ഒരു കൊച്ചു സ്വപ്നങ്ങളൊക്കെ

ഒരു കൊച്ചു സ്വപ്നങ്ങളൊക്കെ
ഒരു കൊച്ചു സ്വപ്നങ്ങളൊക്കെ
നെഞ്ചോട് ചേർത്തു ഞാൻ
ഒരു പാടു നാളായി കാത്തിരിപ്പൂ
ഒരിക്കലെങ്കിലും ഒന്നു കാണുവാൻ

കണ്ണുകളിൽ പ്രണയത്തിൻ തിരിനാളം
തെളിയുന്ന നാൾ വരെയെന്റെയുള്ളിലെ
മൗനം ഈ ജാലകപ്പടിയിലായി
കാത്തിരിക്കാം വരുമെന്ന തോന്നലുമായി നീ അരികിൽ

ഓർമ്മകളാൽ ചുറ്റപ്പെട്ട വഴിയിൽ
അലഞ്ഞു തിരിഞ്ഞു നിന്നു
വരാത്തൊരു മനോഹരകാലം
മറഞ്ഞുപോയല്ലോ കൂട്ടുകാരാ...

മധുരനോവിന്റെ ചെപ്പിലെ
ഉടഞ്ഞ കനവുകളൊക്കെയും
തീർന്നു വന്ന ചിന്തകളാലൊരു
ഒരു മനോഹര ചിത്രം പോൽ

ജീ ആർ കവിയൂർ 
10 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം