മരുഭൂമിയിലെ മഴത്തുള്ളി
മരുഭൂമിയിലെ മഴത്തുള്ളി
ചൂടിന്റെ ശ്വാസം നിറഞ്ഞ
മണൽപ്പരപ്പിൻ നടുവിൽ,
ആകാശം പെട്ടെന്നൊരു ദിവസം
ഒരു തുള്ളി സമ്മാനിച്ചു.
ദാഹിച്ച മണൽത്തിരകൾ
അത് കൈകളാൽ ഏറ്റുവാങ്ങി,
വറ്റിപ്പോയൊരു വിത്തിനുള്ളിൽ
പുതിയൊരു സ്വപ്നം ഉണർന്നു.
ഒരു തുള്ളി മാത്രം ആയിരുന്നെങ്കിലും
അത് ചെറുതായിരുന്നില്ല,
മരുഭൂമിയുടെ നിശ്ശബ്ദതയിൽ
ജീവന്റെ ആദ്യവാക്കായി.
മഴ വീണ്ടും വന്നില്ലെങ്കിലും
പ്രതീക്ഷ അവിടെ മാഞ്ഞില്ല,
ഒറ്റത്തുള്ളി പഠിപ്പിച്ചത്—
വരണ്ടിടത്തും വസന്തം ജനിക്കുമെന്ന്.
ജീ ആർ കവിയൂർ
17 08 2026
(തിരുവല്ല, കവിയൂർ)
Comments