Posts

Showing posts from May, 2022

ഇനി അതിജീവിക്കാം

ഇനി അതിജീവിക്കാം മൂടിപൊതിഞ്ഞ ചിരികൾ മനസ്സിൽ ചികഞ്ഞു നീറി മെഴുകി വെടുപ്പാക്കിയ മറുമൊഴികൾ വിങ്ങി മധുര സ്നേഹകണികകൾ മിഴികളിൽ തിരക്കറിയിച്ചു മഴപോലെ ആർത്തു വന്നു മേഘങ്ങൾ നിറഞ്ഞ ചിത്തം മനുഷ്യനെ അകറ്റി നിർത്തിയ മൗനമാർന്ന ദിനങ്ങളുടെ  മികവെന്നു പറയാതെ  മായയുടെ പിടിമുറുക്കം മറക്കുക പൊറുക്കുക  മതി കളഞ്ഞു ഉയരുക മടി കളഞ്ഞു മാടിയൊതുക്കി മാനങ്ങൾ തേടി അതിജീവിക്കാം ജീ ആർ കവിയൂർ 31 05 2022

വാസ്തവം

വാസ്തവം കടലെത്ര ആഴവും പരപ്പുമുള്ളതാകുകിലും ആരുടെയും ദാഹം ശമിപ്പിക്കാനാവില്ലല്ലോ ഒരു ചിരാതിൻ പ്രകാശത്താൽ രാവ് താണ്ടാം എന്നാലൊരു സൂര്യനാലും മാറ്റി മറിക്കാനാവില്ലല്ലോ  രാവിനെ ഓരോ കഷ്ടപ്പാടുകളും പരിശ്രമത്താൽ നേടിയെടുക്കാമെന്തും വെലിപ്പചെറുപ്പങ്ങളില്ലാതെ നാം തുള്ളികൾ മാത്രമുള്ളെങ്കിലെന്തു  തുള്ളികൾ കൊണ്ടു സാധ്യമാക്കാം പ്രതാപവും പണവും ആരാണ് ആഗ്രഹിക്കാത്തത് സാഗരവും നിന്റെ വരവിനെ  കാത്തു കഴിയുന്നു  ജിജ്ഞാസയാൽ പിടിവിട്ടു  നിൽക്കുമ്പോൾ മഴയില്ലാതെ സാഗരവും നിനക്കായി  കാത്തു നിൽക്കുമ്പോൾ  മൊഴറിയില്ല മുഖമില്ലാതെ മറ്റെന്തും നേടിയെടുക്കുമ്പോൾ പൂഴി നിറഞ്ഞ കാറ്റടിച്ചു  സാഹിതവും ഏറ്റെടുക്കാൻ തയ്യാറായതല്ലോ  മഞ്ഞിന്റെ കണങ്ങളാൽ നനവും എറുരുമ്പോഴും നീ ഉണ്ടോ നിൻറെ സാമീപ്യം ഉണ്ടോ ഇല്ലയോ എന്നറിയില്ല തലയുയർത്തിനിൽക്കുമ്പോഴും മനസ്സിലാക്കുക ജയപരാജയങ്ങൾ ഒരിക്കലും നേർ കാഴ്ചയാൽ തിരിച്ചറിയുന്നു .നീ പാർത്ഥനാണെങ്കിലും ഇല്ലെങ്കിലും ഞാൻ എപ്പോഴും നിൻ നിഴലുപോലെ പിന്തുടരുന്നുവെങ്കിലും കൃഷ്ണൻ നിന്റെ സാരഥി ആണെങ്കിലും അല്ലായെല്ലെങ്കിലും , വനം നിബദ്ധമായെങ്കിലും എന്റെ അന്തകരണം സന്യാസ ജീവിതത്തെ കാംഷിക്കുന്നുവല്ലോ , പണത്തിന്റെ  ഗുണക

കൃഷ്ണ കൃഷ്ണ കൃഷ്ണാ കൃഷ്ണാ

കൃഷ്ണ കൃഷ്ണ  കൃഷ്ണാ കൃഷ്ണാ  ശ്യാമ രാധേയെന്നു പാടുന്നു ചിലർ  മുരളീധരാ മുകുന്ദായെന്നു മറ്റു ചിലർ  നിൻ കൃപയാലെ ജഗത് ശോഭിതം  നിൻ കൃപയാലെ ജഗത് ശോഭിതം  ശ്യാമ രാധയെന്ന പാടുന്നു ചിലർ  മുരളീധരാ മുകുന്ദായെന്നുമറ്റു ചിലർ  മയിൽപീലി കിരീടത്തിൽ ധരിച്ചവനേ മനോഹരം നിൻ ദർശനം പുണ്യം  കോമളമാം നിൻ പുഞ്ചിരിയും  കേളികളാടും നിൻ കുസൃതിയും  രാധയും മീരയും നിൻ ജപമാലയാൽ  അണിഞ്ഞുവല്ലോ തുളസിമാല കഴുത്തിൽ  നിൻ കൃപയാലേ ജഗത്  ശോഭിതം നിൻ കൃപയാലെ ജഗത് ശോഭിതം  യശോദയുടെ ഓമന മകനെ  നന്ദഗോപരുടെ കണ്ണിൻ മണിയെ  നിൻ കൃപയാലെ ജഗത് ശോഭിതം  നിൻ കൃപയാലെ ജഗത് ശോഭിതം  മീര പാടി നിൻ ഭജനകൾ  മനമോയാടി മയിൽപേട പോലെ  മുരളിക പാടി രാഗം വൈരാഗി  മധുരമായ ഏറ്റുപാടി ഗോകുലമാകെ നിൻ കൃപയാലേ ജഗത് ശോഭിതം  നിൻ കൃപയാലെ ജഗത് ശോഭിതം  ശ്യാമ രാധേയെന്നു പാടുന്നു ചിലർ  മുരളീധരാ മുകുന്ദായെന്നു മറ്റു ചിലർ  നിൻ കൃപയാലെ ജഗത് ശോഭിതം  നിൻ കൃപയാലെ ജഗത് ശോഭിതം  ജീ ആർ കവിയൂർ 29 05 2022

വിരമിക്കുന്ന ഷീല ടീച്ചർക്ക്

വിരമിക്കുന്ന ഷീല ടീച്ചർക്ക് നീ വിജ്ഞാനത്തിൻ ജലകണങ്ങളാൽ നട്ടുനനച്ചു ഞങ്ങളിൽ മുളപ്പിച്ചു  വിദ്യയുടെ ബീജങ്ങൾ സർഗാത്മകതയുമാവേശവും ഊട്ടിയുറപ്പിച്ചു ഞങ്ങളിൽ വഴിയറിയാതെ കാടകത്തിലേറവേ വെട്ടി തെളിച്ചു ഞങ്ങൾ തൻ പാതയെ നീവിജ്ഞാനത്തിൻ സൂര്യകിരണങ്ങളാൽ പ്രകാശമാനക്കിയില്ലേ പലപ്പോഴും ഇതാ അവകൾ വിളഞ്ഞു കായിച്ചു നിൽപ്പു കഷ്ടപ്പാടിന്റെ വഴി നടന്നു അവസാനം തണൽ തേടുമ്പോൾ ഇളവെൽക്കുക കാണുക ഞങ്ങളാവും വിളയിടങ്ങളുടെ വളർച്ചകൾ  വിശ്രമത്തോടെ ഇരുന്നു കാണുക ഏറെ ഓടി തളർന്നില്ലേ  വർഷങ്ങൾ പിന്നിലേക്ക്  ഒന്നെത്തി നോക്കുക  നിൻ ത്യാഗത്തിന്റെ ദിനങ്ങൾ  ഇന്ന് പടിയിറങ്ങുമ്പോൾ ഓർമകൾ നിനക്കെന്നും ഒരു പൊൻതൂവൽ സമ്മാനിക്കട്ടെ അമ്മമനസാകും സ്നേഹത്തിൻ സരോവരമേ ഞങ്ങളുടെ ആദ്യാപികയാം ഷീലടീച്ചറെ നിനക്കു അർപ്പിക്കുന്നു ഞങ്ങളിന്നു അനന്തകോടി പ്രണാമം.... ജീ ആർ കവിയൂർ 29 05 2022.

ശ്രീയെഴും വല്ലഭ

ശ്രീയെഴും വല്ലഭ  ശ്രീവല്ലഭ നല്ലവാ  ആപൽ ബാന്ധവനേ  ആത്മ സംരക്ഷകനേ അവിടുത്തെ കൃപയില്ലാതെ  ആടുകയില്ലൊരുയിലയും ഭഗവാനെ  ശ്രീയെഴും വല്ലഭ  ശ്രീവല്ലഭ നല്ലവാ  അറിവിന്റെ അറിവേ അഷ്ടൈശ്വര്യ സിദ്ധികൾ  പ്രാപ്തനാക്കുവോനെ ശ്രീയെഴും വല്ലഭാ ശ്രീവല്ലഭ നല്ലവാ ശ്രീയെഴും വല്ലഭ  ശ്രീവല്ലഭ നല്ലവാ  ശ്രീചക്രദാരി  ശ്രീവത്സാ ശ്രീ വൈകുണ്ഠ വാസനെ  ഗദായുധ ധാരി ഗരുഡ വാഹന  ഗതിവിഗതികളാൽ    ഭക്തനെ നയിപ്പവനെ. ശ്രീയെഴും വല്ലഭ  ശ്രീവല്ലഭ നല്ലവാ  ജീ ആർ കവിയൂർ 26 05 2022  

ശ്രീവല്ലഭ സ്വാമി ....

ശ്രീവല്ലഭ സ്വാമി ....  ഇത്തിരി നേരമെങ്കിലും  നിന്നരികിലെത്താൻ  വല്ലാതെ മനം തുടിക്കുന്നു വല്ലോ  ശ്രീവല്ലഭ സ്വാമി .... ശ്രീലകത്ത് നിന്നും നീ  സമ്മാനിക്കും പുഞ്ചിരിപ്പൂ  എനിക്ക് തരും സമ്മാനമല്ലോ ശ്രീവല്ലഭ സ്വാമി ..... കേശവിവാദം കണ്ടു തൊഴുമ്പോൾ  കേശവാ മനസ്സിനു എന്തൊരാനന്ദം   കദനങ്ങളകറ്റുവോനെ കരുണാകരനെ ശ്രീവല്ലഭ സ്വാമി ..... ശ്രീ ബലിക്കു വലംവച്ചു വരുന്നേരം  തൃക്കൺ പാർത്ത ഞങ്ങളെ  അനുഗ്രഹിക്കുന്നുവല്ലോ അവിടുന്ന്  ശ്രീവല്ലഭ സ്വാമി  തിരുനട തുറക്കു വോളം  നിൻ സഹസ്രനാമങ്ങളുരുവിട്ടു നിന്നേൻ  തിരുമേനി കണ്ടു തൊഴുവാൻ  ശ്രീവല്ലഭ സ്വാമി  ജീ ആർ കവിയൂർ  24 05 2022     

കവരുന്നു നിത്യം

കവരുന്നു നിത്യം  കനവിൽ നീ വന്നെൻ  കദനങ്ങളകറ്റിയില്ലേ  കടലോളം സ്നേഹം  കനിഞ്ഞു തന്നകന്നില്ലേ  കൺതുറന്നപ്പോഴേക്കും  കടന്നു നീയെങ്ങു പോയ് കടൽക്കാറ്റായി മാറിയോ  കന്മദത്തിൻ മണമായോ  കടലാസിൽ വർണ്ണമായ് കവിതയായി വിരിഞ്ഞു  കനവിലും നിനവിലും  കവരുന്നു നിത്യമെൻ മനം  ജീ ആർ കവിയൂർ  22 05 2022

चौदहवीं का चाँद हो, या आफ़ताब होചോദിവിക്ക ചാന്ദ് എന്ന സിനിമയിലെ ഷക്കീൽ ബദായുണിയുടെ രചനയുടെ പരിഭാഷ

चौदहवीं का चाँद हो, या आफ़ताब हो ചോദിവിക്ക ചാന്ദ് എന്ന സിനിമയിലെ ഷക്കീൽ ബദായുണിയുടെ രചനയുടെ പരിഭാഷ  പതിനാലാം രാവിലെ  ചന്ദ്രികയോ  ഉദിച്ചു ഉയരും സൂര്യനോ നീ എവിടെയാണെങ്കിലും  നിനക്കായി ഞാൻ  ഈശ്വരനെ ആണയിട്ടു പറയുന്നു  നിനക്കു തുല്യയായ്‌  ആരുമില്ലവേറെ നീ മാത്രമേയുള്ളൂ...!! നിൻ അളകങ്ങൾ  മൃദുമേഘങ്ങൾ കണക്കെ മുത്തമിടുന്നുവല്ലോ  നിൻ തോളുകളിൽ നിൻ മിഴികൾ മധു ചഷകംപോലെ നീ നിറക്കുന്നു പ്രണയ വീഞ്ഞിൻ ലഹരിയതിൽ നിൻ മുഖം തടാകം പോലെ അതിൽ വിരിയും താമരയല്ലോ നിൻ പുഞ്ചിരി  അതോ ഒരു ഗാസലിൻ വിശുദ്ധമാർന്ന കവിയുടെ പ്രണയമഹാകാവ്യ സ്വപ്നമോ നിൻ ചുണ്ടുകളിൽ തിളങ്ങും പ്രകാശധാര നിൻ പൂമുഖത്തു വെക്കും വിളക്ക്  പോലെയോ ആരും നിർവചിക്കാനാവാതെ നിൻ സൗദര്യത്തിലായി മയങ്ങി വീഴുന്നുവല്ലോ  നീ അലൗകിക പ്രതിഭാസമോ ലോകത്തിലേക്കും അമൂല്യ രത്നമോ പതിനാലാം രാവിലെ  ചന്ദ്രികയോ  ഉദിച്ചു ഉയരും സൂര്യനോ നീ എവിടെയാണെങ്കിലും  നിനക്കായി ഞാൻ  ഈശ്വരനെ ആണയിട്ടു പറയുന്നു  നിനക്കു തുല്യയായ്‌  ആരുമില്ലവേറെ നീ മാത്രമേയുള്ളൂ...!! രചന ഷക്കീൽ ബദായുണി ചലച്ചിത്രം ചോദിവിക്ക ചാന്ദ് പരിഭാഷ ജീ ആർ കവിയൂർ 22 05 2022     

കൂത്താട്ടുകുളം കോഴിപ്പള്ളിക്കാവിലമ്മ

കൂത്താട്ടുകുളം  കോഴിപ്പള്ളിക്കാവിലമ്മ        അമ്മേയമ്മേ കാളിയമ്മേ കോഴിപ്പള്ളിക്കാവിലായിവാഴുമമ്മേ  ! വന്നു തന്നീടുക യനുഗ്രഹമമ്മേ  ! മീനഭരണി നാളിലായി നിൻ നടയിൽ വന്നു ഞാൻ കണ്ണടച്ചു ധ്യാനിച്ചു കൈകൂപ്പി  ത്തൊഴുതു നിൽക്കവേ !  കണ്ടിതു  പഞ്ചവർണ്ണ പ്പൊടികളാൽ  കൈയ്യിൽ ദാരികനുടെ തലയറുക്കുന്ന  ഭദ്രകാളിയുടെ ചിത്രങ്ങളാൽ  കളമെഴുതി പൂജയ്ക്ക് വച്ചു പാട്ടുപാടി  ! അമ്മേയമ്മേ കാളിയമ്മയെ കോഴിപ്പള്ളിക്കാവിൽ വാഴുമമ്മേ ! കന്യകൾ താലപ്പൊലിയുടെ  പൊലിമയാൽ നിൽക്കവേ ! തിരയുഴിച്ചാടി കളത്തിലേറിയുറഞ്ഞുതുള്ളിക്കളം മായിച്ചു വന്നൊരുങ്ങി നിൽക്കുമ്പോൾ  ! ശിവനും നാരദനുമാദ്യം വന്നുറഞ്ഞാടിനിൽക്കുന്നേരം ! ദാരികനും പുറപ്പെട്ടു വന്നിതു ! മുഖത്ത് തേച്ചുടുത്തുകെട്ടി  ക്കുരുത്തോല മുടിയേറ്റിയാടി ! ചെണ്ട ചേങ്ങിലയിലത്താളത്തിലായി  കാളി കൂളിയും വന്നു പോർവിളി കൂട്ടി ! യുദ്ധത്തിൽ ദാരികനുടെ തലയറുത്തു  പുലരി വെട്ടം വരും മുൻപേ  ! ശിവസ്തുതി പാടിയൊടുക്കുന്നു മുടിയേറ്റും ! അമ്മേയമ്മേ കാളിയമ്മേ കോഴിപ്പള്ളിക്കാവിൽ വാഴുമമ്മേ ! എന്നുള്ളിലെയഹന്തയാം ദാരികനെ  നിഗ്രഹിച്ചനുഗ്രഹിയ്ക്കുക  ! അമ്മേ ഞങ്ങളെ നിത്യം കനിയുകയമ്മേ ...!!! ജീ ആർ കവിയൂർ 21 05 2022

ഭഗവാനെ ശ്രീവല്ലഭാ

ഭഗവാനെ ശ്രീവല്ലഭാ നിന്നെക്കുറിച്ചൊന്നെഴുതി  പാടുവാൻ കൊതിയോടെ  വരുന്നു നിൻ നടയിലേക്കായ്  ശ്രീയെഴും വല്ലഭാ ശ്രീവല്ലഭാ.. എന്നെ മറന്നു എല്ലാം മറന്നു നിന്നരികെ വന്നു തൃപ്പാദത്തിലലിയാൻ വെമ്പുന്നേൻ  ശ്രീയെഴും വല്ലഭാ ശ്രീവല്ലഭാ.. അങ്ങയെ തൊഴുതു വലം  വച്ചു വരും നേരം  മനസ്സിനെന്തൊരാനന്ദം വൈകുണ്ഡ സന്നിധിയിലെന്നപോലെ ശ്രീയെഴും വല്ലഭാ ശ്രീവല്ലഭാ.. ജീ ആർ കവിയൂർ 19 05 2022

क्या चार बेटे मिलकर एक माँ को रख नहीं सकते I വിഷ്ണു സക്സേനയുടെ ഗീതത്തിൻ പരിഭാഷ

  क्या चार बेटे मिलकर एक माँ को रख नहीं सकते വിഷ്ണു സക്സേനയുടെ ഗീതത്തിൻ പരിഭാഷ ഇന്നൊന്നാരെയും നോക്കുകിൽ സുഹൃത്തായി വന്നു ചതിയന്മാരായി സുകൃതക്ഷയം നൽകിയകലുന്നുവല്ലോ മാതാപിതാക്കളല്ലോ മനസ്സുനിറക്കുന്നത് സൗജന്യമായിന്നു ആരാണോ ആവോ ആശിർവാദം നൽകുകയെന്നത് ചിന്തനം ഹൃദയ മുറിവുകളെ മറക്കുവാനാവുകയില്ലല്ലോ അവർവരികയിലൊരിക്കലുമാവിശ്യങ്ങളുമായി ഒന്നുമേ നൽകിയില്ലെങ്കിലുമവർ ശപിക്കില്ലൊരിക്കലും മക്കളെ ഒരമ്മയെ നാലുമക്കളാരിക്കലും പരിപാലിക്കാനൊരുങ്ങുന്നില്ല  എന്നാലോ ഒരു അമ്മ നാലുപേരെയും ഒരുപോലെ നോക്കി സംരക്ഷിക്കുമല്ലോ മാറിവരുമീ കാലത്തിൻ ഗതിയൊന്നാറിക നമ്മൾ നമ്മൾ തൻ നിഴൽ പോലും കാണാതെ പോകുന്നുവല്ലോ ഇന്ന് നമ്മളവരുടെ വാക്കുകളെ തടയുന്നു ഈ വന്ദ്യവയോധികരല്ലോ നമ്മളെ ജീവിതത്തെ വാക്കുകൾ കൊണ്ട്  നേരിടാൻ  പഠിപ്പിച്ചത് മറക്കുന്നുവല്ലോ കൈരേഖകൾ നോക്കി വായിക്കാനാറിയാതെ കാറ്റിന്റെ ശക്തിയെ തടക്കുവാനാവാതെ  മാതാപിതാക്കളെ പരിപാലിക്കാനാവില്ലയെങ്കിൽ ഞാനിതാ പറയുന്നു ഇങ്ങനെ ഉള്ളവർ ഒരിക്കലും ജീവിതത്തിൽ മുന്നേറുകയില്ല സത്യം രചന വിഷ്ണു സക്സേന പരിഭാഷ ജീ ആർ കവിയൂർ 18 05 2022.

तुम हवा बन सको.नाप लूंगा मैं.गगन.बनकरഡോക്ടർ വിഷ്ണു സക്സേനയുടെ ഗീതത്തിന്റെ പരിഭാഷ

तुम हवा बन सको.नाप लूंगा मैं.गगन.बनकर ഡോക്ടർ വിഷ്ണു സക്സേനയുടെ ഗീതത്തിന്റെ പരിഭാഷ നീ കാറ്റായി മാറുമെങ്കിൽ അളനീടാമീ ആകാശമാകേ പക്ഷെ ഞാനെങ്ങനെ ഒറ്റക്ക് യുദ്ധം ചെയ്യുമീ കൊടുക്കാറ്റിനോടായ്‌ നീ നിന്റെ മിഴിമുനയാൽ എയ്യുകിലൊരു പക്ഷിയാം ഞാനങ്ങു ജീവനോടുക്കുമല്ലോ പോകെ പോകെയീ കാറ്റിൻറെ കാലിടറുന്നത് നിന്റെ ശ്വാസത്തിന്റെ വൈഭത്താലല്ലോ പോകുമ്പോഴായ് നിനക്കു പറയുവാനുള്ളത് എന്റെ കാതിലായ് മെല്ലെ പറഞ്ഞീടമല്ലോ നിന്റെ വിരലുകളെന്റെ വിരൽ തൊടുമ്പോൾ രാവ് എനിക്ക് മദ്ധ്യാനമായ് തോന്നുന്നുവല്ലോ ഏതു രീതിയിലാണോ നിന്നെ ഞാൻകാണുന്നത് അതങ്ങു വലിയസമ്മാനമായി കരുതുന്നുവല്ലോ നീ നിന്റെ മിഴിമുനയാൽ എയ്യുകിലൊരു പക്ഷിയാം ഞാനങ്ങു ജീവനോടുക്കുമല്ലോ നീ കാറ്റായി മാറുമെങ്കിൽ അളനീടാമീ ആകാശമാകേ മുറിവുകളൊക്കെ കണ്ണുനീരാൽ  നീ നനക്കിമെങ്കിൽ പ്രണയത്തിൻ അൻമ്പാൽ ഞാൻ നനഞീടുമല്ലോ അങ്ങിനെ എന്റെ അറിവില്ലായിമ്മയുടെ കുസൃതികൾക്കൊരു മുടിവുവെങ്ങിനെ കുറയും നീ എന്നെയൊന്നു തൊട്ടു ലഹരിയിലേക്കു കൊണ്ട് പോകുകിൽ ഈ അനുഭൂതിക്കൊപ്പം നീ തണലേകുക പരസ്പരമീവണ്ണമിങ്ങനെ മനസ്സിലാക്കീട്ടെന്തു പ്രയോജനം നീ കാറ്റായി മാറുമെങ്കിൽ അളനീടാമീ ആകാശമാകേ എപ്പോഴൊക്കെ കടല്തീരത്തിലായി കണ്ട

ലയം

ലയനം  ഏറിയിറങ്ങുന്നു  കുന്നും കുഴികളും   മരക്കൂട്ടങ്ങൾക്കിടയിലൂടെ അരുവിയും പുഴയും  തീരങ്ങൾ കടന്ന്  കടലോളമെത്തിയ  ദുഃഖപൂർണ്ണമാം  കല്ലും മുള്ളും നിറഞ്ഞ വഴികൾ   ഇടയ്ക്കു പെയ്യുന്ന മഴ  കുളിർകാറ്റായി വന്ന  പ്രണയവും പരിഭവവും  വിരഹവും വേർപാടും  പിറവികളും പരിവേഷണങ്ങളും  വാമൊഴിയും വരമൊഴിയും  അവസാനമായ് ശാന്തി തേടുന്ന  സ്മൃതി മണ്ഡലങ്ങളിൽ  നിത്യമാർന്നൊരവസാനം  പുനർജനി തേടാത്ത  ആത്മ പരമാത്മ ലയം ഓം ശാന്തി ശാന്തി ശാന്തി  ജീ ആർ കവിയൂർ  15 05 2022

തിരുവല്ലാലയ വാസനേ

തിരുവല്ലാലയ വാസനേ ശ്രീയെഴും ശ്രീവല്ലഭനേ തിരുമേനി കണ്ടു വണങ്ങുന്നേൻ തവദർശന പുണ്യമെൻസൗഭാഗ്യം തിരുവല്ലാലയ വാസനേ ശ്രീയെഴും ശ്രീവല്ലഭനേ... ആട്ടവിളക്കിനുമുന്നിലായി ആടിത്തിമിർക്കും പദചലനങ്ങളിൽ   ആകൃഷ്ടനായി വന്നിരുന്ന് ആനന്ദത്തിലാറാടുന്നവനേ.. തിരുവല്ലാലയ വാസനേ ശ്രീയെഴും ശ്രീവല്ലഭനേ... സന്താന ഭാഗ്യം ലഭിച്ചവർ  സന്തോഷത്തോടെ നടത്തുന്നിതു സന്താനഗോപാലമാട്ടക്കഥ വഴിപാട്  സാക്ഷികളായ് ഭക്തർ കൈകൂപ്പിടുന്നു   തിരുവല്ലാലയ വാസനേ ശ്രീയെഴും ശ്രീവല്ലഭനേ... ജീ ആർ കവിയൂർ 14 05 2022

കൽപ്പാന്ത കാലത്തോളം

കൽപ്പാന്ത കാലത്തോളം  നിൻ കണ്ണിൽ വിരിയും  പ്രണയാക്ഷരങ്ങളിൽ  പിടയ്ക്കുന്ന മനസ്സിന്റെ  തുടിക്കുന്ന താളമറിയുന്നു  ഓർക്കും തോറുമറിയാതെ  ഒഴുകുന്ന പുഴയും പുളിനങ്ങളും കടന്ന് ആഴക്കടലിന്റ്റെ  ആരവം കേട്ടു നോവിൻെറ തീരങ്ങളിലലയും നേരം  വിരഹത്തിൻ നങ്കൂരമില്ലാ വഞ്ചിയിൽ ജീവിത കടലിൽ  നിനക്കായ് കാത്തിരിക്കുന്നെകനായി  വരുകയില്ലോയിനിയെന്നറിയാം  ആവില്ലയീ ജന്മത്തിലെന്ന്  കാത്തിരിക്കാമിനിയും  കൽപ്പാന്തകാലത്തോളം പ്രിയതേ  ജീ ആർ കവിയൂർ  13 05 2022

सहमा सहमा डरा सा रहता है जानें क्यूँ जी भरा सा रहता है ഗുൽജാറിന്റെ ഗസൽ പരിഭാഷ

सहमा सहमा डरा सा रहता है  जानें क्यूँ जी भरा सा रहता है  ഗുൽജാറിന്റെ ഗസൽ പരിഭാഷ പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു  എന്താണ് സംഭവിക്കാൻ  പോകുന്നതെന്നറിയില്ല മിഴികൾ ഞെട്ടിവിറച്ചു ഹൃദയവും മിടിച്ചു വല്ലാതെ എല്ലായിടത്തും ഭീതിയുടെ നിഴൽ ഗകനവും മൗനം പൂണ്ടു പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു  എന്താണ് സംഭവിക്കാൻ  പോകുന്നതെന്നറിയില്ല മിഴികൾ ഞെട്ടിവിറച്ചു ഹൃദയവും മിടിച്ചു വല്ലാതെ എല്ലായിടത്തും ഭീതിയുടെ നിഴൽ ഗകനവും മൗനം പൂണ്ടു പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു  എന്താണ് സംഭവിക്കാൻ  പോകുന്നതെന്നറിയില്ല ഗകനവും മൗനം പൂണ്ടു പത്തായല്ലോ, ഈ രാവിനിയെന്താവും ? വിറകൊണ്ട കാറ്റ്‌ എന്തോ പറയുന്നു (2) പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു  എന്താണ് സംഭവിക്കാൻ  പോകുന്നതെന്നറിയില്ല മിഴികൾ ഞെട്ടിവിറച്ചു ഹൃദയവും മിടിച്ചു വല്ലാതെ എല്ലായിടത്തും ഭീതിയുടെ നിഴൽ ഗകനവും മൗനം പൂണ്ടു  കാലച്ചുവടുകൾ പതറുന്നു ശ്വാസം മുട്ടുമ്പോലെ ഒന്നുമേ മനസ്സിലാവാത്ത ചോദ്യങ്ങൾ എന്തേ ബോധം നഷ്ടപ്പെട്ടത് പോലെ  ഒന്നുമേ മനസ്സിലാവാത്ത ചോദ്യങ്ങൾ എന്തേ ബോധം നഷ്ടപ്പെട്ടത് പോലെ  പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു  എന്താണ് സംഭവിക്കാൻ  പോകുന്നതെന്നറിയില്ല മിഴികൾ ഞെട്ടിവിറച്ചു

നിന്നിലെ ശാന്തത

നിന്നിലെ ശാന്തത  എന്റെ മൗനമൊരു സന്ദേശമാണ് നിങ്ങൾക്കത് കേൾക്കണമെങ്കിൽ ശാന്തമായി കാതോർക്കുക തന്നെവേണം ഞാനൊരു മഞ്ഞിൻ കണമാണ്  നിൻ ചുണ്ടുകളിൽ ഒരു ദാഹമാണ്  നിൻ മിടിക്കും നെഞ്ചിലൊരു താളമാണ് പ്രണയമൊരു മഹാ നദിയാണ് പരിപൂർണ്ണ മൗനമാണതിൻ  ശാന്തിയെന്നറിയുക നീ പ്രിയേ  ഏകാന്തതയിലെ നൃത്തം വെക്കും തിരി നാളമതു നൽകും നിഴലാർന്ന  നിശബ്ദത അതേ നിന്നിലേക്കുള്ള പ്രയാണത്തിനിരുളകറ്റും പ്രകാശധാര ഒരു സായന്താന മഴയുടെ അവസാന തുള്ളികളുടെ ചാഞ്ചാട്ടത്തിലോടുവിൽ പ്രണവ മന്ത്രത്തിൻ ലയലഹരിയുടെ ശാന്തത ജീ ആർ കവിയൂർ 10 05 2022

रात अकेली है बुझ गये दियेമജറൂൻ സുൽത്താൻ പുരിയുടെ വരികളുടെ പരിഭാഷ

रात अकेली है बुझ गये दिये മജറൂൻ സുൽത്താൻ പുരിയുടെ വരികളുടെ പരിഭാഷ  രാവ് ഒറ്റയ്ക്കായിരുന്നു  കെട്ടണഞ്ഞു വിളക്ക്  അരികിൽ വന്നു കാതിൽ  ഇഷ്ടമുള്ളതൊക്കെ പറയൂ  രാവ്  ഒറ്റയ്ക്കായിരുന്നു ..... നീയെനിക്കായ് ഇന്നെന്നു നിൽക്കണേ  രാത്രിയുമായ് സ്വച്ഛമായീ വേളയും നിന്റെ ഇഷ്ടമില്ലെങ്കിലുമുണ്ട്  പ്രണയമെനിക്ക് നിന്നോട്  സ്നേഹത്തിനായി കാത്തിരിക്കുന്നുണ്ടെന്നറിയാം  എന്തേ മൗനം കൊള്ളുന്നു  എന്തെങ്കിലുമൊന്നു പറയുമല്ലോ പ്രിയേ  നെഞ്ചിനുള്ളിൽ തിങ്ങി വിങ്ങുന്നു  മറുപടി തരണമെന്നുണ്ടായിരുവെങ്കിൽ എന്തിനു നിന്നു വിയർക്കുന്നു കുളിർകാറ്റിനായ് കാതോർക്കുന്നു , ഒന്നു പറയുമല്ലോയെങ്കിലും  രാവ് ഒറ്റയ്ക്കായിരുന്നുവല്ലോ .... രചന മജറൂൻ സുൽത്താൻ പുരി പരിഭാഷ ജീ ആർ കവിയൂർ  10 05 2022     

മുരുകാ

മുരുകാ  എൻ മനതാരിൽ നിറയേണമേ ഏവർക്കും അൻപു നൽകുന്നവനേ ഏഴിമല ഏറിയവനെ ഏകാന്ത വാസ  ഏറി മയിൽ ഏറിയവനേ മുരുകാ എൻ മനം മുരുകാ നിൻ മായയാൽ  എന്നും നിനക്കുവാൻ തുണയേകണേ എല്ലാം അവിടുത്തെ അനുഗ്രഹമേ എൻ കണ്കണ്ട ദൈവമേ മുരുകാ  പിഴവെല്ലാം തീർപ്പവനേ മുരുകാ  പതീത പാവനനെ പരമേശ്വര പുത്രാ  പാർവ്വതി തന്നെയാ ഗണപതി സോദരാ  പാണികൾ കൂപ്പി വണങ്ങുന്നേ മുരുകാ  പഴനിവാസ തൃപ്പടി മുകളേറിയവനേ പാഹിമാം പാഹിമാം പാഹിമാം  ജീ ആർ കവിയൂർ  09 05 2022

कोई हलचल...... മുംതാസ് റഷീദ് രചിച്ച ഗസലിൻ പരിഭാഷ

कोई हलचल...... മുംതാസ് റഷീദ് രചിച്ച ഗസലിൻ പരിഭാഷ  ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ എന്താണാവോ ഉടഞ്ഞു തകരുന്നല്ലോയുള്ളിൽ  ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ എന്നാശ്രയം കണ്ടെന്നുടെ നോവറിയാതെ (2) ഓരീരാഗം ഓരീരാഗമിനിയില്ല എന്നിൽ നിറയില്ല  ഓരീരാഗം ഓരീരാഗമിനിയില്ല എന്നിൽ നിറയില്ല എന്താണാവോ ഉടഞ്ഞു തകരുന്നല്ലോയുള്ളിൽ  ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ കാലത്തിനു അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു കാലത്തിനു അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു ജീവിതമേ നിന്റെ ജീവിതമേ നിന്റെ ദൃഷ്ടിയെന്നിലുണ്ടല്ലോ ജീവിതമേ നിന്റെ ജീവിതമേ നീന്റെ ദൃഷ്ടിയെന്നിലുണ്ടല്ലോ എന്താണാവോ ഉടഞ്ഞു തകരുന്നല്ലോയുള്ളിൽ  ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ ആരാണോ ഇവിടെ മണ്ണ് വാങ്ങുമ്പവർ (2) അവരെന്തറിയുന്നു അവരെന്തറിയുന്നു എന്നെ കുറിച്ചായ് അവരെന്തറിയുന്നു അവരെന്തറിയുന്നു എന്നെ കുറിച്ചായ് എന്താണാവോ ഉടഞ്ഞു തകരുന്നല്ലോയുള്ളിൽ  ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ രചന മുംതാസ് റഷീദ് പരിഭാഷ ജീ ആർ കവിയൂർ 06 06 2022

ഓർമ്മപ്പടവിൽ

എപ്പോളമ്മ ഊമയാകുന്നുവോ  അപ്പോൾ അമ്മുമായായിടും എല്ലായിപ്പോഴും മനസ്സിനു  വയസ്സു പതിനാറല്ലോ പല്ലില്ല ചിരിയിൽ ബാല്യം വിരുന്നുവന്നല്ലോ ചുക്കി ചുളുങ്ങിയ മുഖവും കൈകളും പോയ് പോയ്‌ വസന്തങ്ങളുടെ  പൂവിരിച്ചു ഹൃത്തിൻ ചില്ലകളിൽ രാമ നാമത്തിന്റെയും പഞ്ചാക്ഷരിയുടെ മന്ത്രങ്ങൾക്കിടയിൽ  ധന്വന്തരത്തിൻ രൂക്ഷ ഗന്ധം കതിനക്കും അമിട്ടിനും ഉത്സവങ്ങളുടെ  ആരവം കാതുകൾക്കു അന്യമായി കണ്ണുകൾ ഉൾകാഴ്ചയുടെ    വർണ്ണങ്ങൾ കണ്ടൊരു നിഴലുപോലെ അറിഞ്ഞു കൗമാര്യത്തിൻ പ്രണയത്തിൻ അനക്കങ്ങൾ  മനസ്സിൻ ചിമിഴിൽ എപ്പോളമ്മ ഊമയാകുന്നുവോ  അപ്പോൾ അമ്മുമായായിടും എല്ലായിപ്പോഴും മനസ്സിനു  വയസ്സു പതിനാറല്ലോ ജീ ആർ കവിയൂർ 06 04 2021

അസുരവാദ്യം

അസുരവാദ്യം  അന്നത്തിനായി മുന്നം പോലല്ലാതെ  വിശപ്പകറ്റാനായി ഉടുപ്പണിയിച്ചു  തോളിലേറ്റി ഇരു നാൽ ചക്രങ്ങളിലേറി തിടമ്പേറ്റും ഇടങ്ങളിൽ ആനക്കൊപ്പം   പോകുന്നുയെങ്കിലും തോണ്ടി നോക്കുകിൽ  അകം പൊള്ള എന്നിൽ പെരുക്കങ്ങ- ളെറുമ്പോൾ  എല്ലാവരും തുള്ളുന്നു  എന്റെ താളത്തിൽ  ത്രിപുട ചെമ്പട പഞ്ചപട തിമൃത തിമൃത തെയ്യ്  ജീ ആർ കവിയൂർ  04 05 2022

കൊതിക്കുന്നു

നിൻ നയനങ്ങൾതെടുവതാരെ നീലവിഹാസിൽ പറന്നുയരും നിശാ ശലഭചിറകടിയോ  നിദ്രയിലും വണ്ണകളുന്നുവല്ലോ നിറമുള്ള കനവുകളായിവന്നു നൃത്തം വെക്കുകയോ പ്രിയതേ നിൻ ചുണ്ടിൽ വിരിയും മന്ദസ്മിതം  നേരിൽ കാണുവാനേറെ കൊതിക്കുന്നു..!! ജീ ആർ കവിയൂർ 06 05 2022

ഓർമ്മകൾ

ഓർമ്മകൾ ഓണ നിലാവിന്റെ  ഓർമ്മകൾ തീർക്കുന്ന  ഓമൽ കിനാക്കളേ  ഓമനിച്ചു കൊതി തീരുന്നില്ലല്ലോ  (ഓണ നിലാവിന്റെ.. ) ഒഴിവു കാലത്തിൽ സന്തോഷം  ഓലനും തോരനും ഉപ്പേരിയും  ഒഴിച്ചുകൂട്ടാൻ സാമ്പാറും  ഒരു വട്ടയില വലുപ്പത്തിൽ പപ്പടവും  (ഓണ നിലാവിന്റെ.. ) ഒരുമിച്ചിരുന്നു ഉണ്ടിരുന്ന കാലത്തിൽ  ഒന്നിനും വിഷമമില്ലാത്ത കാലം  ഒരിക്കലും മറക്കാൻ ആവുന്നില്ലല്ലോ  ഓലം കൂട്ടി നടന്നകന്ന ബാല്യകൗമാരങ്ങൾ  (ഓണ നിലാവിന്റെ.. ) ജീ ആർ കവിയൂർ  02 05 2022

അനന്താനന്ദത്തിലാറാടുക

അനന്താനന്ദത്തിലാറാടുക അഴലിന്റെ തീരത്തു മിഴിനട്ടു നിന്നു  സുഖമെന്ന് നങ്കൂരമിടാൻ  ആവാതെ തുഴയുന്ന നേരം  മനമെന്ന മാരീജച മാൻപേട  അമ്പേറ്റ് പിടയുമ്പോൾ  ഞൊടി ഇടയിലായി അറിയാതെ വിളിച്ചുവല്ലോ ഈശനെ  വിളറി വെളുത്തു  നീർകണങ്ങൾ പൊഴിച്ച്  വിലപിച്ചുവല്ലോ  വഴിതെറ്റി വിധിയുടെ ഓളങ്ങളിൽ  ആടിയുലയുന്ന മർത്ത്യാ നീയൊന്ന്  അറിയാതെയെങ്കിലും  ഹരിനാമൊർക്കുക  നിഗ്രഹിക്കു അഹമെന്നയാ മിഥൃയെ നിന്നിലെ നിന്നെയറിഞൂ അനന്താനന്ദത്തിലാറാടുക ജീ ആർ കവിയൂർ   02 05 2022