വിഷാദ സന്ധ്യകളിലായ്
വിഷാദ സന്ധ്യകളിലായ്
വിഷാദ സന്ധ്യകളിലായ്
വിരഹം പൂക്കും താഴ്‌വരയിൽ
വെളിച്ചം മങ്ങുമ്പോളായി
വിളങ്ങുന്നു ഓർമ്മ നിലാവ്
വിഷാദ സന്ധ്യകളിലായ്
വിരഹം പൂക്കും താഴ്‌വരയിൽ
പദസ്വനങ്ങൾക്ക് കാതോർക്കുമ്പോൾ
പതുക്കെ വന്നൊരു ഇളങ്കാറ്റിൽ
പുണർന്നു നിൻ ഗന്ധം എന്നിൽ
പെട്ടന്ന് വിരിഞ്ഞു അക്ഷര മലരുകൾ
വിഷാദ സന്ധ്യകളിലായ്
വിരഹം പൂക്കും താഴ്‌വരയിൽ
അകലെനിന്നും രാക്കിളി ഏറ്റുപാടിയ നേരം
അത് കേട്ടെടുത്തു ഓളങ്ങൾ താളം പിടിച്ചു
അരികിൽ നെഞ്ചിൻ വിപഞ്ചിക മൂളി
അണയുന്നു കിനാവ് കൺപോളക്കുള്ളിൽ
വിഷാദ സന്ധ്യകളിലായ്
വിരഹം പൂക്കും താഴ്‌വരയിൽ
വെളിച്ചം മങ്ങുമ്പോളായി
വിളങ്ങുന്നു ഓർമ്മകളായിരം
ജീ ആർ കവിയൂർ
06 08 2026
(തിരുവല്ല, കവിയൂർ)
Comments