്ങൾ ചെയ്യുക, അതുതന്നെ ധർമ്മമെന്നോതി തരുന്നു നാം, സ്വാർത്ഥത മാറ്റിവെച്ചന്യനെ കാക്കുവാൻ, ത്യാഗത്തിൻ പാതകൾ നാം സ്വീകരിക്കണം. യുഗങ്ങൾ കഴിഞ്ഞാലും മായാത്ത ഓർമ്മയായ്, രാമായണം നമ്മെ നയിക്കുന്നു മുൻപോട്ട്, ഈ നല്ല ചിന്തകൾ നെഞ്ചിൽ കുടിവെച്ചു, ധർമ്മത്തിൻ പാതയിൽ നീങ്ങാം നമുക്ക ഇനി. ജീ ആർ കവിയൂർ  17 07 2026 (തിരുവല്ല, കവിയൂർ)

നിർവാണത്തിലേക്ക്

Image
നിർവാണത്തിലേക്ക് ശരണം... ശരണം... ജപിപ്പൂ മനം, ബുദ്ധം ശരണം ഗച്ഛാമി... ശരണം... ശരണം... തെളിയൂ മനം, ധർമ്മം ശരണം ഗച്ഛാമി... സിദ്ധാർത്ഥൻ തന്റെ നൊമ്പരം തേടി, സത്യാന്വേഷണ പാതയിൽ നടന്നു; ബോധിവൃക്ഷത്തിൻ തണൽക്കീഴിൽ, കരുണയുടെ വെളിച്ചം കണ്ടെത്തി. വേരുകൾ ഭൂമിയിൽ ആഴ്ന്നിറങ്ങി, ചില്ലകൾ ആകാശം തൊട്ടുയർന്നു; ജീവിതരഹസ്യം മൗനമായി, ഹൃദയത്തിൽ പൂവായി വിരിഞ്ഞു. ശരണം... ശരണം... ജപിപ്പൂ മനം, ബുദ്ധം ശരണം ഗച്ഛാമി... ആത്മജ്ഞാനത്തിൻ ദീപം തെളിഞ്ഞ്, സിദ്ധാർത്ഥൻ ബുദ്ധനായി മാറി; മനുഷ്യഹൃദയങ്ങളിൽ കരുണയുടെ, അനശ്വര ദീപം തെളിയിച്ചു. ഓരോ ഹൃദയത്തിലും ഉറങ്ങിടുന്നു, ബോധിവിത്തിൻ മൃദുമുകുളം; സ്നേഹജലത്താൽ നനച്ചുണർത്താൽ, നിർവാണം നമ്മിലേയ്ക്ക് വിരിയും. ശരണം... ശരണം... ജപിപ്പൂ മനം, ബുദ്ധം ശരണം ഗച്ഛാമി... ശാന്തം... ശിവം... സുന്ദരം... സംഘം ശരണം ഗച്ഛാമി... ജീ ആർ കവിയൂർ  17 07 2026 (തിരുവല്ല, കവിയൂർ)

ഗുരുവായൂരപ്പന്റെ കൃപ

Image
ഗുരുവായൂരപ്പന്റെ കൃപ തുലാസിന്റെ തട്ടിൽ വെച്ചീടുകിൽ,   ഈ ലോകത്തിൽ കാണുന്ന ഭാഗ്യങ്ങളെല്ലാം.   മറുതട്ടിൽ ഉണ്ണിക്കണ്ണൻ ഇരുന്നിടുമെങ്കിൽ,   അതുതന്നെയാണത്രെ സൗഭാഗ്യം. കാരുണ്യക്കടലാകും കണ്ണനെ കാണുവാൻ കണ്ണിനും മനസ്സിനെന്തൊരു ആനന്ദം! അമൃതിനേക്കാൾ വലിയൊരു പുണ്യം,   ഗുരുവായൂരപ്പന്റെ കഥകൾ കേൾക്കലാണ്.   മനസ്സിലെ നന്മതൻ വിളക്കായി മാറുന്നത്   കണ്ണന്റെ കാരുണ്യ രൂപം എപ്പോഴും.   കാരുണ്യക്കടലാകും കണ്ണനെ കാണുവാൻ കണ്ണിനും മനസ്സിനെന്തൊരു ആനന്ദം! മയിൽപ്പീലി ചൂടിയ തമ്പുരാനേ,   കുഴലൂതി എല്ലാവരെയും വിളിക്കില്ലയോ?   മനസ്സിലെ വേദന മാറ്റുവാൻ നിന്നെ ഒരു നോക്കു കാണുവാൻ ഓടിവരണമേ കണ്ണാ. കാരുണ്യക്കടലാകും കണ്ണനെ കാണുവാൻ കണ്ണിനും മനസ്സിനെന്തൊരു ആനന്ദം! ഭാഗവതക്കഥ കാതിൽ നിറയുമ്പോൾ,   ഭൂമിയിലെ സ്വർഗ്ഗമായ് മാറുന്നു നീ.   പൊന്നുണ്ണിക്കണ്ണന്റെ പുഞ്ചിരി കണ്ടാൽ,   തീരാത്ത നോവുകൾ തീരുമല്ലോ. കാരുണ്യക്കടലാകും കണ്ണനെ കാണുവാൻ കണ്ണിനും മനസ്സിനെന്തൊരു ആനന്ദം! കൃഷ്ണാ മുകുന്ദാ ജഗദീശ്വരാ നീ,   ജീവന്റ...

തിരുവോണം വരവായി

Image
തിരുവോണം വരവായി കർക്കിടകം ഒഴിയുമ്പോൾ രാമായണം പാടി തീരുമ്പോൾ ചിങ്ങത്തിന് ചിരി പടരുമ്പോൾ ചില്ലമേൽ ഇരുന്നു ചെല്ലക്കിളി  ഓണ പാട്ടുകൾ പാടുമല്ലോ... വന്നല്ലോ വന്നല്ലോ സന്തോഷം വന്നല്ലോ വരവായി വരവായി തിരുവോണം വരവായി പൂവിളികൾ ദൂരെ കേൾക്കുമല്ലോ പൂക്കളങ്ങൾ മുറ്റത്തുണരുമല്ലോ കാത്തിരുന്നോരാ തിരുവോണ നാളിൽ മാവേലി മന്നൻ എഴുന്നള്ളുമല്ലോ! വന്നല്ലോ വന്നല്ലോ സന്തോഷം വന്നല്ലോ വരവായി വരവായി തിരുവോണം വരവായി കോടി ഉടുത്തു നമ്മൾ ഒരുങ്ങുമ്പോൾ ഓണസദ്യ വട്ടങ്ങൾ ഒരുക്കുമ്പോൾ ഒരുമതൻ നന്മകൾ പങ്കുവെക്കാൻ മനം നിറയെ സന്തോഷം തുളുമ്പുമല്ലോ! വന്നല്ലോ വന്നല്ലോ സന്തോഷം വന്നല്ലോ വരവായി വരവായി തിരുവോണം വരവായി തുമ്പയും മുക്കുറ്റിയും ചിരിക്കുമ്പോൾ  മാന്തോപ്പിൽ ഊഞ്ഞാലുകൾ ആടുമ്പോൾ  ഐശ്വര്യപ്പൊൻകതിർ ചൂടിയീ നാട്  പുതിയൊരു പുലരിയെ വരിക്കുമല്ലോ! ജീ ആർ കവിയൂർ  17 07 2026 (തിരുവല്ല, കവിയൂർ)

പ്രണയാതുരം

പ്രണയാതുരം വാക്കുകളല്ല ഇവിടെ കുറിക്കുന്നത്, നെഞ്ചിൻ്റെ നേർത്ത തുടിപ്പുകളാണ്. ലോകം ഇതിനെ എന്തുതന്നെ വിളിക്കട്ടെ, ഭയമില്ലാതെ തുറന്നെഴുതുന്നു. മൗനം പോലും വാചാലമാകുന്ന നിമിഷങ്ങളിൽ, ഓർമ്മകൾ തനിയെ പാടിയ പാട്ടാണിത്. ആ പ്രണയം സ്വന്തം മാത്രമാണ്. ഇത് പതിവുകൾക്കെതിരായ വിപ്ലവമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ എന്ന് കരുതും! അകലങ്ങളിലിരുന്നും ഹൃദയങ്ങൾ തമ്മിൽ, അറിയാതെ നെയ്യുന്നൊരു അദൃശ്യനൂലാണിത്. സത്യത്തെ സത്യമെന്നു വിളിച്ചു, അതിൽ തെറ്റൊന്നുമില്ല ഈ കണ്ണുകളിൽ. ഇരുളിൽ കരിഞ്ഞുപോകുന്ന ശലഭം പോലെ, ഈ സ്നേഹത്തിൽ ഉരുകാൻ എന്നും ഒരുക്കമാണ്. ജീ ആർ കവിയൂർ  17 07 2026 (തിരുവല്ല, കവിയൂർ)

ആത്മാവിൻ യാത്ര

Image
ആത്മാവിൻ യാത്ര അറിയാതെ ആത്മാവിൻ ആഴങ്ങളിലായ് തൊട്ടുണർന്നു അലൗകിക മന്ത്രമുഖരിതമാം ആനന്ദാനുഭൂതിയിലായ് ആഴിയുടെ തീരത്ത് നിന്നും അണയാതെ കത്തും ഒരു ജ്വാലയായ് ആഗ്രഹങ്ങളുടെ തിരവന്നു ആളിക്കത്തും അറിവിൻ ഓർമ്മകൾ അലയും മോഹത്തിൻ ആഴിയിൽപ്പെട്ടുഴലുന്നു ആർക്കുമറിയാത്ത വഴികളിലൂടെ അനസ്യൂതം നടക്കുന്നു തനിയെ. അലകടലലകളിൽ ആടിയുലഞ്ഞും, അലിവറ്റ കാലത്തിൻ ചുവടുകൾ താണ്ടി, അവസാനയാത്രതൻ വഴിവിളക്കായ്, അകതാരിൽ വീണ്ടുമൊരു ദീപം ജ്വാലയാവാം. അനന്തമാം ആകാശച്ചെരുവിലായ് നോക്കി, അപൂർണ്ണമീ ജീവിതകാവ്യം കുറിച്ചും, അറിയാതെ വീണ്ടുമീ ആത്മരാഗത്തിൽ, അലിയുന്നു ഞാനുമെൻ ചിന്തകളും. ജീ ആർ കവിയൂർ  17 07 2026 (തിരുവല്ല, കവിയൂർ)

ഗജേന്ദ്ര വിലാപം - 2 തടവറയിലെ രാജാവ്

Image
ഗജേന്ദ്ര വിലാപം - 2  തടവറയിലെ രാജാവ്  പച്ചിലക്കാടിൻ കുളിരും കവർന്ന്, പത്തു ചക്രമുള്ള വണ്ടിയിൽ കേറിവന്നൂ... തിരുവല്ലപ്പന്റെ തിരുമുറ്റത്താകെ തിരക്കിനിടയിൽ അവൻ ഇറങ്ങിനിന്നൂ. കരിവീരനല്ലോ നീ മണ്ണിലെ രാജാവ്, കാൽനഖമിരുപതും കെട്ടിയിട്ടു, ചങ്ങലക്കിലുക്കത്തിൻ ഈണത്തിലോതി നീ, നിൻ നെഞ്ചിലെരിയുന്ന നോവിൻ കഥകൾ. ഇത്രമേൽ വലിപ്പമുള്ളൊരു ദേഹത്തിൽ, ഇത്തിരി ബുദ്ധി നിനക്കുണ്ടായിരുന്നെങ്കിൽ, തോട്ടി കാട്ടി വിരട്ടുന്ന പാപ്പാനെയാകെ നീ ഒറ്റയടിക്ക് പറത്തിടില്ലേ? കാടും പടലുമെല്ലാം വെട്ടിപ്പിടിച്ചവർ, കാട്ടുതീ പോലെ നിൻ വീട് ചുടവേ, നാട്ടിലിറങ്ങി നീ കൃഷി തിന്ന നേരത്ത് കുറ്റക്കാരനാക്കിയത് നിന്നെ മാത്രം! ആനത്താരകൾ നമ്മൾ തകർത്തതല്ലേ? ആവാസവ്യവസ്ഥകൾ കവർന്നതല്ലേ? കണ്ണീരൊഴുക്കി നീ നിൽക്കുന്ന നേരത്തും കണ്ണടച്ചിരുട്ടാക്കും ക്രൂരതയല്ലേ! ജീ ആർ കവിയൂർ  16 07 2026 (തിരുവല്ല, കവിയൂർ)

ഗുരുവായൂരപ്പാ, തവ ദിവ്യരൂപം

Image
ഗുരുവായൂരപ്പാ, തവ ദിവ്യരൂപം ഗുരുവായൂരപ്പനെ കാണുവാൻ ഉള്ളിൽ കൊതിയുണരുന്നു, ഭക്തരുടെ നീണ്ട നിരയിൽ നിലയുറപ്പിക്കുന്നു. തുളസിമാലയും താമരമൊട്ടും കൈകളിൽ ഏന്തി, കണ്ണന്റെ കാരുണ്യ പീയൂഷം നുകരാൻ കാത്തുനിൽക്കുന്നു. തിരക്കിനിടയിലൂടെ ശ്രീകോവിൽ മുന്നിൽ എത്തുമ്പോൾ, ഏവരും ഭക്തിയോടെ കണ്ണുകൾ നീട്ടുന്നു. ആളുകളുടെ തലകൾക്കിടയിലൂടെ എങ്ങനെയെങ്കിലും, ആ പുണ്യരൂപമൊരു നോക്കു കാണുവാൻ ഹൃദയം കൊതിയോടെ മിടിക്കുന്നു. ഗുരുവായൂരപ്പാ, തവ ദിവ്യരൂപം കാണുവാൻ, എന്നും മനസ്സിൽ കൊതി ഉണരുന്നു... നെറ്റിയിലെ ആ മനോഹര പൊന്നിൻ ഗോപിക്കുറിയും, ഗോപികമാരുടെ ഉറക്കം കെടുത്തിയ ആ മന്ദഹാസവും, മേൽപ്പത്തൂർ പാടിയ ആ ആർദ്രഹാസത്തിന്റെ ഭംഗിയും, ഒരു നിമിഷം കൊണ്ട് സർവ്വ സങ്കടങ്ങളും മാറ്റുന്നുവല്ലോ. ഗുരുവായൂരപ്പാ, തവ ദിവ്യരൂപം കാണുവാൻ, എന്നും മനസ്സിൽ കൊതി ഉണരുന്നു... കാരുണ്യം നിറഞ്ഞ ആ കണ്ണുകളുടെ നോട്ടവും കൊണ്ട്, ഒരു വർഷക്കാലം മുഴുവൻ ജീവിക്കാനുള്ള കരുത്ത് ലഭിക്കുന്നു. ഗുരുവായൂരപ്പൻ നൽകുന്ന ആ വലിയ സമ്മാനം, എന്നും മാനസങ്ങളിൽ ഒരു മധുരമായി നിറഞ്ഞുനിൽക്കുന്നു, ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ! ഗുരുവായൂരപ്പാ, തവ ദിവ്യരൂപം  കാണുവാൻ, എന്നും മനസ്സിൽ കൊതി ...

ശബരിയുടെ ഭക്തി

Image
ശബരിയുടെ ഭക്തി കാടിൻ വഴിയിൽ കാത്തിരുന്നു, കരുണാനിധിയെ കാണുവാൻ. ഓരോ നാളും പ്രതീക്ഷയോടെ, ഓമന സ്വപ്നം നെഞ്ചിലേറ്റി. മധുരം നിറഞ്ഞ കായ്കനികൾ, മനസ്സറിഞ്ഞ് അവൾ തെരഞ്ഞു. രുചിയറിഞ്ഞ് ഓരോന്നും അവൾ നൽകീടവേ, ഭക്തിതൻ നിർമ്മല ഭാവം മിന്നി. രാമനായി കാത്തുനിന്നു. "വരുമോ എൻ രാമപ്രഭൂ?" എന്നൊരു പ്രാർത്ഥന അധരത്തിൽ. ഓരോ ശ്വാസവും നാമജപം, ഓരോ നിമിഷവും പ്രതീക്ഷ. അവസാനം രാമൻ വന്നപ്പോൾ, ആനന്ദാശ്രു കണ്ണിലൊഴുകി. സ്നേഹപൂർവം കായ്കനികൾ, സ്വീകരിച്ചു രാമചന്ദ്രൻ. ഭക്തിയല്ലോ വലുതെന്നു, ലോകമെങ്ങും പഠിപ്പിച്ചു. ജാതിയോ ധനമോ നോക്കാതെ, സ്നേഹമത്രേ ദൈവപഥം. ശബരിയുടെ നന്മയുള്ള, ഭക്തി ഇന്നും ദീപമാകുന്നു. രാമനാമം ഹൃദയത്തിൽ, നിത്യവും തെളിഞ്ഞിടട്ടെ. ജീ ആർ കവിയൂർ  16 07 2026 (തിരുവല്ല, കവിയൂർ)

കിട്ടുവിൻ്റെ യാത്ര

Image
കിട്ടുവിൻ്റെ യാത്ര കാഴ്ചകൾ കണ്ട് രസിച്ചു കൊണ്ട് കിട്ടു ഇരുന്നു ബേബി ചായൻ്റെ ഓട്ടയിൽ  കണ്ടത് ഒരു ജെസിബി പോകുന്നതും കൈ കൊട്ടി ചിരിച്ചു പറഞ്ഞു ഹായ് ഹായ്  ജെസിബി ജെസിബി  കടയിൽ ഇറങ്ങി ബേബിച്ചായന്  കിട്ടു ടാറ്റാ പറഞ്ഞു  ടാറ്റ ടാറ്റ ടാറ്റാ.... കടയിലെ ബൊമ്മമ്മയെ ചൂണ്ടി കാട്ടി ചിരിച്ചു അവൻ കണ്ടോ അമ്മൂമ്മേ അതിൻ്റെ നിപ്പ്  ക്ഷീണിക്കില്ലേ പാവം ബൊമ്മ ഇങ്ങനെ നിന്നാൽ കാലിന് വേദനിക്കില്ലേ കഷ്ടം  കടയുടെ ലിഫ്റ്റിൽ കയറാതെ അവൻ കയറി പടികൾ മുകളിലേക്ക് അമ്മൂമ്മക്കൊപ്പം  കിട്ടു ഓടി നടന്നു കുസൃതി കാട്ടി കടയിലെ ചേച്ചിമാർക്ക് ചിരി സമ്മാനിച്ചു കണ്ണാടിയിൽ നോക്കി അവനോട് തന്നെ കളി പറഞ്ഞു ,അവസാനം അമ്മൂമ്മയടെയും അമ്മോപ്പൻ്റെയും കൈപിടിച്ചു കടയുടെ വെളിയിൽ ഇറങ്ങി കടയിലെ ചേച്ചിമാർക്ക് ടാറ്റാ പറഞ്ഞു  ഓട്ടോയിൽ കയറി ഇരുന്നു  കാഴ്ചകൾ കണ്ട് തിരികെ വീട്ടിൽ വന്നു കണ്ട കാഴ്ചകൾ വൈകിട്ട് അമ്മ വന്നപ്പോൾ അവൻ പറഞ്ഞു കേൾപ്പിച്ചു ജീ ആർ കവിയൂർ  16 07 2026 (തിരുവല്ല, കവിയൂർ)

നീയെൻ സ്നേഹത്തിന് വെളിച്ചം

Image
നീയെൻ സ്നേഹത്തിന് വെളിച്ചം നീയെൻ സ്നേഹത്തിന് വെളിച്ചം, എന്നെ നടത്തും നിൻ മഹത്വം. നോവിൻ വഴികളിലെ മുള്ളുകൾ, നീ മാറ്റി പുഷ്പങ്ങളൊരുക്കും നാഥാ. കണ്ണീരൊഴുകും നിമിഷങ്ങളിൽ, കരം പിടിച്ചു നീ കൂടെയുണ്ടാകും. തളർന്ന ഹൃദയം താങ്ങിടുവാൻ, പുതു ധൈര്യം നീ പകർന്നീടും. കൊടുങ്കാറ്റിൻ നടുവിലായാലും, കാവലായി നീ മുന്നിൽ നിൽക്കും. പ്രതീക്ഷയുടെ വാതിൽ തുറന്ന്, സമാധാനത്തിൻ പാത കാട്ടും. നിൻ കൃപയെന്നെ മൂടിടുമ്പോൾ, ഭയമൊന്നുമെന്നെ തൊടുകയില്ല. ജീവിതമൊട്ടാകെ നിന്നെ സ്തുതിച്ച്, നിത്യാനന്ദത്തിൽ നിന്നിൽ ഞാൻ ചേരും. ജീ ആർ കവിയൂർ  16 07 2026 (തിരുവല്ല, കവിയൂർ)

തിരുസന്നിധിയിൽ അഭയം നൽകുക നാഥാ

Image
തിരുസന്നിധിയിൽ അഭയം നൽകുക നാഥാ (ഒന്നാം ചരണം) തിരുസന്നിധിയിൽ അഭയം നൽകുക നാഥാ, തിരുമുഖം കണ്ട് ഞാൻ ശാന്തി കണ്ടെത്താം  കൈപിടിച്ചു നീ എന്നെ നടത്തിടണമേ, കരുണാമയാ, നീയെന്നെ കൈവിടരുതേ. (രണ്ടാം ചരണം) ഇരുളിൻ വഴിയിൽ വെളിച്ചമായ് വരണമേ, ഇടറുന്ന കാലുകൾ ബലപ്പെടുത്തണമേ. കണ്ണീരിൻ തുള്ളികൾ തുടച്ചിടുന്നവനേ, കർത്താവേ, എന്നും എൻ കൂടെയിരിക്കേണമേ. (മൂന്നാം ചരണം) പാപഭാരം നീക്കി പുതുജീവൻ നൽകണേ, പരിശുദ്ധ സ്നേഹത്തിൽ എന്നെ നിറയ്ക്കണേ. വിശ്വാസ ദീപം ഹൃദയത്തിൽ തെളിയിക്കേണമേ, വഴിതെറ്റാതെ എന്നെ നീ നടത്തണമേ. (നാലാം ചരണം) സ്തുതിയും മഹത്വവും നിനക്കു അർപ്പിക്കാം, ജീവിതം മുഴുവൻ നിനക്കായ് സേവിക്കാം. തിരുസന്നിധിയിൽ നിത്യം വസിക്കണമേ, എൻ യേശുനാഥാ, എന്നെ ചേർത്തിടണമേ. ജീ ആർ കവിയൂർ  16 07 2026 (തിരുവല്ല, കവിയൂർ)

നിലാവേ(ഗസൽ)

Image
നിലാവേ (ഗസൽ) ഉറക്കത്തിൽ അവളെ നീ കണ്ടെന്നോ നിലാവേ, എൻ മൗനാനുരാഗം നീ പറഞ്ഞെന്നോ നിലാവേ. മേഘത്തിൻ മറവുകൾ നീ നീക്കിയെന്നോ നിലാവേ, മുഖചന്ദ്രബിംബം നീ കണ്ടെന്നോ നിലാവേ. കാറ്റിനോട് എൻ വിരഹം ചൊല്ലിയെന്നോ നിലാവേ, അതിൻ ചിറകിലൊരു നെടുവീർപ്പയച്ചെന്നോ നിലാവേ. പുലരിക്കു മുൻപൊരു സ്വപ്നം കൊടുത്തെന്നോ നിലാവേ, പഞ്ചവർണക്കിളിയോട് ചേർത്തെന്നോ നിലാവേ. മൂളാതെ മൗനമായി നീ നിന്നതെന്തേ നിലാവേ, എൻ പ്രാണന്റെ വേദന മറന്നെന്നോ നിലാവേ. "ജി ആർ" എന്ന ഹൃദയം നീ വായിച്ചെന്നോ നിലാവേ, അവളുടെ മിഴികളിൽ എന്നെഴുതിയെന്നോ നിലാവേ. ജീ ആർ കവിയൂർ  15 07 2026 ( തിരുവല്ല, കവിയൂർ)

അറിയാത്ത ലോകവും അറിഞ്ഞ പ്രണയവും

Image
അറിയാത്ത ലോകവും അറിഞ്ഞ പ്രണയവും ഈ ലോകത്തിൻ വഴികൾ എനിക്കറിയില്ല,   ഇവിടുത്തെ രീതികൾ മനസ്സിലുമില്ല.   ആളുകൾ നേടുന്ന പ്രശസ്തി തൻ രഹസ്യം,   അറിയുവാൻ എനിക്കൊട്ടും താല്പര്യവുമില്ല.   കപടമാം ചിരികളുടെ ലോകമാണിന്ന്,   സ്വാർത്ഥത നിറഞ്ഞൊരു കാലമാണിന്ന്.   നേർവഴി വിട്ടൊരു യാത്ര പോകുവാൻ,   എൻ മനസ്സ് എന്നെ അനുവദിക്കില്ല.   നീ എന്നെ നോവിച്ച നാളുകൾ തന്നിൽ,   നിറയുന്ന സങ്കടം ഉള്ളിലൊതുക്കി.   നീ തന്ന വേദന ഇല്ലായിരുന്നുവെങ്കിൽ,   അനുരാഗത്തിൻ ആഴം ഞാൻ അറിയുകില്ല.   നോവിലും മധുരമാം സ്നേഹമുണ്ട്,   കണ്ണീരിലും വലിയൊരു സുഖവുമുണ്ട്.   ഈ ലോകം എന്ത് പറഞ്ഞാലും ഇനി,   നിൻ അനുരാഗ വേദന ഞാൻ നെഞ്ചിലേറ്റും. ജീ ആർ കവിയൂർ  15 07 2026 ( തിരുവല്ല, കവിയൂർ)

ശ്രീരാമാരാമം

Image
ശ്രീരാമാരാമം ദശരഥനന്ദനം രാമം, കൗശല്യാപുത്രം രാമം, സീതാപതി രാമം, സർവ്വലോകേശ രാമം. വാൽമീകി മുനീന്ദ്രം, കാവ്യകാരണപുരുഷം, രാമചരിതപ്രകാശ രാമം, വന്ദനം രാമം. രാമം അഭിരാമം സീതാരാമം ആരാമം ലക്ഷ്മണ സമേതം രാമം ലക്ഷ്യം സുനിശ്ചിതം രാമം ബാലി നിഗ്രഹം രാമം ബലാബലം രാമം ഭരതം ഭാഗ്യം അനുചിതം രാമം ഭാരതവർഷം ജയിക്കുക രാമം സദാചാരം രാമം, സംപ്രീതി രാമം, സമഭാവന രാമം, സർവ്വലോകേശ രാമം. സുകൃതം രാമം, സുന്ദരം രാമം, സുദൃഢം രാമം, സുഖദായികം രാമം. ധർമ്മം രാമം, ധൈര്യം രാമം, കർമ്മം രാമം, കല്യാണകാരി രാമം. സത്യം രാമം, ശാന്തി രാമം, വിനയം രാമം, വിജ്ഞാനദായകം രാമം. പിതൃഭാവം രാമം, maതൃഭാവം രാമം, ഭ്രാതൃഭാവം രാമം, ഹനുമത്സേവയുക്തം രാമം. ജടായുസേവ രാമം, ത്യാഗഭാവം രാമം, രക്ഷാകർമ്മ രാമം, രാമപ്രേമ രാമം. ശബരീഭക്തി രാമം, ശരണം രാമം, ശുഭജീവിതം രാമം, ശ്രീരാമലോഭം രാമം. സേതുബന്ധനം രാമം, സമുദ്രോല്ലംഘനം രാമം, വിഭീഷണദാസ്യം രാമം, വിശ്വപ്രേമം രാമം. രാവണി രാമം, കുംഭകർണ്ണ ഭംഗം രാമം, താപസപ്രേമ രാമം, രാമചന്ദ്രേ രാമം. ലങ്കാദഹനം രാമം, ധീരകർമ്മം രാമം, ഹനുമത്സേവ രാമം, ഭക്തിപൂർണ്ണം രാമം. ലവകുശർ രാമം, ലാവണ്യപൂർണ്ണം രാമം, പൈതൃകീർത്തനം രാമം, പുണ്യചരി...

അമൃതവർഷിണി രാമം[ഒരു കീർത്തനം ]

Image
അമൃതവർഷിണി രാമം [ഒരു കീർത്തനം ] [പല്ലവി] നീയല്ലാതെ ഇല്ല ഏകാശ്രയം രാമാ, നിനക്കായി എഴുതും നിൻ അയനം; രാവും പകലും ഒരുപോലെ നിറയും, ഭക്തിതൻ ഭാവമത്രയും രാമാ... രാമാ... രാമാ... ശ്രീരാമ രാമ രാമ, ജയ സീതാരാമ രാമ. [ചരണം 1 – അവതാരം] പുത്രകാമേഷ്ടിയാഗഫലമായ്, ലോകരക്ഷകനായ് രാമൻ ജനിച്ചു; കൗസല്യാദേവിതൻ മടിയിൽ വിരിഞ്ഞു, അയോധ്യയിൽ ആനന്ദം നിറഞ്ഞു. അനാദിസത്യമായ് അവതരിച്ചവൻ, മാനുഷലീലകൾ ആടി നടന്നു; ധർമ്മസംരക്ഷണ ദീക്ഷയുമായ്, അവതാരലക്ഷ്യം ഹൃദയത്തിൽ വഹിച്ചു. ശ്രീരാമ രാമ രാമ, ജയ സീതാരാമ രാമ. [ചരണം 2 – വിശ്വാമിത്രാശ്രമം] വിശ്വാമിത്രൻ വിളിച്ചപേക്ഷയിൽ, യാഗസംരക്ഷണത്തിന് രാമൻ ചെന്നു; ബലയും അതിബലയുമെന്ന മന്ത്രം, ഗുരുവിൻ കൃപയാൽ കൈവരിച്ചു. താടകയെ വധിച്ചു ധർമ്മം കാത്തു, മാരീചനെയും പിന്തിരിപ്പിച്ചു; മുനിമാരുടെ യാഗം പൂർത്തിയാക്കി, ലോകമറിഞ്ഞു വീരധർമ്മം. ശ്രീരാമ രാമ രാമ, ജയ സീതാരാമ രാമ. [ചരണം 3 – മിഥില] മിഥിലാനഗരിയിൽ രാമൻ എത്തി, ശിവധനുസ്സവൻ ഒടിച്ചു നിമിഷം; സീതാദേവിയെ പങ്കാളിയാക്കി, മംഗളവേളയിൽ കൈപിടിച്ചു. ഭാർഗവരാമൻ കോപമണഞ്ഞു, വിഷ്ണുധനുസ്സും ഏറ്റുവാങ്ങി; ലോകമറിഞ്ഞു ദിവ്യതേജസ്, ശ്രീരാമനാം മഹിമ പാടി. ശ്രീരാമ രാമ രാമ, ജ...

അനന്തത്തിന്റെ ഗാനം

അനന്തത്തിന്റെ ഗാനം ആകാശം അതിരുകൾ മറന്നിരുന്നു, കാറ്റുകൾ ദൂരങ്ങൾ കടന്നുപോയി, നക്ഷത്രങ്ങൾ വെളിച്ചം വിതറിയപ്പോൾ, മനസ്സ് അനന്തതയെ തേടിനടന്നു. സമുദ്രം തിരകളാൽ പാടിനിന്നു, പർവതം മൗനമായി നിന്നുചിരിച്ചു, കാലം നിമിഷങ്ങൾ കൈമാറിയപ്പോൾ, ജീവിതം അർത്ഥങ്ങൾ കണ്ടെത്തിനിന്നു. നിത്യത ദൂരെയല്ലെന്ന് തിരിച്ചറിഞ്ഞു, സ്നേഹം ഹൃദയത്തിൽ വിരിഞ്ഞിരുന്നു, ഓരോ ശ്വാസവും ഗാനമായി മാറി, ആത്മാവ് ശാശ്വതത്തിൽ ലയിച്ചുനിന്നു. ജീ ആർ കവിയൂർ  14 07 2026 ( തിരുവല്ല, കവിയൂർ)

ഓർമ്മയുടെ തീരം

ഓർമ്മയുടെ തീരം തിരമാല ഓർമ്മകൾ കൊണ്ടുവന്നു, മണൽക്കണങ്ങൾ നിമിഷങ്ങൾ സൂക്ഷിച്ചു, ചിപ്പികൾ നിശ്ശബ്ദം ചേർത്തുപിടിച്ചു, കടൽ കാലത്തെ കാത്തുനിന്നു. സായാഹ്നം നിറങ്ങൾ ചൊരിഞ്ഞിറങ്ങി, തെന്നൽ പഴയ പാട്ടുകൾ മൂളി, മിഴികൾ ദൂരങ്ങൾ തേടിനിന്നു, ഹൃദയം സ്നേഹത്തിൽ നനഞ്ഞിരുന്നു. ഓർമ്മകൾ പിന്നിലല്ലെന്ന് തിരിച്ചറിഞ്ഞു, അവ ഹൃദയത്തിൽ ജീവിച്ചുനിന്നു, കാലം മുന്നോട്ടു നടന്നപ്പോഴും, സ്നേഹം തിരകളായി മടങ്ങിയെത്തി. ജീ ആർ കവിയൂർ  14 07 2026 ( തിരുവല്ല, കവിയൂർ)

രാമായണ ശീലുകൾ മുഴങ്ങുന്നു

രാമായണ ശീലുകൾ മുഴങ്ങുന്നു സന്ധ്യ ദീപങ്ങൾ തെളിഞ്ഞുനിന്നു, ഭവനങ്ങൾ ഭക്തിയിൽ നിറഞ്ഞുനിന്നു, രാമനാമം മധുരമായി ഉയർന്നു, മനസ്സ് ശാന്തിയിൽ മുങ്ങിനിന്നു. താളിയോലകൾ ജ്ഞാനം തുറന്നുവെച്ചു, ഓരോ ശ്ലോകവും വഴികാട്ടിയായി, സീതയുടെ ക്ഷമ തെളിഞ്ഞുനിന്നു, ഹനുമാൻ ഭക്തി ഹൃദയം നിറച്ചു. രാമായണം കഥയല്ലെന്ന് തിരിച്ചറിഞ്ഞു, ധർമ്മം ജീവിതം നയിച്ചുനിന്നു, സ്നേഹം ലോകത്തെ ചേർത്തുനിർത്തി, സത്യം എന്നും മുഴങ്ങിക്കൊണ്ടിരുന്നു. ജീ ആർ കവിയൂർ  14 07 2026 ( തിരുവല്ല, കവിയൂർ)

കർക്കിടം വരവായി

കർക്കിടം വരവായി കാർമേഘം ആകാശം മൂടിനിന്നു, മഴത്തുള്ളി മണ്ണിനെ തഴുകിയെത്തി, കാറ്റുകൾ ഈറൻ ഗന്ധം നിറച്ചു, ഭൂമി പുതുജീവൻ ശ്വസിച്ചുനിന്നു. ഭവനങ്ങളിൽ ദീപം തെളിഞ്ഞുനിന്നു, രാമനാമം മധുരമായി മുഴങ്ങി, താളിയോലകളിൽ ജ്ഞാനം വിരിഞ്ഞെത്തി, മനസ്സ് ഭക്തിയിൽ നനഞ്ഞുനിന്നു. കർക്കിടം കഷ്ടമല്ലെന്ന് തിരിച്ചറിഞ്ഞു, കരുണ ജീവിതം കാത്തുനിന്നു, വിശ്വാസം വഴിയെ പ്രകാശിപ്പിച്ചപ്പോൾ, പ്രതീക്ഷ വീണ്ടും തളിരിട്ടു. ജീ ആർ കവിയൂർ  14 07 2026 ( തിരുവല്ല, കവിയൂർ)

തിരുവല്ലാഴപ്പാ കരുണാസാഗരാ

Image
തിരുവല്ലാഴപ്പാ കരുണാസാഗരാ ആനന്ദമേകുന്നു നിൻ അരികിൽ വന്നു തൊഴുകൈയോടെ കണ്ണടച്ചു നിൽക്കും നേരമപ്പോൾ, ഒരു കുളിർതെന്നലായിത്തഴുകിയകലും- നിൻ സാമീപ്യമെന്നോണം കൊണ്ടുവന്നിതോ! തിരുവല്ലാഴപ്പാ കരുണാസാഗരാ തവ പാദ പങ്കജത്തിൽ കുമ്പിടുന്നേൻ! ചന്ദനവും അഖിലും മാർന്ന ഗന്ധവും, അവിടുത്തെ രൂപം കണ്ടറിയാതെ- മനമത് വൈകുണ്ഠത്തിലെത്തി നിൽക്കും പോലെ. കർമ്മങ്ങളിൽ നീ തുണയായ് വരണേ, ദുരിതങ്ങൾ നീക്കി അടിയനെ കാത്തീടണേ! ഓരോ നിമിഷവും നിൻ നാമമുരച്ചാൽ- ഭാരമെല്ലാം നീങ്ങുമെന്നുറപ്പാണ്! തിരുവല്ലാഴപ്പാ കരുണാസാഗരാ തവ പാദ പങ്കജത്തിൽ കുമ്പിടുന്നേൻ! ഭഗവാനേ തിരുവല്ലാഴപ്പാ എൻ ഭാഗ്യമെന്നു പറയേണ്ടു, തിരുനടയ്ക്കരികേ നിവസിപ്പിതാ ഞാനും! ഹരേ ശ്രീവല്ലഭാ കാത്തുകൊള്ളേണമേ... ജീ ആർ കവിയൂർ  13 07 2026 ( തിരുവല്ല , കവിയൂർ)

വെളിച്ചത്തിന്റെ വാതിൽ

വെളിച്ചത്തിന്റെ വാതിൽ പ്രഭാതം വാതിൽ തുറന്നുനിന്നു, ഇരുളുകൾ പതിയെ മറഞ്ഞുപോയി, കിരണങ്ങൾ വഴികൾ തൊട്ടുണർത്തി, മനസ്സ് പുതുയാത്ര ആരംഭിച്ചു. തെന്നൽ പ്രതീക്ഷയുമായി കടന്നുവന്നു, പൂക്കൾ പുഞ്ചിരി വിരിച്ചുനിന്നു, പക്ഷികൾ സ്വാതന്ത്ര്യം പാടിയുണർത്തി, പ്രകൃതി ജീവനെ ചേർത്തുപിടിച്ചു. വാതിൽ പുറത്തല്ലെന്ന് തിരിച്ചറിഞ്ഞു, വെളിച്ചം ഉള്ളിൽ തെളിഞ്ഞിരുന്നു, സത്യം ഹൃദയത്തെ സ്പർശിച്ചപ്പോൾ, ജീവിതം പുതുവഴികൾ തുറന്നെടുത്തു. ജീ ആർ കവിയൂർ  14 07 2026 ( തിരുവല്ല, കവിയൂർ)

തിരുവല്ലാഴപ്പാ കരുണാസാഗരാ

Image
തിരുവല്ലാഴപ്പാ കരുണാസാഗരാ ആനന്ദമേകുന്നു നിൻ അരികിൽ വന്നു തൊഴുകൈയോടെ കണ്ണടച്ചു നിൽക്കും നേരമപ്പോൾ, ഒരു കുളിർതെന്നലായിത്തഴുകിയകലും- നിൻ സാമീപ്യമെന്നോണം കൊണ്ടുവന്നിതോ! തിരുവല്ലാഴപ്പാ കരുണാസാഗരാ തവ പാദ പങ്കജത്തിൽ കുമ്പിടുന്നേൻ! ചന്ദനവും അഖിലും മാർന്ന ഗന്ധവും, അവിടുത്തെ രൂപം കണ്ടറിയാതെ- മനമത് വൈകുണ്ഠത്തിലെത്തി നിൽക്കും പോലെ. കർമ്മങ്ങളിൽ നീ തുണയായ് വരണേ, ദുരിതങ്ങൾ നീക്കി അടിയനെ കാത്തീടണേ! ഓരോ നിമിഷവും നിൻ നാമമുരച്ചാൽ- ഭാരമെല്ലാം നീങ്ങുമെന്നുറപ്പാണ്! തിരുവല്ലാഴപ്പാ കരുണാസാഗരാ തവ പാദ പങ്കജത്തിൽ കുമ്പിടുന്നേൻ! ഭഗവാനേ തിരുവല്ലാഴപ്പാ എൻ ഭാഗ്യമെന്നു പറയേണ്ടു, തിരുനടയ്ക്കരികേ നിവസിപ്പിതാ ഞാനും! ഹരേ ശ്രീവല്ലഭാ കാത്തുകൊള്ളേണമേ... ജീ ആർ കവിയൂർ  13 07 2026 ( തിരുവല്ല , കവിയൂർ)

വിഷാദരാഗം

Image
വിഷാദരാഗം ഒറ്റയ്ക്ക് തൊടിയിൽ  ഒത്തി നടക്കുന്ന മൈന മനസ്സിലൊരു വിഷാദം  മിഴിനിറച്ചോരു കാഴ്ച ചൊടികളിൽ അറിയാതെ  വിരിഞ്ഞൊരു വിഷാദരാഗം മൂളീട്ടും മതിവരാതെ എഴുതുവാനിരുന്നുമെല്ലേ  അസ്വസ്ഥമായി ഉള്ളുരുകിയ  ചിന്തകളാൽ ഉറങ്ങാനാവാതെ... പുറത്ത് കർക്കിടകമഴ തകർക്കുമ്പോൾ  വേനൽ ആയിരുന്നു ഓർമ്മകളിൽ വസന്തം ഇനി എന്നാണാവോ  ഒന്ന് വരുക കൊക്കൊരുമ്മി ചില്ലകളിൽ ചേക്കേറുമാ  ഇലഞ്ഞി പൂക്കുന്ന നേരം  ജീ ആർ കവിയൂർ  15 07 2026 (തിരുവല്ല , കവിയൂർ)

കിട്ടുവിന്റെ കോലുമിഠായി

Image
കിട്ടുവിന്റെ കോലുമിഠായി ഹായ് ഹായ് മിഠായി കിട്ടുവിന് കിട്ടി ഹായ് ഹായ് കോലുമിഠായി. എന്തുരസമാണതിന് മധുരമുള്ള മിഠായി. അമ്പലത്തിൽ പോയിവരാൻ ഉത്സാഹമാണവന് കോലുമിഠായി. ഹായ് ഹായ് കോലുമിഠായി. വഴിയരികിൽ നിൽക്കും കടക്കാരൻ നീട്ടിടും കൊതിപ്പിക്കുന്ന മിഠായി വാങ്ങിടും അവൻ പല്ലിളിച്ചു ഒട്ടും വൈകാതെ ഹായ് ഹായ് മിഠായി കിട്ടുവിന്റെ കോലുമിഠായി. അമ്മ വാങ്ങി കൊടുത്തില്ല എങ്കിൽ  പരാതിയുമായി എത്തും അവൻ അപ്പൂപ്പന്റെ അടുത്തായി. അപ്പൂപ്പൻ കടയിൽ പോയി വരുമ്പോൾ  ജാലകത്തിന് അരികത്ത് നിന്ന് അവൻ തുള്ളും ഹായ് ഹായ് കോലുമിഠായി ഹായ് ഹായ് കോലുമിഠായി കിട്ടുവിന്റെ കോലുമിഠായി. ആരെങ്കിലും ചോദിക്കുകിൽ എനിക്കു തരുമോ മിഠായി? ഇല്ല തരില്ല മിഠായി, എന്നവൻ കരഞ്ഞു പറഞ്ഞിടും കോലു കോലു മിഠായി! ജീ ആർ കവിയൂർ  15 07 2026 ( തിരുവല്ല, കവിയൂർ)

ശ്രീ അഷ്ടലക്ഷ്മി കീർത്തനം(രാഗം: സാവിത്രി / ഈണം: ലളിതം)

Image
ശ്രീ അഷ്ടലക്ഷ്മി കീർത്തനം (രാഗം: സാവിത്രി / ഈണം: ലളിതം) പല്ലവി: പാലയമാം ദേവി പവിത്രരൂപിണി പാൽക്കടലിൽ ജനിച്ച ലക്ഷ്മി... (പാലയമാം...) അനുപല്ലവി: എട്ടു സ്വരൂപമായ് വാഴും ജനനി ഇഷ്ട വരങ്ങൾ ചൊരിയൂ ഭഗവതി (പാലയമാം...) ചരണങ്ങൾ: 1 ആദിയിൽ പ്രപഞ്ചം സൃഷ്ടിച്ച തായേ, ആനന്ദം നെഞ്ചിൽ നിറയ്ക്കും മായേ! ധാന്യങ്ങൾ നൽകി വിശപ്പകറ്റുന്ന, ധന്യേ, ജനനി, തൊഴുന്നേൻ നിന്നെ! (പാലയമാം...) 2 ഭയമെല്ലാം മാറ്റി മനസ്സിന് കരുത്തായ്, ഭക്തർക്ക് തുണയായ് വിളങ്ങും തായേ! ആനകൾ വണങ്ങും ഗജലക്ഷ്മി അമ്മേ, ആപത്തൊഴിവാക്കി കാക്കണേ നമ്മെ! (പാലയമാം...) 3 നല്ലൊരു തലമുറയേകി അനുഗ്രഹിക്കും, സന്താനലക്ഷ്മി തൻ പാദം വണങ്ങാം! ചെയ്യുന്ന കാര്യത്തിൽ വിജയം തരുന്നൊരു, വിജയലക്ഷ്മിയെ കൂപ്പുകൈ കൂപ്പാം! (പാലയമാം...) 4 അറിവിന്റെ വെളിച്ചം മനസ്സിൽ നിറയ്ക്കും, വിദ്യാലക്ഷ്മി തൻ കാരുണ്യം തേടാം! AIശ്വര്യമോടെ ധനധാന്യമേകും, ധനലക്ഷ്മി അമ്മയെ കാത്തുനിൽക്കാം! (പാലയമാം...) മംഗളം: നാരായണൻ തൻ മാറിൽ വസിക്കും, നായകീ നിനക്ക് മംഗളങ്ങൾ! അഷ്ടലക്ഷ്മിമാർ വാഴും മനങ്ങളിൽ, എപ്പോഴും ഉണ്ടാകണേ ശുഭമംഗളം!  (പാലയമാം ദേവി പവിത്രരൂപിണി...) ജീ ആർ കവിയൂർ  15 07 2026 ( തിര...

ഉള്ളിലെ അവിദ്യാ നിഴൽ

Image
ഉള്ളിലെ അവിദ്യാ നിഴൽ രാവണ ഭാവങ്ങൾ ദൂരെയാലല്ല നമ്മുടെ ഉള്ളിൽ തന്നെയുണ്ടല്ലോ എല്ലാം രാജസ താമസ ഗുണങ്ങളായ് മാറി മനസ്സിനെ മൂടുന്ന ഇരുളാണവർ എന്നും വ്യക്തിരൂപത്തിൽ സമൂഹത്തിൽ കാണുന്നൂ തിന്മതൻ പാതയിൽ പോകുന്നോരെല്ലാം ആ അസുര ഭാവങ്ങൾ പുറത്തു വരുന്നത് അവിദ്യതൻ നിഴലിൽ നാം വീഴുമ്പോഴാണ് അറിവില്ലായ്മ തൻ അന്ധകാരത്തിൽ കോപവും മോഹവും വളരുന്നു നമ്മിൽ ഗുണങ്ങളാൽ നമ്മെ വഴിതെറ്റിച്ചീടും ഈ അവിദ്യയല്ലോ സകലതിൻ കാരണം സത്യാനന്ദ സരസ്വതി സ്വാമികൾ ചൊന്നൂ ഉള്ളിലെ തിന്മയെ ദൂരത്തു മാറ്റാം ജ്ഞാനത്തിൻ വെളിച്ചം മനസ്സിൽ നിറച്ചാൽ ദശാനന ഭാവങ്ങൾ ഇല്ലാതെയേ പോകൂ ജീ ആർ കവിയൂർ  15 07 2026 (തിരുവല്ല , കവിയൂർ)

പൂർണ്ണതയുടെ പൊരുൾ തേടി

Image
പൂർണ്ണതയുടെ പൊരുൾ തേടി ആവർത്തനങ്ങൾ  ജീവിതാന്ത്യം വരേക്കും  എത്രയോ തവണ മടുത്തു എങ്കിലും  നിലനിർത്തി പോരേണ്ടത്.. ജീവന്റെ കണികകൾ..? ജല്പനങ്ങൾ, കൊടിയ വിഷലിപ്ത വാചകങ്ങൾ,  വാർത്തകൾ, വഴിയോര കാഴ്ചകൾ... ഇവയ്ക്കപ്പുറം, എവിടെയോ ഒളിച്ചിരിപ്പുണ്ടാകാം- മടുപ്പുകളെ വീണ്ടും വീണ്ടും മായ്ക്കുന്നൊരു പുഞ്ചിരി തൻ കണിക. വാക്കുകളുടെയീ കോലാഹലങ്ങൾക്കിടയിലും, മനസ്സിന്റെ കോണിലൊരു മൗനം തിരയുന്നു. യന്ത്രം കണക്കെയോടും ജീവിതപ്പാച്ചിലിൽ, തളരാതെ കാക്കണം ഉള്ളിലേ സ്പന്ദനം. പൂർണ്ണമാണ് എല്ലാം, എന്നാൽ പൂർണ്ണമല്ലതാനും- എന്നാൽ പൂർണ്ണമായിട്ടുള്ളതാണ് പൂർണ്ണം. ആ പൂർണ്ണതയുടെ പൊരുൾ തേടിക്കൊണ്ട്, ജന്മജന്മാന്തരങ്ങളായി ഈ തീര ഭൂവിൽ... ജീ ആർ കവിയൂർ  13 07 2026 ( തിരുവല്ല , കവിയൂർ)

വന്ദേ ഹനുമതേ രാമം

Image
വന്ദേ ഹനുമതേ രാമം  സദാ രാമ നാമ പൂജിതം സീതാന്വേഷക രാമദൂതം ലങ്കാ ദഹന കാരകം വിഭോ സദാ പൂജിതം ദേവം സലിലം സലിലം മാരുതം സംഗീത സാനുവിൻ ഭൂഷിതം  സങ്കടമോചകം രാമരാമം അഞ്ജനാ തനയം വീരം  മരുത്വമല ഉദ്ധാരണ ഗമനം ലക്ഷ്മണ ജീവൽ ദാനം  രാമായണ കഥാശ്രവണം സാഗര ലംഘന നിർഭയ വീര്യം സീതാ ദർശന സുകൃത ധനം രാമ ലക്ഷ്മണ പ്രീതികരം  സുഗ്രീവ സഖ്യ ഹിതകരം രുദ്രാവതാര ഭക്തി സ്വരൂപം ബ്രഹ്മചാരി വേഷ പ്രതാപം ദുഷ്ട നിഗ്രഹ സജ്ജന രക്ഷകം വിശ്വവന്ദ്യ കീർത്തി വിശാലം രാമ നാമ രസിത ഹൃദയം ഭക്ത കോടി വന്ദ്യ ചരണം സർവ്വ സിദ്ധി ദായക ദേവം സങ്കട ഹര ഹനുമന്ത വിഭോ ജി. ആർ. കവിയൂർ 13 07 2026 (തിരുവല്ല, കവിയൂർ)

അക്ഷരധ്യാനം

Image
അക്ഷരധ്യാനം ന നാരായത്തിൻ മുനയുടഞ്ഞു, നാവിൻതുമ്പിൽ വിസ്മയം, നാഴിക വിനാഴികകൾ താണ്ടിയങ്ങ് നക്ഷത്രലോകത്ത് വിരാജിക്കും, നിഴലകന്ന മൗനമേ സാക്ഷി. നുള്ളിക്കളയുക ചിന്തകളുടെ, നെടുവീർപ്പിലായി മനം, നട്ടം തിരിയുന്നു ലോക തിന്മകളൊക്കെ, നയിപ്പതെങ്ങോട്ടേക്ക് നിലപാടില്ലാതെ, നിണം മണക്കുന്നു എങ്ങും. നൊമ്പരങ്ങൾ നുരഞ്ഞുയരുന്നു, നിസ്സഹായത നുകരുന്നു, നിഗൂഢത നിറയുന്നു, നീതിബോധങ്ങൾ നുറുങ്ങുന്നു, നിർവികാരത നിശ്ശബ്ദമാകുന്നു. നരനോ നാരിയോ അറിയില്ല, നിഗ്രഹാനുഗ്രഹ പാതയോരത്ത്, നിലനിൽപ്പിന്റെ തിരയിളക്കം, നിൽപ്പിൻ ദൃഷ്ടാന്തങ്ങൾ അറിയാതെ, നിന്നു കിതപ്പൂ നേരറിയാതെ. നിമിഷങ്ങൾ കൊഴിഞ്ഞു വീഴവേ, നിലാവുതൻ തണുപ്പേകാൻ, നാൾവഴികളിലെ കഥകൾ, നാം ഓർത്തു ധ്യാനിക്കവേ, നിത്യതയെ തേടിടുന്നു നിർണയം. ജി. ആർ. കവിയൂർ 13 07 2026 (തിരുവല്ല, കവിയൂർ)

മറക്കില്ലൊരിക്കലും

Image
മറക്കില്ലൊരിക്കലും ഇന്നും എന്നും കുറിച്ചുവെക്കുന്നു ഞാൻ, പ്രണയാക്ഷരങ്ങൾ നിന്നെക്കുറിച്ചായി മാത്രം.  ചെറിയ കാലംമുതൽ തുടങ്ങിയൊരു വിദ്യാലയ മുറ്റത്തെ മൗനാനുരാഗം,  കണ്ണും കണ്ണും കഥ പറഞ്ഞൊരാ സുന്ദരകാലം. പേരു ചോദിച്ചപ്പോൾ പതറിയ വാക്കും,  എൻ ജന്മദിനത്തിൽ തന്ന പുഞ്ചിരി സമ്മാനവും,  കലാലയമുറ്റത്തെ തണലിലിരുന്ന് നമ്മൾ  കൈമാറിയൊരു കാണുകളാൽ എഴുതിയ ഗാനങ്ങൾ പോലും. എന്നാലെൻ കുടുംബത്തിൻ ഭാരപേറി,  ഒരു ജോലിക്കായ് ദൂരെയാത്രയായി.  പ്രാരാബ്ധങ്ങൾ തൻ കടലിൽ തുഴയുമ്പോൾ,  പ്രണയം എനിക്കൊരു നോവായി മാറി. മടങ്ങി വന്നപ്പോൾ അറിഞ്ഞു നിന്റെ  വിവാഹ വാർത്ത,  എങ്കിലും ഇന്നും എൻ കവിതകളിലും  പാട്ടുകളിലും ഗസലുകളിൽ പോലും  നിൻ ഓർമ്മകളുടെ ആഴമറിയുന്നു കറുത്ത മുടികൾ വെളുത്താലും,  കാലം എത്ര കഴിഞ്ഞാലും— മറക്കില്ലൊരിക്കലും ആ നാളുകൾ പ്രിയേ.  ഈ ലോകം വിട്ടു പോയാലും എന്റെ ആത്മാവ്  നിന്റെ ഓർമ്മകളെ തേടിയെത്തും, നിത്യമായി... ജീ ആർ കവിയൂർ  12 07 2026 (തിരുവല്ല, കവിയൂർ)

എൻ പിതാവ് എന്ന കർമ്മയോഗി

എൻ പിതാവ് എന്ന കർമ്മയോഗി തൊണ്ണൂറ്റിയൊന്നു വർഷത്തെ ജീവന്റെ താളം, അറുപത് വർഷമായി യോഗയിൽ ലയിച്ച കാലം. യൗവനത്തിന്റെ കരുത്തിൽ നിന്നും നരച്ച മുടിയിലേക്ക്, തടസ്സമില്ലാത്ത അച്ചടക്കത്തിന്റെ പാതയിലൂടെ. ഒരു കാലത്ത് ഡൽഹി മലയാളി നാടകത്തിന്റെ അരങ്ങ് കീഴടക്കിയവൻ, മലയാളക്കരയുടെ പാട്ടുകൾ ഹൃദയം കൊണ്ട് പാടിയവൻ. നോവലുകളിലൂടെയും കവിതകളിലൂടെയും തന്റെ സർഗ്ഗാത്മകത ഒഴുക്കിയവൻ. വാർദ്ധക്യമേൽക്കാത്ത ആത്മബലത്തോടെ, യോഗാസനം ചെയ്യും മനോധൈര്യത്തോടെ... കർമ്മനിരതനായ ആ യോഗി, എന്നും നമുക്കേവർക്കും വഴികാട്ടിയായി നിലകൊള്ളുന്നു. ജീ ആർ കവിയൂർ  12 07 2026 ( തിരുവല്ല, കവിയൂർ)

രീതിഗൗള കാവ്യാഞ്ജലി

Image
രീതിഗൗള കാവ്യാഞ്ജലി പുലരി തൻ പൊൻകിരണങ്ങൾ തഴുകിടും നേരം, അമ്പലപ്പുഴ കൃഷ്ണന്റെ നട തുറക്കും നേരം, രീതിഗൗള തൻ ആർദ്രമാം നാദധാരയിൽ, ഒഴുകിയെത്തുന്നു ഭക്തന്റെ ഹൃദയരാഗങ്ങൾ... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ, അടിയന്റെ മുന്നിൽ തെളിയേണമേ, അങ്ങേ ദിവ്യരൂപം... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ... ശ്രുതിയോ ഭാവമോ ലയമോ അറിയാത്തോരടിയന്റെ  മനസ്സിൽ വിടരും അക്ഷരപ്പൂക്കളാൽ സമർപ്പിക്കുന്നു... ആ കാരുണ്യത്തിൻ തണലിൽ നിൽക്കുമെൻ, ഈ കൊച്ചു കാവ്യാഞ്ജലി ഹൃദയപൂർവ്വം സമർപ്പിച്ചിടുന്നു ഭക്ത്യാൽ... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ... കൃഷ്ണലീലകൾ പാടീടുവാൻ അടിയന്റെ നാവിൽ, അറിവിൻ വെളിച്ചമായ് ഭഗവൽഗീതാസാരം... മനസ്സിൽ വിടരും സ്നേഹപുഷ്പങ്ങളായ്,  അങ്ങേയ്ക്കു മാത്രം പ്രണാമം... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ... സുധാമതൻ ദാരിദ്ര്യം തീർത്തോൻ നീയെൻ നാഥാ, ദ്രൗപദിക്കായ് തുണയേകിയ കാരുണ്യമൂർത്തീ, ഭഗവൽദൂതായി അറിവിൻ സന്ദേശമരുളിയോൻ, അർജ്ജുനന്റെ തേർത്തട്ടിൽ വഴികാട്ടിയായോൻ... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ... ആയുധമേന്താത...

മനസ്സൊരു രാഗഗംഗയിൽ

Image
മനസ്സൊരു രാഗഗംഗയിൽ തേനോലും ഈ രാഗഗംഗയിൽ എൻ ഹൃദയതാളമായി മാറുമോ നീ... നിൻ മിഴികൾ മൊഴിഞ്ഞത് എൻ ഗാനത്തിന് ഭാവമോ  അനുരാഗത്തിൻ ഭാവമോ ഇത് ശ്രുതി മീട്ടി പാടുന്നു പ്രകൃതിയും കുയിലും  പിന്നെ എൻ ആത്മാവും... തേനോലും ഈ രാഗഗംഗയിൽ എൻ ഹൃദയതാളമായി മാറുമോ നീ... നിൻ ചുണ്ടിൽ വിരിഞ്ഞ പ്രണായാക്ഷരങ്ങൾ  എന്റെ കനവിൽ  വർണ്ണങ്ങൾ തീർക്കുന്നു ഉറക്കം വരാതെ തിരിഞ്ഞു  മറിഞ്ഞും രാവ് പകലായി മാറുന്നുവല്ലോ... ഇനി വരും ജന്മങ്ങളിലും നിൻ നിഴലായി മാറുവാൻ എൻ മനം തുടിക്കുന്നു... കാറ്റായ് വന്ന് നിന്നെ തഴുകി തലോടുവാൻ എൻ പ്രാണൻ കൊതിക്കുന്നു... ഈ സ്നേഹതീരത്ത് നമുക്കൊരുമിച്ചു പാടാം പുതിയൊരു യുഗ്മഗാനം... തേനോലും ഈ രാഗഗംഗയിൽ എൻ ഹൃദയതാളമായി മാറുമോ നീ... രചന ജി ആർ കവിയൂർ 12 07 2026 (തിരുവല്ല , കവിയൂർ)

വാനം പാടി പറന്നകന്നു

Image
വാനം പാടി പറന്നകന്നു "പൂമാനമേ ഒരു രാഗമേ..." എന്ന് പാടി  നമ്മുടെ ആകാശങ്ങളിൽ പ്രണയത്തിന്റെ പട്ടുനൂൽ നെയ്തവൾ...  ആ വരികൾക്കിടയിലൂടെ ഒഴുകിപ്പോയത്  കേവലം രാഗമായിരുന്നില്ല, ഒരു യുഗമായിരുന്നു! "സിന്ദൂരച്ചെപ്പിൽ മണിനാദമൊഴുകിവരും..." എന്ന് പാടി  ഓരോ സന്ധ്യകളെയും താരാട്ടുപാട്ടിൻ ഈണങ്ങളാൽ തലോടിയവൾ...  ഇന്നും ആ നാദം നമ്മുടെ കാതുകളിൽ  ഒരു മന്ത്രം പോലെ അലയടിക്കുന്നു. "തുമ്പി വാ തുമ്പക്കുടത്തിന് തുമ്പിലൊരിളം മഞ്ഞുതുള്ളി..." എന്ന് പാടി  ഓരോ മലയാളിയുടെയും ബാല്യകാല സ്മരണകളിലേക്ക്  ആനന്ദത്തിന്റെ തുമ്പപ്പൂക്കൾ വാരി വിതറിയവൾ... "മിഴിയോരം നനഞ്ഞൊഴുകും മാനസ വീണയിൽ..." എന്ന് പാടി  നമ്മുടെ വിരഹങ്ങൾക്കും പ്രണയ നോവുകൾക്കും  തൻ്റെ ആത്മാവുകൊണ്ട് ഒരേയൊരു സാന്ത്വനമേകിയവൾ... "കൈക്കുടന്ന നിറയെ സ്നേഹവുമായി..."  സംഗീതത്തിന്റെ അനന്തസാഗരത്തിൽ നിന്നും  നമുക്കായി കോരിക്കൊണ്ടു തന്ന ആ അമൃത്...  ആ ശബ്ദം, ആ വരികൾ, ആ മാന്ത്രികത  ഒരിക്കലും മാഞ്ഞുപോകില്ല. അതെ, ആ പാട്ടുകളെല്ലാം നമ്മുടെ നെഞ്ചിലുണ്ട്... ആ പാട്ടുകളിലൂടെ നിങ്ങൾ എന്നും ഞങ്ങളോടൊപ്പം ജീവിക്കും...

കുടുംബമെന്ന ഇമ്പം

Image
കുടുംബമെന്ന ഇമ്പം അമ്മ ചോദിക്കുന്നു: എന്താ മോളെ വിഷമിച്ചിരിക്കുന്നത്? അച്ഛനെ നോക്കി ഇരിപ്പാണോ? ദാ, വരുന്നുണ്ട് അച്ഛനല്ലേ? കണ്ടോ, ഒരു പൊതി കയ്യിലുണ്ടല്ലോ. അമ്മ ചോദിക്കുന്നു: എനിക്കുമോ അതോ നിനക്കാ? എനിക്കാകുമോ അതോ നിനക്കാകുമോ? അമ്മ വീണ്ടും ചോദിക്കുന്നു: എന്തായിരിക്കും ഇതിനുള്ളിൽ? പൊതിയുടെ വലിപ്പം കണ്ടിട്ട്... എന്താണെന്നൊന്നും ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ! അമ്മ ആകാംക്ഷയോടെ പറയുന്നു: മോളേ... ഇതിപ്പോ നിനക്കായിരിക്കുമോ? അതോ... നിനക്കാകുമോ എനിക്കായിരിക്കുമോ? എന്തായാലും അച്ഛൻ വന്നിട്ട് തന്നെ അറിയാം! അച്ഛൻ പറയുന്നു: എന്താണിത്ര അമ്മയും മകളും കൂടി സംസാരം? അച്ഛനൊന്നു കുളിച്ചിട്ട് വരട്ടെ. കൊണ്ടുവന്നിട്ടുണ്ട് സമ്മാനം. സമ്മാനപ്പൊതി പുറത്തെടുക്കുന്നു: സമ്മാനപ്പൊതി പുറത്തെടുത്തു. മകൾ സന്തോഷത്തോടെ പറയുന്നു: ഹേയ്, ഹായ്, ഒരു കുട്ടിപ്പാവ! അമ്മ അത്ഭുതത്തോടെ പറയുന്നു: അമ്മയ്ക്കും ഉണ്ടല്ലോ, ചുരിദാർ! കുടുംബത്തിന്റെ ചിരി: ഹാഹാഹാഹാഹാഹാഹാ! ജീ ആർ കവിയൂർ  11 07 2026 (തിരുവല്ല, കവിയൂർ)

കിട്ടുവിൻ്റെ കുച്ച് കുച്ച് യാത്ര

Image
കിട്ടു ഇന്ന് ഏറെ സന്തോഷം  കുച്ച് കുച്ച് കയറി കൊല്ലത്തേക്ക് കൂടെ യാത്ര അയക്കാൻ ഉണ്ടല്ലോ കിട്ടുവിൻ്റെ അപ്പൂപ്പനും അമ്മൂമ്മവും കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച്  കൈകൊട്ടി ആർത്തു ചിരിച്ചവൻ കോടി കാട്ടി യാത്ര അയക്കുന്നത് കണ്ട് കിട്ടുവിൻ്റെ കണ്ണുകൾ തിളങ്ങി കയറാനുള്ള വണ്ടിയിൽ അച്ഛൻ വരും കുറെ സന്തോഷത്തോടെ അവൻ പറഞ്ഞു  കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച് കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച് ദൂരെ നിന്നതാ വിസിലടി കേട്ടു പാളത്തിലൂടെ വണ്ടിയുമെത്തി അച്ഛൻ കൈവീട്ടി വിളിക്കുന്നതു കണ്ട് അമ്മയോടൊപ്പം അവൻ ഓടിയടുത്തു കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച് കൈകോർത്തു പിടിച്ചവൻ വണ്ടിയിൽ കേറി ജനാലരികിലിരുന്നവൻ പുറത്തേക്ക് നോക്കി ടാറ്റാ തന്നു നിൽക്കും അപ്പൂപ്പനും അമ്മൂമ്മയും കൂകി വിളിച്ചു വണ്ടി മുന്നോട്ട് നീങ്ങി കിട്ടുവിൻ്റെ യാത്ര അങ്ങനെ തുടങ്ങി കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച് കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച്

ജയ ജയ ഹനുമതേ

Image
ജയ ജയ ഹനുമതേ  ജയ ജയ അതുലത ബലശാലി ജയ ജയ സമുദ്രം ലംഘിച്ചവനേ ജയ ജയ രാമദാസനേ ജയ ജയ ലങ്കയെ ചുട്ടെരിച്ചവനേ ജയ ജയ കേസരീനന്ദനാ ജയ ജയ ഹനുമതേ പാഹി പാഹി അഞ്ജനയ്ക്കും വായുവിനും ജാതനായവനേ സുഗ്രീവ സജീവനേ ഭഗവാനേ മരുത്വാമലയെ കൊണ്ടുവന്നവനേ മാരുത തനയനേ മാരുതിയേ മംഗളദായകനേ ജയ ജയ മനോജവത്താൽ ശക്തനേ ജയ ജയ ഭക്തജന ഹൃദയ നിവാസനേ മുക്തിയേകും ദയാപരനേ രാമ നാമം നെഞ്ചിലേറ്റിയവനേ സങ്കടമോചകനേ പ്രഭോ ജയ ജയ! ജീ ആർ കവിയൂർ  10 07 2026 (തിരുവല്ല, കവിയൂർ)

മിഴിയോർമ്മകൾ

Image
മിഴിയോർമ്മകൾ  നിൻ മിഴികൾ മിഴികളല്ലോ  മിഴികൾ ഹൃദയമല്ലല്ലോ  മൊഴികൾക്കായി കാതോർപ്പൂ  പഴുതുകളില്ലാതെ അടയ്ക്കാനാവില്ലല്ലോ കണ്ണീരിൽ നനയും വഴികളല്ലോ കനവുകൾ എന്നും മരീചികയല്ലോ നെഞ്ചിലൊതുക്കിയ നോവുകളാൽ നെടുവീർപ്പുകൾ അടയ്ക്കാനാവില്ലല്ലോ മൗനം പോലും കാവ്യങ്ങളല്ലോ മനസ്സിൽ പെയ്യും മഴയല്ലോ ഓർമ്മകൾ തൻ ഈ തീരത്തിൽ ഓളങ്ങൾ അടയ്ക്കാനാവില്ലല്ലോ കാലം മായ്ക്കും മുറിവുകളല്ലോ കഥകൾ ബാക്കി പറയുമല്ലോ യാത്ര തുടരും ഈ പാതകളിൽ പാദങ്ങൾ അടയ്ക്കാനാവില്ലല്ലോ ചിന്തകൾ തൻ ചിറകുകളല്ലോ चिരിയിൽ മറയും കരച്ചിലല്ലോ ആത്മാവിൻ ഈ സംഗീതം അറിയാതെ അടയ്ക്കാനാവില്ലല്ലോ നിഴലുകൾ മായും നേരമല്ലോ നിശബ്ദത തൻ ഗീതമല്ലോ പ്രാണൻ്റെയീ ഒരു തുടിപ്പിനെ പതിയെപ്പോലും അടയ്ക്കാനാവില്ലല്ലോ ജീ ആർ കവിയൂർ  10 07 2026 (തിരുവല്ല, കവിയൂർ)

ശങ്കര ധ്യാനം

Image
ഹിമബിന്ദു ഹാരം ചാർത്തി, ഹിമവാനിൽ ഇരിക്കും ശിവന്റെ തിരുജടയിൽ നിന്നും ഗംഗ ഒഴുകി. തിരുശിരസ്സിൽ ചന്ദ്രക്കല ചൂടി ഹൈമവതി സമേതനായി, ഹർഷപുളകിതൻ ആയ പരമേശ്വരൻ പാർവ്വതീ സമേതൻ. ശൈലപുത്രി തൻ കഠിന തപസ്സാൽ, കൈലാസ നാഥൻ മനമലിഞ്ഞു. ദക്ഷന്റെ യാഗാഗ്നി ജ്വലിക്കെ, ദിവ്യാനുരാഗം അഗ്നിയായ് മാറി. അപമാന ഭാരത്താൽ ഉരുകിയ മനസ്സിൻ രൗദ്രഭാവമായി ഈശ്വരൻ മാറി. അരുമയാം പുത്രരാം കാർത്തികേയനും, വിഘ്നങ്ങൾ തീർക്കും ഗണപതിയും, മാതാപിതാക്കളുടെ ചാരെ ഇരുന്ന് ദിവ്യമാം പുഞ്ചിരി തൂകി നിൽക്കേ; ചുറ്റും നിരക്കും ഭൂതഗണങ്ങൾ, ആനന്ദ നൃത്തമാടിപ്പാടി; "ഹര ഹര ശങ്കര, ജയ ജയ ശങ്കര, പാർവതീ സമേതാ!" കൈലാസ ശൃംഗങ്ങളെ പ്രകമ്പനം കൊള്ളിക്കും ശിവസ്തുതികൾ പാടി സ്തുതിക്കവേ, നാമങ്ങൾ പാടി ജഗമൊന്നാകെ, നാഥന്റെ പാദങ്ങളിൽ അലിയുന്നു. വിശ്വമൊന്നാകെ പ്രകാശമായി നിറയുന്നു. "രുദ്രം ഭസ്മഭൂഷിതം, സ്മശാനവാസിനം, ശങ്കരം പാർവ്വതീനാഥം, വന്ദേഹം പരമേശ്വരം!" ജീ ആർ കവിയൂർ  10 07 2026

ഞാനെന്നും നിൻ്റെതല്ലേ

Image
ഞാനെന്നും നിൻ്റെതല്ലേ ഞാനെന്നും നിൻ്റെതല്ലേ, നിനക്കായ് എന്നും ഞാൻ. എന്തിന് ഈ മൗനം? പറയൂ നീ... എൻ ഹൃദയം എന്തേ കേൾക്കാതെ പോയി? ഒരു വാക്ക് മതി, ഒരു നോട്ടം മതി, വീണ്ടും വിരിയാൻ എൻ സ്വപ്നങ്ങൾക്ക്. എഴുതി പാടുമീ പാട്ടുകളൊക്കെ, എന്തേ നിനക്കിഷ്ടമായില്ലേ? നീ ചിരിച്ചാൽ പൂക്കും എൻ ലോകം, നീ മൊഴിയുകിൽ അകലും എൻ നോവുകൾ. നിൻ സ്നേഹത്തിൻ തേൻ തുള്ളിക്കായി, ദാഹിക്കുന്നുവെൻ ഓരോ ശ്വാസവും. ഞാനെന്നും നിൻ്റെതല്ലേ, നിനക്കായ് എന്നും ഞാൻ. എഴുതി പാടുമീ പാട്ടുകളൊക്കെ, എന്തേ നിനക്കിഷ്ടമായില്ലേ? നിൻ മിഴികളിൽ ഒരു നിമിഷമെങ്കിലും, എൻ സ്വപ്നങ്ങൾ വന്നു കൂടണേ. ഒരു പുഞ്ചിരിയാൽ മതി പ്രിയേ, എൻ ജീവിതം വീണ്ടും പൂവണിയാൻ. ജീ ആർ കവിയൂർ  10 07 2026 ( തിരുവല്ല, കവിയൂർ)

ഒഴുകാത്ത പുഴ

ഒഴുകാത്ത പുഴ പുഴ നിശ്ശബ്ദം നിന്നുപോയി, തിരകൾ ശ്വാസം ഒളിപ്പിച്ചുവെച്ചു, ആകാശം മുഖം അതിൽ കണ്ടു, മരങ്ങൾ കാവലായ് നിന്നുനോക്കി. തെന്നൽ മെല്ലെ കരയെ തഴുകി, ഇലകൾ രഹസ്യം കൈമാറിനിന്നു, ചിപ്പികൾ മുത്തുകൾ സൂക്ഷിച്ചതുപോൽ, മൗനം അർത്ഥങ്ങൾ കരുതിവെച്ചു. ഒഴുക്ക് നിലച്ചതല്ലെന്ന് തിരിച്ചറിഞ്ഞു, ആഴം ഉള്ളിലേക്ക് യാത്രയായി, ശാന്തി ഹൃദയത്തിൽ വേരുറച്ചപ്പോൾ, ജീവിതം സമുദ്രമായി ആർത്തലച്ചു. ജീ ആർ കവിയൂർ  10 07 2026 ( തിരുവല്ല, കവിയൂർ)

ഭൂമിയുടെ ഹൃദയം

ഭൂമിയുടെ ഹൃദയം മണ്ണിന്റെ മടിയിൽ ജീവൻ മുളച്ചു, വേരുകൾ നിശ്ശബ്ദം പടർന്നുനിന്നു, നദികൾ സ്നേഹമായി ഒഴുകിയെത്തി, കാറ്റുകൾ പ്രാണനായി നിറഞ്ഞുനിന്നു. മരങ്ങൾ തണലായി ചേർത്തുപിടിച്ചു, പക്ഷികൾ പ്രഭാതം പാടിയുണർത്തി, പൂക്കൾ നിറങ്ങളാൽ ചിരി വിതറി, പ്രകൃതി മാതാവായ് കരുതിനിന്നു. ഹൃദയം ഭൂമിയുടേതെന്ന് തിരിച്ചറിഞ്ഞു, കരുണ ഓരോ സ്പന്ദനമായി മാറി, സ്നേഹം ജീവനെ ചേർത്തിണക്കി, ലോകം ഒരു കുടുംബമായി വിരിഞ്ഞു. ജീ ആർ കവിയൂർ  10 07 2026 ( തിരുവല്ല, കവിയൂർ)

മേഘങ്ങൾക്കിടയിലെ വഴി

മേഘങ്ങൾക്കിടയിലെ വഴി മേഘങ്ങൾ കൈകൾ കോർത്തുനിന്നു, ആകാശം വാതിൽ തുറന്നുവെച്ചു, കാറ്റുകൾ യാത്രയെ വിളിച്ചുണർത്തി, മനസ്സ് ചിറകുകൾ വിരിച്ചുയർന്നു. സൂര്യൻ പൊൻവെളിച്ചം വിതറിയെത്തി, മഴവില്ല് ദിശകൾ വരച്ചുകാട്ടി, പ്രതീക്ഷ പാതയായി നീണ്ടുനിന്നു, ധൈര്യം ചുവടുകൾ മുന്നോട്ടു നയിച്ചു. വഴി ആകാശത്തല്ലെന്ന് തിരിച്ചറിഞ്ഞു, വിശ്വാസം ഹൃദയത്തിൽ വിരിഞ്ഞിരുന്നു, സ്വപ്നം ലക്ഷ്യത്തെ ചേർത്തണച്ചു, ജീവിതം അനന്തം തേടിനടന്നു. ജീ ആർ കവിയൂർ  10 07 2026 ( തിരുവല്ല, കവിയൂർ)

മറന്നുപോയ മഴ

മറന്നുപോയ മഴ മേഘങ്ങൾ ദൂരേക്ക് ഒഴുകിപ്പോയി, മഴത്തുള്ളി ഓർമ്മയായി നിന്നു, ഇലകൾ നിശ്ശബ്ദം കാത്തുനിന്നു, ഭൂമി ആകാശം നോക്കിനിന്നു. പൂക്കൾ സുഗന്ധം സൂക്ഷിച്ചുവെച്ചു, പുഴകൾ പാട്ടുകൾ മറന്നില്ല, തെന്നൽ പഴയ കഥകൾ ചൊല്ലി, മനസ്സ് നിമിഷങ്ങൾ തേടിനിന്നു. മഴ മറഞ്ഞതല്ലെന്ന് തിരിച്ചറിഞ്ഞു, ജീവൻ തളിരിൽ പുഞ്ചിരിച്ചുനിന്നു, ഓർമ്മ നനവായി നിലനിന്നപ്പോൾ, പ്രതീക്ഷ വീണ്ടും പെയ്തിറങ്ങി. ജീ ആർ കവിയൂർ  10 07 2026 ( തിരുവല്ല, കവിയൂർ)

നക്ഷത്രക്കാവൽ

നക്ഷത്രക്കാവൽ രാത്രി നിശ്ശബ്ദം വിരിഞ്ഞുനിന്നു, ആകാശം അനന്തം തുറന്നുകിടന്നു, നക്ഷത്രങ്ങൾ കണ്ണുകൾ തുറന്നുവെച്ചു, ഭൂമി ശാന്തമായി ഉറങ്ങിനിന്നു. ചന്ദ്രൻ വെള്ളിവെളിച്ചം ചൊരിഞ്ഞെത്തി, തെന്നൽ താലോലം പാടിനിന്നു, ഇരുളിന് ഭയം മറന്നുപോയി, പ്രതീക്ഷ മനസ്സിൽ തെളിഞ്ഞുനിന്നു. കാവലായ് നിന്നത് നക്ഷത്രങ്ങളല്ല, വിശ്വാസം വഴിയെ പ്രകാശിപ്പിച്ചു, ഓരോ രാത്രിയും പഠിപ്പിച്ചൊരു സത്യം, വെളിച്ചം ഒരിക്കലും അകലുന്നില്ല. ജീ ആർ കവിയൂർ  10 07 2026 ( തിരുവല്ല, കവിയൂർ)

ഡിജിറ്റൽ ലോകത്തും തിരുവോണം

Image
 ഡിജിറ്റൽ ലോകത്തും തിരുവോണം  കർക്കിടകത്തിൻറെ കാർക്കശ്യം മാറിയല്ലോ, കാർമേഘം അകന്നല്ലോ, കാത്തിരിക്കും സന്തോഷം വരവായി. തിരുവോണത്തിൻ മാറ്റൊലി തപ്പു കൊട്ടി തകില് കൊട്ടി, തുമ്പപ്പൂ പൂത്ത വഴികളിൽ തുമ്പി പാടുന്നുവല്ലോ. ഏഴാം കടലും അക്കരെ കടന്നും തിരുവോണത്തിൻ മഹത്വം, ഇന്ന് ആഘോഷിക്കപ്പെടുന്നത് ഏറെ മറുനാടൻ മലയാളികൾ അല്ലോ, ഈ തിരുവോണത്തിനെ നെഞ്ചിലേറ്റുന്നത്. അകലെ ഉള്ളവർ ഒക്കെ വരവായല്ലോ, അണയുന്നു സന്തോഷം, അമ്മയ്ക്കും അച്ഛനും പുതു വസ്ത്രങ്ങളായി അരികിൽ എത്തിയല്ലോ. കുട്ടികൾ ഒക്കെ പൂക്കളം തീർക്കുവാൻ അരികിൽ, അറിയാതെ പൂമ്പാറ്റകൾ പാറും പോലെ വന്നുവല്ലോ കുട്ടിപ്പട്ടാളം. ഓർമ്മകളിലെ പൂവിളി ഉണർന്നു... പണ്ടത്തെ വള്ളംകളിയും പുലികളിയും തിരുവാതിരയും, കണ്ണുപൊത്തിക്കളിയും പന്തുകളിയും നിറഞ്ഞൊരാ കാലം. അത്തം തൊട്ട് തിരുവോണം വരെ മുറ്റത്തെ പൂക്കളങ്ങൾ, വലുതായി വലുതായി വന്നൊരു കാഴ്ചയന്നന്നുണ്ടായിരുന്നു! ഇന്നോ, ഉത്രാടപ്പാച്ചിലിൻ വെപ്രാളമില്ലാതെ അച്ചിമാർ, മൊബൈലെടുക്കുന്നു, ഒരൊറ്റ വിളിയിൽ സദ്യ പടിക്കൽ റെഡി! ഫോൺ വഴി പണമയച്ചു വാങ്ങുമീ പുതിയ കാലത്തിലും, മായാത്ത ചിരിയോടെ വരവേൽക്കാം നമുക്കീ തിരുവോണം! വീടുതോറും വന്നിരുന്ന മാ...

ഭൂമിയുടെ മകൾ

Image
 ഭൂമിയുടെ മകൾ അശ്വമേധ യാഗവേദി, അയോധ്യ കാത്തുനിന്നു, ആശകളറ്റൊരു സീതയും മൗനമായ് വന്നു... വാല്മീകിതൻ ചാരെ തലയുയർത്താതവൾ, വേദന തൻ ഭാഷയിൽ പ്രാർഥനയായ് നിന്നു... "പതിവ്രത സീതയിവൾ" മഹർഷി സാക്ഷി ചൊല്ലി, "സ്വീകരിക്കൂ രാമാ" എന്നായ് സ്നേഹമൊഴി തൂവി. "സംശയമില്ലെനിക്കവളിൽ" രാമനും പറഞ്ഞൂ, "എങ്കിലും അഗ്നിപരീക്ഷ" ലോകത്തിനായ് ചോദിച്ചു... ഓർമ്മകളിൽ തെളിഞ്ഞു സത്യത്തിന്റെ സാക്ഷ്യം, അമ്മതൻ വാക്കുകൾ ആത്മബലം നൽകി. "സത്യത്തിന് സാക്ഷി നിൻ ഹൃദയം മാത്രം മതി", ആ വാക്കുകൾ അവൾക്കായ് ദീപശിഖയായി. കണ്ണടച്ചു സീതയപ്പോൾ ഭൂമിയെ വിളിച്ചു, "കളങ്കമില്ലാ ജീവിതമെങ്കിൽ ഏറ്റിടേണമമ്മേ..." ഇടിമിന്നൽ പിളർത്തിയപ്പോൾ മാതൃമണ്ണിൻ മാറിൽ, ആദരവായ് ഭൂമിദേവി മകളെ ചേർത്തണച്ചു. വിളിച്ചൂ രാമൻ ഹൃദയം നുറുങ്ങി കണ്ണീരോടെ, വിളി കേൾക്കാതെ സീതയപ്പോൾ ഭൂമിയിലാഴ്ന്നിരുന്നു... സ്ത്രീമനസ്സിൻ ആത്മാഭിമാനം ഉയർന്നുനിന്നു, ധർമ്മത്തിന്റെ ദീപമായി യുഗങ്ങൾ കടന്നുനിന്നു. ഭൂമിയുടെ മകൾ ഇന്നും വഴികാട്ടുന്നുണ്ട്, തലകുനിക്കരുതെന്നൊരു സ്ത്രീയുടെ ചരിത്രം. സീതയുടെ പാവനസ്മൃതി ലോകമാകെ നിറയട്ടെ, സത്യവും സ്വാഭിമാനവും വി...

തീരത്തെ ഏകാന്തത

തീരത്തെ ഏകാന്തത തിരമാല തീരം തഴുകിയെത്തി, മണൽക്കണങ്ങൾ ഓർമ്മകൾ സൂക്ഷിച്ചുവെച്ചു, ചിപ്പികൾ മൗനം ചേർത്തുപിടിച്ചു, കടൽ ദൂരങ്ങൾ നോക്കിനിന്നു. സൂര്യൻ സായാഹ്നം ചുവപ്പണിഞ്ഞു, ആകാശം ഓർമ്മകൾ വിതറിയൊഴിച്ചു, തെന്നൽ നിശ്വാസം മെല്ലെ തൊട്ടു, ഹൃദയം നിമിഷങ്ങൾ എണ്ണിനിന്നു. ഏകാന്തം ശൂന്യമല്ലെന്ന് മനസ്സിലായി, പ്രതീക്ഷ കൂട്ടായി നിന്നറിഞ്ഞു, സ്വയം കണ്ടെത്തിയ ആ നിമിഷത്തിൽ, ജീവിതം തിരകളായി പുഞ്ചിരിച്ചു. ജീ ആർ കവിയൂർ  05 07 2026 ( തിരുവല്ല , കവിയൂർ)

ജീവിതാനന്ദം

Image
 ജീവിതാനന്ദം സൂര്യൻ വന്നു ചിരി വിതറി, പൂക്കൾ മൃദുവായി തലകുലുക്കി. കാറ്റിൻ പാട്ടിൽ മനസു നൃത്തം വച്ചു, പ്രകൃതി തന്നൊരു സ്നേഹസത്യം. മഴത്തുള്ളികൾ മുത്തായി വീണു, മണ്ണിൻ മണം ഹൃദയം തൊട്ടു. കുഞ്ഞുപക്ഷി ചിറക് വിടർത്തി, പുതിയ ദിനം പാട്ടുപാടി. സ്നേഹം നല്കാം എല്ലാവർക്കും, നന്മ പകരാം ലോകമൊട്ടും. കൈകോർത്തു നാം മുന്നേറാം, പ്രതീക്ഷകൾ പൂവിടട്ടെ. പുഞ്ചിരിയോടെ ജീവിതം നന്നേ, കരുതലോടെ വഴികൾ നിറയേ. സ്നേഹമെന്നൊരു ദീപം തെളിച്ച്, സന്തോഷമായി നാം ജീവിക്കാം. ജീ ആർ കവിയൂർ  09 07 2026 ( തിരുവല്ല , കവിയൂർ)

ആഭരണങ്ങളുടെ ആത്മഗതം (രാഗം: ആനന്ദഭൈരവി)

Image
 ആഭരണങ്ങളുടെ ആത്മഗതം  (രാഗം: ആനന്ദഭൈരവി) സന്താനഗോപാലമോ, നളചരിതമോ?— കണ്ണാടിയിൽ നോക്കി വിതുമ്പിടുന്ന ആഭരണങ്ങൾ, "എന്തേ എൻ തിളക്കം അല്പം മങ്ങിപ്പോയോ?" കഴിഞ്ഞ ആട്ടം കണ്ടു നെടുവീർപ്പിടുന്ന അവർ പങ്കുവെക്കുന്നു പഴയ കഥകൾ. "ഏത് വേഷത്തിലാണ് ഇന്ന് എന്നെ അണിയുന്നത്? സൗഗന്ധികം തേടി പോകുന്ന ഭീമനാണോ, അതോ വഴി മദ്ധ്യേ കിടക്കും ഹനുമാനാണോ?" അറിയാനായ് വിതുമ്പുന്നു അടയാഭരണങ്ങൾ— കഴുത്തിലെ നീണ്ട മാലകൾ പറയുന്നു: "ഞങ്ങൾ തരുന്നില്ലേ നെഞ്ചിന് മനോഹാരിതയും പ്രൗഢിയും? ഇനിയുള്ള ഊഴത്തിൽ ഏത് കഥാപാത്രത്തിൻ  നെഞ്ചേറ്റണം ഞങ്ങൾ?" "സൂചി കുത്തുവതിന്നിടം പോലും കൊടുക്കില്ല" എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കുന്ന ദുര്യോധനന്റെ കഴുത്തിലാണോ ഇന്ന് എൻ പുറപ്പാട്? ചമയങ്ങൾ പരസ്പരം ചോദിക്കുന്നു, ചിന്തകളിൽ നിറഞ്ഞൊഴുകുന്ന കഥാപാത്രങ്ങൾ. കൃഷ്ണന്റെ മഹനീയ വേഷത്തിനരികിൽ എന്നെ അണിയിക്കുമോ എന്ന് സന്തോഷപൂർവ്വം പ്രതീക്ഷിക്കുന്ന കിരീടവും, ചമയങ്ങളുടെ സംഭാഷണങ്ങൾക്കിടയിൽ അതൊരു പുത്തൻ ആവേശമായി മാറുന്നു. "ആട്ടവിളക്കിന്റെ തിളക്കത്തിൽ ഒന്നുകൂടി തിളങ്ങാൻ ആകുമോ എനിക്ക്?" എന്ന് ആശങ്കപ്പെടുന്ന കിരീടവും— "അണിയറയിൽ...