നനഞ്ഞ നേരിയ ഓർമകൾ
നനഞ്ഞ നേരിയ ഓർമകൾ
നനഞ്ഞ നേരിയ ഓർമകൾ
നിനച്ചിരിക്കാതെ കണ്ടു
നരച്ച പുസ്തകത്തിലായി
നെഞ്ചിൽ ഉണർത്തി ചിന്തകൾ
നോവിന്റെ നിറം പകരും ഗാനമായി
നേരിയ ചുണ്ടുകളിൽ ഉതിർന്നപ്പോൾ
നിശ്ശബ്ദ രാവിന്റെ നീലിമയിൽ
നിലാവായ് നീ വീണ്ടും തെളിഞ്ഞു
നാളുകൾ മായ്ച്ചുവെച്ച സ്വപ്നങ്ങൾ
നിറമാർന്ന മിഴികളിൽ പൂത്തു
നനുത്തൊരു പുഞ്ചിരി ചുണ്ടിലുണർന്നു
നിറവോടെ ഹൃദയം പാടിത്തുടിച്ചു
നീലാംബരച്ചോലയിൽ വീണൊരു
നക്ഷത്രത്തുള്ളിയായ് ചിരിച്ചു
നടന്നുപോയ പാതകളിലെങ്ങും
നറുമണം കാറ്റിലലിഞ്ഞു
നിറവാർന്ന പുലരിയുടെ വാതിൽ
നാദമായി മെല്ലെ തുറന്നു
നിറഞ്ഞൊരു കാത്തിരിപ്പിൻ തീരം
നാവിൽ മധുരമായ് പെയ്തു
ജീ ആർ കവിയൂർ
14 08 2026
(തിരുവല്ല, കവിയൂർ)
Comments