നീലത്തിന്റെ ആഴം
നീലത്തിന്റെ ആഴം
നീലത്തിന്റെ ആഴങ്ങളിൽ
മൗനം തിരകളായ് ഒഴുകിനിന്നു,
മേഘങ്ങൾ തൊടാത്ത വിസ്താരം
അനന്തം പോലെ വിരിഞ്ഞിരുന്നു.
കണ്ണുകൾ കണ്ട ദൂരങ്ങളെക്കാൾ
ഹൃദയം ഏറെ സഞ്ചരിച്ചു,
പറയാതെ നിന്ന സ്വപ്നങ്ങൾ
പ്രകാശമായി വിടർന്നിരുന്നു.
അളന്നത് ആകാശമല്ല,
സ്വന്തം ഉള്ളിന്റെ വിശാലതയായിരുന്നു,
ആഴം തേടിയ നിമിഷത്തിൽ
അതിരുകൾ അലിഞ്ഞുപോയി.
ജീ ആർ കവിയൂർ
06 08 2026
(തിരുവല്ല, കവിയൂർ)
Comments