ലാളിത്യത്തിൻ തെന്നൽ(ലളിത ഗാനം)

ലാളിത്യത്തിൻ തെന്നൽ
(ലളിത ഗാനം)
ലളിത ഗാനത്തിൻ്റ
ലാളിത്യത്തിലായ
ലോലഭാവം മെല്ലെ
കരളിൽ കുളിർ കോരി

മധുരമാം നിൻ ചിരിയിൽ
മനസ്സൊന്നു പൂവായി
മിഴികളിൽ നിലാവായ്
മോഹങ്ങൾ വിരിഞ്ഞു

കാറ്റിലൊരു തേന്മൊഴിയായ്
കാതിൽ നീ വന്നപ്പോൾ
കാത്തിരുന്നൊരു ഹൃദയത്തിൽ
കവിതയായി മാറി

പൂവിതൾ തഴുകുന്ന
പുലരിയുടെ കുളിരായ്
നീയെന്നിൽ പകരുന്ന
സ്നേഹമാം സാന്ത്വനം

മഴത്തുള്ളി വീഴുമ്പോൾ
മനസ്സിലൊരു താളം
നിന്നോടു ചേർന്നൊരു
സ്വപ്നമാം ജീവിതം

ലളിതമാം ഈ ഗാനം
നിനക്കായി പാടുന്നു
ഹൃദയത്തിൻ വീണയിൽ
സ്നേഹമായ് നിറയുന്നു


ജീ ആർ കവിയൂർ 
09 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം