ഗുരുവായൂരപ്പാ... കനിഞ്ഞീടണേ

ഗുരുവായൂരപ്പാ... കനിഞ്ഞീടണേ
പല്ലവി

ഗുരുവായൂരപ്പാ കനിഞ്ഞീടണേ,
കണ്ണീർ തുടച്ചു നീ കാത്തീടണേ;
ഗുരുവായൂർ വാഴും എൻ കൃഷ്ണാ,
അരികിൽ വന്നു നീ അനുഗ്രഹിക്കണേ.

ചരണം 1

അറിവില്ലാതെൻ കരളിലെ ഭാരങ്ങൾ
അറിയാതെയെന്നെ പുണരുന്ന കൃഷ്ണാ,
ഗുരുവായൂർ വാഴും എൻ കണ്ണാ നീ
കനിവോടെ എന്നെ കാത്തീടണേ.

ചരണം 2

കുചേലൻ നൽകിയൊരു പിടിയരി പോലെ,
അല്പമെന്നുള്ളതു കൈക്കൊള്ളണേ;
എൻ കണ്ണിലെ സങ്കടം തീർത്തു നീ,
അരികിൽ വന്നു നീ രക്ഷിക്കണേ.

ചരണം 3

വേദനയേറെ മനസ്സിലുണ്ടെങ്കിലും,
അതോർത്തു ഇനി വിഷമിക്കില്ല;
ഗുരുവായൂരപ്പന് സങ്കടമാകുമ്പോൾ,
അതുമാത്രം എനിക്കു സഹിക്കില്ല കണാ.

ചരണം 4

ഗോപികമാർ അന്നു പ്രാർത്ഥിച്ചതുപോലെ,
എനിക്കും നിന്നെ എന്നും പ്രാർത്ഥിക്കണം;
നിൻ പാദപങ്കജം ചേർത്തണച്ചീടുവാൻ,
സദാകാലവും ഞാൻ വണങ്ങീടണം.

ചരണം 5

എന്റെ ഗുരുവായൂരപ്പാ നീയൊന്നു വന്നെൻ,
കണ്ണീർത്തുള്ളികൾ തുടച്ചീടണേ;
അരികിൽ വന്നു നീ പുണർന്നെന്നെ,
അഭയം നൽകി അനുഗ്രഹിക്കണേ.

ചരണം 6

പ്രാണനിൽ തുളുമ്പുന്ന സ്നേഹത്തോടെ,
ജന്മജന്മാന്തരം പാടീടാം ഞാൻ;
ഗുരുവായൂർ മണ്ണിലെ ദിവ്യജ്യോതിയേ,
കണാ കൃഷ്ണാ ശരണം ശരണം.

സമാപനം

ഗുരുവായൂരപ്പാ കനിഞ്ഞീടണേ,
കണ്ണീർ തുടച്ചു നീ കാത്തീടണേ;
എൻ ഹൃദയത്തിൽ വാഴും കൃഷ്ണാ,
കണാ കൃഷ്ണാ ശരണം ശരണം.

രചന: ജീ ആർ കവിയൂർ
21-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം