അവിടുന്നല്ലാതെ ഇല്ലാശ്രയം,ശ്രീവല്ലഭാ ഭഗവാനേ

അവിടുന്നല്ലാതെ ഇല്ലാശ്രയം,
ശ്രീവല്ലഭാ ഭഗവാനേ



പല്ലവി

ആപൽബന്ധവാ, ആത്മസംരക്ഷകാ,
അവിടുന്നല്ലാതെ ഇല്ലാശ്രയം,
ശ്രീവല്ലഭാ ഭഗവാനേ,
ശ്രീവല്ലഭാ ഭഗവാനേ...

അനുപല്ലവി

അർപ്പണസമർപ്പണ മനസ്സോടെ
ഉത്രാടം മുതൽ ചതയം നാളുകളിൽ,
ദ്വാദശി മഠത്തിൽ കെട്ടിയുണ്ടാക്കിയ
കേശാദിപാദം ചാർത്തുന്ന മാലയുമായി,
ഭക്തിയോടെ ആഘോഷമായ്
തെക്കേനടയിലൂടെ വന്നിടുന്നു ഞങ്ങൾ,
ശ്രീവല്ലഭാ ഭഗവാനേ...

പല്ലവി

ആപൽബന്ധവാ, ആത്മസംരക്ഷകാ,
അവിടുന്നല്ലാതെ ഇല്ലാശ്രയം,
ശ്രീവല്ലഭാ ഭഗവാനേ...

ചരണം

കാഴ്ചയിതെത്ര മനോഹരമാം,
കാണുകിൽ കൺമഷമെല്ലാം അകന്നിടും,
ഭഗവദ്ഭക്തി ഹൃദയത്തിൽ നിറയും,
നിർണയമിതെന്നുള്ളിൽ തെളിയും.

കൃഷ്ണാ, വിഷ്ണുവേ, ശ്രീവല്ലഭാ,
ഭഗവാനേ കാത്തുകൊൾക അടിയങ്ങളെ,
നിൻ ദിവ്യരൂപം മനസ്സിൽ ധ്യാനിച്ച്
നിർമ്മലമാം മനസ്സേകണേ...

പല്ലവി

ആപൽബന്ധവാ, ആത്മസംരക്ഷകാ,
അവിടുന്നല്ലാതെ ഇല്ലാശ്രയം,
ശ്രീവല്ലഭാ ഭഗവാനേ...

സമാപനം

നിൻ നാമങ്ങൾ ഉരുവിടുമ്പോൾ
ആത്മാവിന് ശാന്തി ലഭിക്കേണമേ,
അടിയങ്ങൾക്കു കൃപ ചൊരിഞ്ഞ്
അനുഗ്രഹിക്കേണമേ ഭഗവാനേ...
ശ്രീവല്ലഭാ... ശ്രീവല്ലഭാ...
ശ്രീവല്ലഭാ ഭഗവാനേ...

രചന: ജീ ആർ കവിയൂർ
25-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം