Posts

Showing posts from August, 2018

കുറും കവിതകള്‍ 777

പച്ചനെല്‍പ്പാടം തേടുന്ന  ചിറകുകള്‍ക്കുണ്ടോ  മാനസിക ദുഃഖം ..!! കാര്‍മേഘങ്ങളും കുളിരും  നിന്റെ സ്നേഹ സാമീപ്യവും  ഓര്‍ക്കും തോറും   വിരഹ നോവ്‌ ..!! നീഹാര കുസുമങ്ങള്‍  പൂത്ത ഇലയില്ലാച്ചില്ല കാണും തോറും വിരഹം ..!! ചില്ലമേല്‍ ചിറകൊതുക്കി  കാത്തിരുന്നു മടുത്തു  നനഞ്ഞ കൈകൊട്ടുകള്‍ക്കായ് ..!!  ഇടനാഴിയില്‍ നിന്നും  ഇടനാഴിയെലെക്കൊരു  പ്രണയ പ്രവാഹം ..!! എറിഞ്ഞുടച്ച ചില്ലുജാലകം  ആഴിയുടെ മുഖം കണ്ടു  നങ്കുരമില്ലാതെ കപ്പലുകള്‍ ..!! എണ്ണിയിട്ടു തീരാത്ത  പര്‍പ്പടക താളുകള്‍  നീളും ജീവിതം ..!! ദര്‍ഭ മോതിരം ഊരുംവരെ  തിരമാലകളും ഏറ്റു ചൊല്ലി  പിതൃ സ്മൃതി മന്ത്രങ്ങള്‍ ..!!

കുറും കവിതകള്‍ 776

ഇലപൊഴിഞ്ഞു വേദന വീണ്ടും മുൾമുനയായി വെയിലും ..!! മഴ മാഞ്ഞു ചിറകുവെച്ചു വെയിലിനു ഓണമിങ്ങു വരാറായി ..!! പുഞ്ചിരി പൂവിരിഞ്ഞു കുളപ്പടവുകൾ കണ്ടു നിന്നു ഓളംതള്ളി മനസ്സിൽ പെയ്യ്തിട്ടും പെയ്യ്തിട്ടും തോരാത്തൊരു മിഴിയിൽ കണ്മഷി മേഘങ്ങൾ ..!! അരുതെന്നു പറഞ്ഞിട്ടും കോടാലി കൈ ഉയർന്നു വാനം കരച്ചിൽ നിർത്തി ..!! കുളിച്ചുവന്ന നെറ്റിയിൽ ചന്ദന ഗന്ധം . മനസ്സിൽ ഭക്തി ..!! മാനം തുടുത്തുനിന്നു  മണ്ഡപത്തില്‍ കാത്തിരുന്നു നിന്റെ ചിലമ്പോലിക്കായ് ..!! കാരുണ്യം തേടുന്ന  ഭാഗ്യ ജീവിതങ്ങള്‍ക്കൊരു  സ്വപ്ന സഞ്ചാരം ..!!

അകറ്റുക ഇവറ്റകളെ ..!!

Image
നോവുനിറയുന്നുമെല്ലെ കനവിന്റെ നിഴലുതേടും മനസ്സില്‍നിലാവ് പെയ്യുന്നു വെയില്‍ വന്നോര്‍മ്മയുണര്‍ത്തുന്നു വന്നുപോയ തുമ്പികളും തുമ്പമില്ലാ തുമ്പപൂക്കള്‍ ചിരിച്ചുനില്‍ക്കും തൊടിയും തുള്ളികളിക്കും ശലഭങ്ങള്‍ വസന്തം കണ്ടറിഞ്ഞവര്‍ ഒന്നിച്ചിരുന്നുണ്ണുന്നു എല്ലാം നഷ്ടപ്പെട്ട ഒന്നിനും വകയില്ലാത്ത പ്രളയപേടിയുമായ് അകലത്തിരുന്നു തുപ്പല്‍ മഴ പൊഴിക്കുന്നു വാചാലമാകുന്നു കഴുകണ്ണുകള്‍ സ്വപ്നം കാണുന്നു പിച്ച ചട്ടിയില്‍ കൈയ്യിട്ടു വാരുവാന്‍ ഉണരുക ഉണരുക സമയമാകുമ്പോള്‍ ചൂണ്ടാണി വിരലിന്റെ ശക്തിയറിഞ്ഞു അകറ്റുക ഇവറ്റകളെ ..!!

കണ്ണുനീരോണം ..

Image
മാനത്തു നിന്നും പാൽപായസ്സ നിലാവ്  മാനമാകെ നിറഞ്ഞു മധുരോർമ്മയോണം  ഉണ്ണാനും ഉടുക്കാനില്ലാത്തവന്റെ  കണ്ണുനീരില്‍ കുതിര്‍ന്നൊരു മണ്ണ് ഉത്രാടപാച്ചിലുകളില്ലാത്തൊരു  അര്‍പ്പുവിളികളില്ലാതൊരു ഉത്സാഹതിമിര്‍പ്പില്ലാത്തൊരു ഉറ്റവരും ഉടയോരും നഷ്ടപ്പെട്ടവന്റെ നൊമ്പരമൂയലാടുന്നൊരു മാവേലിമന്നന്‍റെ വരവിനെ മറക്കുന്നുവല്ലോ മലയാളമിന്നു കരക്കടിയാതെ മിഴിനീരില്‍ തീര്‍ക്കുന്നോരോണം ..!!

സ്നേഹത്തിനളം കേരളം ..!!

Image
ചെളിയും മണലും നിറഞ്ഞ വീടില്ലാത്തവന്റെ  ദുഃഖ കണ്ണുനീർ പൂക്കളാലിന്നോണം  ..!! പരിദേവനം നിറഞ്ഞതെങ്കിലും മാലോകരെല്ലാമിന്നു ഒത്തോരുമയുടെ  പരിയായം ..!! കള്ളപറയും ചെറുനാഴിയും പൊളിവചനാഘോഷം നടത്തുന്ന രാഷ്ടിയക്കാരന്റെ തുപ്പില്‍ പ്രളയകെടുതി ..!! ഞാനെന്ന ഭാവം വെടിഞ്ഞങ്ങു വരികനമുക്കു പണിതീടാമിനി സ്നേഹത്തിനളം കേരളം ..!!

എന്റെ ശിഥില സ്വപ്‌നങ്ങള്‍ "

Image
എന്റെ ശിഥില സ്വപ്‌നങ്ങള്‍  " . എന്റെ ശിഥില സ്വപ്‌നങ്ങള്‍ ജീവിക്കാന്‍ അപേക്ഷിക്കുന്നു  പറയുന്നുയെന്നോടു ചുണയാട്ടിരിക്കാന്‍ ഉര്‍ജ്ജ സ്വലനായി പ്രവര്‍ത്തിക്കാന്‍ പ്രതീക്ഷകള്‍ കൈവിടാതിരിക്കാന്‍ തിരച്ചിലവസാനിപ്പിക്കാതെയിരിക്കാന്‍ തുലികക്ക്‌ അവധി കൊടുക്കാതിരിക്കാന്‍ ചിന്നിച്ചിതറാതെ ഇരിക്കട്ടെ എന്റെ അക്ഷരങ്ങള്‍ എന്റെ നടപ്പാതകള്‍ക്ക് വഴിയൊരുക്കട്ടെ പണിയട്ടെ കൂടുകള്‍ ഹൃദയത്തില്‍ അമര്‍ന്നിരിക്കട്ടെ എന്റെ സങ്കടങ്ങളതില്‍ കരഞ്ഞു തീരട്ടെ എന്റെ കണ്ണീര്‍പ്പുഴ എന്റെ ശിഥില സ്വപ്‌നങ്ങള്‍ എനിക്കായി വരും സമയത്തിനായി മുറിവുകള്‍ ഉണങ്ങും വരേക്കും ജീവിതം നിലനില്‍ക്കട്ടെ എനിക്കായി . വാക്കുകള്‍ വെളിയില്‍ നിന്നും ശ്രദ്ധയോടെ മറ്റുള്ളവരെ നയിക്കാന്‍ എന്നുള്ളിലെ നിശബ്ദമായ മൗനം ഉണരട്ടെ മറ്റുള്ളവര്‍ക്കായ് . എന്റെ ബാല്യകാല സ്വപങ്ങള്‍ക്കു ലക്ഷ്യം പകരട്ടെ എന്നുള്ളിലെ ചിന്തകള്‍ കൈനീട്ടി പുണരാനോരുങ്ങുന്നു അവളെ ആലിംഗനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു എന്നോടു അവളെ പ്രണയിക്കാന്‍ പറയുന്നു പഴുത്തു പാകമാകാന്‍ സമയമൊരുങ്ങും വരേക്കും ഋതുക്കള്‍ വരുംവരെക്കും കാത്തിരിക്കാം മൗനമായ് എന്റെ ക്ഷമയെ പ

നെടുവീര്‍പ്പോടെ..!!

Image
ആരും കാണാതെ മനസ്സൊരു പൈതലായ് അന്ന് പെയ്യ്ത മഴയുടെ വെള്ളക്കെട്ടില്‍ ഒഴുക്കിവിട്ടു മോഹങ്ങളാല്‍ തീര്‍ത്ത ഓര്‍മ്മ പുസ്തക താളില്‍ നിന്നും ചീന്തിയെടുത്തൊരു  കടലാസാല്‍ തീര്‍ത്തൊരു വഞ്ചിക്കു ഓളമിട്ടു കാലുകളാല്‍ മെല്ലെ നെടുവീര്‍പ്പോടെ..!!

ഒളിപ്പിക്കുന്നു

എന്തിനാണാവോ നീ എന്റെ ഏകാന്തത നിറഞ്ഞ കണ്ണുകളിലേക്കു ഉറ്റുനോക്കുന്നത് കാറും കോളും പേമാരിയും ഇടിയും മിന്നലും നിറഞ്ഞതാ അതിലെ കാഴ്ചകൾ ഒരു നിഷ്കളങ്കതയും ബാക്കിയില്ല അതിൽ എന്താണ് ഈ നിർജ്ജീവിതയിൽ തേടുന്നത് ആരുടെയോ കൈപിടിച്ചാണ് നീ എന്നെ കണ്ടത് നിനക്കറിയില്ല എന്റെ ഹൃദയം നുറുങ്ങിയീ കണ്തടങ്ങളുടെ മുന്നിലായ് എത്രയോ തവണ ഞാൻ മൗനിയാണെന്നു കരുതേണ്ട  നിന്നോട് എനിക്കില്ലൊരു പരിഭവങ്ങളും പരിവേതനവും വേദനകളുടെ നിഴൽപോലും ഈ കണ്ണുകളിൽ ഇല്ല നീ എന്തെ എന്നെ ഒരു അപരിചിതമായികാണുന്നു അതല്ലേ കണ്ണുകളിൽ ഭയവും വേദനയും നിഴലിക്കുന്നേ ഇനിയൊന്നുമേ സൂക്ഷിച്ചിട്ടു കാര്യമില്ല എല്ലാം ഞാനെന്റെ കണ്ണുകളിൽ ഒളിപ്പിക്കുന്നു ..!!

ഒളിച്ചുകളി

ഓണമെന്നു കേൾക്കുമ്പോൾ ഓടിയെത്തുമെൻ മനസ്സിലിന്നു ഒഴിയാ ദുരിതങ്ങളും കണ്ണുനീരും ഓലം കൂട്ടും മുകളിലൂടെ വട്ടമിട്ടു ഓടി നടക്കും ലോഹത്തുമ്പികൾ ഒരായിരം രാക്ഷസത്തിരകളാൽ ഓളം തല്ലും പ്രളയം കെടുതികൾ ഒന്നിനേക്കാൾ വലുതെന്നു രണ്ടും ഓലിയിടുന്നു ആട്ടിൻ തോലണിഞ ഒളിച്ചു കളിക്കും ചെന്നായ്ക്കൾ ഓർത്തുകൊൾക  നിങ്ങൾതൻ ഒടുക്കം അതിവിരുദരമല്ലിനി ..!!

ഓർമ്മകൾ പൂക്കുമ്പോൾ

Image
ഓർമ്മകൾ പൂക്കുമ്പോൾ സ്വപ്നം പൂക്കും നിന്‍ മിഴികളിലെ കടലിരമ്പം കണ്ടറിഞ്ഞറിയാതെ കരിമഷിയാലെ കവിത രചിച്ച പീലികള്‍ ചിമ്മിത്തുറന്നപ്പോളറിഞ്ഞുടന്‍ എന്‍ ഇടനെഞ്ചിലൊരു മിടിപ്പിന്റെ രാഗസുധ..!! ഉച്ചയൂണ് കഴിഞ്ഞുള്ള ഒഴിവിൽ നമ്മൾ കണ്ണുപൊത്തിക്കളിയും ഞൊണ്ടി തൊടീലും നാലുമണി വിട്ടു ഓടുന്ന ഓട്ടത്തിൽ നിന്റെ മുല്ലപൂച്ചിരി കണ്ടതും കരളിൽ നിന്നും മായുന്നില്ലയോ തിരിക വരാ ബാല്യം ..!! മറവിച്ചെപ്പിൽ ഒളിപ്പിക്കാമെന്നു കരുതി ഇല്ല പറ്റുന്നില്ല കുന്നിക്കുരു മയിൽപ്പീലിത്തുണ്ട് കുപ്പിവളപ്പൊട്ട് കണ്ണിൽ നിന്നും മായുന്നില്ല നിന്റെ തിരിഞ്ഞു തിരിഞ്ഞുള്ള നോട്ടവും വാക്കുകൾ തൊണ്ടയിൽ കുടുങ്ങുന്നു വിരഹം ..!!

പറയുവാനില്ലായി പഴമനസ്സിന്നു ..!!

Image
സ്മൃതിയിടങ്ങളില്‍  ചിത്രം ചമക്കും ചിങ്ങനിലാവേ നിന്റെ നിറവാർന്ന തുമ്പമകറ്റും ചിരികണ്ടു തുമ്പമലരിൽ തുമ്പികൾ തുള്ളികളിക്കും തിരുമുറ്റത്ത് പൂക്കളം തീർക്കും ശലഭ ചിറകുകൾ വട്ടമിട്ടു തീർക്കുന്നൊരു പൂക്കളങ്ങളും മാവിൻ കൊമ്പിലായ്‌ ഊയലാടുമാന്ദവും തൂശനിലക്കുമുന്നിൽ ചമ്പ്രം പടഞ്ഞു പാർപ്പിടക പുളിശ്ശേരി പായസം ചേർത്തുണ്ണും വിശപ്പിന്റെ വിളിയറിഞ്ഞ കാലപ്പഴക്കത്തിന്‍  ഓര്‍മ്മകള്‍ തീര്‍ക്കുന്ന കണ്‍ കാഴ്ചകളില്‍ തെളിവിന്റെ കഥ പറയും പാട്ടുകളില്‍ എള്ളോളമില്ല കള്ളവും  ചതിയും ഇന്നിന്റെ മുന്നില്‍ ഇല്ലോന്നുമേ പറയുവാനില്ലായി പഴമനസ്സിന്നു ..!!

എല്ലാമൊരു പ്രഹേളിക പോലെ ..!!

Image
അവളൊരു ചുംബനം നട്ടുപിടിപ്പിച്ചു അതിനു വെള്ളമൊഴിച്ചു തണലേകി മൃദുലതയാർന്ന മുകുളം സ്വപ്നങ്ങൾക്കൊപ്പം മെല്ലെ പൊട്ടിവിരിഞ്ഞു പ്രതീക്ഷകൾ വള്ളിപ്പടർപ്പാർന്നു ആകാശ ഗോപുരത്തോളം വളർന്നു പെട്ടന്ന് വാടിതളർന്നു സ്നേഹമെന്നൊരു വളത്തിന് കുറവായിരുന്നു എല്ലാമൊരു  പ്രഹേളിക പോലെ ..!!

ശിശിരങ്ങളുടെ നഷ്ടം

Image
ശിശിരങ്ങളുടെ നഷ്ടം ഈ ജീവിതത്തിനു ഒരു അലങ്കാരവുമില്ല വസന്തത്തില്‍ പൊഴിഞ്ഞുവീണ ഇലപോലെ കടന്നുപോകും വഴിയത്രക്കാരന്റെ കണ്ണേറുവീഴാതേ നീണ്ട രാത്രികള്‍ അരുകുതുന്നി തിരക്കേറും ദിനങ്ങളുടെ തിടുക്കം വെട്ടത്തെ അതിജീവിക്കാനുള്ള ഒരുക്കം കഴിഞ്ഞു പോയ ദിനങ്ങളുടെ വര്‍ഷത്താളില്‍ ഈ ജീവിതത്തിനു ഒരു അലങ്കാരവുമില്ല ശിശിരമാസത്തിലെ ഓര്‍ക്കാതെ പൊഴിയും മഴയില്‍ ഒരു ചൂട് ചായ കോപ്പയിലെ നീരാവി പോലെ ഓര്‍മ്മ ചെപ്പില്‍ ഒതുക്കി സൂക്ഷിക്കും വായിച്ചു തീര്‍ന്ന പുസ്തകത്തിലെ വരികള്‍ ചേര്‍ത്തു വെക്കും പാലം പോലെ

പ്രണയമേ ..!!

എന്നിലെ മൗനം വാചാലമെങ്കിലും ഉള്ളിന്റെ ഉള്ളിൽ തുടിപ്പു നിൻ ഓർമ്മകളുടെ തിരയിളക്കം നിന്റെ ചുണ്ടുകൾ പുട്ടിയിരുന്നിട്ടും കണ്ണുകൾ പറയുന്നുണ്ടായിരുന്നു ഉള്ളിന്റെ ഉള്ളിലെ നിഴലനക്കം . നിൻ കവിളിൽ വിരിയും പൂക്കളിൽ ഞാനൊരു ശലഭമായി ചുംബിച്ചകലാൻ മോഹം സന്ധ്യകള്‍ കൂടണയുമ്പോള്‍ കാത്തിരിക്കുന്നിതാവീണ്ടുമൊരു സായന്തനത്തിനായ് നീയും കൂടണയുക എന്‍ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍ കേട്ടറിഞ്ഞ് അടുത്തതല്ലേ എന്‍ വേദനകളിലും ചിരിക്കാന്‍ പഠിപ്പിച്ചുവോ ..!! നിന്‍ മുഖശ്രീയാലിന്നു ഈറനായ് ഇന്ദുവും നമ്രശിരസ്ക്കനാകുന്നുവോ നിനക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍ ഈശ്വരനും മാറിടുന്നു , പ്രണയമേ ..!!

മിടിപ്പ് ഏറിവന്നു ..!!

നിൻ മൊഴിയും മിഴിയും ചേർന്നു തിളങ്ങി നിലാവിൽ കനവോ നിനവോ അറിയാതെ ഞാൻ മയങ്ങി പോയി കരളിൽ കരുതിയ പ്രണയ തേൻ കണം ഇറ്റു വീണു ചിതറി നിൻ മുഖകാന്തിയിൽ എല്ലാമലിഞ്ഞു ചേർന്നല്ലോ നീ അകന്നപ്പോൾ തന്ന് അകന്ന നോവോ വിരഹം നാം പങ്കുവച്ച അധര മധുരമിന്നും കവിതയായി മാറുന്നുവോ.. പാടാനറിയാത്ത എന്നെ നീ ഒരു പാട്ടുകാരനാക്കിയില്ലേ മനസ്സിൽ നിന്നും നൃത്തമാടാതേ വന്നീടുക വേഗം ..!! തുമ്പൂച്ചിരി പടർന്നു നിലാവിന്റെ നിറം പകർന്നു പാൽ പ്രഥമനിൽ തേങ്ങാപ്പാലിൽ ഓണം മധുരം മിഴികളിൽ തിളങ്ങി തിരുവാതിരകളിയുടെ ലഹാരാനുഭൂതി കണ്ടു കരളിൽ മത്താപ്പൂപൂത്തിരി കത്തി ഇടഞ്ചിൽ പഞ്ചാരി മേളം മുഴങ്ങി മനസ്സു പുലികളിതുടങ്ങി ശുഭ്രരാത്രി പറയാനൊരുങ്ങി കർക്കിടകുളിർ ചിങ്ങം പുലരാൻ നേരത്തു കൊണ്ടൊരു സ്വപ്നം കുളിർനിലാവ് പെയ്യും നേരത്തു നിന്നോർമ്മകൾ നെയ്യുമെൻ മനസ്സിൽ മൊട്ടിട്ട ചിത്രങ്ങൾക്ക് ചിറകുവച്ചു നീയറിയാതെ    സ്വപ്നങ്ങൾ തോറും തത്തികളിച്ചുവല്ലോ മൃദുവാർന്ന ചുണ്ടുകൾ ചുംബനങ്ങൾക്കു മുതിരും നേരം മിഴികൾ താനേ തുറന്നു ഇരുളും ഞാനും മാത്രമായ് പ്രണയം വഴിയും നേരത്തു വിരഹം തുളുമ്പിയ മിഴികൾ ചുണ്ടോളമെത്തിയെ നേരം ഉപ്പിൻ രുചിയെന്നറിഞ്ഞു മനസ്സിൽ  കൂട്

കുറും കവിതകള്‍ 775

ചന്ദ്രഗ്രഹണം ഗ്രഹണിപിടിച്ച കടല്‍ . അലറി വിളിച്ചു തീരത്തേക്ക് ..!! പ്രതീക്ഷകളിനി അസ്തമിക്കില്ല ചിറകുമുളക്കും ചക്രവാളചരുവിൽ ..!! പുതപ്പിനുള്ളിൽ കണ്ട സ്വപ്നങ്ങൾക്ക് നീലിമ . ചക്രവാളത്തിനു തുടിപ്പ് ..!! കൺകോണിലെ ചിരിയിൽ വസന്തത്തിന് ഋതുശോഭ .. കൈവിട്ടകന്നോരു നിർവൃതി  ..!! ആഴിയുടെ നീലിമ പുണർന്നൊരു കായലിനെ വെഞ്ചാമരം വീശി തീരത്ത് ഓലപ്പീലി ..!!  കടവത്ത് ആളൊഴിഞ്ഞു കാത്തുകിടപ്പാണിന്നും നിന്റെ കാലൊച്ചകൾക്കായ് ..!! നിലാവിന്റെ തലോടലിൽ വിടർന്നു പുഞ്ചിരിപ്പു പ്രണയമായി ആമ്പൽ ..!! ഇല്ല കൊടുക്കില്ല നിർവൃതി കൊള്ളുവാൻ കാറ്റും കാറും അകന്നു ..!! സുഖവും ദുഖവും ഒന്നുചേരുമോരു ശിശിരവസന്തം ..!! വിസ്‌മൃതിയിലാണ് ഓർമ്മകൾ നൽകും മുറിപ്പാടുകൾ വീണ്ടും ..!!

ചിലമ്പൊലി മാത്രമായ്

അറിയുന്നുഞാൻ നീ തന്നകന്ന  നോവുകളോരോന്നും വർഷമായ് പെയ്യ്തു നിറച്ചൊരെൻ കൺ തടങ്ങളും വസന്തമായ്‌ വന്നു തന്നൊരു പുഷ്പ സുഗന്ധങ്ങളും ഗ്രീഷ്മമായ്‌ എന്നിലെ തണലകറ്റിയ ശിഖിരങ്ങളും ഇലയില്ലാതെ നിന്ന് വിറക്കും ശിശിര കുളിരുകളും നീറും മനസ്സിൻ  ആഴങ്ങളിൽ മൗനം തേങ്ങലാകുമ്പോഴും നിന്റെ ഓർമ്മകളെന്നിൽ വളർന്നു വാക്കുകളായി അക്ഷര മരമായ് പൂത്തുലയുമ്പോൾ വിരഹമില്ലാതെ എൻ ചുറ്റിലും നീ നൃത്തമാടും ചിലമ്പൊലി മാത്രമായ്