Posts

Showing posts from December, 2012

ഇനിയെന്ത് പറയാന്‍

Image
ഇനിയെന്ത് പറയാന്‍ ഇന്നല്ല   ഇന്നലെയെങ്കിലും         ജനപഥമുള്ളോരു  ഇന്ദ്രപ്രസ്ഥം   മുഖം  കുനിച്ചിരുന്നു  എന്ന് വ്യസനതോടെ വ്യാസനറിയിച്ചു എന്നാല്‍ വ്യാസമെറിയിരിക്കുന്ന    ഇന്നിന്റെ കാമവെറികളെ    ക്യാമറകണ്ണിലുടെ കണ്ടറിയുന്നു  ലോകമെങ്കിലും നിയമങ്ങളും  നിയമ  സംഹിതകളേറെ നിയോഗിക്കപ്പെട്ടു  അനാതി  മുതല്‍  എന്നാലും മനുഷ്യന്‍  മൃഗത്തെക്കാള്‍ മോശമായി പരിണമിക്കുകയോ മനം  നൊന്തു  പോകുന്നുയിനിയെന്തു പറയാന്‍  

വന്ദേമാതരം

Image
മൗനം ദീക്ഷിതം കഷ്ടം മാംസത്തിന്‍ ഗന്ധത്തിനപ്പുറം സിംഹികളായി മരുവുന്നു തലസ്ഥാനത്ത് സഹിക്കുക ക്ഷമിക്കുക പൊറുക്കുക ഇനിയെത്രനാളിങ്ങനെ തുടരുമി ഇണങ്ങനാവാത്ത സത്യത്തിന്‍ മുന്നിലായി എരിഞ്ഞടങ്ങാത്ത പ്രതികാരത്തിന്‍ ജ്യോതി എലുകകള്‍ താണ്ടി പടര്‍ന്നു കത്തുന്ന മനസ്സുകള്‍ പ്രതികരിക്കും വരും നാളെ മഷികുത്തുമ്പോള്‍     പ്രതികളെറട്ടെ കഴുമരത്തില്‍,അടങ്ങട്ടെ ഒടുങ്ങട്ടെ ഇനിയുമിങ്ങനെ തുടരാതിരിക്കട്ടെ ഒരുനാളും ഇതുപോലെ ഈ ഭാരതത്തില്‍ ,വന്ദേമാതരം  

അധരവിരാമം

Image

കുറും കവിതകള്‍ 47

Image
കുറും കവിതകള്‍ 47 ഇരുള്‍  നിറഞ്ഞ മാനമേ  മനസ്സില്‍ അല്‍പ്പം സ്നേഹത്തിന്‍  പുലരി വെളിച്ചം പകര്‍ന്നു നല്‍ക  വൃണമേറിയൊരു പരിണിത പ്രണയമേ  തേടുന്നുവോ ചേക്കേറാന്‍  ചില്ലകള്‍  വിരലുകള്‍ ചേര്‍ന്ന് വിദ്രോഹം തീര്‍ത്തു വിപ്ലവ മുഷ്ടി ചുരുട്ടി,മര്‍ദിച്ചു വായുവിനെ  നുണഞ്ഞാല്‍   തീരാത്ത ഒരു  നുണയോ  നുരഞ്ഞു പൊന്തും വീഞ്ഞിന്‍  ലഹരിയോ   നുകരാന്‍ കൊതിയുണര്‍ത്തും വര്‍ണ്ണ വസന്തമോ പ്രണയം  താരകങ്ങള്‍   മിഴിയുണര്‍ത്തിയ   ആകാശത്തിന്‍ ചുവട്ടില്‍ ഞാന്‍ എന്ന ഭാവത്തില്‍ ഒരു മിന്നാമിന്നി  പൊഴിഞ്ഞു വീണ കിടപ്പില്‍  ആകാശതാരകങ്ങളെ  നോക്കി വിതുമ്പിചിരിച്ചു  കൊണ്ടിരുന്നു മുറ്റത്തെ മുല്ലപൂവുകള്‍ 

പ്രണയം

Image
പ്രണയം നുണഞ്ഞാല്‍   തീരാത്ത ഒരു  നുണയോ നൂലുകളാല്‍ ഇഴയടുപ്പം തീര്‍ക്കും പട്ടുറുമാലോ നിവര്‍ത്തിയാല്‍   നീണ്ടുപോകും  ഇണക്ക പിണക്കമോ     നിര്‍വൃതിയുടെ സീമകളൊടുക്കം ചക്രവാളത്തുടിപ്പോ നുരഞ്ഞു പൊന്തും വീഞ്ഞിന്‍  ലഹരിയോ     നുകരാന്‍ കൊതിയുണര്‍ത്തും വര്‍ണ്ണങ്ങള്‍ നിറച്ചു വിടര്‍ന്നു നില്‍ക്കും മൃദുലമാര്‍ന്ന പൂവും കാര്‍ക്കശ്യമുള്ള വണ്ടും തമ്മിലുള്ളതോ ജന്മജന്മങ്ങളാല്‍ മായാത്ത വികാര സാന്ദ്രതയോയീ പ്രണയം

കുറും കവിതകള്‍ 46

Image
കുറും കവിതകള്‍ 46 നിന്‍ പ്രതിച്ഛായ പിറക്കാനിരിക്കുന്ന കടലാണെന്ന് ഒരു തോന്നല്‍ പ്രണയത്തിന്‍  അവസാനം വ്രണമാര്‍ന്ന നൊമ്പരങ്ങളും മങ്ങിയ നിറങ്ങളുടെ ഘോഷ യാത്ര   ഭൂപടം തീര്‍ക്കുന്നു ചത്ത പല്ലിയുടെ വാലുമായി ഉറുമ്പിന്‍ കൂട്ടങ്ങള്‍     ഉടഞ്ഞ കുപ്പി വളചിന്തുകളില്‍ സ്നേഹത്താല്‍  വേദനകൊള്ളും  പരിഭവത്തിന്‍  രക്ത തുള്ളികളോ മുള്ളുള്ളത് ചെടിയുടെ രക്ഷക്കെങ്കിലും പൂവിന്റെ നോമ്പരമറിയാതെ വണ്ടു വന്നകലുന്നു

അവസാനിക്കില്ല ഒന്നുമേ

Image
അവസാനിക്കില്ല ഒന്നുമേ അവസ്ഥകള്‍ക്ക്  മാറ്റമെന്ന് മാറ്റൊലി കൊള്ളുന്നവരെ ഇല്ല മാറുകില്ല ഒന്നുമേ ഇനിയെറെ നാള്‍ ചുറ്റും ഭൂമി കത്തി ജ്വലിച്ചുനിള്‍ക്കും സൂര്യനു ചുറ്റും ,മിന്നും താരകങ്ങള്‍ കടലിളകിയാടും കാറ്റ് ചുറ്റിവീശും നിറങ്ങളൊക്കെ നിലനില്‍ക്കും മായയാര്‍ന്ന   മായന്മാര്‍  ചോന്നതോക്കെ മിഥ്യയല്ലോ നിത്യതയാര്‍ന്ന സത്യം ഒന്ന്‌ അറിക ഞാനും നിങ്ങളും വന്നു പോയിരിക്കും ഭൂമിയെ കാത്തു സംരക്ഷിക്കുക നിങ്ങളാല്‍ ആവുന്നത്രയും

രഹസ്യം

Image
തിരി അണഞ്ഞ വിളക്കിന്‍ മുന്നില്‍ പടര്‍ന്നു വിടര്‍ന്ന ഉലഞ്ഞാടും മുടിയിഴകളില്‍ കരിനീലിച്ച ചുണ്ടമര്‍ത്തി നെറ്റിതടങ്ങളില്‍ സിന്ദുര പടര്‍പ്പില്‍ നിന്നും ഒഴിഞ്ഞകന്ന വികാര സാന്ത്രത ഒഴിയകലുന്ന നിശ്ശബ്ദത ഇതാണോ നിന്നിലേക്കുള്ള വഴിതെളിയിക്കും   സ്വപ്ന സാക്ഷാത്കാര രഹസ്യം .    

നിത്യം

Image
നിത്യം  ക്രൗഞ്ച  പക്ഷിയുടെ  ചിറകിന്‍ നിഴലുകള്‍ തേടി   ക്രമം തെറ്റും  ഹൃദയസ്‌പന്ദനങ്ങളുടെ നോവുകള്‍ പേറി  ക്രയവിക്രയങ്ങളുടെ താളക്രമത്തില്‍ കാതോര്‍ത്ത് തേങ്ങി  കൃത്രിമങ്ങളുടെ വലയങ്ങള്‍ ചുറ്റും ഗതിവിഗതിയറിയാതെ  ക്രോധങ്ങളെക്കെ  അകറ്റി പഞ്ച പുശ്ചമടക്കി കഴിയുന്നു നിത്യവും  

ജാഗ്രതേ

ജാഗ്രതേ കാടും മേടും ആറും കടന്നു കൂടുകളില്‍ വന്നു ചേരുന്നു ആധാറുമായി ആറും നൂറും അറുനൂറുമുണ്ടെങ്കില്‍   അതി സുഭിക്ഷമായി  ''വാള്‍മാര്‍ട്ടിലുടെ   ജീവിതം മുന്നോട്ടുയെന്നു വാതോരാതെ തുപ്പല്‍ മഴ പൊഴിയിക്കും മന്ത്രിക്കുന്നവരെ മഷികുത്തുന്നതിനു നേരമായി വരുന്നു ജാഗ്രതേ

കുറും കവിതകള്‍ - 45

Image
കുറും കവിതകള്‍ - 45 പണ്ട് നദിയൊരത്തെ പൂകൈതയുടെ മറവില്‍ തേടിയ കണ്ണുകളിന്നു മറയില്ലാതെ ക്യാമറയുടെ ഉള്ളില്‍ ചീവിടുകള്‍ ചിലച്ചകറ്റി രാവിന്‍ നിശ്ശബ്ദതയെ ഏറ്റുപാടിയാ കച്ചേരി മണ്ടൂകങ്ങളും എന്‍ കണ്ണില്‍ വിടര്‍ന്നു നിന്നു നിന്‍ പുഞ്ചിരി പൂവ്പോലുള്ള മുഖകാന്തി വസന്ത വെയിലില്‍ കരയുമിന്നു കരയുന്നു പുഴയോടോപ്പം മാറു തുളച്ചിറക്കുന്നു മര്‍ത്ത്യന്റെ കടും ചെയ്തികളാല്‍ കാടിന്റെ കടയ്ക്കല്‍) വെട്ടിയ മഴുവിന്‍ പിടിയും മരത്തിന്റെ ശത്രുതന്നെ

കാലത്തിനൊപ്പം

Image
കാലത്തിനൊപ്പം കനവായിരം പൂത്തോരു രാവില്‍ കരളിന്‍ വാതയനത്തിന്‍ മുന്നില്‍ കനിവായി നീ വന്നു നിന്ന് ഒന്നു കാതര മിഴിയാല്‍ നല്‍കിയകന്നുവോ ഓര്‍മ്മയുടെ പൂപ്പന്തലോരുക്കി ഓണനിലാവും വിഷുപുലരികളും ഒഴുക്ക് നീറ്റില്‍  ഉരുളും കല്ലുപോല്‍ ഓടിയകന്നു ജീവിതം കാലത്തിനൊപ്പം .

മുന്നോട്ട് മുന്നോട്ട്......

Image
മുന്നോട്ട് മുന്നോട്ട്...... ഓരോ അറിവുകളും കുത്തി നിറച്ചു കൊണ്ടിരുന്ന പഴയ ഓര്‍മ്മ കുറഞ്ഞ കയറ്റങ്ങളെറാത്ത റാമ്പും പിന്നെ ഹാര്‍ഡ് ഡിസ്ക്കും സിലികോണ്‍ താഴ്വരയിലെ കുളിര്‍ കാറ്റുഏറ്റു ഡിസംബറിന്റെ ഞായറാഴ്‌ചകളില്‍ തോളെറ്റിയ സഞ്ചിയില്‍ വീര്‍പ്പുമുട്ടുന്ന കവിതാ പുസ്തകങ്ങളൊക്കെ പേറിയുള്ള യാത്രയില്‍ പലമുഖങ്ങള്‍ പലഭാഷകള്‍ പലകാഴ്ചകള്‍ പരിവേദനങ്ങളുടെ  അലര്‍ച്ചകള്‍ ഉപദ്രവസഹായിലുടെ* മനസ്സ് എവിടെയോ കെട്ടഴിഞ്ഞു മെയുന്നു പിടിതെരാതെ കൊമ്പിളക്കിയോടും നാല്‍ക്കാലിയായി, വീഗതക്കു പിന്നാലെ പായുന്നവന്റെ പിന്നാലെ എങ്ങോ ലക്ഷ്യം തേടി ദിനവും ഷെഡ്‌ ഡൌണിനും റിസ്റ്റാര്‍ട്ടിനു വിഥെയനായി  വിരലും കണ്ണുകളും യുദ്ധം ചെയ്യ്തു മടുക്കുമ്പോഴാശ്വാസം വേറെ ഒന്നുമില്ല ,കുറിച്ചിടും നാലുവരി മടുപ്പു നല്‍ക്കാതെ വന്നു പോകുന്ന കവിത മാത്രം കൂട്ടുണ്ടിന്നു  കരുതി ജീവിതം മുന്നോട്ട് മുന്നോട്ട് ........ * മൊബൈല്‍ ഫോണിലുടെ  

നിത്യ ശാന്തി നേരുന്നു

Image

ഉറവ വറ്റി

Image
ഉറവ വറ്റി കലങ്ങി വറ്റി കണ്ണുകളും താണ് എല്ലുന്തി പളന്തിയുള്ള നടപ്പും നിപ്പും വീണ്ടരക്കാനുള്ള കെല്‍പ്പുമില്ലാതെ പുരയും തൊഴുത്തിലും  ഇടമില്ലാതെ അറവുകാരന്‍   അദ്രമാനും  വേണ്ടാതെ  തെരുവിലെ   ചാവാലികള്‍ കണ്ടു കുരച്ചടുക്കാതെയായി    എന്നിട്ടും  ആഗ്രഹങ്ങള്‍ക്ക്  അല്‍പ്പവും  കുറവില്ലാതെ   പച്ചപ്പുല്ലുകള്‍   സ്വപ്നം   കണ്ടു ശൗര്യം  കാണിക്കും പല്ലു  കൊഴിഞ്ഞ  ചിരികളുടെ   കാര്യമിനിയെന്തു പറയാന്‍ ഉറവ വറ്റിയ നദി പോല്‍

അറിയാതെ ...............

Image
അറിയാതെ ............... മനസ്സറിയാതെയൊരു മഞ്ഞു തുള്ളിയായി മാറി ഹരിതാപങ്ങളിലാകെ പടര്‍ന്നു വിരിഞ്ഞൊരു പൂവിന്റെ നെഞ്ചകത്തില്‍ കിനാവയായ് പ്രണയമഴയായി പൂന്തേന്‍  മുകരാന്‍ എത്തിയൊരു ശലഭത്തിന്‍ ചിറകിലേറി പറന്നു നീലാകാശം കണ്ടു കൊതി തീരുമുന്‍പേ ഉണര്‍ന്നു പോയി മലര്‍ കിടപ്പില്‍ കിടന്നു ഓര്‍ത്ത് ഓര്‍ത്തു എഴുതുവാനാവാതെ വരികളില്‍ വഴിമുട്ടി നിന്നും ഇനി എന്ത് എന്ന് അറിയാതെ ...............

കുറും കവിതകള്‍ 44

Image
കുറും കവിതകള്‍ 44 ഉണ്ടിരിക്കാന്‍ കണ്ടിരിക്കാന്‍ മുണ്ടുമുറുക്കി ഇരിക്കാന്‍ അല്ലാതെ ചിത്രത്തിലെ സദ്യയാല്‍ മറയുമോ വിശപ്പ്‌   പൂക്കളൊടൊപ്പം അവളുടെ നുണകുഴികവിളില്‍ വിരിഞ്ഞു പുഞ്ചിരി സ്‌നേഹവും വെറുപ്പും ഇടകലര്‍ന്ന നിശിത ബന്ധിതനായി നാല്‍കവലയില്‍ വഴിമുട്ടിനിന്നു ജീവിതം നിഴല്‍മങ്ങി ഇരുളുന്ന നിശയുടെ മാറില്‍തളര്‍ന്നുറങ്ങുന്ന ഇരുകാലി മോഹങ്ങള്‍ അന്ത്യമില്ലാതെ തുടരുന്നു അരുവിയിലെ ജലകണങ്ങളാല്‍ ഉരുണ്ടു കൊഴുത്തൊരു വെള്ളാരം കല്ലുകള്‍ക്ക് ദൈവ ചൈതന്യം നിശ്ശബ്ദതയെ നിന്നിലലിയും കിനാക്കളൊക്കെയെവിടെ പോയി മറയുന്നു നിത്യശാന്തിയിലോ  കുറികി പോയി  ഇനി കുറുക്കാന്‍ ഇല്ല  കുറുക്കു വഴി വല്ലതുമുണ്ടോ കവേ     

പുലര്‍കാല ചിന്ത

Image
പുലര്‍കാല   ചിന്ത നാം നടന്ന വഴികളേറെ എന്നും കല്ലും മുള്ളും നിറഞ്ഞയവയായിരുന്നു ജീവിതമെന്ന കിനാവള്ളിയുടെ ചുറ്റി വരിയലുകളില്‍ നിന്നും മുക്തി നേടുവാന്‍ യുക്തി സഹജമാം ചിന്തകളാല്‍  നമ്മെ നേര്‍ വഴി കാട്ടുന്ന ആ അദൃശ്യ ശക്തി ഏതെന്നു അറിയാതെ അലയുന്നു എല്ലാം മറന്നു ഞാന്‍ എന്ന ഭാവം ഇതിനു ഒരു മുടിവു ഉണ്ടായിരുന്നുയെങ്കില്‍   ഇന്ന് ഇത്ര അലയണമായിരുന്നുവോ ശുഭദിനമാശംസകള്‍