കണ്ണന്റെ നാമം

കണ്ണന്റെ നാമം
കണ്ണൻ്റെ നാമം ചൊല്ലാതിരിക്കാനാകുമോ
കണ്ണൻ്റെ നാമം ചൊല്ലാതിരിക്കാനാകുമോ
കണ്ണൻ്റെ മുരളിക പാടും
അത് കേൾക്കാതിരിക്കാനാകുമോ?
കണ്ണൻ്റെ മുരളിക പാടും
അത് കേൾക്കാതിരിക്കാനാകുമോ?

ഗോപിജനങ്ങൾക്കു ഗോവിന്ദനേ കാണാതിരിക്കാനാകുമോ
ഗോകുലം ആകെ കണ്ണൻ്റെ നാമം പാടി
പാടി ആടുന്നുവല്ലോ… പാടി ആടുന്നുവല്ലോ


കണ്ണാ… കണ്ണാ… എന്നൊരു നാമം
കാതിൽ കേൾക്കുമ്പോൾ മനം നിറയുമേ
കണ്ണൻ്റെ പാദം തേടി അലഞ്ഞിടുമീ
ജന്മം മുഴുവൻ നിൻ നാമം പാടുമേ…

മാധവാ… മുരളീധരാ…
മനമോഹനാ… ഗോപാലാ…
നിൻ മുരളിനാദം കേൾക്കുവാനായി
എൻ ഹൃദയം എന്നും കാത്തിരിക്കുമേ

രചന: ജീ ആർ കവിയൂർ
24 -08-2026
(തിരുവല്ല, കവിയൂർ)…

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ