സ്നേഹത്തിൻ പ്രതിരൂപമേ

സ്നേഹത്തിൻ പ്രതിരൂപമേ
സ്നേഹത്തിൻ പ്രതിരൂപമേ
ത്യാഗത്തിൻ ദൈവരൂപമേ
എന്നും എൻ പ്രാർഥനകളിൽ
നിറഞ്ഞു നിൽക്കണമേ പ്രിയനേ

(അനുപല്ലവി)
കണ്ണീരിൻ നനവുള്ള നേരങ്ങളിൽ
കൈപിടിച്ചെന്നെ നടത്തണമേ
തളരുന്ന എൻ ഹൃദയത്തിനുള്ളിൽ
നിത്യശാന്തിയായ് വാഴണമേ

((ചരണം 1)
ഇരുളേറും വഴികളിൽ
ദീപമായ് നീ വരണമേ
വേദനിക്കും എൻ മനസ്സിൽ
സാന്ത്വനമായ് നിറയണമേ
കുരിശേന്തിയ സ്നേഹമേ
എൻ ഭാരങ്ങൾ ഏറ്റിടണമേ
നിൻ തിരുമാറിൽ ചേർത്തണച്ച്
എന്നെന്നും കാത്തിടണമേ

(ചരണം 2)
തെറ്റിപ്പോകും പാതകളിൽ
വഴികാട്ടിയായ് വരണമേ
വീണുപോകും വേളകളിൽ
താങ്ങായി നീ നിൽക്കണമേ
കരുണയുടെ ഉറവിടമേ
കൃപയെന്നിൽ ചൊരിയണമേ
നിൻ തിരുനാമം ചൊല്ലി ഞാൻ
ജീവിതം മുന്നേറണമേ

(ചരണം 3)
പ്രഭാതത്തിൻ വെളിച്ചത്തിൽ
നന്ദിയോടെ വാഴ്ത്തിടാം
സന്ധ്യയാകും നേരത്തും
നിൻ സന്നിധിയിൽ ചേർന്നിടാം
ജന്മജന്മം എൻ നാഥനേ
നിൻ സ്നേഹത്തിൽ ജീവിക്കാം
അവസാന ശ്വാസം വരെയും
“യേശുവേ” എന്ന് വിളിച്ചിടാം

(അവസാന പല്ലവി)

സ്നേഹത്തിൻ പ്രതിരൂപമേ
ത്യാഗത്തിൻ ദൈവരൂപമേ
എന്നും എൻ പ്രാർഥനകളിൽ
നിറഞ്ഞു നിൽക്കണമേ പ്രിയനേ
എൻ ഹൃദയത്തിൽ വാഴണമേ...
എൻ യേശുവേ... പ്രിയനേ...

രചന: ജീ ആർ കവിയൂർ
20-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം